❤️ദേവൻ ❤️part 8[Ijasahammed] 190

“രണ്ട് മൂന്ന് തവണയായി നീ ഇത് ആവർത്തിക്കുന്നു… ഇനി ആവർത്തിക്കരുത്,ഏട്ടൻ ഇന്ന് വരും ന്ന് ഓർത്തോ.. ഏട്ടൻ അറിഞ്ഞിട്ടില്ല.., അറിഞ്ഞാൽ എന്നെആകും കൊല്ലുന്നേ.. ”

ഒരു താക്കീതെന്ന പോലെ പറഞ്ഞു നിർത്തി…

ഷോപ്പിൽ നിന്നും വേഗം വരാം എന്നും പറഞ്ഞു ഇറങ്ങി പോയ അവളെ
നേരം ഏറെ ആയിട്ടും കാണാതെ ഞാൻ വിളിച്ചു നോക്കി ..

ആദ്യം ഫോൺ എടുത്തില്ലെങ്കിലും അവസാന റിങ്ങിൽ ഫോൺ എടുത്ത അവളുടെ ശബ്ദം കേട്ട് ഞാൻ പതറി…

“ഞാൻ… കോളേജ്.. എന്ന് മാത്രം പറഞ്ഞുകൊണ്ട് നിശബ്ദയായി..വീണ്ടും അച്ചൂ ന്ന് വിളിച്ച എനിക്ക് ഒരു ഞരക്കം മാത്രമേ മറുപടിയായി കിട്ടിയുള്ളൂ…

തലയിലൂടെ ഒരു മിന്നൽ പാഞ്ഞിറങ്ങി…

കിട്ടിയ ഓട്ടോ പിടിച്ചു കോളേജ് ലക്ഷമാക്കി പോയി..

അതിനിടയിൽ ഒരിക്കൽ കൂടി സംസാരിച്ചത് കൊണ്ട് ചെന്നെത്താൻ പറ്റി..

എത്തിയപ്പോഴേക്ക് ഒരുപാട് വൈകിയിരുന്നു..

ആളൊഴിഞ്ഞ ക്ലാസ്സ്‌ മുറിയിൽ ബെഞ്ചുകൾക്ക് ഇടയിൽചോരയിൽ കുതിർന്നു ഒന്ന് കരയാൻ പോലും വയ്യാതെ കിടക്കുന്ന അവളെ കണ്ടതും ഒന്ന് ഉറക്കെ അച്ചൂ ന്ന് വിളിക്കാൻ പോലും ശബ്ദം പൊന്തിയില്ല…

 

ഉടുത്തിരുന്ന ഷാൾ കൊണ്ട് അവളെ പൊതിയുമ്പോൾ

കണ്ണുതുറന്നുകൊണ്ട് അവളെന്തോ പറയാൻശ്രമിക്കുക ആയിരുന്നു…

കോളേജ് പൂട്ടിയത് കൊണ്ട് സെക്യൂരിറ്റി പോലും ഇല്ലായിരുന്ന ആ ഉൾസ്ഥലത്തു വെച്ച് ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു…

തലയിൽ നിന്നും രക്തം വാർന്നു പൊയ്കൊണ്ടിരുന്നിരുന്നു…

എങ്ങനെയൊക്കെയോ കോളേജിന് പുറത്തുള്ള കടയിലെ ഒരു ചേട്ടനെ വിളിച്ചു കൊണ്ടു വരുമ്പോൾ അവളുടെ ഭാവിയെക്കാൾ കൂടുതൽ ജീവൻ രക്ഷിക്കണം എന്ന ചിന്തയേ ഉള്ളിലുണ്ടായിരുന്നുള്ളൂ…

 

ആംബുലൻസിനുള്ളിൽ ഇരുന്നുകൊണ്ട് എല്ലാ ദൈവങ്ങളെയും വിളിച്ചുകരഞ്ഞു…

ദേവേട്ടൻ “കയ്യിലെ മൊബൈൽസ്ക്രീനിൽ ആ പേര് പതിഞ്ഞപ്പോൾ ഉള്ളിൽ ഒരു ആന്തലുണ്ടായി…

ഏട്ടനറിഞ്ഞാൽ എന്താകുമെന്ന് ഒരുപിടിത്തവും ഇല്ല..

14 Comments

  1. സെഡ് ആക്കിയല്ലോ ബ്രോ എന്തിനാണ് ദേവൻ അവളെ അകറ്റിയത് എന്ന് മനസ്സിലായി അച്ചുവിന്റെ കാര്യം ഓർത്തപ്പോൾ വളരെ സങ്കടം തോന്നി.അവള് ചെയ്ത ഏറ്റവും വലിയ തെറ്റ് അച്ചുവിനെ അവന്റെ കൂടെ പോകാൻ സമധിച്ചു.ഇനി ദേവൻ അവളെ സ്വീകരിക്കോ.
    നന്നായി എഴുതി ഈ ഭാഗവും.Waiting for Next Part.
    സ്നേഹത്തോടെ♥️♥️♥️

    1. Adutha part Vegham postaam tto?

  2. Sho നല്ല വിഷമം ആയി

  3. ❤️❤️❤️❤️❤️

    1. ❤️❤️❤️

  4. എന്താ പറയണ്ടേ ennu അറിയില്ല അച്ചുവിന്റെ കാര്യത്തിൽ നല്ല വിഷമം തോന്നുന്നു ?.ദേവനെ കുറ്റം പറയാൻ പറ്റില്ല ആ ഒരു ടൈമിൽ ആരായാലും അങ്ങനെ ചെയ്യു.എല്ലാ പാർട്ടും പോലെ ഇതും നന്നായി മനസ്സിൽ തട്ടി.next പാർട്ടിനായി കാത്തിരിക്കുന്നു.stay safe.

    1. Thank you comrade ❤️❤️

  5. ❤❤❤♥️???

  6. ❤❤❤♥️

    1. ❤️?keep supporting bro..

    1. ❤️

Comments are closed.