❤️ദേവൻ ❤️part 17 [Ijasahammed] 184

മുന്നിൽ വന്നു ചോദിക്കാൻ വന്ന ചോദ്യങ്ങൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ ഞാൻ എന്തെക്കെയോ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു..

ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടക്കും തോറും വീണ്ടും വീണ്ടും നെഞ്ചിൽ നിന്നും കരച്ചിൽ അണപൊട്ടി ഒഴുകിതുടങ്ങിയിരുന്നത് ഒരു തേങ്ങലിന്റെ ശക്തിയോടെ ഞാൻ അറിഞ്ഞു…

വീട്ടിലേക്ക് നടക്കുന്ന വഴിമുഴുവനും ഇരുൾ നിറഞ്ഞിരുന്നു…
മനസ്സിലും…

 

സങ്കടത്തിന്റെ ഒരു തുമ്പ് പോലും മുഖത്ത് അവശേഷിക്കാതിരിക്കാൻ വീടടുക്കാനായതും സാരിതുമ്പ് കൊണ്ട് കണ്ണും മുഖവുമെല്ലാം അമർത്തി തുടച്ചു…

 

നെറുകിലെ സിന്ദൂരത്തിന്റെ ചുവപ്പ് സാരിതുമ്പിൽ പൊടിഞ്ഞു കിടന്നത് കണ്ട് നെറ്റിത്തടമൊന്ന് തൊട്ടു..

കയ്യിലും ആ ചുവപ്പ് പകർന്നു..
സങ്കടം വീണ്ടും തൊണ്ടയിൽ കുരുങ്ങിക്കിടന്നു…

എന്നെ കാത്തുകൊണ്ട് ഉമ്മറത്തിരിക്കുന്ന അമ്മയെ ഓർമവന്നതും ഉമ്മറത്തേയ്ക്കായി കണ്ണുകൾ പാഞ്ഞു..
ഇല്ലാ..

അവിടം ശൂന്യമാണ്..

അകത്തേക്ക് കടന്ന് അടഞ്ഞു കിടന്ന വാതിലിനിപ്പറം നിന്ന്
അമ്മാന്ന് വിളിക്കാൻ ആഞ്ഞതും ശബ്ദത്തിൽ തേങ്ങൽ ഇടറി..

വാതിലിൽ മുട്ടി..

പുറത്തേക്ക് വന്ന അമ്മയെ രണ്ട് കണ്ണുകളും നിറയെ മാറിമാറി ഞാൻ നോക്കി..

ആ ശരീരം വാർദ്ധക്യത്തിലേക്കത്രയും എത്തിനിന്നിരുന്നു… നടക്കാൻ മുമ്പത്തേക്കാളധികം പാട്പെടുന്നതായി തോന്നി..

മനസ്സിൽ വീണ്ടും കുറ്റബോധത്തിന്റെ അണു ഉറഞ്ഞു പൊന്തി..

കണ്ടമുതൽക്കെ അമ്മക്കൊരുപാട് ചോദിക്കാനുണ്ടായിരുന്നു…

12 Comments

  1. പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
    എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
    സ്നേഹത്തോടെ?????…….

  2. ♥️♥️♥️♥️

  3. ❤️❤️

  4. Evalu aale koode karayippikko☹

  5. പറയാൻ വാക്കുകൾ ഇല്ല.

    1. ??✌️

  6. ???????
    എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.

    “നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.

    Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
    ഒന്നും പറയാൻ ഇല്ലാ.

    സങ്കടപെടുത്തി മതിയായില്ല അല്ലെ??.

    1. Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️

  7. നിധീഷ്

    ❤❤❤

  8. ❤️❤️❤️

Comments are closed.