? Fallen Star ? 1 [illusion wich] 935

ഒരു വലിയ തീഗോളം അവിടെ വീണു. തീ ആ നിഴലിനെ വിഴുങ്ങി. ജീവയുടെ പവർ. ഞങ്ങൾ ആശ്വാസത്തോടെ അവിടേക്ക് നോക്കി. പക്ഷെ ആ ആശ്വാസം അതിക നേരം നീണ്ടു നിന്നില്ല. കയ്യിൽ ഒരു കറുത്ത വാളും ആയി ആ നിഴൽ രൂപം തീയുടെ ഉള്ളിൽ നിന്ന് പതിയെ പുറത്തേക്ക് വന്നു. ഡേവിഡ് ന്റെ വാൾ ന്റെ കറുത്ത വേർഷൻ ആയിരുന്നു അത്. ജീവ ഭ്രാന്ത്‌ പിടിച്ചപോലെ ആ രൂപത്തിന് നേരെ ഫയർ ആരോ കൾ തുരു തുരാ വിട്ടു. പക്ഷെ അതൊന്നും ആ നിഴൽ രൂപത്തിന് ഒരു പോറൽ പോലും വീഴ്ത്തിയില്ല. പെട്ടന്ന് ആ രൂപം വെള്ളം പോലെ നിലത്തേക്ക് വീണു, കുറച്ചു സമയത്തിന് ശേഷം അത് ജീനയുടെ നിഴലിൽ നിന്ന് പുറത്ത് വന്നു. അത് അവളുടെ കഴുത്ത് ലക്ഷ്യമാക്കി വാൾ വീശി. അവൾ തന്റെ ഷോര്ട്ട് സോഡ് ഉപയോഗിച്ച് അത് തടുക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. അവളുടെ ഡിഫൻസ് തകർത്ത് ആ വാൾ അവളുടെ കഴുത്തിനെ അറുത്ത് കടന്നു പോയി. അവളുടെ തല അറ്റ് നിലത്ത് വീണു

 

 

കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട് മൂന് D റാങ്ക് സ്റ്റാർവാക്കർസ് മരിച്ചു. ഈ മോൺസ്റ്റർ ഞങ്ങൾക്ക് തടുക്കാൻ പറ്റിയ ഒന്ന് അല്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ഞാനും നീതുവും ജീവനും തിരിഞ്ഞോടി. ജീവനും നീതുവും ആണ് മുന്നേ പോയത്. ഞങ്ങൾ പാലത്തിന്റെ നടുക്ക് എത്തിയപ്പോൾ കൈവരി യുടെ നിഴലിൽ നിന്ന് ആ രൂപം പുറത്ത് വന്നു. അത് നീതുവിന്റെ നെഞ്ചിൽ കുത്താൻ എന്നോണം ആ വാൾ നീട്ടി.

 

 

” നീതു… ” എന്ന് അലറി കൊണ്ട് ഞാൻ സർവ്വ ശക്തിയും എടുത്തു മുന്നോട്ടു ചാടി അവളെ തള്ളി മാറ്റി. എന്നെ ചതിച്ച അവളെ എന്റെ ജീവൻ പണയപ്പെടുത്തി എന്താണ് രെക്ഷപെടുത്താൻ ശ്രമിക്കുന്നത് എന്ന് ഞാൻ എന്നോട് തന്നെ അന്നേരം ചോദിച്ചു. പക്ഷെ അതിന് ഉള്ള ഉത്തരം എനിക്ക് കിട്ടിയില്ല.

 

 

നീതു എന്റെ തള്ള് കിട്ടിയപ്പോൾ മുന്നോട്ടു വീണു. അവളുടെ നെഞ്ച് ലക്ഷ്യമാക്കി വന്ന വാൾ എന്റെ തുടയിൽ കയറി. ഞാൻ നിലത്ത് ഇരുന്നു പോയി. ആ രൂപം വാൾ എന്റെ തുടയിൽ നിന്ന് വലിച്ചൂരി, എന്റെ തുടയിൽ നിന്ന് ചോര പുറത്തേക്ക് ചീറ്റി. അന്നേരം എന്ത് കൊണ്ടോ ആ രൂപത്തിന്റെ ഭാവം മാറി, അത് ദേഷ്യം വന്ന് വിറക്കുകയാണ് എന്ന ഒരു തോന്നൽ എനിക്ക് വന്നു. ഒരുപക്ഷെ എനിക്ക് തോന്നിയത് ആവും. എന്തായാലും എന്തോ ആ രൂപം ഒന്നുകൂടി പേടിപ്പെടുത്തുന്നത് ആയി മാറി. അത് എന്റെ നേരെ നോക്കി നിൽക്കുകയായിരുന്നു, പെട്ടന്ന് അതിന്റ കണ്ണിന്റെ സ്ഥാനത്ത് എന്തോ മാറ്റം വരാൻ തുടങ്ങി, ചുവന്ന രണ്ടു ചോര കണ്ണുകൾ അതിന് വന്നു. ആ കണ്ണ് കൊണ്ട് അത് എന്നെ നോക്കിയപ്പോൾ പേടി കൊണ്ട് എന്റെ കയ്യും കാലും വിറക്കുന്നത് ഞാൻ അറിഞ്ഞു. ഞാൻ എന്റെ വാൾ വിറക്കുന്ന കൈ കൊണ്ട് അതിന് നേരെ നീട്ടി. എന്നെ ഒന്ന് നോക്കുകയല്ലാതെ അത് വേറെ ഒന്നും ചെയ്തില്ല.

85 Comments

  1. ഒരു കഥ എഴുതുക എന്ന് പറയുന്നത് നിസാര കര്യമല്ല.
    തുടക്കം ആയിട്ടുകൂടി ഇത്ര നന്നായി എഴുതാൻ കഴിഞ്ഞെങ്കിൽ അത് കഴിവ് തന്നെയാണ്.ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ.

  2. നിധീഷ്

    ♥️♥️♥️♥️

  3. സൂപ്പർ

  4. ente ponne… evide aayirunnu ithrayum kaalam?!
    oru rakshayumilla.

  5. ഒരു തുടകക്കാരി ആണ് എന്ന് സ്റ്റോറി വായിച്ചപ്പോൾ തോന്നിയില്ല ❤❤

    സൂപ്പർ ??

  6. ഏതോ anime Kanda feeling

  7. ഇത് പിച്ചവെക്കുന്നതാകുമ്പോൾ മുന്നോട്ട് കിടുക്കുo ഇങ്ങനൊരു scifi ,fantacy ഒട്ടും പ്രതീക്ഷിച്ചില്ല, True demonking വായിച്ചഴൊണ് ഇന്ന് വായിക്കാൻ തോന്നിയത്.Science കൂടി കലർത്തി ഉള്ള ഈ മലയാളത്തിലെ Story എനിക്കൊത്തിരി ഇഷ്ടായി.മികച്ച അവതരണം,best of luck

    1. ❤️❤️❤️

  8. നന്നായിട്ടുണ്ട്

  9. Katya waiting please upload next part

    1. സബ്‌മിറ്റ് ചെയ്തു ???

      1. ??????

  10. Next part ennu varum?

    1. അടുത്ത ദിവസം

      1. Vannillaa???

    2. സൂപ്പർ

  11. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല അത്രക്ക് പൊളി… പിച്ച വെച്ച് തുടങ്ങുന്നതേ ഉള്ളു എന്ന് ആരും പറയില്ല നന്നായി തന്നെ എഴുതി
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ??
      താങ്ക്സ് ❤

  12. എന്നാലും ഇത്ര പെട്ടന്ന് ‘പിച്ച വെക്കാൻ’ പറ്റും എന്ന് അറിയില്ലായിരുന്നു. കിടിലോസ്ക്കി. Katta waiting for the next part ASAP.

    1. Thank you ??

  13. വളരെ interesting ആയ തീം
    ഒരു അല്പം വേഗം കൂടിയോ എന്ന് സംശയം ഉണ്ട് അവസാന ഭാഗം ഒക്കെ വളരെ മനോഹരം
    Waiting for the next part

    1. എന്നാണ്‌ അടുത്ത ഭാഗം

    2. താങ്ക്യൂ ??

      സ്പീഡ് കൂടുതൽ ആണോ?? ?

      കഥ കുറച്ചു കൂടുതൽ ഉണ്ട് പറയാൻ ?

      1. Supper പൊള്ളിച്ചു അടുത്ത ഭാഗം
        ഞാൻ കാത്തിരിക്കുന്നു

Comments are closed.