❤️ദേവൻ ❤️part 17 [Ijasahammed] 184

പിന്നിലെ ചുവരിനോട് ചേർത്തിട്ടബെഞ്ചിന്മേൽ ഞാൻ ചുവരിനോട് ചേർന്നിരുന്നു..

നിലത്തു തട്ടിയ സാരിതുമ്പ് മടിയിലേക്ക് കയറ്റിവച്ചു കൊണ്ട് ആ ചിരിയിലേക്കായി ഞാൻ നോട്ടമെറിഞ്ഞു..

 

മുൻപ് ഒരിക്കൽ ഈ ലോകത്തുവെച്ചേറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നതും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിച്ചിരുന്നതും ഇതേ ചിരിആയിരുന്നു..

നീണ്ട വിരഹത്തിന്റെ വരണ്ടചാലുകീറിയ നേരങ്ങൾക്കപ്പുറം സ്വന്തമാക്കിയിട്ടും എന്നിൽ നിന്നും അന്യമായി ദേവേട്ടനൊപ്പം ആ ചിരിയും മറഞ്ഞു നിൽക്കുന്നത് എന്ത് കൊണ്ടാണെന്ന് എത്രയാലോജിച്ചിട്ടും മനസ്സിലായില്ല..

ആ ഒന്നാം ക്ലാസ്സുകാരിയോടൊപ്പം ദേവേട്ടന് ചുറ്റും മറ്റുകുട്ടികളും ചേർന്നുനിന്നു..

നിഷ്കളങ്കമായ ഒരുപാട് കുരുന്നു പുഞ്ചിരികൾ അന്തരീക്ഷത്തിൽ നിറഞ്ഞു..

അവക്ക് നടുവിലായി കാലങ്ങളായി ചിരിക്കാൻ മറന്ന ദേവേട്ടന്റെയും..

സ്വന്തമാക്കിയിട്ടും എന്റെതല്ലാത്ത ആ ചിരിക്ക് ഇന്നും പണ്ടത്തെ അതേ മനോഹാരിതയുണ്ടായിരുന്നു…

അത് നോക്കിഇരിക്കെ ആ നോവിലും എന്റെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി വിരിഞ്ഞു….

അത്ര അടുത്തുണ്ടായിട്ടും എന്നിൽ നിന്നും ഒരുപാട് അകലത്തിലായിരുന്ന ആ പുഞ്ചിരി കാൺകെ
കണ്ണുകൾ നിറഞ്ഞു വന്നു…

അത്രമേൽ സ്നേഹിച്ചിട്ടും തോറ്റുപോവുകയാണെന്നൊരു തോന്നൽ ആ നിമിഷം മുതൽക്ക് എന്നിലുണർന്നു കൊണ്ടിരിന്നു..

അപ്പോഴും കുരുന്നുകളുടെ ശബ്ദത്തിനൊപ്പം ആ ചിരി കാതിൽ മുഴങ്ങി നിന്നു..

…..

തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ ദേവേട്ടൻ കൂടുതൽ കൂടുതൽ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു..

പറഞ്ഞത് മുഴുവൻ നന്ദ എന്ന നന്ദനയെ കുറിച്ചായിരുന്നു…

12 Comments

  1. പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
    എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
    സ്നേഹത്തോടെ?????…….

  2. ♥️♥️♥️♥️

  3. ❤️❤️

  4. Evalu aale koode karayippikko☹

  5. പറയാൻ വാക്കുകൾ ഇല്ല.

    1. ??✌️

  6. ???????
    എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.

    “നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.

    Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
    ഒന്നും പറയാൻ ഇല്ലാ.

    സങ്കടപെടുത്തി മതിയായില്ല അല്ലെ??.

    1. Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️

  7. നിധീഷ്

    ❤❤❤

  8. ❤️❤️❤️

Comments are closed.