“അപ്പൊൾ ആവണി ജോലി നോക്കുന്നില്ലേ ബി എഡ് വരെ പഠിച്ചത് അല്ലേ അവള്.”
ജയ്: “പല സ്കൂളുകളിലും അന്വേഷിച്ചു നല്ല അമൗൻ്റ് അങ്ങോട്ട് കൊടുത്തു ജോലിക്ക് കയറണം. അതിനുള്ള സാഹചര്യം തൽകാലം ഇപ്പൊൾ ഞങ്ങൾക്ക് ഇല്ല. അതല്ലാതെ വേറെ വഴിയുണ്ടോ എന്ന് നോക്കുന്നുണ്ട്. കിട്ടിയാൽ അവൾക്ക് നല്ല സന്തോഷം ആകും.”
അവനോട് അങ്ങനെ അവൻ്റെ കാര്യങ്ങൾ അന്വേഷിച്ചു അവൻ്റെ വീട്ടിൽ എത്തി. അവൻ എൻ്റെ ലാഗ്വേജ് എടുത്ത് മുകളിലെ ഒരു മുറിയിൽ വച്ചു എന്നിട്ട് വേഗം ഫ്രഷ് ആയി വരാൻ പറഞ്ഞു. ഞാൻ ആ മുറി നോക്കി വലിയ മുറി പഴയ രീതിയിൽ ഉള്ള വീട് ആണെങ്കിലും നല്ല വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു. അങ്ങനെ ഫ്രഷ് ആയി താഴെ പോയി അവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു ഒന്ന് ഉറങ്ങാൻ വേണ്ടി റൂമിലേക്ക് കയറി. ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ വൈഷ്ണവി എന്നെ ഇടക്ക് ഇടക്ക് നോക്കുന്നത് കണ്ടു എങ്കിലും ഞാൻ വലിയ ശ്രദ്ധ കൊടുത്തില്ല.
പിന്നെ എഴുനേറ്റപ്പോൾ സമയം ഏകദേശം സന്ധ്യ കഴിഞ്ഞു. അടിയിൽ അവരുടെ നാമ ജപം ഒക്കെ കേൾക്കാം. ഞാൻ ഒന്ന് ഫ്രഷ് ആയി താഴേക്ക് പോയി. താഴെ ഹാളിൽ ഫോണിൽ സംസാരിക്കുന്ന ജയ്യുടേ എടുത്തേക്ക് ആണ് ഞാൻ പോയത്. അപ്പോഴേക്കും അവൻ ഫോൺ കട്ട് ചെയ്തു.
ജയ് :”എങ്ങനെ ഉണ്ടായി മോനെ നിൻ്റെ ഉറക്കം ഒക്കെ. റൂമിൽ സൗകര്യങ്ങൾക്ക് എന്തെങ്കിലും കുറവ് ഉണ്ടെങ്കിൽ പറയണം.”
“എത്ര നാളുകൾക്ക് ശേഷമാണ് ഞാൻ ഒരു വീട്ടിൽ താമസിക്കുന്നത് എന്ന് നിനക്ക് അറിയാമല്ലോ. തെരുവിൽ പായ വിരിച്ചു വരെ കിടന്ന എനിക്ക് ഇതൊക്കെ സ്വർഗ്ഗം ആണ് മോനെ.”
ജയ്: “ടാ അതൊക്കെ ഇനി മറക്കു എന്നിട്ട് നി നാട്ടിൽ പോകു നിന്നെ കാത്തു ആരെങ്കിലും ഇരിക്കുന്നുണ്ട് എന്ന് എൻ്റെ മനസ്സ് പറയുന്നു. അല്ലെങ്കിൽ നിനക്ക് ചെയ്തു തീർക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ഉള്ള പോലെ ഒരു തോന്നൽ.”
“പോകണം അതിനുമുൻപ് നേരത്തെ പറഞ്ഞത് എനിക്ക് കണ്ടെത്തണം. കണ്ടെത്തിയതിന്നു ശേഷം ഉള്ളൂ മടക്കം.”
അപ്പോഴേക്കും നാമ ജപം കഴിഞ്ഞു അവർ മൂന്ന് പേരും കൂടി ഹാളിലേക്ക് എത്തി.
ജാനകി: “മോൻ എഴുനേറ്റോ. എന്നാ ഞാൻ ചായ എടുക്കാം. നല്ല ക്ഷീണം ഉള്ളത് കൊണ്ടാണ് വിളിക്കാതെ ഇരുന്നത്.”
“അമ്മേ ചായ വേണ്ട. എനിക്ക് അങ്ങനെ ശീലം ഇല്ല.”
ആവണി: “എന്നാ കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ ഏട്ടാ?”
“വേണ്ട മോളെ ഇപ്പൊൾ ഒന്നും എനിക്ക് വേണ്ട ആവിശ്യം ഉള്ളപ്പോൾ ചോദിക്കാം.”
ആവണി: “പിന്നെ അമ്മ ഇനി രാത്രി ചെറിയ കലാപരിപാടി ഉണ്ട്.”
ജാനകി: “എന്ത് പരിപാടി എന്നോട് ആരും ഒന്നും പറഞ്ഞില്ലല്ലോ?”
ആവണി: “അങ്ങനെ ഒന്നും ഇല്ല ഏട്ടനെ കൊണ്ട് കുറച്ചു പാട്ട് പാടിക്കാൻ.”
“അത് മോളെ ഞാൻ അങ്ങനെ പാടാറില്ല. പണ്ട് കുറച്ചു പഠിച്ചു എന്നുള്ളു.”
ജയ്യിനെ നോക്കി കണ്ണുരുട്ടി കൊണ്ട് അവളോട് മറുപടി പറഞ്ഞു. അവൻ ആണ് ഇതൊക്കെ ഇവരോട് വിളമ്പിയത് എന്ന് എനിക്ക് മനസ്സിലായി. അവൻ അതിന് ഒരു വളിച്ച ചിരിയും ചിരിച്ചു കള്ള പന്നി.
ആവണി: “ഒന്നും പറയണ്ട ജയ്യേട്ടൻ പറഞ്ഞു ഏട്ടൻ നന്നായി പാടും എന്ന്. അതുകൊണ്ട് രാത്രി പരിപാടി ഒക്കെ ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്.”
വിച്ചു :”ഏട്ടന് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട.”
ആവണിയും വൈഷ്ണവിയും കൂടി എന്നെ നിർബന്ധിച്ചത്തോടെ എനിക്ക് വേറെ വഴി ഇല്ലാതെ ആയി.
“ശരി ഞാൻ പാടാം പക്ഷേ വലിയ പാട്ടുകാരൻ ആണ് എന്നുള്ള പ്രതീക്ഷ വേണ്ട.”
♥️?❤️
♥️
Ente doctorooti evidunna vaayikkan kazhiyuka ithil kaanunillalo
അത് PL ല് ഉണ്ട് search ചെയ്‌താൽ മതി.
❤❤❤❤❤❤
♥️
Superb ?..
♥️
Nice ☺️
♥️