? Fallen Star ? 3 [Illusion Witch] 937

ഞാൻ സിദ്ധാർഥ് പോയ വാതിൽ നോക്കി അങ്ങനെ നിന്നു. ഒരു കാര്യം ഉറപ്പ് ആണ്. സിദ്ധാർഥ് ഒരു ഹൈ റാങ്ക് സ്റ്റാർവാക്കർ ആണ്, ഇല്ലേൽ ക്രാക്ക് ഗേറ്റ് ഓപ്പൺ ആയ നിമിഷ നേരം കൊണ്ട് അത് അയാൾ അറിഞ്ഞില്ലേ. ഭാഗ്യത്തിന് അയാൾക്ക് സംശയം ഒന്നും ഇല്ല, പെട്ടന്ന് റൂമിൽ ഒടികയറിയത് കൊണ്ട് ഉണ്ടായ പരിഭ്രമം ആയിരുന്നു എനിക്ക് എന്ന് ഓർത്തു കാണും. ഞാൻ കോംപ്ലിക്കേറ്റഡ് ആയ എക്സ്പ്രഷനോടെ ഞാൻ ആ പുസ്തകത്തെ നോക്കി. What the hell is this തിങ്?? ഒരു ക്രാക്ക് ഗേറ്റ് ഉണ്ടാക്കാൻ പറ്റുക അത് നശിപ്പിക്കാൻ പറ്റുക ഇതിന്റെ പവർ എന്താണ് ഞാൻ അത്ഭുതം കൂറി.

“എന്താണ് നീ??” ഞാൻ ആ പുസ്തകതെ നോക്കി ചോദിച്ചു.

[ Legacy of the Fallen Star ]

ഉടനെ വന്നു മറുപടി.

” എന്താണ് Fallen Star?? ” ഞാൻ വീണ്ടും ചോദിച്ചു.

[ സോറി classified information , ഓർണക്ക് ഇപ്പൊ അത് അറിയാൻ ഉള്ള അതൊരിറ്റി ഇല്ല, പ്ലീസ് ലെവൽ അപ്പ് ചെയ്തു കരുത്ത് കൂട്ടു

       ԅ། – ‸ – །ᕗ           ]

” ഒക്കെ ലെഗസ്സി, പേര് ഇത്തിരി വലുത് ആയത് കൊണ്ട് ഞാൻ ചുരുക്കി ഇങ്ങനെ വിളിക്കാം, അതിൽ വിരോധം ഒന്നും ഇല്ലല്ലോ?? “

[  Legacy, New Name conformed

  ♥‿♥        ]

” ലഗസി, നിനക്ക് ഇപ്പൊ ചെയ്ത് പോലെ മറ്റു ക്രാക്ക് ഗേറ്റ് I മീൻ ടഞ്ചനുകളും ക്യാൻസൽ ചെയ്യാൻ പറ്റുമോ?? ” ഞാൻ ചോദിച്ചു. അങ്ങനെ ആണേൽ അത് ഹ്യുമാനിട്ടിക്ക് വലിയ ഹെല്പ് ആവും, അപകടം ഒന്നും ഇല്ലാതെ ഗേറ്റ് പുറത്ത് നിന്ന് പൂട്ടാൻ പറ്റുക.

[ no, ഓണർ ക്രീയേറ്റ് ചെയ്യുന്ന ഡെഞ്ചനുകൾ മാത്രമേ എനിക്ക് ക്യാൻസൽ ചെയ്യാൻ പറ്റു, അതും പ്രോസാസ് കംപ്ലീറ്റ് ആവുന്നതിനു മുന്നേ. പ്രോസ്സ് കംപ്ലീറ്റ് ആയാൽ ഡെഞ്ചൻ ക്ലിയർ ആക്കണേൽ അതിന്റെ ഉള്ളിൽ കയറി മോൺസ്റ്റർസിനെ മുഴുവൻ ക്ലിയർ ചെയ്യണം.   ]