? ഗൗരീശങ്കരം 9 ? [Sai] 1921

“മ്മ്……?”

 

“നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”?

 

“കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”?

 

“മ്മ്…..  ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”

 

“നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്തലും…..”?

 

മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി…..

 

മുഖത്തേക്ക് ഒഴുകി ഇറങ്ങിയ കണ്ണ് നീര് ആരോ തുടക്കുന്നത് അറിഞ്ഞാണ് മനു കരച്ചിൽ അടക്കിയത്…. തല ഉയർത്തി നോക്കിയ മനു കണ്ടത് നിറ കണ്ണുകളോടെ നിൽക്കുന്ന കൃഷ്ണ പ്രിയയെ ആണു….

 

“മനുവേട്ട….” അവൾ അവനെ കെട്ടി പുണർന്നു… ഒരു വയറ്റിൽ പിറന്നതല്ലെങ്കിലും അവൻ അവൾക് ഏട്ടനേക്കാൾ പ്രിയപ്പെട്ടതാണ്…..

 

“കിച്ചു…. അയ്യേ… കരയ…. ഇത്ര വല്യ കുട്ടി ആയിട്ട്……”

 

“അപ്പൊ ഏട്ടനോ…. ഏട്ടൻ എന്തിനാ കരയണേ….”

 

“ഞാൻ കരഞ്ഞില്ലാലോ …..” ഞാൻ അവളെയും ചേർത്ത് പിടിച്ചു കൊണ്ട് തന്നെ അവിടെ നിന്നു …. ഒരു തറവാട് മുഴുവൻ ഞങ്ങളെയും നോക്കി കൊണ്ട് അവിടെ നിൽപുണ്ടായിരുന്നു…..

 

ശ്രീയുടെയും കിച്ചുവിന്റെയും അച്ഛനും അമ്മയും വന്നു എന്നെ കെട്ടിപ്പിടിച്ചു… അവരും കരയുകയായിരുന്നു…..

 

കുറച്ചു നേരം അവിടെ നിന്നതിനു ശേഷം ഇടക് വരാം എന്ന ഉറപ്പിന് മേൽ ഞാൻ  ഇറങ്ങി……

 

തറവാട്ടിൽ ചെന്ന് അമ്മയെയും മാമനെയും അമ്മിയെയും ആതിയെയും കൂട്ടി ഇറങ്ങി…….

 

ഒരുപാടു നാളുകൾക്കു ശേഷം അന്ന് രാത്രി മനു സ്വസ്തമായ മനസ്സോടെ ഉറങ്ങി….

***************************************

 

പിറ്റേന്ന്‌ രാവിലെ തന്നെ എഴുന്നേറ്റ് റെഡി ആയി മനു അജുവിനെയും കൂട്ടി ഹോസ്പിറ്റലിലേക് വിട്ടു…… മനു ചെല്ലുമ്പോ ദേവൂട്ടി നല്ല ഉറക്കത്തിലായിരുന്നു…. മനുവിനെ കണ്ട ഉടനെ ദേവന്റെ അമ്മയും സുജാത ചേച്ചിയും പരിഭവത്തിന്റെ കെട്ടഴിച്ചു….

 

കുറച്ചു കഴിഞ്ഞപ്പോഴേക്കും ചായയുമായി രവിയേട്ടനും വന്നു…. ആദ്യം പിണക്കം ഭാവിച്ചു മനുവിനോട് മിണ്ടിയില്ലെങ്കിലും ഒടുക്കം ആ പിണക്കം മഞ്ഞുരുകി തീർന്നു…….

 

പരാതിയും പരിഭവവും അവർ പരസ്പരം പറഞ്ഞ് തീർത്തു….

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.