? Fallen Star ? 3 [Illusion Witch] 937

ലഗസി, എന്റെ ഊഹം ശരിയാണേൽ ഒരു artifact ആണ്. അതായത് ക്രാക് ഗേറ്റിൽ നിന്ന് കിട്ടുന്ന, മോൺസ്റ്റർസ് അവരുടെ technology ഉപയോഗിച്ച് നിർമ്മിക്കുന്ന ഉപകരണങ്ങൾ. സ്റ്റാർ എനർജി ആണ് ഇവ വർക്ക്‌ചെയ്യാൻ ഉപയോഗിക്കുന്നത്. നേരത്തെ സിദ്ധാർഥ് യൂസ് ചെയ്ത വാച്ചും ഒരു artifact ആണ്. അതേപോലെ എന്തെകിലും ആവും ഇത്.

” ചേച്ചി, ഞാൻ സ്കൂളിൽ പോകുവാണ്, മരുന്ന് ഒക്കെ മറക്കാതെ കഴിച്ചോണം ” കണ്ണൻ എന്റെ റൂമിന്റെ മുന്നിൽ വന്ന് പറഞ്ഞിട്ട് പോയി. അവൻ പോയി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പതിയെ റൂമിന്റെ പുറത്ത് ഇറങ്ങി. അവൻ പോയി എന്ന് ഉറപ്പ് ആക്കിയിട്ട്, അച്ഛന്റെ റൂമിൽ ഞാൻ കയറി. അച്ഛൻ മരിച്ചു കഴിഞ്ഞു ഞാൻ ഇടക്കൊക്കെ കയറി വൃത്തി ആക്കാറുള്ളത് കൊണ്ട് ഇപ്പോഴും റൂമിന് വലിയ മാറ്റം ഒന്നും പറ്റിയിട്ടില്ല. ഞാൻ അവിടെ അച്ഛന്റെ വെപ്പൺ കലക്ഷനിൽ നിന്ന് ഒന്ന് രണ്ട് വാളുകളും കത്തികളും എടുത്തു. പിന്നെ ഞാൻ അതിനെ നോക്കി എന്റെ കയ്യിലേക്ക് സ്റ്റാർ എനർജി കോൺസൻട്രെറ്റ് ചെയ്തു പെട്ടന്ന് അത് എല്ലാം ഗോൾഡൻ ലൈറ്റ് ആയി മാറി എന്റെ കയ്യിലേക്ക് കടന്നു പോയി.

കഴിഞ്ഞ രണ്ടുമൂന്നു ദിവസം കൊണ്ട് ഞാൻ സ്പെഷ്യൽ സ്പേസ് യൂസ് ചെയ്യാൻ പഠിച്ചു. എന്റെ കയ്യുടെ രണ്ടു മീറ്റർ ചുറ്റളവിൽ ഉള്ള എന്തും വെറുതെ ഒന്ന് മനസ്സിൽ ആലോചിക്കുന്നവഴി എന്റെ സ്‌പേസ് ന്റെ ഉള്ളിൽ കടത്താനും അവിടെ നിന്ന് പുറത്തെടുക്കാനും എനിക്ക് പറ്റും. ഞാൻ സ്‌പേസിൽ ഉള്ള സാധങ്ങൾ ഒക്കെ നോക്കി. അത്യാവശ്യം വേണ്ട വെള്ളവും ഡ്രൈഫുഡും വെപ്പൻസും ഒക്കെ ഉണ്ട്. ക്രാക്ക് ഗേറ്റ് ന്റെ ഉള്ളിൽ മോഡേൺ വെപ്പൺസ് ഒന്നും വർക്ക്‌ ആവില്ല, അത് കൊണ്ട് തന്നെ വാളും കത്തിയും കുന്തവും അമ്പും വില്ലും ഒക്കെ ആണ് പ്രധാനമായും സ്റ്റാർവാക്കർസ് ഉപയോഗിക്കുന്നത്. അതും നോർമൽ ആയിട്ടുള്ളവ അല്ല സ്റ്റാർ എനർജി ഇൻബിൽഡ് ആയിട്ടുള്ള ആയുധങ്ങൾ ആണ്. അത് നിർമ്മിക്കുന്നത് ബ്ലാക്ക് സ്മിത്ത് പവർ awaken ആയ സ്റ്റാർവാക്കർ ആണ്, അവർ റെയർ ആയത് കൊണ്ട് ഈ ആയുധങ്ങൾ ഒക്കെ വളരെ എക്സ്പൻസീവ് ആ. എന്റെ അച്ഛൻ ഒരു A റാങ്ക് സ്റ്റാർവാക്കർ ആയത് കൊണ്ടാ എനിക്ക് ഇതൊക്ക വളരെ എളുപ്പം കിട്ടിയേ.

എല്ലാ പ്രെപറേഷനും പൂർത്തി ആയി എന്ന് ഉറപ്പ് ആയതോടെ ഞാൻ എന്റെ റൂമിൽ കയറി വാതിൽ അടച്ചു ലോക് ഇട്ടു. പിന്നെ ഒന്ന് ശ്വാസം വലിച്ചു വിട്ടു.

” ലഗസി ” ഞാൻ പതിയെ വിളിച്ചപ്പോൾ ലഗസി ഒരു ഗോൾഡൻ ലൈറ്റ് ആയി എന്റെ കയ്യിൽ നിന്ന് പുറത്തു വന്നു.

” ലഗസി, ഒരു ഡെഞ്ചൻ ക്രീയേറ്റ് ചെയ് “

[ ഡെഞ്ചന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു ദയവായി അല്പസമയം കാത്തിരിക്കുക.

Progress

||—2%_________________________||

                       Cancel                      ]