❤️ദേവൻ ❤️part 17 [Ijasahammed] 184

കൂട്ടിനൊരാളായിട്ടല്ല..
ജീവിതലക്ഷ്യങ്ങൾക്ക് ഒരു തടസ്സമായി മാത്രമേ എന്നെ കണ്ടിട്ടുള്ളൂ..
അതുകൊണ്ടാണ് ഞങ്ങൾക്കിടയിലേക്ക് മറ്റൊരാളെ കൊണ്ട് വരാൻ ദേവേട്ടൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്…

ശെരിയാണ്..,

ദേവേട്ടനെ സന്തോഷിപ്പിക്കാനോ, വേദനകളെ ആ മനസ്സിൽ നിന്ന് ഇല്ലാതാക്കാനോ എനിക്ക് നാളിത് വരെ കഴിഞ്ഞിട്ടില്ല…
എങ്കിലും ഇടയിലേക്ക് മറ്റൊരാളെ കൊണ്ട് വരുക എന്ന് പറയുമ്പോൾ…?

 

ആ സ്നേഹം പങ്കിട്ടുപോകുമെന്നതിലുള്ള ഭയമൊന്നുമല്ല..
ഒറ്റക്കുള്ള ദൈർഘ്യമേറിയ പകലുകളുടെ ഏകാന്തത മടുക്കാഞ്ഞിട്ടുമല്ല..

ആരെന്നോ, എന്തെന്നോ അറിയാത്ത ഏതോ ഒരു പെൺകുട്ടിയോട് താലിചാർത്തിയ പെണ്ണിനേക്കാൾ അടുപ്പവും കരുതലും കാണിക്കുന്നത് കാണെ മനസ്സ് വല്ലാതെ മുറിഞ്ഞുകൊണ്ടിരുന്നു..
സ്നേഹിക്കാനും, ആശ്വസിപ്പിക്കാനും, തലോടാനും ഒന്നും ആ കരങ്ങൾ മറന്നിട്ടില്ല…

പിന്നാലെ തേടിവന്നു വാശിപിടിച്ചു സ്വന്തമാക്കിയത്കൊണ്ടാകാം വേണമെങ്കിൽ ആ മറവി എന്നിലേക്ക് മാത്രമായി ചുരുങ്ങിയത്..

ഒരു ദീർഘനിശ്വാസം പോലും എന്നിലിനിഅവശേഷിക്കുന്നില്ലെന്ന് തോന്നി..

 

ആശ്വാസങ്ങളും പ്രതീക്ഷകളുമെല്ലാം അസ്തമിച്ചുകൊണ്ടിരിക്കുകയാണ്…

ദിവസങ്ങൾ കഴിയും തോറും വിധി വീണ്ടും വീണ്ടും തളർത്തികൊണ്ടിരിക്കുകയാണ്…

വിഷാദഭാവം അല്പം പോലും നിഴലിക്കാത്ത ആ മുഖത്തു സന്തോഷത്തിന്റെ അംശം മാത്രമേ കാണാൻ സാധിച്ചുള്ളൂ..

അവർക്ക് ഇടയിൽ ആയിരിക്കുമ്പോൾ പഴയ ദേവനെ ഞാൻ കണ്മുന്നിൽ കാണുകയായിരുന്നു..

12 Comments

  1. പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
    എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
    സ്നേഹത്തോടെ?????…….

  2. ♥️♥️♥️♥️

  3. ❤️❤️

  4. Evalu aale koode karayippikko☹

  5. പറയാൻ വാക്കുകൾ ഇല്ല.

    1. ??✌️

  6. ???????
    എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.

    “നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.

    Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
    ഒന്നും പറയാൻ ഇല്ലാ.

    സങ്കടപെടുത്തി മതിയായില്ല അല്ലെ??.

    1. Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️

  7. നിധീഷ്

    ❤❤❤

  8. ❤️❤️❤️

Comments are closed.