?കഥയിലൂടെ ? 3 [കഥാനായകൻ] 399

ജയ്: “അവൻ പഴയ ഓർമകളിലേക്ക് തിരിച്ചു പോയതാവും. ഞാൻ വിചാരിച്ചു ഇത്രയും കൊല്ലം ആയത് കൊണ്ട് എല്ലാം അവൻ മറന്നു കാണും എന്ന്. പക്ഷേ ഒരു പാട്ട് പോലും അവനെ ഇങ്ങനെ തളർത്തും എന്ന് എനിക്ക് തോന്നിയില്ല. അങ്ങനെ ആയിരുന്നില്ല അവൻ. ഞങ്ങൾക്ക് അറിയാവുന്ന അവന് ഒരിക്കലും ഒന്നും അവനെ ഭാധിക്കില്ല.”

ജാനകി: “പക്ഷേ മോൻ വളരെ മാറി എന്ന് എനിക്ക് തോന്നുന്നു. നി പറഞ്ഞ അവൻ്റെ കഥകൾ ഒക്കെ കേട്ട ശേഷം അവനെ കണ്ടു അടുത്ത് ഇടപഴകിയപ്പോൾ ആ കഥയിൽ പറഞ്ഞ അവൻ തന്നെ ആണോ എന്ന് തോന്നിപ്പോകും.”

ജയ്: “അത് ശരിയാണ് അമ്മെ പക്ഷേ ഇത്രയും വലിയ ഒരു മാറ്റം ഞാൻ പോലും പ്രതീക്ഷിച്ചില്ല. വരൂ എല്ലാവർക്കും കിടക്കാം അവൻ പെട്ടന്ന് തന്നെ തിരിച്ചു വന്നോളും. അധികം ദൂരം ഒന്നും അവൻ പോകില്ല പിന്നെ ഇപ്പൊൾ പോയത് അവന് കുറച്ചു നേരം ഒറ്റക്ക് ഇരിക്കാൻ ആണ്. അതുകൊണ്ട് നിങ്ങൾ കിടക്കാൻ നോക്കിക്കോളൂ.”

ആവണി: “എന്നാ വരൂ അമ്മെ ഏട്ടൻ വേഗം തിരിച്ചു വരും. അമ്മക്ക് അധികനേരം ഉറക്കം ഒഴിക്കാൻ പറ്റില്ലല്ലോ. വിച്ചു നീയും വാ നമ്മുക്ക് കിടക്കാൻ നോക്കാം.”

അവൻ പോയപ്പോൾ മുതൽ ഏറ്റവും കൂടുതൽ വിഷമിച്ചത് വിച്ചുവാണ്. പക്ഷേ അത് ജയ്യും ജാനകിയും ശ്രദ്ധിച്ചില്ലെങ്കിലും ആവണി അവളെ ശ്രദ്ധിച്ചിരുന്നു. അതുപോലെ അവൻ്റെ പാസ്റ്റിനെ പറ്റി ശ്രദ്ധിച്ചു കേട്ടതും അവളാണ്. അവൾക്ക് അറിയണം ആരാണ് അവൻ എന്ന്. പക്ഷേ ഇവരാരും അവളോട് അവൻ്റെ പാസ്റ്റ് പറഞ്ഞു കൊടുക്കാൻ തയ്യാറായില്ല. അത് അവന് കൊടുത്ത വാക്കാണ് ആരോടും അങ്ങനെ പറയണ്ട എന്ന് അവൻ പറഞ്ഞിട്ടുണ്ട്.

കുറച്ചു നേരത്തിനു ശേഷം അവൻ തിരിച്ചു വീട്ടിലേക്ക് വന്നു. ജയ്യൊട് സംസാരിച്ച ശേഷം അവർ കിടക്കാൻ ആയി പോവുകയും ചെയ്തു. അവൻ തിരിച്ചു വന്നത് അവർ അറിയാതെ വിച്ചു കണ്ടിരുന്നു. അവൻ വരുന്നത് വരെ അവൾക്ക് ഉറക്കം കിട്ടിയില്ല. അവൻ വന്നതോടെ അവൾക്ക് സന്തോഷം ആയി. അവൻ്റെ പാട്ടിൽ ലയിച്ചു അവനെ തന്നെ നോക്കി ഇരുന്ന വിച്ചുവിനെ ആവണി ഒഴിച്ച് ആരും ശ്രദ്ധിച്ചില്ലെങ്കിലും അവന് മനസ്സിലായിരുന്നു.

അങ്ങനെ പ്രത്യേകതകൾ ഒന്നും ഇല്ലാതെ രണ്ടാഴ്ചയോളം പോയി. ജയ്യ് അവൻ്റെ ജോലിക്ക് പോയതോടെ. ജയ്യിനേ കൊണ്ട് വിട്ടു അവൻ അവൻ്റെ ജോലിലേക്ക് കയറി. ആ അവസാനത്തെ ആളെ കണ്ടു പിടിക്കാൻ ഉള്ള ജോലിയിലേക്ക്. അതിന് ഇടയിൽ വിച്ചു നല്ല രീതിയിൽ അവനോട് അടുക്കാൻ നോക്കുന്നുണ്ടെങ്കിലും അവൻ അത് ശ്രദ്ധിക്കാറില്ല. ആവണിക്കും കാര്യങ്ങൾ ഏകദേശം മനസ്സായി എങ്കിലും അവളോട് ചോദിക്കാൻ നിന്നില്ല. അവളുടെ മനസ്സിൽ എന്താണ് എന്ന് അറിയണം അല്ലോ.

അങ്ങനെ ഇരിക്കുമ്പോൾ ആണ് വിഘ്നേഷും വീട്ടുകാരും കല്യാണത്തിൻ്റെ കാര്യങ്ങൾ സംസാരിക്കാൻ വരും എന്ന് അറിയിച്ചത്. അതിന് മുൻപത്തെ ദിവസം അവരുടെ വല്യച്ഛൻ രാമഭദ്രനും വല്യമ്മ ശാരദയും എത്തും എന്ന് അറിയിച്ചത്. അതായത് വിച്ചുവിൻെറ അമ്മയും അച്ഛനും. പക്ഷേ അവർ എത്തുന്നതിനു മുൻപ് കുറച്ചു കാര്യങ്ങള് അവൾക്ക് അവനോട് പറയാൻ ഉണ്ടായിരുന്നു.

വിച്ചു :”ഏട്ടാ എട്ടനോടു എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്. ഏട്ടൻ എങ്ങനെ എടുക്കും എന്ന് അറിയില്ല പക്ഷേ പറയാതെ ഇരിക്കാൻ എനിക്ക് പറ്റുന്നില്ല.”

വിച്ചു പറയാൻ പോകുന്നത് ഏകദേശം അവന് മനസ്സിലായിരുന്നു. എന്നാലും അവൻ ഉറപ്പിക്കാൻ വേണ്ടി ചോദിച്ചു.

“എന്താണ് വൈഷ്ണവി പ്രശ്നം നി ധൈര്യം ആയി പറഞ്ഞോ.”

വിച്ചു :”അത് ഏട്ടാ ഏട്ടനെ കണ്ടപ്പോൾ മുതൽ എനിക്ക് മുമ്പേ അറിയുന്ന ആളെ പോലെ തോന്നുന്നു. ഇതുവരെ എനിക്ക് ഇങ്ങനെ ഒരു ആളോട് അങ്ങനെ തോന്നിയിട്ടില്ല. ഞാൻ ഏട്ടനെ കണ്ടപ്പോൾ  തന്നെ എൻ്റെ ഉള്ളിൽ ഏട്ടൻ കയറി പോയി. സ്ഥിരം പിന്നാലെ നടക്കുന്ന പെൺപിള്ളേർ പോലെ ഏട്ടന് തോന്നിയേക്കാം. പക്ഷേ ഞാൻ നേരത്തെ പറഞ്ഞപോലെ എനിക്ക് ഇങ്ങനെ ഒക്കെ തോന്നുന്നതും ഞാൻ ഇങ്ങനെ ഒക്കെ പറയുന്നതും ആദ്യം ആയിട്ട് ആണ്.”

അവള് പ്രതീക്ഷയോടെ ആണ് അവനോട് ഓരോ കാര്യങ്ങളും പറഞ്ഞത്. പക്ഷേ ഇത് നേരത്തെ പ്രതീക്ഷിച്ച അവൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല അത് അവൾക്ക് വലിയ വിഷമം ഉളവാക്കി. അത് അവന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി.

വിച്ചു :”ഏട്ടന് എന്നെ ഇഷ്ടം ആയിലെങ്കിൽ  ഇഷ്ടം ആയില്ല എന്ന് പറയാം കേട്ടോ.”

അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഇടറി കണ്ണ് നിറയുന്നത് അവൻ കാണാതെ ഇരിക്കാൻ വേണ്ടി അവള് നോട്ടം മാറ്റി.

“വൈഷ്ണവിക്ക് ഞാൻ ആരാണ് എന്ന് അറിയോ എന്നെ പറ്റി എന്തെങ്കിലും അറിയോ നിനക്ക് ആകെ അറിയാവുന്നത് എന്നെ ഇവർ വിളിക്കുന്ന പേര് അല്ലേ. അത് എൻ്റെ വിളി പേരാണ് ശരിക്കുമുള്ള പേര് പോലും നിനക്ക് അറിയില്ല. അങ്ങനെ നിന്നോട് ഞാൻ എന്ത് ഉത്തരം പറയാൻ ആണ്.”

വിച്ചു :”അത് എന്നോട് ആരും പറഞ്ഞു തന്നില്ല. ഞാൻ എല്ലാവരോടും ചോദിച്ചു ആരും പറഞ്ഞു തരാൻ തയ്യാറായില്ല. അതുംകൂടി അറിയാൻ ആണ് ഇന്ന് ഏട്ടനെ വിളിച്ചു ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത്. എന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഏട്ടൻ ഏട്ടൻ്റെ കഥ പറഞ്ഞു തരണം. കാരണം ഏട്ടൻ്റെ ജീവിത കഥ സാധാരണ ഒരു ജീവിത കഥ അല്ല എന്ന് എല്ലാവരുടെയും പ്രതികരണത്തിൽ നിന്നും മനസ്സിലായത്.”

10 Comments

    1. കഥാനായകൻ

      ♥️

  1. Ente doctorooti evidunna vaayikkan kazhiyuka ithil kaanunillalo

    1. കഥാനായകൻ

      അത് PL ല് ഉണ്ട് search ചെയ്‌താൽ മതി.

  2. ❤❤❤❤❤❤

    1. കഥാനായകൻ

      ♥️

  3. Superb ?..

    1. കഥാനായകൻ

      ♥️

  4. ? നിതീഷേട്ടൻ ?

    Nice ☺️

    1. കഥാനായകൻ

      ♥️

Comments are closed.