കുറച്ചു സമയം എന്നെ നോക്കിയിട്ട് അത് ജീവയുടേം നീതുവിന്റേം നേരെ തിരിഞ്ഞു. അവർ ആ സമയം കൊണ്ട് പാലത്തിന്റെ അപ്പുറം എത്തിയിരുന്നു.
” ഐ ആം സോറി താര ” ജീവൻ ഇത്രയും പറഞ്ഞ് കൈ മുകളിലേക്ക് ഉയർത്തി അന്നേരം പാലത്തിന്റെ മുകളിൽ വലിയ ഒരു തീഗോളം വന്നു. വളരെ വലിയ ഒരെണ്ണം. അത് വലിയ ശബ്ദത്തോടെ പാലത്തിന്റെ മുകളിൽ പതിച്ചു. പാലത്തിൽ വിള്ളലുകൾ വീണു. അത് തകർന്ന് താഴേക്ക് പതിച്ചു. ആ നിഴൽ രൂപം അവരുടെ അടുത്തേക്ക് പോവുന്നതിന് പകരം വീണൊണ്ട് ഇരിക്കുന്ന പാലത്തിന്റെ നിഴലിൽ കൂടി എന്റെ അടുത്തേക്ക് പാഞ്ഞു വരുകയാണ് ചെയ്തത്. പക്ഷെ അതിന് എന്റെ അരികിൽ എത്താൻ ആയില്ല. അതിന് മുന്നേ, തുടയിൽ വാൾ കയറിയ കൊണ്ട് അനങ്ങാൻ പറ്റാതെ കിടന്നിരുന്ന ഞാൻ പാലത്തിന്റെ ഒപ്പം താഴേക്ക് വീണു, ആഴം കാണാൻ പറ്റാത്ത അത്ര താഴേക്ക്.
ആ വീഴ്ചയിൽ വേറെ ഒന്ന് കൂടി സംഭവിച്ചു, അബദ്ധത്തിൽ എന്റെ കയ്യിൽ ഇരുന്ന വാൾ എന്റെ അടിവയറ്റിൽ കയറി. എന്റെ ചോര പുറത്തേക്ക് ഒഴുകുന്നത് ഞാൻ അറിഞ്ഞു. അപ്പൊ ഇങ്ങനെ ആണ് എന്റെ മരണം. മരണത്തോട് അടുക്കുമ്പോൾ സമയത്തിന്റെ ദൂരം കൂടും എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അതാവും കുറെ നേരം ആയിട്ടും ഞാൻ വീണുകൊണ്ടേ ഇരിക്കുന്നത്, അതോ ഈ ഗർത്തത്തിന് ഒരുപാട് ആഴം ഉണ്ടാവുമോ??
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ എന്റെ കണ്ണുകളിൽ ഇരുട്ട് കയറാൻ തുടങ്ങി. ഒരു തരം ഡിസ്സിനസ്, ചോര ഒരുപാട് പോയത് കൊണ്ട് ആവും. എന്റെ വാൾ ഇപ്പോഴും എന്റെ വയറ്റിൽ തന്നെ തറഞ് ഇരിക്കുകയാണ്. മുറിവിൽ നിന്ന് രക്തം വാളിൽ കൂടി മുകളിലേക്ക് ഒഴുകാൻ തുടങ്ങി, അത് പിടിയിൽ ഉള്ള ക്രിസ്റ്റലിന്റെ ഉള്ളിലേക്ക് കയറി. കുറച്ചു കഴിഞ്ഞപ്പോൾ വെള്ള പുക എനിക്ക് ചുറ്റും നിറഞ്ഞു, പതിയെ ആ പുക ഒരു സ്ത്രീ രൂപം ആയി മാറി. വെള്ള വസ്ത്രം ധരിച്ചു, വെള്ളി തലമുടിയും ഇളം നീല കണ്ണുകളും പാലിന്റെ നിറവും ഉള്ള അതി സുന്ദരിയായ ഒരു സ്ത്രീ, ഒരു പെണ്ണ് ആയ എനിക്ക് പോലും ആ മുഖത്തു നിന്ന് കണ്ണ് എടുക്കാൻ തോന്നിയില്ല. അത്രക്ക് സുന്ദരി. അവരുടെ നെറ്റിയിൽ ഒരു നക്ഷത്ര ചിഹ്നം ഉണ്ടായിരുന്നു. ആ കല്ലിൽ ഉണ്ടായിരുന്ന അതേ ചിഹ്നം. അവർ ഒരു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചു. അവരുടെ മറുകയ്യിൽ ഒരു പുസ്തകം ഉണ്ടായിരുന്നു ഡയമണ്ട് പോലെ തിളങ്ങുന്ന എന്തോ ക്രിസ്റ്റൽ കൊണ്ട് ഉണ്ടാക്കിയ കവർ ഉള്ള നല്ല കട്ടി ഉള്ള ഒരു വലിയ പുസ്തകം, അതിന്റെ കവറിലും ആ നക്ഷത്ര ചിഹ്നം ഉണ്ടായിരുന്നു.
ഞാൻ ആ സ്ത്രീയെ തന്നെ സൂക്ഷിച്ചു നോക്കി. ആരെയും അട്രാക്ട് ചെയ്യുന്ന ഒരു ദേവിക ചൈതന്യം അവർക്ക് ഉണ്ടായിരുന്നു. ഒരുപക്ഷെ ഇവർ എന്റെ ആത്മാവിനെ സ്വർഗത്തിലേക്ക് കൊണ്ട് പോവാൻ വന്ന മാലാഖ ആവും. അപ്പൊ നേരത്തെ കേട്ട ശബ്ദമോ. ഇവർക്ക് ഒരു ദൈവികത ആണെങ്കിൽ ആ ശബ്ദത്തിന് ഒരു ഡെവിലിഷ് charm ആയിരുന്നു. എന്തായാലും ഇത്രയും ഒക്കെ ആയപ്പോൾ എന്റെ ബോധം ഏകദേശം പൂർണമായും പോവാറായി.
ഒരു കഥ എഴുതുക എന്ന് പറയുന്നത് നിസാര കര്യമല്ല.
തുടക്കം ആയിട്ടുകൂടി ഇത്ര നന്നായി എഴുതാൻ കഴിഞ്ഞെങ്കിൽ അത് കഴിവ് തന്നെയാണ്.ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ.
♥️♥️♥️♥️
സൂപ്പർ
ente ponne… evide aayirunnu ithrayum kaalam?!
oru rakshayumilla.
ഒരു തുടകക്കാരി ആണ് എന്ന് സ്റ്റോറി വായിച്ചപ്പോൾ തോന്നിയില്ല ❤❤
സൂപ്പർ ??
ഏതോ anime Kanda feeling
ഇത് പിച്ചവെക്കുന്നതാകുമ്പോൾ മുന്നോട്ട് കിടുക്കുo ഇങ്ങനൊരു scifi ,fantacy ഒട്ടും പ്രതീക്ഷിച്ചില്ല, True demonking വായിച്ചഴൊണ് ഇന്ന് വായിക്കാൻ തോന്നിയത്.Science കൂടി കലർത്തി ഉള്ള ഈ മലയാളത്തിലെ Story എനിക്കൊത്തിരി ഇഷ്ടായി.മികച്ച അവതരണം,best of luck
❤️❤️❤️
നന്നായിട്ടുണ്ട്
Katya waiting please upload next part
സബ്‌മിറ്റ് ചെയ്തു ???
??????
Next part ennu varum?
അടുത്ത ദിവസം
❤
????
Vannillaa???
സൂപ്പർ
സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല അത്രക്ക് പൊളി… പിച്ച വെച്ച് തുടങ്ങുന്നതേ ഉള്ളു എന്ന് ആരും പറയില്ല നന്നായി തന്നെ എഴുതി
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
??
താങ്ക്സ് ❤
എന്നാലും ഇത്ര പെട്ടന്ന് ‘പിച്ച വെക്കാൻ’ പറ്റും എന്ന് അറിയില്ലായിരുന്നു. കിടിലോസ്ക്കി. Katta waiting for the next part ASAP.
Thank you ??
വളരെ interesting ആയ തീം
ഒരു അല്പം വേഗം കൂടിയോ എന്ന് സംശയം ഉണ്ട് അവസാന ഭാഗം ഒക്കെ വളരെ മനോഹരം
Waiting for the next part
എന്നാണ് അടുത്ത ഭാഗം
താങ്ക്യൂ ??
സ്പീഡ് കൂടുതൽ ആണോ?? ?
കഥ കുറച്ചു കൂടുതൽ ഉണ്ട് പറയാൻ ?
Supper പൊള്ളിച്ചു അടുത്ത ഭാഗം
ഞാൻ കാത്തിരിക്കുന്നു