?കല്യാണസൗഗന്ധികം 3? [Sai] 1875

രണ്ടു ഭാഗത്തും കുറെ നേരം മൗനമായിരുന്നു…..

“ടാ… വിനു…. നിനക്ക് ഞാൻ പറയണപോലെ കേൾക്കാവോ…..”

****************-*********

വല്യേട്ടന്റെ കാൾ കട്ട്‌ ചെയ്ത്, വിനു കണ്ണടച്ചതും മുൻപിൽ അടികൊണ്ട് വീർത്ത കയ്യുമായി നിൽക്കുന്ന സൂചിയുടെ മുഖം തെളിഞ്ഞു വന്നു…

നിനക്ക് വേണ്ടിയിട്ടാണ് പെണ്ണെ ഞാൻ ഇങ്ങനെ ആയതു….

 

അന്ന് ആ സ്കൂളിന്റെ പടി ഇറങ്ങുമ്പോ എനിക്ക് പ്രിയപ്പെട്ടതൊക്കെയും നഷ്ടമായിരുന്നു…. ബോർഡിങ് സ്കൂളിന്റെ കടുത്ത നിയന്ത്രണത്തിൽ എനിക്ക് എന്നെ തന്നെയും…..

 

പിന്നീട് വാശി ആയിരുന്നു… എന്നെ ഒറ്റപ്പെടുത്തിയ അച്ഛനും അമ്മയ്ക്കും നേരെ…

 

അവർ ആഗ്രഹിച്ചതൊന്നും ഒരിക്കലും ഞാൻ നേടി കൊടുക്കില്ല എന്ന വാശി…..

 

പഠിക്കാൻ കഴിവുണ്ടായിട്ടും ഞാൻ ഉഴപ്പി…. പരീക്ഷകൾക് അറിയുന്ന ഉത്തരം പോലും എഴുതാതെ വിട്ടു…

 

വീട്ടിൽ ചടഞ്ഞു കൂടി…… ഞാൻ ഇങ്ങനെ ആയി…..

സൂചിയുടെ ഇരുപതിയൊന്നാം പിറന്നാളിന് പാർട്ടിക് ചെന്നപ്പോഴാണ് അതിനു ശേഷം ഞാൻ അവളെ കാണുന്നത്….

 

അന്ന് അവിടെ വന്ന ഓരോ ആളും എന്റെ തടിയും രൂപവും കണ്ട് എന്നെ നോക്കി കളിയാക്കി… ഇതൊന്നും ഒരു പുത്തരി അല്ലാത്തത് കൊണ്ട് ഞാനും ഗ്രാസ് ന്റെ വില കൊടുത്തില്ല…

 

ബർത് ഡേ കേക്കുമായി സൂചി എന്റെ മുന്നിൽ വന്നപ്പോൾ മാത്രം ആണു ഞാൻ ഒന്ന് പരുങ്ങിയത്… എന്നെ അവൾ കളിയാക്കുമോ എന്ന്…

 

എന്റെ ചിന്തകളെ മുഴുവൻ തെറ്റിച്ചു കൊണ്ട് നിറഞ്ഞ ചിരിയോടെ അവൾ കേക്ക് വായിൽ വെച്ച് തന്നു….

 

കുഞ്ഞേട്ടന്റെ വാവാച്ചിക്ക് ഗിഫ്റ്റ് ഇല്ലേ ന് ചോദിച്ചപ്പോൾ മനസ്സ് നിറഞ്ഞു….

 

അന്ന് ആദ്യമായി ഒരു കേക്ക് കഷ്ണം മുഴുവൻ തിന്നാൻ കഴിയാതെ ഞാൻ നിന്നു…..

 

പിന്നീട് ഓരോ പ്രാവശ്യം അവളെ കാണുമ്പോഴും സ്നേഹം കൂടി കൂടി വരുവായിരുന്നു…. ഒപ്പം തന്നെ പേടിയും….

****************************

ഏകദേശം ഒരു വർഷം മുൻപാണ് കുഞ്ഞു മാമൻ ആദ്യമായി ആലോചനയും കൊണ്ട് കൈലാസത്തിന്റെ പടി കയറി വന്നത്….

 

മാമന്റെ ലക്ഷ്യം കാർത്തി ആയിരുന്നു….

 

മൂത്തവൻ നിൽകുമ്പോ എങ്ങനാ ഇളയവൻ എന്ന് പറഞ്ഞു അച്ഛൻ അന്ന് മടക്കി…..

 

ഇനിയും കാത്തിരുന്നാൽ സൂചി കൈവിട്ടു പോകും എന്ന് കണ്ട് ഒരു ജോലി ഒപ്പിക്കാൻ വിനു മാക്സിമം ശ്രമിച്ചു…..

 

പഠിത്തം ഉഴപ്പിയതിന്റെ എല്ലാ പ്രശ്നോം അപ്പൊ അവൻ അനുഭവിച്ചു തുടങ്ങി….

 

വിനു വിന്റെ മുൻപിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു… വല്യേട്ടൻ…..

 

പണ്ടും ഇപ്പോഴും തന്റെ ഭാഗം കേൾക്കാൻ നിന്നത് വല്യേട്ടൻ മാത്രം ആയിരുന്നു….

 

എന്തെങ്കിലും ജോലി എന്നതിൽ നിന്ന് പറയാൻ കൊള്ളാവുന്ന ഒരു ജോലി എന്നതിലേക് ലക്ഷ്യത്തെ വഴി മാറ്റിയത് വല്യേട്ടനായിരുന്നു….

8 Comments

  1. Page kootti ezuthamayirunnu

    1. Rando moono part koodiye ullu… Next part monday?

  2. Enthoko cheenhu naarunnund evane angot accept cheyyan pattunnilla…. ningal udheshichath manasilaavathondaayrikkaaam…. aake odiyath korach pennungal karanm ellam nashikkunnu ennaanu…. onnude repeat cheyyatte….✌

    1. അങ്ങനെ പറയല്ലപ്പാ…. പെണ്ണുങ്ങളൊക്കെ പാവങ്ങള….

  3. ?. കൊള്ളാം നല്ല story?

  4. Mridul k Appukkuttan

    ?????

Comments are closed.