❤️ദേവൻ ❤️part 17 [Ijasahammed] 185

❤️ദേവൻ ❤️part 17

Devan Part 17 | Author : Ijasahammed

[ Previous Part ]

 
വിരലുകൾ കോർത്തുകൊണ്ട് പിടിച്ച കൈ ദേവേട്ടൻ നെഞ്ചിലേക്കായി ചേർത്ത് പിടിച്ചു….

വാക്കുകൾകൊണ്ടല്ലാതെ അത്രമേൽ പ്രണയാർദ്രമായി സംസാരിക്കാൻ കഴിയുമെന്ന് ആ നിമിഷം മുതൽ ഞാൻ തിരിച്ചറിഞ്ഞു..

സൈഡിലെ കാഴ്ചകൾ ഒന്നൊന്നായി പിന്നിലേക്ക് മറഞ്ഞു പോയി കൊണ്ടിരുന്നു…

ഒരുപാട് ദൂരം പിന്നിട്ടുകൊണ്ട് ബൈക്ക് ഒരു ഗേറ്റിന്റെ മുന്നിൽ നിർത്തി …

ഗേറ്റിന് മുന്നിലെഴുതിയ ആ വാക്കുകൾ കണ്ട് ഒന്നും മനസ്സിലാകാതെ ഞാൻ ചുറ്റും നോക്കികൊണ്ടിരുന്നു…

എന്തിനാണിവിടേക്ക് കൊണ്ട് വന്നതെന്നെത്രയാലോചിച്ചിട്ടും ഒരെത്തും പിടുത്തവും കിട്ടാതെ മുന്നിൽ നടന്നു നീങ്ങുന്ന ദേവേട്ടന് പിന്നിലായി ഞാൻ നടന്നു…

ആ കാൽപാദങ്ങളെ പിന്തുടരാൻ അല്പം വേഗത കൂട്ടേണ്ടിവന്നു…

ആ അനാഥാലയത്തിലേക്ക് കാൽ എടുത്തുവെക്കുമ്പോൾ ഉള്ളിലെ ആകാംഷ അടക്കിനിർത്താൻ കഴിയാതെയൊടുവിൽ ഞാൻ ചോദിച്ചു…

 

“ദേവേട്ടാ… ന്താ ഇവിടെ… ”

 

 

മറുപടിയായി വാ എന്ന് മാത്രം പറഞ്ഞു കൊണ്ട് അകത്തെ ഓഫീസ് മുറിയിലേക്കായി കയറുമ്പോൾ ആകാംഷയും അതിലുപരി ഉത്കണ്ഠയും എന്നിൽ അടിവെച്ചുകൊണ്ടുയരുകയായിരുന്നു….

ഓഫീസിനകത്തു കസേരയിൽ ഇരുന്നിരുന്ന ആ പ്രായം ചെന്ന കന്യാസ്ത്രീ ദേവേട്ടനെ പേരെടുത്തു വിളിച്ചത് കേട്ടപ്പോൾ അതിൽ നിന്നും ഒരു കാര്യം വ്യക്തമായി…

 

ദേവേട്ടനിവിടെ ആദ്യമായല്ല…

 

അവ്യക്തതയോടെ മുന്നിലായി നിരത്തി വച്ച കസേരകളിൽ ഒന്നിലായി ഇരുന്ന് തൊട്ടടുത്തായി ഇരുന്ന ദേവേട്ടനെ ഞാൻ നോക്കി…
കഴുത്തിലെ താലിയും സിന്ദൂരവും കണ്ടിട്ടാണെന്ന് തോന്നുന്നു, ദേവേട്ടനോടായി അവർ പറഞ്ഞതു കേട്ടപ്പോൾ മറ്റൊരു കാര്യം കൂടെ മനസ്സിലായി…

ദേവേട്ടനെകുറിച്ചെല്ലാം അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഇവർ…

എന്നെ കുറിച്ചും, നോവ് മാത്രം നിറഞ്ഞു നിൽക്കുന്ന ദേവേട്ടന്റെ ജീവിതത്തെ കുറിച്ചും അത്രമേൽ മനസ്സിലാക്കിയ ആ സിസ്റ്ററുമായി ദേവേട്ടന് എന്താണ് ബന്ധമെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല ..

 

“കൂടെ ഒരാളുണ്ടെങ്കിലേ ജീവിതത്തിനൊരു അർത്ഥവൊക്കെഉണ്ടാകൂ ദേവാ…
നന്നായി കൂടെ കൂട്ടിയത്.. ”

 

എന്നോടായി ചിരിച്ചു പറഞ്ഞു നിർത്തിയ അവരോടായി ഞാനും ഒന്ന് ചിരിച്ചെന്ന് വരുത്തി..

12 Comments

  1. പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
    എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
    സ്നേഹത്തോടെ?????…….

  2. ♥️♥️♥️♥️

  3. ❤️❤️

  4. Evalu aale koode karayippikko☹

  5. പറയാൻ വാക്കുകൾ ഇല്ല.

    1. ??✌️

  6. ???????
    എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.

    “നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.

    Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
    ഒന്നും പറയാൻ ഇല്ലാ.

    സങ്കടപെടുത്തി മതിയായില്ല അല്ലെ??.

    1. Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️

  7. നിധീഷ്

    ❤❤❤

  8. ❤️❤️❤️

Comments are closed.