അവൻ മുന്നിൽ നിൽക്കുന്ന എല്ലാവരെയും ഒരുവട്ടം നോക്കി….. ആ നോട്ടം സ്‌കോർപിയോയിൽ ഇരിക്കുന്ന സേവ്യറിൽ അവസാനിച്ചു…. അവന്റെ കറുത്ത ഗോലി പോലുള്ള കണ്ണുകൾ ആ നിമിഷം പൈശാചികമായി തിളങ്ങി…..
ആരെയും ഭയപ്പെടുത്തുന്ന തീക്ഷ്ണത ആ കണ്ണുകളിൽ ഉണ്ടായിരുന്നു …….
” അപ്പൊ എങ്ങനെയാ ….. ആരംഭിക്കലാമാ…. “
തന്റെ നീണ്ട മുടിയിഴകൾ ഒന്നാകെ പിന്നിലേക്ക് വലിച്ചു കെട്ടി , ചുണ്ടിലെ സിഗരറ്റ് നിലത്തേക്ക് ഇട്ട് തൻ്റെ ബൂട്ടിട്ട കാലുകൊണ്ട് ചതചരച് സെൽവനെ നോക്കി…..
സെൽവൻ അപ്പോഴും ശ്വാസം വിടാതെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു…
തൻ്റെ വലംകൈയായി നടന്നിരുന്ന ശരവണൻ നിമിഷങ്ങൾക്ക് മുമ്പ് പരലോകം പ്രാപിച്ചിരിക്കുന്നു , ആ സത്യം ഉൾക്കൊണ്ട നേരം തന്നെ സെൽവനിൽ ക്രോധം ഉദിച്ചുയർന്നു….. അവന്റ കണ്ണുകളിൽ രക്തം ഉദിച്ചു കയറി…. നിലത്തു ആഞ്ഞു ചവിട്ടി….
” പന്ന പുല@#$% മോനെ നീ നീ എന്റെ ശരണവനെ….. എന്താടാ നായ്ക്കളെ നോക്കിനിൽക്കുന്നെ വെട്ടിയെടുക്കടാ ആ നായിന്റെ മോന്റെ തല…. ”
സെൽവൻ ദേഷ്യം കൊണ്ട് തന്റെ കൂട്ടാളികളെ നോക്കി അലറി വിളിച്ചു…..
ആ ആജ്ഞ കേൾക്കാൻ എന്ന വണ്ണം തയ്യാറായി നിന്ന സെൽവന്റെ കയ്യാളുകൾ ആക്രോശിച്ചു കൊണ്ടു വേട്ടപട്ടികളെ പോലെ
അവനടുത്തേക്ക് ഓടിയടുത്തു…..
Keep writing, adipoli aanu
Nalla theme aan. Continue Continue. There are people waiting..?
♥️♥️♥️
Pleas continue i like it
താങ്ക്സ് ബ്രോ♥️♥️♥️??
Poliiii..❤❤
Jose bro ♥️♥️♥️
Keep going
Sure ബ്രോ♥️♥️????
??????????????❤️❤️❤️❤️❤️❤️❤️❤️????????
♥️♥️♥️♥️????