?കല്യാണസൗഗന്ധികം 4? [Sai] 1898

രാവിലെ ചായയുമായി റൂമിൽ ചെന്ന പാറുവിനു വിനുവിനെ കാണാൻ കഴിഞ്ഞില്ല… വിനു വീണ്ടും നാട് വിട്ടോ എന്ന് പാറുവിനു ആധി ആയി…. സാധനങ്ങൾ ഒക്കെ അവിടെ തന്നെ കണ്ടപ്പോളാണ് ഒരു സമാധാനം ആയതു…..

പാറു ചായയും കൊണ്ട് മുറ്റത്തേക് ഇറങ്ങിയതും മുഴുവൻ വിയർത്തു കുളിച്ചു കൊണ്ട് വിനു കയറി വന്നു…..

“ഈ രാവിലെ എണീറ്റ് ഓടാൻ പോണത് ഒരു ഹെവി ടാസ്ക് തന്നെ ആണു അല്ലെ അമ്മ…”

വിനു ചായേം കുടിച് പത്രവും വായിച്ച് ഉമ്മറത്തു ഇരിക്കുമ്പോ കാർത്തി ഓഫീസിലേക്ക് പോകാൻ റെഡി ആയി ഇറങ്ങി….

***************************************

രാത്രി ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിൽ ഇരിക്കുമ്പോഴാണ് ശിവൻ ഒരു ഫയൽ വിനുവിനെ ഏല്പിക്കുന്നത്…..

“എന്താ അച്ഛാ ഇത്….”

“ടൗണിലുള്ള നമ്മടെ ബിൽഡിംഗ്‌ ന്റെ പേപ്പേഴ്സ് ആണു.. പണ്ട് അവിടെ ഒരു ടെക്സ്റ്റെൽസ് ഉണ്ടായിരുന്നു… ഇപ്പൊ പൂട്ടി കിടക്കുവാ… നിനക്ക് ഇഷ്ടം ഉള്ള ബിസിനസ്‌ തുടങ്ങാം….”

“ബിസിനസ്‌ ഒന്നും എനിക്ക് ശരിയാവില്ല അച്ഛാ…..”

“പിന്നെ എന്താ നിന്റെ പ്ലാൻ….. നിന്റെ സർട്ടിഫിക്കറ്റ് കൊണ്ട് നല്ല ഒരു ജോലി നിനക്ക് കിട്ടും എന്ന് തോന്നണുണ്ടോ….”

“എനിക്ക് അറിയാ….”

“അപ്പൊ പിന്നെ എന്ത് ധൈര്യത്തില ആറു മാസത്തിൽ ജോലി വാങ്ങും എന്ന് പറഞ്ഞെ….”

“എനിക്ക് കുറച്ചു കാര്യം പറയാനുണ്ട്…..”

വിനു കോച്ചിംഗ് ന് പോയത് മുതൽ ഇന്നലെ ശൈവ വിളിച്ചത് വരെ ഉള്ള കാര്യങ്ങൾ അവരോട് പറഞ്ഞു…..

എല്ലാവർക്കും സന്തോഷമായി… ഒപ്പം പരിഭവവും ഇത്രയും നാള് പറയാതിരുന്നതിനു…..

“ഈ കാര്യം ആരോടും പറയണ്ടട്ടോ…. ഓർഡർ കയ്യിൽ കിട്ടുന്നത് വരെ…..”

****************************************

മൂന്നാഴ്ച പെട്ടെന്നു കടന്നു പോയി…. ഒപ്പം വിനുന്റെ തടിയും……. രാവിലത്തെ ജോഗിങ്, വൈകിട്ടത്തെ ജിം ഡയറ്റ് ഒക്കെ കൊണ്ട് ഇപ്പൊ 6 കിലോ കുറഞ്ഞു…

വൈകിട്ട് ജിം കഴിഞ്ഞ് വരുന്ന വിനുവിനെയും കാത്ത് ശിവൻ പുറത്ത് തന്നെ കാത്തിരിപ്പുണ്ടായിരുന്നു. വിനുവിനെ കണ്ട ഉടനെ ഓടി ചെന്ന് കെട്ടിപ്പിടിച്ചു. കൈയ്യിലുണ്ടായിരുന്ന കവർ വിനു വിനെ ഏൽപ്പിച്ച് അകത്തേക്ക് പോകുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു.

13 Comments

  1. Apam karthi aarayi…. avane thech chathich pand thotte edich… kollan vare plan ittu…. ennittum avaroke main characters still…. karthine vala rape casilum prathiyakk ellel balancing aavoola…. oruthane mathram eshttapett kadha vayikaan oru moodilla …. baki ellarodum pucham?✌

    1. അതാരാ ഞാനറിയാത്ത ഒരാൾ… ക്ത്തിനെ കൊള്ളാൻ പ്ലാൻ ഇട്ടേ….

      നെക്സ്റ്റ് പാർട്ട് വരെ ഒന്ന് വെയിറ്റ് ചെയ് ബ്രോ….. ഒരു ട്വിസ്റ്റ് എപ്പോ വേണേലും സംഭവിക്കലോ…

  2. ♥️♥️♥️♥️♥️♥️

  3. ഏക-ദന്തി

    cool

    1. Paruvil nice ayitt rayappane kettiyo ennoru samsayam. Ini twist onnum kanilla enn pratheekshikkunnu. ???

      1. Bigilile rayappan

      2. രായപ്പൻ അല്ല… ഇത് ഇവിടെയൊക്കെ പണ്ടേ കേൾക്കണ ഡയലോഗ്….

        കാർണോന്മാർ വാർത്തനം പറയുന്നേടത് വായും പൊളിച്ചു നിന്നതിനു തന്നെ എനിക്ക് എന്തൊരു കൊട്ട് കിട്ടിയിട്ടുണ്ട്… അപ്പൊ പിന്നെ ഇടയിൽ കേറി വാർത്തനം കൂടെ പറഞ്ഞാല്ലതെ കാര്യം പറയണോ…. ???

Comments are closed.