? ഗൗരീശങ്കരം 9 ? [Sai] 1923

“ആണെങ്കിൽ എനിക്ക് അതിന്റെ ആവശ്യം ഇല്ല….”?

 

“എന്നിട്ടാണോ ഇത്രയും നാൾ വിരഹ കാമുകിയെ പോലെ ഊണും ഉറക്കവും ഇല്ലാതെ, പതിവുകളൊക്കെ തെറ്റിച്ചു നടന്നത്….. ഓർമ വെച്ച നാൾ മുതൽ മുടക്കാത്ത പിറന്നാളിലെ അമ്പല ദർശനം പോലും ഒഴിവാക്കിയേ…..”

 

“നിരാശ കാമുകിയോ.. ഞാനോ…. ദേവേട്ടന് ആള് മാറി പോയി….”?

 

“ഏ.ഹ്…”?

 

“എന്നെ ഇഷ്ടം അല്ല എന്ന് പറഞ്ഞു ദേവേട്ടൻ അന്ന് പോയിരുന്നെങ്കിൽ ഞാൻ പുറകെ നടക്കാനോ നിരാശ കാമുകിയായി മാനസ മയിനെ പാടി നടക്കനോ ഒന്ന് പോണില്ലാരുന്നു… ഇഷ്ടം പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്ന് അല്ലലോ….. എന്റെ മനസ്സിൽ എന്നും മായാതെ ഉണ്ടാവുമെങ്കിലും ദേവേട്ടന്റെ ഇഷ്ട കുറവിനെ ഞാൻ അംഗീകരിക്കുമായിരുന്നു….

 

പക്ഷെ ഞാൻ പറയണത് കേൾക്കാൻ പോലും നില്കാതെ പോയപ്പോൾ ഞാൻ തെറ്റുകാരി ആയതു പോലെ…..

 

ഇന്ന് ഇപ്പോൾ എനിക്ക് അതെ ഫീലിംഗ് തന്നെയാ.. അത് പക്ഷെ ഞാൻ സ്നേഹിച്ച ആള് തെറ്റി പോയി എന്നതിലാണ്…. ഇനി തമ്മിൽ കാണാതിരിക്കട്ടെ….”

 

ദേഷ്യത്തോടെയും സങ്കടത്തോടെയും നന്ദു എഴുന്നേറ്റ് നടന്നു…. അധികം ദൂരം പോകുന്നതിനു മുന്നേ ദേവൻ അവളെ പുറകിൽ നിന്ന് മുറുകെ പുണർന്നു….

 

“എങ്ങോട്ടാ കാന്താരി പോണേ………?”?

 

“വിടാടാ എന്നെ……”?

 

“അടങ്ങി ഇരുന്നോ… ഇല്ലേൽ അടിച്ചു പല്ല് ഞാൻ താഴെ ഇടും…. നിന്റെ തന്ത പറഞ്ഞിരുന്നു… പെണ്ണിന് കുറുമ്പ് കൂടുതലാണെന്നു…. ഇത്ര പ്രതീക്ഷിച്ചില്ല….”

 

“ഏഹ്… അപ്പയോ….”?

 

“ആം…. ഇന്നലെ കണ്ടിരുന്നു മാധവട്ടനെ….”

 

“എന്തിനു….?”

 

“ഈ കാന്താരിയെ എനിക്ക് തരുവോന്ന് ചോദിക്കാൻ…”

 

“അപ്പോ നേരത്തെ പറഞ്ഞതോ…..”

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.