? Fallen Star ? 1 [illusion wich] 935

അന്നേരം ആണ് അവിടെ ഉള്ള ഒരു പാറയിൽ പ്രതിഭലിച്ച അക്ബർ ന്റെ നിഴൽ ഞാൻ ശ്രദ്ധിക്കുന്നത്. ആ നിഴലിന്റെ തല മാത്രം ഒന്ന് അനങ്ങിയോ?? ഏയ് എനിക്ക് തോന്നിയതാവും എന്ന് വിചാരിച്ചു ഞാൻ തല ഒന്ന് ഷേക്ക് ചെയ്തു. പിന്നെ വീണ്ടും നോക്കി. അന്നേരം കണ്ട കാഴ്ച… അത് തോന്നൽ ആയിരുന്നില്ല.

 

 

” അക്ബർ നിന്റെ നിഴൽ… ” ഞാൻ അലറി. എന്റെ എല്ലാരും എന്നെ നോക്കി പിന്നെ അക്ബറിനേം അവന്റെ നിഴലിനേം. കുനിഞ്ഞു നിന്ന് എന്തോ നോക്കി കൊണ്ട് നിന്നിരുന്ന അവന്റെ നിഴൽ എഴുന്നേറ്റു നിൽക്കുകയായിരുന്നു. അവൻ ഞെട്ടി ചാടി എഴുന്നേറ്റു. അടുത്ത നിമിഷം നിഴലിന്റെ ഉള്ളിൽ നിന്ന് ഒരു കറുത്ത കൈ പുറത്ത് വന്നു അത് അവന്റെ നെഞ്ചിൽ കൂടി കയറി ഇറങ്ങി. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുന്നതിന് മുന്നേ എല്ലാം അവസാനിച്ചു. അവൻ ചോര തുപ്പി നിലത്തു വീണു.

 

 

” aaaaa” ഞാൻ അടക്കം ഉള്ളവരുടെ അലർച്ച മുഴങ്ങി..

 

അപ്പോഴേക്കും അക്ബറിന്റെ നിഴലിൽ നിന്ന് ഒരു ചെറിയ കഷ്ണം അടർന്നു ഡേവിഡ് ന്റെ നിഴലുമായി ചേർന്നു. അതോടെ ഡേവിഡ് നിശ്ചലൻ ആയി. അവൻ ഒന്ന് അനങ്ങാൻ പോലും പറ്റാതെ നിന്നു. ഞങ്ങൾ എല്ലാരും പേടിയോടെ അവനെ നോക്കി. അവൻ വേദനയിൽ എന്നോണം പുളഞ്ഞു. അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും കണ്ണിൽ നിന്നും ഒക്കെ ചോര വരാൻ തുടങ്ങി, പതിയെ അവന്റെ കണ്ണുകൾ തുറിച്ചു വന്നു, പിന്നെ ആ കൃഷ്ണ മണിയുടെ ചലനം നിലച്ചു. പെട്ടന്ന് അവന്റെ നിഴലിൽ നിന്നും ഒരു കറുത്ത സാധനം പാമ്പിനെ പോലെ അവന്റെ ദേഹത്തു കയറാൻ തുടങ്ങി, അതോടൊപ്പം അവന്റെ നിഴലിന്റെ വലിപ്പം കുറഞ്ഞു കുറഞ് വന്നു. അവസാനം അവന്റെ നിഴലിൽ ഇല്ലാതെയായി. അവന്റെ ശരീരം കറുത്ത പെയിന്റ്ൽ മുങ്ങിയ പോലെ ആയി. വായും മുഖവും ഒന്നും ഇല്ലാത്ത ഒരു 3D നിഴൽ രൂപമായി അവൻ മാറി.

 

 

പെട്ടന്ന് ആ നിഴൽ ഞങ്ങളുടെ നേരെ മുഖം വെട്ടിച്ചു. ഞാനും ജീനയും നീതുവും ആ ഒറ്റ നോട്ടത്തിൽ അലറി പ്പോയി.

 

Boom..

85 Comments

  1. ഒരു കഥ എഴുതുക എന്ന് പറയുന്നത് നിസാര കര്യമല്ല.
    തുടക്കം ആയിട്ടുകൂടി ഇത്ര നന്നായി എഴുതാൻ കഴിഞ്ഞെങ്കിൽ അത് കഴിവ് തന്നെയാണ്.ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ.

  2. നിധീഷ്

    ♥️♥️♥️♥️

  3. സൂപ്പർ

  4. ente ponne… evide aayirunnu ithrayum kaalam?!
    oru rakshayumilla.

  5. ഒരു തുടകക്കാരി ആണ് എന്ന് സ്റ്റോറി വായിച്ചപ്പോൾ തോന്നിയില്ല ❤❤

    സൂപ്പർ ??

  6. ഏതോ anime Kanda feeling

  7. ഇത് പിച്ചവെക്കുന്നതാകുമ്പോൾ മുന്നോട്ട് കിടുക്കുo ഇങ്ങനൊരു scifi ,fantacy ഒട്ടും പ്രതീക്ഷിച്ചില്ല, True demonking വായിച്ചഴൊണ് ഇന്ന് വായിക്കാൻ തോന്നിയത്.Science കൂടി കലർത്തി ഉള്ള ഈ മലയാളത്തിലെ Story എനിക്കൊത്തിരി ഇഷ്ടായി.മികച്ച അവതരണം,best of luck

    1. ❤️❤️❤️

  8. നന്നായിട്ടുണ്ട്

  9. Katya waiting please upload next part

    1. സബ്‌മിറ്റ് ചെയ്തു ???

      1. ??????

  10. Next part ennu varum?

    1. അടുത്ത ദിവസം

      1. Vannillaa???

    2. സൂപ്പർ

  11. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല അത്രക്ക് പൊളി… പിച്ച വെച്ച് തുടങ്ങുന്നതേ ഉള്ളു എന്ന് ആരും പറയില്ല നന്നായി തന്നെ എഴുതി
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ??
      താങ്ക്സ് ❤

  12. എന്നാലും ഇത്ര പെട്ടന്ന് ‘പിച്ച വെക്കാൻ’ പറ്റും എന്ന് അറിയില്ലായിരുന്നു. കിടിലോസ്ക്കി. Katta waiting for the next part ASAP.

    1. Thank you ??

  13. വളരെ interesting ആയ തീം
    ഒരു അല്പം വേഗം കൂടിയോ എന്ന് സംശയം ഉണ്ട് അവസാന ഭാഗം ഒക്കെ വളരെ മനോഹരം
    Waiting for the next part

    1. എന്നാണ്‌ അടുത്ത ഭാഗം

    2. താങ്ക്യൂ ??

      സ്പീഡ് കൂടുതൽ ആണോ?? ?

      കഥ കുറച്ചു കൂടുതൽ ഉണ്ട് പറയാൻ ?

      1. Supper പൊള്ളിച്ചു അടുത്ത ഭാഗം
        ഞാൻ കാത്തിരിക്കുന്നു

Comments are closed.