❤️ദേവൻ ❤️part 17 [Ijasahammed] 184

ആ സംഭാഷണം കേട്ടുകൊണ്ടിരിക്കുമ്പോൾ എന്തോ ഒരു വിരക്തി എന്നിൽ അനുഭവപ്പെടുന്നത് ഞാൻ അറിഞ്ഞു…

പറയുന്നതെല്ലാം ശരിയാണ്…
മനസ്സമാധാനം കിട്ടിയിട്ടുണ്ടാകില്ല ഞാൻ വന്നേ പിന്നെ..

ഞാനുള്ള ഓരോ നിമിഷങ്ങളും കൂടുതൽ കൂടുതൽ അസ്വസ്ഥനാകുന്ന ദേവട്ടനെയല്ലാതെ മറ്റൊരുതരത്തിലും കഴിഞ്ഞ നാളുകളിൽ കണ്ടിട്ടില്ല…..

കൂടെയുണ്ടായാൽ ആ മനസ്സ് ശാന്തമാകുമെന്ന് കരുതി…,
ജീവിക്കാൻ ഇഷ്ട്ടമല്ലെങ്കിൽ പോലും മരണത്തെ കുറിച്ചോർക്കില്ലെന്ന് കരുതി..,
സന്തോഷമില്ലെങ്കിലും സങ്കടത്തിലൊരു താങ്ങകുമെന്ന് കരുതി..,

കണക്കു കൂട്ടലു കളെല്ലാം എല്ലാം തെറ്റായിരുന്നു എന്ന് ആ സംഭാഷണം എനിക്ക് മനസ്സിലാക്കി തന്നു.. ..

ചിന്തകളും തോന്നലുകളും
ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്റെത് മാത്രമായിരുന്നു..

ദേവേട്ടനെ തെറ്റ് പറയാനൊക്കില്ല..

അത്രയും സഹതാപം നിറഞ്ഞ നോട്ടം ആ സ്ത്രീ എന്നിലേക്കായി തൊടുത്തുവിടുമ്പോൾ അരിശവും, സങ്കടവും, കുറ്റബോധവും, നിരാശയും എല്ലാം എന്നിലേക്ക് കുത്തിഒലിച്ചിറങ്ങി കൊണ്ടിരുന്നു…

 

ഇനിയുമവിടെ ഇരിക്കേണ്ടെന്ന് തോന്നിയതും പാറിപറന്നമുടിയിഴകൾ ചെവിക്കിടയിലേക്കൊതുക്കി കസേര നീക്കികൊണ്ടു ഞാൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു…

 

ചിന്തകൾ നൂല് പൊട്ടിയ പട്ടം കണക്കെ എങ്ങോട്ടേക്കൊക്കെയോ നിയന്ത്രണമില്ലാതെ പാഞ്ഞുനടന്നു കൊണ്ടിരുന്നു…

എത്രനേരം ഉമ്മറത്തെ ഉദ്യാനത്തെ തഴുകികൊണ്ട് ചിന്തകൾക്കൊപ്പം കാഴ്ചകൾ കടന്നു പോയെന്നറിയില്ല…

മനസ്സിലാകെ അവ്യക്തതയുടെയും നിരാശയുടെയും കരിനിഴൽ പരന്നു…

ചെയ്തതെല്ലാം ആർക്കുവേണ്ടിയാണ്…
എന്തിനു വേണ്ടിയാണ്…

12 Comments

  1. പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
    എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
    സ്നേഹത്തോടെ?????…….

  2. ♥️♥️♥️♥️

  3. ❤️❤️

  4. Evalu aale koode karayippikko☹

  5. പറയാൻ വാക്കുകൾ ഇല്ല.

    1. ??✌️

  6. ???????
    എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.

    “നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.

    Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
    ഒന്നും പറയാൻ ഇല്ലാ.

    സങ്കടപെടുത്തി മതിയായില്ല അല്ലെ??.

    1. Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️

  7. നിധീഷ്

    ❤❤❤

  8. ❤️❤️❤️

Comments are closed.