? Fallen Star ? 3 [Illusion Witch] 937

” ഓക്കേ, മീറ്റിംഗ് കഴിയുമ്പോൾ അറിയിക്കു ” പ്രസിഡന്റ് അത് പറഞ്ഞിട്ട് അവിടെ വെയിറ്റ് ഏരിയയിലേക്ക് നടന്നു. അവർ തടഞ്ഞത് അദ്ദേഹം വലിയ പ്രശ്നം ആക്കിയില്ല. കാരണം ഒരൊറ്റ പേര് Edvard Drake. Dragon Slayer guilt ന്റെ മാസ്റ്റർ. ലോകത്തിലെ പവർ ൽ ടോപ് റാങ്ക്ആയിട്ടുള്ള സ്റ്റാർവാക്കേഴ്സിൽ ഒന്നാമൻ, അതായത് ലോകത്തിലെ തന്നെ ഏറ്റവും പവർ ഫുൾ ആയിട്ടുള്ള ആൾ. Top S റാങ്ക്. അയാൾക്ക് ദേഷ്യം വന്നാൽ വലിയൊരു സിറ്റി കുരുപ്പ പോലും മുളക്കാത്ത ഒരു മരുഭൂമി ആക്കാൻ കണ്ണടച്ച് തുറക്കുന്ന നിമിഷം മതി. അത്രക്ക് പവർഫുൾ ആണ് അയാൾ.

” സർ, മീറ്റിങ് കഴിഞ്ഞു, നിങ്ങളെ അങ്ങോട്ട് വിളിക്കുന്നു ” അല്പം കഴിഞ്ഞപ്പോൾ ഒരാൾ വന്നു വിളിച്ചു. പ്രസിഡന്റും ഡിറക്ടരും അയാളുടെ പുറകെ hq ന്റെ അകത്തേക്ക് കടന്നു. അവർ guild മാസ്റ്റരുടെ റൂമിന്റെ ഉള്ളിൽ കടന്നു. അവിടെ പത്ത് മുപ്പതു വയസ്സിന്റെ അടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ ഉണ്ടായിരുന്നു. ഒരു ബോക്സറും ബനിയനും ഇട്ട് പാറി പറക്കുന്ന ഓറഞ്ചു മുടിയും ഒക്കെ ആയി അലസ ഭാവത്തിൽ ഇരിക്കുന്ന മെലിഞ്ഞ ആ മനുഷ്യനാണ് എഡി എന്ന Edward Drake,  ലോകത്തിലെ ഏറ്റവും കരുത്തനായ വ്യക്തി എന്ന് പറഞ്ഞാൽ ആരും പെട്ടന്ന് വിശ്വാസക്കില്ല.  അയാൾക്ക് അരികിൽ സുന്ദരിയായ ഒരു യുവതി കൂടി ഉണ്ടായിരുന്നു, kim hae-in, വേൾഡ് top s റാങ്കേഴ്സിൽ ഒരാൾ, dragon slayer Guild ന്റെ വൈസ് മാസ്റ്റർ, എഡിയുടെ പാർട്ണർ.

” congregations Guild മാസ്റ്റർ എഡി, ഗേറ്റ് successful ആയി റൈഡ് ചെയ്തില്ലേ. താങ്കൾ വലിയ ഒരു ഡിസാസ്റ്ററിൽ നിന്ന് ആണ് അമേരിക്കയെ രെക്ഷപെടുത്തിയത്. ഒരുപാട് നന്ദി ” പ്രസിഡന്റ്‌ തോമസ് പറഞ്ഞു, എഡി ഒന്ന് തല ആട്ടുക മാത്രമാണ് ചെയ്ത് വേറെ ഒന്നും പറഞ്ഞില്ല. അറ്റ്മോസ്‌ഫീയറിൽ മൊത്തത്തിൽ എന്തോ പന്തികേട് ഉണ്ടെന്ന് ഡിറക്ടർ ഗബ്രിയേലിനു തോന്നി.

” ഗേറ്റ് റൈഡ് വളരെ എളുപ്പം ആയിരുന്നു, അതിൽ ആകെ A ക്ലാസ്സ്‌ മോൺസ്റ്ററുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഇവിടെത്തെ എലൈറ്റ് ടീം ന് വൈപ്പ് ചെയ്യാൻ ഉള്ളതെ ഉള്ളു  പക്ഷെ….. “, കുറച്ചു നേരത്തെ മൗനത്തിന് ശേഷം എഡി പറഞ്ഞുതുടങ്ങി പിന്നെ ഒന്ന് നിർത്തിയിട്ട് kim hae in നെ ഒന്ന് നോക്കി. അവൾ തല ഒന്ന് ആട്ടി എന്നിട്ട് പ്രസിഡന്റ് ന്റെ നേരെ തിരിഞ്ഞു.

” സർ, ദിസ്‌ വേ പ്ലീസ് ” kim hae in തന്റെ കൊറിയൻ സ്ലാങ് കലർന്ന ഇംഗ്ലീഷിൽ പറഞ്ഞിട്ട് വേറെ ഒരു മുറിയിലേക്ക് നടന്നു. പ്രസിഡന്റും ഡിറക്ടരും സംശയം കലർന്ന ഭാവത്തിൽ അവളുടെ പുറകെ ചെന്നു. അവരുടെ പുറകെ എഡിയും ചെന്നു. അവർ ചില്ല് കൊണ്ട് ഉണ്ടാക്കിയ ഒരു റൂമിന്റെ മുന്നിൽ ആണ് ചെന്ന് നിന്നത്. അതിന്റ ഉള്ളിൽ ഒരു പെണ്ണ് കിടക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു, അവളെ കണ്ടാൽ ഒരു മനുഷ്യ സ്ത്രീ ആണെന്ന് പോലും തോന്നില്ല സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന മാലാഖ അത്ര സുന്ദരി. പ്രസിഡന്റും ഡറക്ടരും പരസ്പരം നോക്കി.

” ഇവളെ, ആ ക്രാക്ക് ഗേറ്റ് ഉള്ളിൽ നിന്ന് കിട്ടിയതാ. ഞങ്ങൾ ചെല്ലുമ്പോൾ അബോധവസ്തയിൽ ചങ്ങല കൊണ്ട് ബന്ധിച്ച് ഇട്ടിരിക്കുകയായിരുന്നു. ഞങ്ങൾ ഇങ്ങോട്ട് കൊണ്ട് വന്നു ” എഡി പറഞ്ഞത് കേട്ട് അവർ രണ്ടു പേരും പരസ്പരം നോക്കി. ഒരുപാട് ചോദ്യങ്ങൾ അവരുടെ മനസ്സിൽ ഉയർന്നു.

“അതേ, എന്റെ സംശയം ശരിയാണേൽ, she is from the other side of the gate ” എഡി അവരുടെ സംശയം മനസ്സിലാക്കിയിട്ടെന്നോണം അവരോട് പറഞ്ഞു.

C U All in next chapter ❤