?കല്യാണസൗഗന്ധികം 4? [Sai] 1898

കവർ തുറന്ന് വായിച്ചതും വിനുവും തുള്ളി ചാടി…. നേരെ വീട്ടിലേക്ക് ചെന്നതും ഹാളിൽ നിൽക്കുന്ന അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ചു.

“ടാ…. വിനു…… മാമനെ വിളിച്ചു പറയണ്ടേ… ?”

“പറയണം പക്ഷേ ആദ്യം വിളിക്കേണ്ടത് മാമനെ അല്ല…..”

“സൂചിനെ അല്ലേ……. മനസ്സിലായി ……”

“അല്ലമ്മേ ……. ശൈവൂനെ വിളിക്കണം ആദ്യം….. അവളില്ലാരുന്നേൽ…….”

“ഹാ …. അത് ശരിയാ…… നീ വിളിക്ക്…. എനിക്കും ആ മോളോട് സംസാരിക്കണം.”

ഫോൺ അറ്റെൻ്റ് ആയി ഹലോ പറയാൻ സമയം കൊടുത്തില്ല ശൈവു…..

“എടാ…. ഏട്ടാ …… സി ബി ഐ ഇൻസ്പെക്ടറേ കൺഗ്രാസ്റ്റ്……..”

“നിനക്ക് എങ്ങനെ മനസ്സിലായി.”

“അതൊക്കെ മനസ്സിലായി മോനേ…….”

“ഹ…. അപ്പോ നിൻ്റെ ഓഡറും വന്നു ലേ……”

“യെസ്…… രണ്ട് ദിവസമായി…..”

“എന്നിട്ടെന്താ പറയാഞ്ഞേ …….”

“നിൻ്റെ കൂടെ വന്നിട്ട് പറയാംന്ന് കരുതി…..”

“എനിക്ക് വന്നില്ലേൽ എന്തോ ചെയ്യുമായിരുന്നു.?”

“ഒന്ന് പോടാ ചെക്കാ….. അതൊക്കെ ഞാൻ നേരത്തേ ചോദിച്ച് ഉറപ്പാക്കിയിരുന്നു……. നമ്മളെ രണ്ടാളെയും ഒരേ സോണിൽ പോസ്റ്റിംഗ് ആക്കാൻ പപ്പ കുറച്ച് മിനക്കെട്ടതാ…..
നിൻ്റെ കൂടെ തന്നെ ജോയിൻ ചെയ്യണം എന്നത് എൻ്റെ ഒരു വാശിയായിരുന്നു…..”

“കുട്ടീസേ…… എങ്ങനാടീ ഞാൻ നിന്നോട്……”

“ടാ…. ചെക്കാ…… ഓവറാക്കിയാ…. ഇടി കിട്ടും ട്ടോ ……”

“നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞ് അമ്മ നിൽക്കുന്നുണ്ട് ഇവടെ …..”

ഫോൺ ചാർജ്ജ് തീർന്ന് ഓഫ് ആയിട്ടാണ് അവരുടെ കത്തി നിർത്തിയത്…….

13 Comments

  1. Apam karthi aarayi…. avane thech chathich pand thotte edich… kollan vare plan ittu…. ennittum avaroke main characters still…. karthine vala rape casilum prathiyakk ellel balancing aavoola…. oruthane mathram eshttapett kadha vayikaan oru moodilla …. baki ellarodum pucham?✌

    1. അതാരാ ഞാനറിയാത്ത ഒരാൾ… ക്ത്തിനെ കൊള്ളാൻ പ്ലാൻ ഇട്ടേ….

      നെക്സ്റ്റ് പാർട്ട് വരെ ഒന്ന് വെയിറ്റ് ചെയ് ബ്രോ….. ഒരു ട്വിസ്റ്റ് എപ്പോ വേണേലും സംഭവിക്കലോ…

  2. ♥️♥️♥️♥️♥️♥️

  3. ഏക-ദന്തി

    cool

    1. Paruvil nice ayitt rayappane kettiyo ennoru samsayam. Ini twist onnum kanilla enn pratheekshikkunnu. ???

      1. Bigilile rayappan

      2. രായപ്പൻ അല്ല… ഇത് ഇവിടെയൊക്കെ പണ്ടേ കേൾക്കണ ഡയലോഗ്….

        കാർണോന്മാർ വാർത്തനം പറയുന്നേടത് വായും പൊളിച്ചു നിന്നതിനു തന്നെ എനിക്ക് എന്തൊരു കൊട്ട് കിട്ടിയിട്ടുണ്ട്… അപ്പൊ പിന്നെ ഇടയിൽ കേറി വാർത്തനം കൂടെ പറഞ്ഞാല്ലതെ കാര്യം പറയണോ…. ???

Comments are closed.