ആദ്യം മുന്നിൽ ഓടിവന്നവൻ തന്റെ കയ്യിലെ ഇരുമ്പു ദണ്ഡ് അഭിമന്യുവിന്റെ തലക്ക് ലക്ഷ്യമായി വീശി…
ഒരു നിശ്വാസമെടുത്ത അഭി മിന്നൽ വേഗത്തിൽ ഇടത്തുവശത്തേക്ക് ഒഴിഞ്ഞു മാറി , ലക്ഷ്യം തെറ്റിയ വീശലിൽ നിലതെറ്റിയ അയാളുടെ പിൻ കഴുത്തിൽ പിടിച്ച് ബലമായി നിലത്തെ മണ്ണിലേക്ക് ആഞ്ഞു കുത്തി , പിൻ തലയിൽ ആഞ്ഞടിച്ചു…..
ഒരു മൂളൽ പോലുമില്ലാതെ അയാൾ നിശ്ചലനായി….. നിലത്തു വീണ ആ ഇരുമ്പു ദണ്ഡ് കയ്യിൽ എടുത്തു മുറുക്കി പിടിച്ച് അഭി തന്നെ ലക്ഷ്യമാക്കി ഓടി വരുന്നവരെ നോക്കി കൊണ്ട് തന്നെ താഴെ വീണു ജീവനറ്റ് കെടക്കുന്നവന്റെ തലയിലേക്ക് ആഞ്ഞടിച്ചു…. തുടരെത്തുടരെ ആ ഇരുമ്പ് ദണ്ഡ് ആ മൃതദേഹത്തിലേക്ക് ആഴ്ന്നിറങ്ങി….
തല പിളർന്ന് തലയോട്ടി തകർന്ന് രക്തവും തലച്ചോറും കൂടികലർന്ന മിശ്രിതം അവന്ന് ചുറ്റും തെന്നി തെറിച്ചു…. ഒരുതരം അഴുകിയ ഗന്ധം അവനു ചുറ്റും പരന്നു….
പിന്നാലെ ഓടിവന്നവർ കാൽ ബന്ദിച്ച പോൽ നിശ്ചലരായി….. ആ കാഴ്ച്ച കണ്ടു ഒരടി പുറകിലേക്ക് വെച്ചു….
സെൽവൻ പോലും ഉൾഭയത്താൽ അറിയാതെ ഉമിനീരീറക്കി….
കാറിനുള്ളിൽ ഇരുന്നിരുന്ന സേവ്യർ വെട്ടിവെയർത്തു , ആ കാഴ്ചക്ക് വർഷങ്ങൾക്ക് മുമ്പുള്ള ആ ദിവസത്തെ ഓർമ്മകൾക്ക് സമാനമാണ്….. അതേ അഭിമന്യു അല്ല അല്ല അവൻ അവൻ അല്ല ചെകുത്താനാണവൻ കണ്ണിൽ ഇരുട്ടു പരത്തുന്ന മരണത്തിന്റെ കാവൽക്കാരനായ ചെകുത്താൻ…. ഇന്ദ്രപ്രസ്ഥത്തിന്റെ കാവൽക്കാരൻ….
അവൻ ആരംഭിച്ചു കഴിഞ്ഞു….
Keep writing, adipoli aanu
Nalla theme aan. Continue Continue. There are people waiting..?
♥️♥️♥️
Pleas continue i like it
താങ്ക്സ് ബ്രോ♥️♥️♥️??
Poliiii..❤❤
Jose bro ♥️♥️♥️
Keep going
Sure ബ്രോ♥️♥️????
??????????????❤️❤️❤️❤️❤️❤️❤️❤️????????
♥️♥️♥️♥️????