❤️ദേവൻ ❤️part 8[Ijasahammed] 190

ആ ഹോസ്പിറ്റൽ വരാന്തയിൽ നെഞ്ച് പൊട്ടിക്കൊണ്ട് നിലത്തു മുട്ട് കുത്തിഇരുന്നു കരയുന്ന ഏട്ടനോട് എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്…

മറുപടി എന്താണ് കൊടുക്കേണ്ടത്…

ആ നേരം ഭൂമി പിളർന്നു രണ്ട്ആയെങ്കിൽ എന്ന് ആശിച്ചു..

ഞാനും പതിയെ മുട്ട്കുത്തി ഏട്ടനു മുന്നിലായി ഇരുന്നു മുഖം പൊത്തി പിടിച്ച കൈ പതിയെ തൊട്ടു…

തീക്ഷണമായ ആ നോട്ടത്തിൽ ഞാൻ നിന്ന നിൽപ്പിൽ വെന്ത് വെണ്ണീറാകും എന്ന് കരുതി….

“ഞാൻ..ഞാൻ അവിടെന്ന് അവളോട് വഴക്കിട്ടു,,
അവള് തനിച്ചാകും എന്നോർത്തില്ല..
ദേഷ്യം മാറിയാൽ അവള് തിരികെ വന്നോളും കരുതി ഞാൻ തിരിച്ചു വീട്ടിലേക്ക് പോന്നു.. ”

എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചതും എന്നെ അത്രമേൽ സങ്കടത്തോടെ നോക്കികൊണ്ട്

“എന്തിനായിരുന്നു ”

എന്ന അർത്ഥത്തിൽ കൈ മലർത്തി..

“പറ്റിപോയി… അറിഞ്ഞില്ലാ ഞാൻ…. !!!!

മുഖം പൊത്തി കൊണ്ട് പൊട്ടി കരഞ്ഞു..

അൽപനേരം കഴിഞ്ഞതും
എന്റെ കൈ ശക്തമായി പിടിച്ചുകൊണ്ട് എന്നെനിലത്തു നിന്നും ബലമായി എഴുന്നേൽപ്പിച്ചു മുന്നിൽ നടന്നു..

എന്താ ചെയ്യുന്നത് എന്ന് മനസ്സിലാകും മുൻപേ എന്നെ ആ ഹോസ്പിറ്റൽ വരാന്തയിൽ നിന്നും പിടിച്ചിറക്കി വലിച്ചു മുറ്റത്തേക്കിട്ടു …

ബലമായി പിടിച്ചകൈ വേദനിച്ചെങ്കിലും കാര്യമാക്കാതെ കണ്ണ് തുടച്ചു നടന്നു പോകുന്ന ദേവേട്ടന്റെ പിന്നാലെ വരാന്തയിലേക്ക് ഓടി ചെന്നു…

“ദേവേട്ടാ.. ഞാൻ.. ”

തിരിഞ്ഞ് നോക്കി വേണ്ടെന്നർത്ഥത്തിൽ കൈ നേരെ പിടിച്ചു…

“ഇപ്പൊ പൊക്കോണം ഇവിടുന്ന്… നിക്കും ന്റെ മോൾക്കും ആരേം ആവശ്യല്ല… ഞാൻ നോക്കൂടി ന്റെ മോളെ…”

“ഏട്ടാ.. അച്ചു.. “

14 Comments

  1. സെഡ് ആക്കിയല്ലോ ബ്രോ എന്തിനാണ് ദേവൻ അവളെ അകറ്റിയത് എന്ന് മനസ്സിലായി അച്ചുവിന്റെ കാര്യം ഓർത്തപ്പോൾ വളരെ സങ്കടം തോന്നി.അവള് ചെയ്ത ഏറ്റവും വലിയ തെറ്റ് അച്ചുവിനെ അവന്റെ കൂടെ പോകാൻ സമധിച്ചു.ഇനി ദേവൻ അവളെ സ്വീകരിക്കോ.
    നന്നായി എഴുതി ഈ ഭാഗവും.Waiting for Next Part.
    സ്നേഹത്തോടെ♥️♥️♥️

    1. Adutha part Vegham postaam tto?

  2. Sho നല്ല വിഷമം ആയി

  3. ❤️❤️❤️❤️❤️

    1. ❤️❤️❤️

  4. എന്താ പറയണ്ടേ ennu അറിയില്ല അച്ചുവിന്റെ കാര്യത്തിൽ നല്ല വിഷമം തോന്നുന്നു ?.ദേവനെ കുറ്റം പറയാൻ പറ്റില്ല ആ ഒരു ടൈമിൽ ആരായാലും അങ്ങനെ ചെയ്യു.എല്ലാ പാർട്ടും പോലെ ഇതും നന്നായി മനസ്സിൽ തട്ടി.next പാർട്ടിനായി കാത്തിരിക്കുന്നു.stay safe.

    1. Thank you comrade ❤️❤️

  5. ❤❤❤♥️???

  6. ❤❤❤♥️

    1. ❤️?keep supporting bro..

    1. ❤️

Comments are closed.