“ഞാൻ പറഞ്ഞത് സത്യമാ… പക്ഷെ മുഴുവൻ സത്യവും പറഞ്ഞിട്ടില്ല…..
എന്റെ അടുത്ത് നിന്നും ശ്രീക്കുട്ടിയെ പിടിച്ചു വലിച്ചു കൊണ്ടുപോയ അവനെ പാതി ബോധത്തിലും ഞാൻ കണ്ടതാ….. ”
“ആ റെസ്റ്ററന്റിൽ വെച് അവൻ ശ്രീക്കുട്ടിയുടെ ദേഹത്ത് ഇടിച്ചതിനു ഞങ്ങള് തമ്മിൽ വാക്കു ആയതാ… അവന്റെ മുഖം എനിക്ക് നല്ല ഓർമ ഉണ്ട്….”
“ആരാ അവൻ?”
“ആരാ ഏതാ എവിടുന്നാ…. ഒന്നും അറീല…. ആ മുഖം മാത്രം അറിയാം…
പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല…. ഇപ്പൊ ഞാൻ എന്തെങ്കിലും ചെയ്താൽ ആ വീഡിയോസ്…. വേണ്ട…..”
“വേണ്ടടാ…. അവളെ ഇനിയും പിച്ചി ചീന്താൻ നമ്മളായിട് ഇടയാക്കണ്ട…..”
മൂന്ന് ദിവസം കഴിഞ്ഞു മനുവിനെ വീണ്ടു വിളിപ്പിച്ചു…. മനുവും ശ്രീക്കുട്ടിയും പോയ വഴിയേ പോലീസും പോയിരുന്നു… മനു പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണെന്നു അവർക്ക് ബോധ്യപ്പെട്ടു…. ആ ഫുഡ് കോർണറിലെ കാര്യം ഒഴികെ….
കഴിഞ്ഞ പത്തു വർഷമായി ആ ഹോട്ടൽ നടത്തി വരുന്നത് ഒരു കന്നടക്കാരനാണ്… അവിടുത്തെ ജോലിക്കാരിൽ ഒരാൾ പോലും മലയാളിയോ മലയാളം അറിയുന്നവരോ ഇല്ല…. പിന്നെ ഈ സംഭവം നടന്നു എന്ന് പറയുന്ന ദിവസത്തിനു രണ്ടു ദിവസം മുൻപ് നടന്ന ഒരു ആക്സിഡന്റിൽ പെട്ടു കട ബാഗികമായി തകർന്നത് കൊണ്ട് ഒരാഴ്ച അവർ കട തുറന്നിട്ടില്ല എന്ന്….?
മനു അന്നേ ദിവസം റെസ്റ്ററന്റിൽ വെച്ചു എടുത്ത സെൽഫി അവർക്കു കാണിച്ചു കൊടുത്തു…..
പിന്നെയും രണ്ടു പ്രാവശ്യം മനുവിനെ വിളിപ്പിച്ചു…. പക്ഷെ തെളിവുകളുടെ അഭാവത്തിൽ കേസ് ഒരു ഇഞ്ചു പോലും മുന്നോട്ട് പോവാതെ മറ്റനേകം തെളിയിക്കപ്പെടാത്ത കേസുകളുടെ കൂട്ടത്തിൽ ഒന്നായി കിടന്നു…..
*******************************************
അജുവിന് കോഴിക്കോട് കോർപറേഷനിൽ LDC ആയി പോസ്റ്റിങ് ലഭിച്ചു……. അജു ജോലിക്കു പോയി തുടങ്ങിയതോടെ മനു വീണ്ടും ഒറ്റയ്ക്കായി….. വായനയും സിനിമയുമൊക്കെ ആയി ഒന്ന് രണ്ടു ആഴ്ച തള്ളി നീക്കിയെങ്കിലും ഒടുവിൽ അത് മടുത്തപ്പോൾ നേരെ ചെന്നൈക്ക്? വെച്ചു പിടിച്ചു…. അവിടെ സഞ്ജുവിന്റെ കൂടെ കുറച്ചു നാൾ ചിലവഴിക്കാനായിരുന്നു ഉദ്ദേശം…..
സഞ്ജുവിന് ഫൈനൽ ഇയർ പ്രൊജക്റ്റിന്റെ സമയം ആയിരുന്നു…. അതുകൊണ്ട് തന്നെ സഞ്ജു രാവിലെ ബിസി ആണ്… ഉച്ചക് ശേഷമുള്ള സമയം രണ്ടു പേരും ചെന്നൈ മുഴുവൻ കറക്കം ആയിരുന്നു പരിപാടി?️…… വൈകിട്ട് ലെച്ചുവും സഞ്ജുവും മനുവും കൂടി പാചകവും സിനിമയും ഒക്കെ ആയി കളർ ആക്കി….
ചെന്നൈ പട്ടണം ഏകദേശം ഒരു ഐഡിയ ആയപ്പോൾ പിന്നീടുള്ള ദിവസങ്ങളിൽ മനു ഒറ്റയ്ക്കു ആയി കറക്കം….?
ഒരു ദിവസം രാത്രി ഏറെ വൈകി ആണ് മനു ഫ്ലാറ്റിലേക് വന്നത്…. മനുവിനെയും കാത്തു ലെച്ചുവും സഞ്ജുവും നിൽപുണ്ടായിരുന്നു….
ആടി ആടി നാല് കാലിൽ വന്ന മനുവിനെ കണ്ട് സഞ്ജുവും ലെച്ചുവും അമ്പരന്ന് പോയി…. ഒരക്ഷരം പോലും പറയാതെ സഞ്ജു മനുവിനെ പിടിച്ചു റൂമിൽ കൊണ്ട് പോയി കിടത്തി…..
പിറ്റേ ദിവസം രാവിലെ ചായയുമായി☕️ മനുവിനെ വിളിക്കാൻ ചെന്ന ലെച്ചുവിന് ഒരു കത്തു മാത്രമാണ് കാണാൻ കഴിഞ്ഞത്…
ഒരു യാത്ര പോകുന്നു… എന്നെ തിരക്കി വരണ്ട… മനസ്സ് സ്വസ്ഥമാവുമ്പോൾ ഞാൻ തിരിച്ചു വരും….
തുടരും……
Nb:- സ്പെയിസിങ് ഇടുന്നത് പേജ് കൂട്ടാൻ അല്ല ?… പേജ് എണ്ണം നോക്കി ഞാൻ കഥ ഇടാറില്ല…. ഒരു ഡയലോഗ് സീകുൻസ് കഴിയുമ്പോ അല്ലെങ്കിൽ എന്തെങ്കിലും ഒരു വ്യത്യാസം വരുമ്പോൾ ആണ് സ്പേസ് ഇടുന്നത്… ഈ പാർട് മുതൽ അത് ഒഴിവാക്കിയിട്ടുണ്ട്….
Revenge veenam….pls
Sreekutty marichu ale?
Yes??
Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu
ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…
ഈ കഥയില് നായകനും നായികയും ആരാ
എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu
Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..
??? തങ്കു തങ്കു
???
valare nalla avatharanam broii …
eniyum nannayi ezhuthatte …
pinne sreekutti maricho … ???
“നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….
“നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”
appo pinne …
കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….
“ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?
“എന്തിനു…….?”
“ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?
“ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”
“ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?
“എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”
“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “
ethil full confusion maan ☹
sree kuttiye kollalle … ???
engale full sad ending annallo tharunne … ??☹☹
“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”
“പിന്നെ…? ”
“ഒന്നുല്ല….”
“മനു……”
“മ്മ്……?”
“നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”
“കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”
“മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”
????????????????????
“നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”
മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….
Clear ano….?
Sreekkuty poyi….
????
shit …. ?♀️
പ്രഭു തളരരുത്
eni araa manuvinte nayika … ?
നായികാ ഇല്ലാത്ത നായകൻ
?????
????
Super ?
?????
Epm ethaand oru pidi kittii ….✌️✌️✌️✌️
ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????
❤
??