സ്വബോധത്തിലേക്ക് തിരിച്ചു വന്ന മഹാദേവൻ പരിഭ്രമത്തോടെ കിടന്നിരുന്ന കട്ടിലിൽ നിന്നും പിടഞ്ഞെഴുനേറ്റു….
കാൽ നിലത്തു വെക്കുമ്പോഴേക്കും വെളുത്ത വസ്ത്രത്തിൽ പൊതിഞ്ഞ മാലാഖയെ പോൽ ഒരുവൾ ഓടി വന്നു മഹാദേവന്റെ കൈയിൽ പിടിച്ചു….
” പെരിയവരെ എഴുന്നേൽകല്ലേ…. ടു ഡേയ്സ് ബെഡ് റെസ്റ്റ് എന്നാ ഡോക്ടർ പറഞ്ഞേ… ചിന്നയ്യ ഇതുവരെ ഇവിടെ തന്നെ ഉണ്ടായിരുന്നു ഇപ്പോഴാ ഡോക്ടറെടെ ഒപ്പം താഴേക്ക് പോയേ… പിന്നെ ഉച്ചക്ക് കഞ്ഞി ഞാൻ തന്നെ ഇവിടെ കൊണ്ടുവന്നു തരാട്ടോ…. ആ കൂടെ ഉള്ള ഒരാൾ ഹോസ്പിറ്റലിലുണ്ട് ഒരാൾ അപ്പുറത്തെ മുറിയിലും…. ശെടാ ആ രാധമ്മയോടു വെള്ളം ഇവിടെ കൊണ്ടു വെക്കാൻ ഞാൻ പറഞ്ഞതാലോ… എല്ലായിടത്തും എന്റെ കണ്ണെത്തണം എന്നു വെച്ചാ ” നെറ്റിയിലടിച്ചു വാതോരാതെ പറയുന്ന അവളെ ആ വൃദ്ധൻ മിഴിനിറയെ ഉറ്റുനോക്കി….
” ശോ പറഞ്ഞു പറഞ്ഞു ഞാൻ കാടുക്കേറിലെ?….” തന്നെ മിഴിഞ്ഞു നോക്കുന്ന ആ വൃദ്ധനെ നോക്കി വിരൽ കടിച്ചുകൊണ്ടു അവൾ അയാളെ നോക്കി ചമ്മിയ ചിരി ചിരിച്ചു….
” കുട്ടി ആരാ ..? ഞാൻ ഇത് എവിടെയാ…?
എന്റെ കൂടെ ഉള്ളവർ ഒകെ എവിടെ..? …
എനിക്ക് ഇപ്പൊ തന്നെ പോണം….?
വിറയാർന്ന ശബ്ദത്തോടെ മഹാദേവൻ ചോദിച്ചു…..
“പെരിയവരെ ഇങ്ങനെ എല്ലാം കൂടി ചോദിച്ചാ ഞാൻ എന്താ പറയാ…. ആ പിന്നെ എന്റെ പേര് കുഞ്ഞിലക്ഷ്മി …. അപ്പാവും അമ്മാവും ചിന്നയ്യാവും കുഞ്ഞി എന്നാ വിളിക്കാ…. പെരിയവരും കുഞ്ഞി എന്നു വിളിച്ചാ മതി കേട്ടോ….കൂടെ ഉള്ളവർക്ക് കൊഴപ്പം ഒന്നും ഇല്ലന്നെ രണ്ടുപേരേം ഞങ്ങൾ നന്നായി നോക്കുണ്ട്… ഒരു രണ്ടു ഡേയ്സ് കൂടി റെസ്റ്റ് എടുത്താൽ നടക്കനാവും എന്നാ ഡോക്ടർ പറഞ്ഞേ… ”
” എനിക്ക് ഇപ്പൊ അവരെ കാണണം … പിന്നെ പിന്നെ വേഗം തന്നെ തിരിച്ചു പോണം…” രാമനും സ്വാമിനാഥനും എന്തുപറ്റുയെന്ന് അറിയാൻ ആകുലതയോടെ മഹാദേവൻ ചോദിച്ചു
Keep writing, adipoli aanu
Nalla theme aan. Continue Continue. There are people waiting..?
♥️♥️♥️
Pleas continue i like it
താങ്ക്സ് ബ്രോ♥️♥️♥️??
Poliiii..❤❤
Jose bro ♥️♥️♥️
Keep going
Sure ബ്രോ♥️♥️????
??????????????❤️❤️❤️❤️❤️❤️❤️❤️????????
♥️♥️♥️♥️????