?കല്യാണസൗഗന്ധികം 3? [Sai] 1875

നെക്സ്റ്റ് പാർട്ടുമായിട്ട് ഞാൻ എത്തിപ്പോയി ….

?കല്യാണസൗഗന്ധികം?

ഭാഗം മൂന്ന്

Author: Sai  |  Previous Part

 

കല്യാണസൗഗന്ധികം….

പതിവില്ലാതെ വിനു ന്റെ ഫോൺ റിങ് ചെയ്തു….. തെളിഞ്ഞു വന്ന നമ്പർ കണ്ടതും അവന്റെ മുഖത്തു ഒരു ചിരി വിരിഞ്ഞു…..

 

തടിച്ചു കുടവയർ ഒക്കെ ഉള്ള ഒരു വീപ്പക്കുറ്റി ആണേലും ആ മുഖം കണ്ടാൽ എന്റെ സാറേ…… പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റൂല്ല ….. അതിങ്ങനെ നിറഞ്ഞ നില്കും…

 

പറഞ്ഞിട്ട് എന്താ…..

 

“ഹലോ…. വല്യേട്ടാ……….”

 

“ടാ….. പുന്നാര മോനെ…. നീ ആരാന്നാടാ നിന്റെ വിചാരം……. നീ എന്ത് ധൈര്യത്തിലാടാ കേട്ടുന്നേൽ സൂചിനെയെ കെട്ടു എന്ന് പറഞ്ഞെ…… നിനക്ക് അത്രക് ധൈര്യം ഒക്കെ ഉണ്ടോ…..”

 

ഈ തലമുറയിലെ ഏറ്റവും മുതിർന്ന ആളാണ് സച്ചി എന്ന സച്ചിൻ പ്രസാദ്…..

 

എല്ലാരുടെയും വല്യേട്ടൻ….

 

ആളിത്തിരി മുറ്റാണ്….. സ്ഥലത്തെ സി ഐ..

 

മര്യാദക് ആണേൽ പുള്ളി നല്ലത…… ഇടഞ്ഞാൽ വെറും ഇടങ്ങേറ് പാർട്ടി ആണ്…..

 

“ടാ….. നിന്നോടാ ചോദിച്ചേ….. നിനക്ക് അത്രക് ധൈര്യം ഒക്കെ ഉണ്ടോന്ന്…..”

 

“ഉണ്ട്…..”

 

 

“നീ എന്താടാ പറഞ്ഞെ…..?”

 

“സൂചിനെയെ കെട്ടു എന്ന് പറയാൻ ഉള്ള ധൈര്യം ഒക്കെ ഉണ്ട് എന്ന് …..”

 

“എപ്പോ മുതൽ….?”

 

“കുറച്ചു ആയി…. ഇപ്പോഴാ പറയാൻ ഒരു അവസരം കിട്ടിയത്…..”

 

“ഹ്മ്….. നിന്റെ കുഞ്ഞു മാമൻ അതായതു എന്റേം അവളുടെം അച്ഛൻ ഇതിനു സമ്മതിക്കുമെന്ന് തോന്നണുണ്ടോ നിനക്ക്….?”

 

“വല്യേട്ടാ…. നിങ്ങളും..????”

 

“അവളെ അവൾക് ഇഷ്ടപ്പെട്ട ആളുടെ കയ്യിൽ ഏൽപ്പിക്കണം എന്ന് തന്നെയാടാ എനിക്ക്…. പക്ഷെ.. അച്ഛൻ സമ്മതിക്കാതെ ഈ കല്യാണം നടക്കില്ലല്ലോ.. അല്ലെങ്കിൽ നീ വന്ന് വിളിച്ചിറക്കി കൊണ്ട് പോണം…. അതിനു ഞാൻ എങ്ങനെയാട കൂട്ട് നിൽക്കുക….?”

 

“വല്യേട്ടൻ കൂട്ടു നിന്നാലും അവൾ ഇറങ്ങി വരും എന്ന് തോന്നണുണ്ടോ….”

 

“ഇല്ല….”

8 Comments

  1. Page kootti ezuthamayirunnu

    1. Rando moono part koodiye ullu… Next part monday?

  2. Enthoko cheenhu naarunnund evane angot accept cheyyan pattunnilla…. ningal udheshichath manasilaavathondaayrikkaaam…. aake odiyath korach pennungal karanm ellam nashikkunnu ennaanu…. onnude repeat cheyyatte….✌

    1. അങ്ങനെ പറയല്ലപ്പാ…. പെണ്ണുങ്ങളൊക്കെ പാവങ്ങള….

  3. ?. കൊള്ളാം നല്ല story?

  4. Mridul k Appukkuttan

    ?????

Comments are closed.