ദേവേട്ടനത് പറഞ്ഞപ്പോൾ ആ കൊച്ചു പെണ്ണിന്റെ മുഖത്തുണ്ടായ ചിരി എന്നെ വീണ്ടും കൗതുകപ്പെടുത്തി..
ദേവേട്ടനും ആ കുഞ്ഞും തമ്മിൽ വളരെ വല്ലാത്തൊരു ആത്മബന്ധമുണ്ടെന്നു അവരെ നോക്കി നിൽക്കെ എനിക്ക് മനസ്സിലായി…
“ദേവനെന്നെ കൊണ്ടൊവോ .. “”
തോളിൽ നിന്നെഴുന്നേറ്റ് കൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് ഞാൻ അമ്പരന്നു..
“കൊണ്ടൂവാലോ.. പക്ഷെ.. ഇപ്പഴല്ല,
ദേവൻ പിന്നൊരിക്കെ വന്ന് നന്ദമോളെ കൊണ്ടോവാട്ടോ.. “”
നെറ്റിമേൽ നെറ്റിത്തടം മുട്ടിച്ചുകൊണ്ട് ദേവേട്ടൻ പറഞ്ഞ മറുപടി എന്നിലെ അമ്പരപ്പിനെ വീണ്ടും ഉയർത്തി…
എന്റെ അരികിലേക്കായി അവളെ എടുത്തു കൊണ്ട് നടന്നു വരുമ്പോൾ ആ കുഞ്ഞു നുണക്കുഴി കവിളുകൾ എന്റെ ശ്രദ്ധയെ ആകർഷിച്ചു…
അത്രമേൽ മിനുസമേറിയ ആ മുടിയിഴകൾ
അവളുടെ കുഞ്ഞിനെറ്റിമേൽ നിറഞ്ഞു കിടന്നിരുന്നു…
കണ്മഷിയോ, ചാന്തോ, കരിവളകളോ, ചന്തമേറിയ ഉടുപ്പോ ഇല്ലാഞ്ഞിട്ട് കൂടി നിലാവ് പോലെ വെണ്മനിറഞ്ഞ ആ കുഞ്ഞു മുഖത്തേക്ക് ഞാൻ നോക്കി നിന്നു…
എന്റെ അടുത്തെത്തിയതും അവൾ ദേവേട്ടനെ ചുണ്ട് കൂർപ്പിച്ചു നോക്കി.. നുണക്കുഴികൾ മാഞ്ഞു പോയി..
അപ്പോഴും ദേവേട്ടന്റെ കഴുത്തിനുചുറ്റും അവൾ ആ കുഞ്ഞു കൈകൾ കൊണ്ട് മുറുകെ ചേർത്ത് പിടിച്ചിരുന്നു…
“ഇവളെ ചിരി കാണുമ്പഴാ മനസ്സൊന്നു തണുക്കാ.. അല്ലാത്തപ്പോ ഒക്കെ ഒരുതരം മരവിപ്പാ..
ഞാനിവളെ വീട്ടിലേക്ക് കൊണ്ട് വന്നാലോന്നു ആലോചിക്ക്യാണ്..
നിനക്കും ഒരാളാവൂലോ..””
കുഞ്ഞു നെറ്റിയിലേക്ക് വീണുകിടക്കുന്ന ആ നേർത്ത മുടികൾ കൈ കൊണ്ട് ഒതുക്കി കൊടുത്തുകൊണ്ട് ദേവേട്ടൻ പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാകാതെ ഞാൻ നിന്നു…
എനിക്ക് കൂട്ടിനൊരാൾ ഉണ്ടാകാൻ വേണ്ടിയായിരിക്കില്ല… കൂടെയൊരാൾ ഉണ്ടായിട്ട് കൂടി ഒറ്റപ്പെടലിന്റെ വേദന ദേവേട്ടനിലും ഈ കഴിഞ്ഞദിവസങ്ങളിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടാ യിരിക്കും…
ഞാനടുത്തുണ്ടായിട്ടും കാര്യമില്ലെന്ന് തോന്നിയിരിക്കണം..
ഒറ്റക്കിരിക്കുന്നതിലും ഭയാനകമാണ് കൂടെയൊരാളുണ്ടായിട്ടും ഒറ്റക്കായിപോകുന്നത്…
പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
സ്നേഹത്തോടെ?????…….
♥️♥️♥️♥️
❤️❤️
Evalu aale koode karayippikko☹
പറയാൻ വാക്കുകൾ ഇല്ല.
❤
??✌️
???????
എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.
“നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.
Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
ഒന്നും പറയാൻ ഇല്ലാ.
സങ്കടപെടുത്തി മതിയായില്ല അല്ലെ??.
Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️
???????
❤❤❤
❤️❤️
❤️❤️❤️