??നീ…. സ്വയം തീ ആവുക?? [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 303

 

” ജയിലിലോ …. എന്ത് തെറ്റ് ചെയ്തിട്ട് ? ”

 

ഗോപാലൻ നായർ ഉടനെ ചോദിച്ചു …

 

“ഞാൻ ഇത് പറയാതിരുന്നാലും നിങ്ങൾ അറിയും അതുകൊണ്ട് ഞാൻ തന്നെ പറയാം …. അവൻ മൂന്ന് പേരെ കൊന്നു …. ആ കുറ്റത്തിന് ”

 

അജയ് സങ്കടത്തോടെ പറഞ്ഞു .

 

” എന്താ…. വല്ല കൊലപാതകികളുടെ വീടിന് അടുത്താണോ നീ മറ്റുള്ളവർക്ക് വീട് ശരിയാക്കി കൊടുക്കുന്നത് …. ഞാനും കുടുബവും എന്ത് സമാധാനത്തിൽ ഇവിടെ ജീവിക്കും … ആ പൂണിനെ ഞാൻ …… ”

 

ഗോപാലൻ നായരുടെ ശബ്ദത്തിൽ ദേഷ്യം ഇരച്ചു കയറി . അയാൾ ഇരുന്ന കസേരയിൽ നിന്ന് പെട്ടെന്ന് എണിറ്റു …..

 

” സർ ഇവിടെ ഒരു കുഴപ്പവും ഇല്ല …. ”

 

അജയ് പറഞ്ഞു …

 

” എന്ത് …. എന്നാലും താൻ ഇങ്ങനെ ചെയ്യരുതായിരുന്നു , എനിക്കും ഒരു മോൾ ഉള്ളതാ ഞാൻ എന്ത് വിശ്വസിച്ച് അവരെ ഇവിടെ ആക്കിയിട്ട് പുറത്ത് പോകും …. എന്നാലും ഒരു കൊലപാതകിയുടെ…… ”

 

” സർ ഒന്ന് നിർത്ത് ”

 

ഗോപാലൻ നായരുടെ വാക്കുകൾ മുഴുവിപ്പിക്കാതെ അജയ് കസേരയിൽ നിന്ന എണീറ്റ് ഉടനെ ശബ്ദം ഉയർത്തി പറഞ്ഞു . ഇത് കേട്ട ലക്ഷ്മിയും അർച്ചനയും പെട്ടെന്ന് എണീറ്റു . ഗോപാലൻ നായർ അജയ് യുടെ മാറ്റം കണ്ട് ഒന്നു ഞെട്ടി .

 

“ശരിയാ അവൻ കൊലപാതകിയാ മൂന്ന് പേരെ കൊന്നു . സ്വന്തം അനുജത്തിയെ പിച്ചി ചീന്തി അവളെ മരണത്തിലേക്ക് തള്ളി വിട്ടവന്മാരെ പിന്നെ എന്ത് ചെയ്യണം …… ”

 

അജയ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു . അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .

 

” താൻ എന്താ പറഞ്ഞത് ….. ”

 

ഒരു ഞെട്ടലോടെ ഗോപാലൻ നായർ ചോദിച്ചു.

 

” അതെ സർ …. അവന്റെ അനുജത്തി അവനെക്കാൾ മൂന്ന് വയസ്സിന് ഇളയതാ …. പഠിക്കാൻ മിടുക്കിയായിരുന്നു …. ഡോക്ടർ ആവണം എന്നായിരുന്നു ആഗ്രഹം … എൻഡ്രൻസ് എഴുതി ഗവൺമെന്റ് സീറ്റിൽ തന്നെ അവൾ തന്റെ ആഗ്രഹം പോലെ ഡോക്ടർ ആവാൻ MBBS ന് ചേർന്നു …. പക്ഷെ അവിടെ വച്ച് ഉണ്ടായ ഒരു പ്രണയം ….. അവൾ അവനെ വിശ്വസിച്ചു … പക്ഷെ അവൻ ചതിക്കുകയായിരുന്നു … അവൻ സ്നേഹിച്ചത് അവളുടെ മനസ്സിനെ ആയിരുന്നില്ല ശരീരത്തിനെ ആയിരുന്നു….. ഒടുവിൽ അവളെ ചതിയിൽപ്പെടുത്തി അവനും അവന്റെ രണ്ട് കൂട്ടുകാരും ചേർന്ന് അവളെ കൊല്ലാക്കൊല ചെയ്തു ….. ആശുപത്രിയിൽ ജീവച്ചവമായി കിടന്ന അവൾ ജീവനോട് പറഞ്ഞത് ആ മൂന്ന് പേരുടെ പേരുകൾ ആയിരുന്നു …. അധികം വൈകാതെ വേദനകളോട് വിട പറഞ്ഞ് അവൾ ഈ ലോകം വിട്ട് പോയി ….. പോലീസ് അവന്മാരെ പിടിച്ചു … പക്ഷെ കോടതിയിൽ എത്തിയപ്പോൾ തെളിവുകൾ കാറ്റിൽ പറത്തി പണത്തിന്റെ ബലത്തിൽ കോടതി അവസാനം വിധി എഴുതി ആ മൂന്ന് പേരും നിരപരാധികൾ ആണെന്ന് . പണത്തിന്റെ മുകളിൽ ഒരു നിയമവും ഇല്ല എന്നതിന് ഒരു ഉദാഹരണവും കൂടെ ആയി … പക്ഷെ ജീവൻ വിട്ടു കൊടുത്തില്ല …

 

സാറ് കേട്ടിട്ടില്ലേ

‘ നിനക്ക് നീതി കിട്ടിയില്ല എങ്കിൽ നീ സ്വയം തീ…. ആവുക എന്ന് ‘ ….

 

അവൻ തന്നെ നേരിട്ട് ഇറങ്ങി അവർക്ക് വിധി എഴുതാൻ തന്റെ പെങ്ങൾക്ക് നീതി നൽക്കാൻ വേണ്ടി …

 

ഒരു ഹോട്ടൽ മുറിയിൽ കോടതി വെറുതേ വിട്ടതിന്റെ ആഘോഷത്തിൽ ആയിരുന്ന ആ മൂന്ന് പേരെയും അവൻ അവിടെ പോയി വെട്ടുകത്തി വച്ച് വെട്ടി തുണ്ടം തുണ്ടമാക്കി ആ മൂന്ന് പേരുടെയും രക്തം കൊണ്ട് അവൻ മുഖം കഴുകി ….. പോലീസ് വരുന്നത് വരെ അവൻ അവിടെ ഇരുന്നു പിടിയും കൊടുത്തു …… ”

 

അജയ് ശങ്കർ ഒരു വിതുമ്പലോടെ പറഞ്ഞ് നിർത്തി …

 

74 Comments

  1. വിരഹ കാമുകൻ???

    ???

  2. എഴുതടോ ഇതിൻ്റെ ബാക്കി ഇത് നിറുത്തരുത്

    1. സഹോ ഇതിന് ബാക്കി ഇല്ല . മനസ്സിൽ തോന്നിയ ഒരു ചെറുകഥ അത്രേ ഉള്ളൂ . നന്ദി സാഹോ സ്നേഹത്തോടെ ,???

  3. Onnum parayanilla…ithile paranja pole ividathe niyamathinu onnum cheyanillenkil mammal thañne thee aavuka????????

  4. Onnum parayanilla…ithile paranja pole ividathe niyamathinu onnum cheyanillenkil mammal thañne thee aavuka????????

    1. ഹർഷേട്ടാ വളരെ സന്തോഷം …….????
      ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ചേട്ടൻ്റെ കമൻ്റ് ‘ വളരെ നന്ദി

Comments are closed.