?അഭിമന്യു?4 [Teetotaller] 356

ഇല്ല ഷണ്മുഖണ്ണന്റെ പേരിൽ വളർന്നു വന്നവൻ ആണ് താൻ ആ പേര് നിലനിർത്തേണ്ടത് തന്റെ കടമയാണ്….

അവനെകാൾ ശക്തനാണ് താൻ ഇതിൽ കൂടുതൽ ചോര വീഴ്ത്തിയിറയുള്ളവൻ….

ഒന്ന് ദീർഘനിശ്വാസമെടുത്തു തന്റെ ഉൾഭയത്തെ കടിച്ചമർത്തി…

 

” നിർത്തടാ നായിന്റെ മോനെ …. ഞാൻ മാത്രം മതിയടാ … ഒറ്റക്ക് തന്നെയാ ഇവിടേം വരെ എത്തിയത്… ഷണ്മുഖണ്ണന്റെ വലംകൈ ആയതും എന്റെ ചങ്കൂറ്റം കണ്ട് തന്നെയാ പന്ന പുല#%@$@ മോനെ…. ”

തന്റെ ജടപിടിച്ച മുടിയിൽ കൊരുത്തു വലിച്ചു സെൽവൻ അലറി വിളിച്ചു….

തന്റെ ഷർട്ട് വലിച്ചുകീറി മസിലുകൾ പെരുപ്പിച്ചു …. വാടാ… തന്റെ നെഞ്ചിൽ അടിച്ചു കൊണ്ട് സെൽവൻ അവനെ വെല്ലുവിളിച്ചു…..

 

ഒരു സൈഡിൽ എരിയുന്ന സിഗരറ്റ് ആഞ്ഞു വലിച്ചു പുക മുന്നോട്ട് ഊതി വിട്ടു അഭിമന്യു അവനു മുന്നിൽ നിന്നു…..

 

വിത്തുകാളയെ പോലെ മുരണ്ടു കൊണ്ട് സെൽവൻ മുഷ്ടിചുരുട്ടി അഭിമന്യുവിന്റെ മുഖത്തേക്ക് ഇടിച്ചു… എന്നാൽ നിമിഷനേരം കൊണ്ട് ആ പ്രഹരം ഇടത്‌കൈപ്പിടിയിൽ ഒതുക്കി അഭി അവനെ പുച്ഛത്തോടെ നോക്കി…..

 

” പോര സെൽവാ…. ”

അതും പറഞ്ഞു സെൽവന്റെ കൈ പിടിച്ചു വലിച്ചു തലകൊണ്ട് അവന്റെ മൂക്കിനിടിച്ചു… ടാപ്പ് തുറന്ന പോലെ ചോര പൊട്ടിയൊലിച്ചു… ഒന്ന് നിർത്തി മുഷ്ടിചുരുട്ടി അവൻ സെൽവന്റെ നെഞ്ചുകൂടുനോക്കി ആഞ്ഞുഇടിച്ചു…. കൂടം കൊണ്ട് ഇടികിട്ടിയ പോലെ സെൽവൻ കുഴഞ്ഞു പോയി …. വീണ്ടും അഭി അവന്റെ കൈവലിച്ചു സെൽവന്റെ തൊണ്ടയിലേക്ക് കൈകുത്തിയിറക്കി… പാതിജീവനോടെ നിലത്തേക്ക് വീഴാനാഞ്ഞ അവന്റെ മുഖത്തേക്ക് കാലുകൊണ്ട് ആഞ്ഞു ചവിട്ടിയതും പഴതുണി പോലെ സെൽവൻ സേവിയർ ഇരുന്ന കാറിന്റെ ചില്ല് തകർത്തു ഉള്ളിലേക്ക് വീണു….

 

 

 

നിലത്തു കിടന്ന അഗ്രം കൂർത്ത ഇരുമ്പു ദണ്ഡ് കയ്യിലെടുത്തു അഭി കാറിനു മുകളിലേക്ക് ചാടി കയറി…ചുണ്ടിലെ സിഗരറ്റ് വലിച്ചുകൊണ്ട് ആകാശത്തേക്ക് പുകചുരുളുകൾ ഊതിവിട്ടു

 

 

” എന്നോട് മുട്ടുമ്പോ മിനിമം ഒരാനയുടെ ചങ്കൂറ്റമെങ്കിലും വേണം സെൽവാ…. അത് നിന്റെ ആശാനും അറിയാ… അല്ലെ സേവ്യറേ….. ”

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.