? ഗൗരീശങ്കരം 9 ? [Sai] 1921

അത്രയും നേരം മിണ്ടാതിരുന്ന നന്ദു മനുവിനെ കെട്ടിപ്പിടിച്ചു…..

 

“മനു…. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഇത് പോലെ അവളെ മനസിലാക്കുന്ന ഒരാളെയാ… അവള് നിനക്ക് ഉള്ളതാടാ…..”

 

നന്ദു പറഞ്ഞ് തീരുന്നതിനു മുൻപ് ഞങ്ങളുടെ ദേഹത്തു ഒരു വാട്ടർ ബലൂണ് വീണു പൊട്ടി… ഒന്നിന് പുറകെ ഒന്നായി പിന്നെയും വീണു… ഞങ്ങൾ രണ്ടു പെരും നനഞു കുളിച്ചു….

 

“ടാ…. ഇത് ബെഡ്‌റൂം അല്ല… അമ്പലപ്പറമ്പ് ആണു……”

 

കയ്യിൽ ബലൂണുമായി കണ്ണേട്ടൻ നില്കുന്നു… കൂടെ നാലഞ്ചു പെരും… ആരും സ്വബോധത്തിൽ അല്ല എന്ന് ഉറപ്പാണ്….

 

“നന്ദു നമ്മക് പോകാം………” ഞാൻ നന്ദുവിനെയും കൂട്ടി അവിടുന്ന് നടന്നു… ദേവനും അർജുവും പുറകിൽ തന്നെ വന്നു….

 

“ബെഡ്‌റൂമിന്റെ കാര്യം പറഞ്ഞപ്പോളേക്കും ദോണ്ടെടാ പോണു….. മറന്നു പോയതാ തോന്നു….. ഇവള് ആള് കൊള്ളാട്ടോ… ഒന്ന് പോരാഞ്ഞിട്ട് മൂന്ന് പേര്…..”

 

പറഞ്ഞ് തീരുന്നതിനു മുന്നേ കണ്ണന്റെ കവിള് ചുകന്നു…. അടുത്ത നിമിഷം തന്നെ അടിവയറ്റിന് കൈ പൊതി നിലത്തു ഇരുന്നു….

 

നന്ദു വിന്റെ മുഖം ദേഷ്യത്തൽ വിറക്കുകയായിരുന്നു….

 

എന്താ സംഭവിച്ചതെന്നു മനസ്സിലാക്കാൻ കണ്ണന് കുറച്ചു സമയം വേണ്ടി വന്നു…

 

“ഡീ…”  എന്ന് അലറി കൊണ്ട് അവൻ ചാടി എഴുന്നേൽക്കുന്നതിനു മുൻപ് വീണ്ടും കിട്ടി…..

 

നന്ദു കണ്ണനെ കൈകാര്യം ചെയ്യുന്നതിനിടയിൽ കയറാൻ വന്ന കൂടെ ഉള്ളവരെ ഞാനും ദേവനും ചേർന്നു ചെറുതായി ഒന്ന് തലോടി….. അവർ അതിന്റെ പുളകത്തിൽ നിലംതൊട്ടു…..

 

ബഹളം കേട്ടു വല്യമ്മാവനും കുഞ്ഞമ്മാവനും ഒക്കെ വന്നത് കൊണ്ട് കണ്ണന്റെ രണ്ടു കൈ മാത്രമേ നന്ദുന് ഓടിക്കാൻ പറ്റിയുള്ളൂ…..

 

കണ്ണനെ ആരൊക്കെയോ ചേർന്നു താങ്ങി പിടിച്ചു കൊണ്ട് പോയതും ഞങ്ങൾ അവിടുന്ന് നേരെ കുളക്കടവിലേക് പോയി…..

 

“അവൻ നേരത്തെ എന്റെ ദേഹത്തു വെള്ളം തെറുപ്പിച്ചപ്പോഴേ ഓങ്ങി വെച്ചതാ മിസ്സ്‌ ആയില്ല …..”

 

“അപ്പൊ നീ കളരി ആണെന്ന് പറഞ്ഞത് സത്യം ആയിരുന്നല്ലേ….???? ” അർജു അവന്റെ സംശയം മറച്ചു വെച്ചില്ല….

 

പിറ്റേന്ന്‌ രാവിലെ ദേവന്റെ കാറിൽ എല്ലാവരും മടങ്ങി….. അന്ന് ശനിയാഴ്ച ആയതിനാൽ എവിടേം പോവാതെ വീട്ടിൽ തന്നെ ഇരുന്നു നേരം കൂട്ടി… എന്തോ ഒരു വല്ലായ്മ…. കണ്ണടച്ചാൽ ആ കരിമഷി കണ്ണുകൾ തേടി വരുന്നു…..

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.