“ഞാൻ കണ്ടു നീ നോക്കിയത്, നോണയൊന്നും പറയണ്ട”, അവൾ വീണ്ടും. എനിക്ക് നല്ല ദേഷ്യം വന്നു, ഒപ്പം ചളിപ്പും.
“ആ നോക്കി, ക്ലാസ്സിലെതാ പുതിയ ചൊറിയത്തി വന്നിരുകുന്നെന്നു അറിയാൻ നോക്കിയതാ” ഞാനും പറഞ്ഞു. അവളുടെ മറുപടി വരുന്നതിനു മുന്നേ ഭാഗ്യത്തിന് ബെൽ അടിച്ചു. അങനെ ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടു. അങനെ ഞാൻ ക്ളാസ്സിലേക് ചലിച്ചു.
ബെഞ്ചിൽ വന്നിരുന്നപ്പോൾ 3 പേരും എന്നെ കോണച്ച നോട്ടം നോക്കുന്നുണ്ട്. “എന്താടാ നാറികളെ?”
“ഡാ കപ്യാരെ നിയവളെ നോക്കുന്നത് ഞാനും കണ്ടു” പ്രാണി(അമൽ)യുടെ വക അടുത്ത ചൊറിച്ചിൽ. ജീവൻ കൊടുത്തും മാനം രക്ഷിക്കും എന്ന മുദ്രാവാക്യം മുറുകെപിടിച്ചുകൊണ്ട് ഞാനും പറഞ്ഞു, “ഡാ അത്.. പുതിയ പിള്ളേർ ആരൊക്കെ ആണെന്ന് അറിയാൻ നോക്കിയതാ, അല്ലാതെ.. ഛെ…” അവന്മാർ വിശ്വസിച്ചമട്ടില്ല. “ഡാ നിനക് അവളോട് ലവ് അല്ലെ” ഹൊ വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിചാരിക്കുകയായിരുന്നു ഈ ചോദ്യം. തടിയൻ(സജിത്ത്) ആണ് ചോദ്യത്തിന്റെ ഉറവിടം. “പിന്നെ ലവ് ആയിട്ടല്ലേ ഞാൻ അവളെ ചീത്ത പറഞ്ഞത്” അതിൽ അവർ ഫ്ലാറ്റ് ആയി. പ്രേമിക്കുമ്പോൾ ചീത്ത പരായില്ലാനുള്ള നിഷ്കളങ്കമായ ചിന്തയാവാം… മണ്ടന്മാർ… ഹ ഹ..
തുടരണം പകുതി വെച്ച് നിർത്തരുത് കേട്ടോ bro കഥ ഇഷ്ട്ടം ആയി bro poli ❤️
ഇല്ലബ്രോ, നെക്സ്റ്റ് പാർട്ട് എഴുതി കഴിഞ്ഞു. ഒന്ന് ടൈപ്പ് ചെയ്താൽ മതി. അത് പെട്ടന്നു കഴിയും
ആ പഴയ ഓടിട്ട ക്ലാസ്സ്‌റൂമും,ചെങ്ങായിമാരും,ബാക്ക് ബെഞ്ചും,പിന്നെ എന്റെ പ്രാണനെയും എല്ലാം ഓർമയിൽ വരുന്നു…
Highly relatable…ഞങ്ങൾക്കായിരുന്നു ക്ലാസ്സിൽ ഏറ്റവും ഉയരം…ഒരുപാട് സ്നേഹം ചേട്ടാ
കറുപ്പ, ഒരുപാട് സ്നേഹം മാത്രം നല്ല വാക്കിന്❤️
AK ,
കഥ കൊള്ളാം നന്നായിട്ടുണ്ട്. അക്ഷര തെറ്റുകൾ ഉണ്ട് അതൊന്നു ശ്രദ്ധിക്കണം.
വേറെ ഒന്നും പറയാൻ ഇല്ല. All the best ?
ശ്രെദ്ധികാം അണ്ണാ… ❤️