❤️ദേവൻ ❤️part 8[Ijasahammed] 189

Views : 9139

❤️ദേവൻ ❤️part 8

Author : Ijasahammed

[ Previous Part ]

 

തലയിൽ തലോടികൊണ്ട് അമ്മ എന്തെക്കെയോ പറഞ്ഞു തുടങ്ങി..

ഒന്നും വ്യക്തമായില്ല.. ചിന്തകൾ ആ നശിച്ച ദിവസങ്ങളിലേക്ക് ചെന്നെത്തി നിന്നു…

മൂന്നുകൊല്ലങ്ങൾക്ക് മുൻപ് ഉണ്ടായ ആ സംഭവങ്ങൾ ഒരിക്കലും ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല..

ഓർക്കുംതോറും മനസ്സ് വല്ലാതെ കലങ്ങിമറിഞ്ഞു…

അത്രമേൽ കരുതലോടെ കൊണ്ട് നടന്ന എന്റെ പ്രണയവും.. കളിചിരികളും കുസൃതിയുമായി നടന്നിരുന്ന എന്റെ അച്ചുവിന്റെ ജീവിതവും ഇല്ലാതാക്കിയതും ഒരു പ്രണയമായിരുന്നു..
അതിനെ പ്രണയം എന്ന് വിളിക്കാൻ അറപ്പു തോന്നുന്നു…

ചതിച്ചതാ അവൻ എന്റെ കുട്ടിയെ…

ഡിഗ്രി ക്ലാസ്സുകളുടെ അവസാനത്തിൽ ഞാൻ ശ്രദ്ധിച്ചിരുന്ന ഒരു മുഖമുണ്ട്..

രോഹിത്ത് , അവനെപ്പോഴും എന്റെയും അച്ചുന്റെയും കൂടെയായിരുന്നു… തമ്മിൽ ഇഷ്ടത്തിലാണെന്ന് അവൾ എന്നോട് പറയുന്നത് വളരെ വൈകിയാണ്…

അവൻ വിലക്കിയിരുന്നെത്രെ..പിന്നീട് അച്ചുവിലെ മാറ്റങ്ങൾ കണ്ടു തുടങ്ങായിരുന്നു..

മറ്റെന്തിനെക്കാളും അവൾ അവനെ സ്നേഹിച്ചു..

രണ്ട്മാസത്തിൽ ഒരിക്കെ മാത്രം വന്നുപോകുന്ന ഏട്ടനോട് ഈ ബന്ധത്തെ കുറിച്ച് സംസാരിക്കേണ്ടെന്നു തോന്നി..

അവർക്ക് പലനേരങ്ങളിലും ഞാനൊരു അധികപറ്റായിരുന്നു..
എന്റെ സാന്നിധ്യം അച്ചുവിന് കുഴപ്പമൊന്നും ഇല്ലായിരുന്നു എങ്കിലും അവൻ അസ്വസ്ഥതനായിരുന്നു….

ക്ലാസ്സ്‌ അവസാനിച്ചു ഒരുദിവസം എന്നേയും കൂട്ടി കോളേജിന് അടുത്തുള്ള ഒരു കോഫിഷോപ്പിൽ എത്തി…

ഞാൻ പ്രതീക്ഷിച്ചപോലെ അവൻ അവിടെ വന്നിരുന്നു…
ഒരുമിച്ചൊരു ടേബിളിൽ ഇരുന്ന അവളോടായി

“നീ തനിച്ചുവരുമെന്ന് കരുതി.. ”

എന്നു പറഞ്ഞപ്പോൾ അച്ചു എന്നെ ഒന്ന് നോക്കി കണ്ണടച്ചുകൊണ്ട് കെഞ്ചി…
അവരുടെ സ്വകാര്യതയിൽ ഇടപെടേണ്ടെന്നു കരുതിയ ഞാൻ എഴുന്നേറ്റ് മാറിയിരുന്നു..

 

“ഡീ ഞാൻ ഒന്ന് പുറത്തേക്ക് പോയി വന്നോട്ടെ അവന്റെ കൂടെ… ”

അൽപനേരം കഴിഞ്ഞ് തൊട്ടടുത്തു വന്നിരുന്നുള്ള അവളുടെ ചോദ്യം എന്നെ അസ്വസ്ഥയാക്കി… വേണ്ടെന്ന് പറയാൻ നിന്നതും, അതിന് തടയിട്ട് കൊണ്ട്

“നീയും പോയിട്ടില്ലേ ഏട്ടന്റെ കൂടെ… രോഹിത് abroad പോവ്വാണ്.. ഇന്നും കൂടെയേ പറ്റൂ.. പ്ലീസ്.. ”

 

ഒന്നും തിരിച്ചു പറയാൻ പറ്റിയില്ല..

Recent Stories

The Author

Ijasahammed

14 Comments

  1. സെഡ് ആക്കിയല്ലോ ബ്രോ എന്തിനാണ് ദേവൻ അവളെ അകറ്റിയത് എന്ന് മനസ്സിലായി അച്ചുവിന്റെ കാര്യം ഓർത്തപ്പോൾ വളരെ സങ്കടം തോന്നി.അവള് ചെയ്ത ഏറ്റവും വലിയ തെറ്റ് അച്ചുവിനെ അവന്റെ കൂടെ പോകാൻ സമധിച്ചു.ഇനി ദേവൻ അവളെ സ്വീകരിക്കോ.
    നന്നായി എഴുതി ഈ ഭാഗവും.Waiting for Next Part.
    സ്നേഹത്തോടെ♥️♥️♥️

    1. Adutha part Vegham postaam tto🥰

  2. Sho നല്ല വിഷമം ആയി

  3. ❤️❤️❤️❤️❤️

    1. ❤️❤️❤️

  4. 😭💔💔

    1. 💟💟💟

  5. എന്താ പറയണ്ടേ ennu അറിയില്ല അച്ചുവിന്റെ കാര്യത്തിൽ നല്ല വിഷമം തോന്നുന്നു 😭.ദേവനെ കുറ്റം പറയാൻ പറ്റില്ല ആ ഒരു ടൈമിൽ ആരായാലും അങ്ങനെ ചെയ്യു.എല്ലാ പാർട്ടും പോലെ ഇതും നന്നായി മനസ്സിൽ തട്ടി.next പാർട്ടിനായി കാത്തിരിക്കുന്നു.stay safe.

    1. Thank you comrade ❤️❤️

  6. ❤❤❤♥️💞💕💕

  7. ❤❤❤♥️

    1. ❤️😍keep supporting bro..

    1. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com