?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1962

ഞാൻ അവളെ വിളിച്ചുകൊണ്ടു ചാടി എണീറ്റു…. കാര്യം അവളോട് അങ്ങനെ ഒന്നും ഇല്ലെങ്കിലും അവൾ സങ്കടപെടുന്നത് കണ്ടാൽ എന്റെ ചങ്ക് നീറും….

 

അവൾ പക്ഷേ എനിക്ക് മുഖം തരാതെ പിൻതിരിഞ്ഞു തന്നെ നിന്നു… ഞാനവളെ ഇരു ചുമലിലും പിടിച്ചു എന്റെ നേരെ തിരിച്ചു…,.,.

 

തുളുമ്പാൻ തുടങ്ങുന്ന കണ്ണുകളുമായി അവൾ ഒരു നിമിഷം എന്നെ നോക്കി നിന്നു…. അടുത്ത നിമിഷമവൾ എന്റെ നെഞ്ചിൽ മുഖമമർത്തി…. ആ കണ്ണുനീർ എന്റെ ഷർട്ടിനെ  നനച്ചു…..,.,.

 

” പൂവാലീ,,,, ഇപ്പോ എനിക്ക് നിന്നേ എന്ത്‌ വേണേൽ വിളിക്കാം..,.,.. ഒരുമിച്ചിരുന്ന് കള്ളുകുടിക്കാം…. സിഗരറ്റ് വലിക്കും.,.,.,അങ്ങനെ എന്ത്‌ വേണേ ചെയ്യാം… അതല്ലാതെ…..,.,

 

അവൾ തല അല്പം പൊക്കി എന്നെ നോക്കി… ആ കണ്ണുകളെ നനച്ചൊഴുകിയ കണ്ണുനീർ കണ്മഷി ചെറുതായി  പടർത്തിയിട്ടുണ്ട്…,.,. 

 

ഇപ്പോൾ ശമിച്ചെങ്കിലും ഏതു നിമിഷവും പെയ്യാൻ തയ്യാറുള്ള ആകാശം പോലെ കാർമേഘപൂരിതം തന്നെയാണാവളുടെ കണ്ണുകളുമെന്ന് തോന്നിയപ്പോ ഞാൻ പറഞ്ഞു….,.,

 

” എടീ.,.,., അനീത്തീം  ചേച്ചീമൊക്കെ ആയി തല്ല് പിടിക്കണ കഥ ഒക്കെ എല്ലാരുമ്പറയുമ്പോ വലിയ വെഷമാ… എനിക്കാരൂല്യല്ലോന്ന്… 

 

അതോണ്ടാ നിന്നേ അനീത്ത്യായ് കണ്ടു കുസൃതി ഒക്കെ കാട്ടിയെ… അല്ലാണ്ട് നിന്നെ വേറെ ഒരർത്ഥത്തിലും ഞാൻ കണ്ടിട്ടില്യാഡീ…

 

അത് പറയുമ്പോൾ എന്റെ ഉള്ളിലും സങ്കടം നിറഞ്ഞു…. ഞാനും കരഞ്ഞു പോവുമൊ എന്ന് ഒരു വേള സംശയം തോന്നി… അതവളും ശ്രദ്ധിച്ചു എന്ന് തോന്നുന്നു….,.,

 

” അയ്യേഡാ ചെക്കാ… നീ അപ്പോഴേക്കും കരഞ്ഞോ…. നിങ്ങളെ ഒന്നും വിട്ടു പിരിയാൻ വയ്യാത്തൊണ്ട അങ്ങനെ ഒക്കെ ചിന്തിച്ചു കൂട്ടിയേ…. സാരല്യ… അപ്പോ നുമ്മ ബെസ്റ്റ് ചങ്ക്‌സ്… ഒക്കെ.,.,..,

 

അവളതും പറഞ്ഞു എന്നിൽ നിന്ന് അകലാതെ തന്നെ എന്റെ നേരെ കൈ നീട്ടി…..,.,.

 

ഞാനാ കൈയ്യിൽ എന്റെ കൈ ചേർത്തതും ആ നനഞ്ഞ കണ്ണുകളിൽ ഒരു പുഞ്ചിരിയുടെ തിളക്കം തെളിഞ്ഞു…..,.

 

ആ ദിവസം പതിവ് പോലെ കടന്നുപോയി….,.,

 

അടുത്ത ദിവസം… വായ്നോട്ടം…. റാഗിങ്….  അങ്ങനെ ഒരുകൂട്ടം മോഹങ്ങളും ആയി നേരത്തെ ഇറങ്ങി…   ജൂനിയർ പെൺ കൊച്ചുങ്ങളെ കുറിച്ച് മാത്രം ചിന്തിച്ച ഞാൻ പക്ഷേ.,.,., ബസിന്റെ കാര്യം മറന്നു പോയി…

 

അതോണ്ടെന്താ.,.,.ഏകദേശം രണ്ടു കിലോമീറ്റർ നടക്കേണ്ടി വന്നു…

 

അടുത്ത ജംഗ്ഷനിൽ നിന്നും ബസ്സ് പിടിച്ച് കോളേജിലേക്ക് ചെല്ലുമ്പോഴേക്ക് വാകമരം ടീമ്സിന്റെ മുൻപിൽ ഏതോ കിളി വന്നു പെട്ടിട്ടുണ്ട്….

166 Comments

  1. ഉണ്ണിക്കുട്ടൻ

    കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..

    1. വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??

  2. മനസിൽ തൊട്ട പ്രണയകഥ,
    ഇനിയും ഒരുപാട് എഴുതുക.

    1. ഒത്തിരി സന്തോഷം.,.??

  3. Bro…

    പുതിയ കഥകളൊന്നും എഴുതുന്നില്ലേ?

    1. ഇല്ലാന്നേ,..,
      സമയം ഇല്ലന്നെ..,
      അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,

  4. Thamburan bro,
    Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
    Lots of love
    Ranjith

    1. വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
      ??

  5. Loved it❣️

  6. കരയിച്ചു ബ്രോ

  7. Superb bro ❤❤❤

    1. താങ്ക്സ് ബ്രോ.,.,
      സ്നേഹം..,??

  8. ഒരുപാട് ഇഷ്ടമായി

    1. ഒത്തിരി സന്തോഷം.,.,
      ??

  9. Istayi…. Vaalare istayi gadiyeeee… ?

    1. സന്തോഷംട്ടാ,..ഘട്യേ.,.,
      ??

  10. Thambooo…poli,nalla feel ndain….

    1. ഒത്തിരി സന്തോഷം.,.,
      ??

  11. Muvattupuzhakkaaran

    ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല

    1. ഒരുപാട് സ്നേഹം.,.,.
      ??

  12. ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
    എന്ന് അരുൺ R❤️

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
      ഒത്തിരി സ്നേഹത്തോടെ.,.,
      ???

  13. പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്‌ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
    ആശംസകൾ…

    1. കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??

  14. Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????

    1. ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
      ??

  15. പൊന്നു തമ്പുരാനെ….

    എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
    നിന്നോട് ദൈവം ചോദിക്കും…

    ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..

    മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഊളക്ക് പകരം ഊളമാത്രം.,.,.
      ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
      സ്നേഹം,.,.
      ??

  16. Karayichu kalanju ??

  17. കരയിപ്പിച്ചു കളഞ്ഞു ??

  18. മുത്തു

    ❤️❤️❤️❤️❤️?????

  19. എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?

    1. ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
      അതു മതി,..,
      സ്നേഹം.,.,
      ??

  20. ❤️❤️❤️

Comments are closed.