?കല്യാണസൗഗന്ധികം 3? [Sai] 1875

“കോഴിക്കോട്…. കോഴിക്കോട്…..”

 

ബസ് സ്റ്റാൻഡിലെ ബഹളം ആണ് വിനുവിന്റെ ഉറക്കം കളഞ്ഞത്…. ബസ് ഇറങ്ങി ഒന്ന് ഫ്രഷ് ആയി ഒരു ചായ കുടിച് നിക്കുമ്പോഴാണ് ഫോൺ ബെൽ അടിച്ചത്….

 

“കുട്ടീസ് കാളിങ്……….”

 

“ഹലോ….”

“ടാ ഏട്ടാ…. എത്താറായോ….”

“കുട്ടീസെ… ഞാൻ ബസ് സ്റ്റാൻഡിൽ ഉണ്ട്‌….”

“എത്താറാവുമ്പോ വിളിക്കാൻ പറഞ്ഞതല്ലേ ഞാൻ…”

“ഉറങ്ങി പോയിടോ……”

“ആം.. അവിടെ നിൽക്കു ഞാൻ വന്നു പിക്ക് ചെയ്യാം…..”

“ഓക്കേ….”

 

കാൾ കട്ട്‌ ചെയ്യുമ്പോഴേക്കും വിനു വിന്റെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു…..

ഒരിക്കൽ തനിക് നഷ്ടപ്പെട്ട സന്തോഷവും സ്നേഹവും ഒക്കെ ചുരുങ്ങിയ കാലം കൊണ്ട് തിരിച്ചു തന്ന ഒരു കുഞ്ഞു മാലാഖ…..

 

ശൈവ…. വിനു ന്റെ കുട്ടീസ്……

 

കോച്ചിംഗ് സെന്ററിൽ ആദ്യത്തെ ദിവസങ്ങൾ വെറും ബോർ ആയിരുന്നു….. കാലങ്ങളായി ഒതുങ്ങി കൂടിയതിന്റെതാവണം ആരോടും അങ്ങോട്ട് ചെന്ന് മിണ്ടാൻ മടി…. ഒന്ന് രണ്ടു പേര് തടിയൻ എന്ന് വിളിച്ചു കളിയാക്കിയപ്പോ ആ മടി കൂടി….

 

വീണ്ടും ഒറ്റയാൻ ആയി….

 

സൂചി എന്നൊരു ലക്ഷ്യം മുന്നിൽ ഉള്ളത് കൊണ്ട് മാത്രം പിന്മാറാതെ നിന്നു……

രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ശൈവ ക്ലാസ്സിൽ ജോയിൻ ചെയ്തത്തു….

 

ഒരു കിലുക്കാം പെട്ടി…..

 

എപ്പോഴും ചിരിച്ചു കൊണ്ട് നടക്കും… പെട്ടെന്ന് എല്ലാവരോടും കമ്പനി ആകും…..

 

ഞാൻ ഒഴികെ ആ ക്ലാസ്സിലെ എല്ലാവരും അവളുടെ സുഹൃത്തുക്കളായി….

 

ഒരു ദിവസം രാവിലെ ക്ലാസ്സിൽ എത്തിയപ്പോ കാണുന്നത് എന്റെ സീറ്റിൽ ഇരിക്കുന്ന ശൈവയേ ആണ്….

8 Comments

  1. Page kootti ezuthamayirunnu

    1. Rando moono part koodiye ullu… Next part monday?

  2. Enthoko cheenhu naarunnund evane angot accept cheyyan pattunnilla…. ningal udheshichath manasilaavathondaayrikkaaam…. aake odiyath korach pennungal karanm ellam nashikkunnu ennaanu…. onnude repeat cheyyatte….✌

    1. അങ്ങനെ പറയല്ലപ്പാ…. പെണ്ണുങ്ങളൊക്കെ പാവങ്ങള….

  3. ?. കൊള്ളാം നല്ല story?

  4. Mridul k Appukkuttan

    ?????

Comments are closed.