” പോവേ എവിടേക്ക് ചിന്നയ്യ പറഞ്ഞുലോ ഈ ആഴ്ച്ച കഴിഞ്ഞേ പോവുള്ളോ എന്ന് ”
ചുണ്ട് കൂർപ്പിച്ചു കുറുമ്പോടെ അത് ചോദിക്കുമ്പോൾ ആ മുഖഭാവം മഹാദേവനിൽ പോലും ചെറുപുഞ്ചിരി വരുത്തി…
“ചിന്നയ്യാവോ ആരാ അത് ..? ഇതൊക്കെ തീരുമാനിക്കാൻ ആരാ അയാൾ…. ”
“ചിന്നയ്യ എന്റെ അപ്പാവുടെ അരുമയാന മൂത്ത പുത്രൻ…..പിന്നെ തീരുമാനം എടുക്കാൻ , ഈ സിത്തരാനപുരത്തെ അരസൻ ആണ് എന്നോടെ അണ്ണാ …”
എനിക് എന്നാ ആളെ ഒന്നു കാണാൻ…??
ചിന്നയ്യ പറഞ്ഞേ ഇവിടുന്ന് പോവുന്ന അന്ന് വന്നു കാണാമെന്നാ …ചിന്നയ്യ പറഞ്ഞാ പറഞ്ഞതാ കേട്ടോ…. അപ്പൊ നല്ലകുട്ടി ആയി ഞാൻ തരുന്ന കഞ്ഞിയും മരുന്നും ഒക്കെ കഴിച്ചു എന്റെ ചിന്നയ്യാവോടെ പോലെ സ്‌ട്രോങ് ആയാ വേഗം ഇവിടുന്ന് പൂവാലോ ….
തന്റെ ധവണി തുമ്പ് കറക്കി കൊണ്ടു അതും പറഞ്ഞു അവൾ പുറത്തേക്ക് നടന്നു
വെളുത്തു മെലിഞ്ഞ ഒരു പെണ്കുട്ടി.. നീണ്ടു വിടർന്ന കണ്ണുകളിൽ സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞു നിൽക്കുന്നു….
തന്റെ അമ്മുട്ടിയെ പോലെ കുറുമ്പു നിറഞ്ഞു നിൽക്കുന്ന പ്രകൃതം….. വലിയ അടുപ്പം തോന്നുന്നു അതിലുപരി വാത്സല്യവും, മനസിൽ തെളിഞ്ഞു വരുന്ന ഒരു ചിത്രമുണ്ട് … ഹൃദയത്തെ പോലും തളർത്തിയ ഒരു കുഞ്ഞുമുഖം….
കുഞ്ഞിയെ ഒന്നുകൂടി നോക്കി മഹാദേവൻ ആ ബെഡിലേക്ക് കിടന്നു…
പഴയകാല പ്രൗഢി നിലനിൽക്കുന്ന ഇരുനിലയിൽ ഉള്ള വലിയൊരു വീട്ടിൽ …. സാമ്പത്തികമായി വളരെ മുന്നോട്ടു നിൽക്കുന്ന ഒരു കുടുംബത്തിന്റെ അന്തരീക്ഷം ഇവിടെ ഉണ്ട് എന്നു തോന്നുന്നു….. ഇടക്കിടക്ക് വന്നുപോകുന്ന വാഹനങ്ങൾ , ലോറികളുടെ ഇരമ്പൽ…..
ആരാണ് ഇവരെല്ലാം ….? എന്തിനാണ് ഈ വൃദ്ധന് ചുറ്റും കരുണകാണിക്കാൻ ..??..
ഒന്നും അറിയില്ല എന്നാലും തനിക്ക് പരിചിതമായ ആരുടെയോ സാമിപ്യം കൂടെ തന്നെ ഉള്ളത് പോലെ….
Keep writing, adipoli aanu
Nalla theme aan. Continue Continue. There are people waiting..?
♥️♥️♥️
Pleas continue i like it
താങ്ക്സ് ബ്രോ♥️♥️♥️??
Poliiii..❤❤
Jose bro ♥️♥️♥️
Keep going
Sure ബ്രോ♥️♥️????
??????????????❤️❤️❤️❤️❤️❤️❤️❤️????????
♥️♥️♥️♥️????