?അഭിമന്യു?4 [Teetotaller] 356

 

 

‘ മഴക്ക് സാദ്ധ്യതയുണ്ട് കൂട്ടുകാരെ ഈ പണി വേഗം തീർക്കണം , അടുത്ത ചരക്കെടുക്കാനുള്ളതാ… നോക്കി നിക്കാതെ വേഗം വന്നാട്ടെ ”

വലിയ ഭാവവെത്യാസമില്ലാതെ അവരെ തന്റെ അരിലേക്ക് അഭിമന്യു മാടിവിളിച്ചു…

 

” ഷണ്മുഖണന്റെ പിള്ളേരാടാ ഞങ്ങൾ അങ്ങനെ ഒന്നും പേടിക്കില്ല…. ” ഉള്ളിൽ ഭയം ഉണ്ടെങ്കിലും അത് പുറത്തുകാണിക്കാതെ അവരിൽ ഒരുവൻ വിളിച്ചു പറഞ്ഞു

 

” കാട്ടിൽ വന്നു കുറുക്കന്റെ പേരു പറഞ്ഞാൽ പേടിക്കാൻ ഞാൻ ആട്ടിടയനല്ല കൂട്ടുക്കാരാ….. പഴയൊരു വേട്ടക്കാരനാ നിങ്ങളുടെ കുറുക്കനും അറിയും എന്നെ..”

കയ്യിലെ ചോര തുള്ളികൾ നിലത്തേക്ക് കുടഞ്ഞു കൊണ്ടു അവൻ ശാന്തനായി അവനു മറുപടി കൊടുത്തു…

 

 

അപ്പോഴും അവരെ ആശങ്കയിലാഴ്ത്തിയത് അവന്റെ ആ ഒന്നുമില്ലാ ഭാവം തന്നെയായിരുന്നു… ചുറ്റും പരന്നു കിടക്കുന്ന ചോരകളത്തിനു നടുവിൽ നിന്നുകൊണ്ട്

എന്തിനെന്നോ പോലെ വെല്ലുവിളിക്കുന്ന അവന്റെ ആ കണ്ണുകൾ….

 

ആദ്യം ഒന്ന് മടിച്ചെങ്കിലും ആയുദ്ധം എടുത്താൽ രക്തം ചീന്താതെ നിലത്ത് വെക്കാത്ത ഷണ്മുഖന്റെ പേരു കേട്ട കയ്യാളുകൾ സെൽവനെ ഒന്ന് നോക്കി കയ്യിലെ അരിവാളും വാകത്തിയും മുറുകെ പിടിച്ചു , കൂട്ടത്തോടെ വീണ്ടും കൊലവിളിയുമായി അവനു നേരെ ഓടി….

 

 

 

രണ്ടു പേർ ഒന്നിച്ചു അവനു നേരെ അരിവാൾ വീശി… ആദ്യം അരിവാൾ വീശിയവനിൽ നിന്നും മുടിയിഴക്ക് ഒഴിഞ്ഞു മാറി രണ്ടാമൻ അരിവാൾ വീശിയ കൈ വലതുഭാഗത്തേക്ക് മാറി ഇടത്തുകയിൽ ഒതുക്കി പിടിച്ചു അവന്റെ കൈമുട്ടിലേക്കും കഴുത്തിലേക്കും കൺചിമ്മും വേഗത്തിൽ ഓരോ പഞ്ചുകൾ കൊടുത്തു , അതേ സമയം തന്നെ ആദ്യം അരിവാളുകൊണ്ടു വെട്ടാൻ ശ്രെമിച്ചവന്റെ പിൻതലയിൽ മുട്ടുകൈകൊണ്ടു ഇടിച്ചു പിന്നിലേക്ക് കൈ വളച്ചു അയാളുടെ തല കഴുത്തിൽ വെച്ചു വളച്ചൊടിച്ചു ….

ചെറിയ മൂളിച്ചയോടെ ഇരുവരും അവന്റെ ഇരു സൈഡിലേക്ക് വെട്ടിയിട്ട വാഴപോലെ കുഴഞ്ഞു വീണു….

ഇത്തവണ ഒരുതുള്ളി ചോരവീഴ്ത്താതെ രണ്ടു പേരെ നിഷ്പ്രയാസം അവൻ പരലോകത്തേക്ക് അയച്ചു….

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.