✮കൽക്കി࿐ (ഭാഗം – 32) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 364

“വേ …… വേണീ ……. വേണി ….. ”

വിറയാർന്ന കൈൾ കൊണ്ട് അവൻ അവളുടെ കവളിൽ തട്ടി വിളിച്ചു , ആ സമയം അവളുടെ വായിലൂടെ ചുട് രക്തം പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു .

” വേ …… വേണീ ……. ”

അവൻ്റെ ചുട് കണ്ണുനീർ തുള്ളികൾ അവളുടെ മുഖത്ത് വീണതും അവൾ പതിയെ കണ്ണുകൾ തുറന്നു , അവനെ കണ്ടതും ആ മരണ വേദനയിലും അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി പടർന്നിരുന്നു ….

അവൻ്റെ മടിയിൽ കിടന്ന അവൾ ആ പുഞ്ചിരിയോടെ ഒന്ന് തലയാട്ടി താനിനി ഇല്ല എന്ന അർത്ഥത്തിൽ …..

” ഇല്ല …… ഇല്ല ….. തന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല മരണത്തിന് പോലും . നമ്മൾ ജീവിക്കും , ഒരുമിച്ച് ജീവിക്കും . മരണത്തിന് പോലും നമ്മളെ വേർപിരിക്കാൻ കഴിയില്ല . ”

അവളുടെ വലത് കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് സത്യം ചെയ്യുന്ന പോലെ അവൻ പറഞ്ഞു .

ഉടനെ , അവനെ ഇമ ചിമ്മാതെ നോക്കിയ അവളുടെ ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഇരുവശത്തേയ്ക്കും ഒഴുകിയിറങ്ങി , പതിയെ ആ കൃഷ്ണമണികൾ നിശ്ചലമായി , ശ്വാസഗതി സ്തംഭിച്ചു , കൈ കാലുകൾ കുഴഞ്ഞു ……

” വേ …… വേണീ ……. ”

ആ കാഴ്ച കണ്ട് അവൻ അവളെ തൻ്റെ നെഞ്ചോട് ചേർത്തു കൊണ്ട് ഉറക്കെ അലറിക്കരഞ്ഞു . ഉറക്കെയുള്ള ആ അലറിക്കരച്ചിൽ ആ കാടിനെപ്പോലും നടുക്കി ഒരു ഇടി മുഴക്കം പോലെ ……

” വേണി ….. വേണീ …. ”

അവളുടെ ജീവൻ നഷ്ടമായി എന്ന് പോലും വിശ്വസിക്കാൻ കഴിയാതെ അവനവളെ ഉറക്കെ വിളിച്ച് കരഞ്ഞു , അവളുടെ ആ ജീവനറ്റ ശരീരത്തെയും കെട്ടിപ്പിടിച്ചു കൊണ്ട് . ഒരു തരം ഭ്രാന്തമായ അവസ്ഥയിലേക്ക് മാറ്റപ്പെടുകയായിരുന്നു അവനാ നിമിഷം ,

പെട്ടെന്ന് ഒരുവൻ പുറകിലൂടെ വന്ന് ആത്രേയനെ വെട്ടിവീഴ്ത്താനായി വാൾ വീശിയതും …..

” …….. ഘ്രാ ………. ”

മരങ്ങൾക്കിടയിൽ നിന്ന് ഉയർന്ന് ചാടി വന്ന ഒരു ചെന്നായ ആ വാൾ വീശിയവൻ്റെ നെഞ്ചിലേക്ക് ചാടിക്കയറി ,

” ….. ആ ……… ”

അവനെ നിലത്ത് തള്ളിയിട്ട ശേഷം ആ ചെന്നായ അവൻ്റെ മുഖം കടിച്ച് പറിക്കാൻ തുടങ്ങി , അവനാകട്ടെ ഒന്നും ചെയ്യാൻ കഴിയാതെ വേദന കൊണ്ട് ആ സമയം അലറി വിളിച്ചു . നിമിഷ നേരം കൊണ്ട് ആ ചെന്നായ അവൻ്റെ മുഖത്തെ വികൃതമാക്കി , ഇതിനിടയ്ക്ക് എപ്പോഴോ അവന് ജീവൻ നഷ്ടമായിക്കഴിഞ്ഞിരുന്നു …..

വേദനയോടെ ജീവനുവേണ്ടിയുള്ള അവൻ്റെ ആ അലറി വിളി കേട്ട് ഒരു ഞെട്ടലോടെ ആത്രേയൻ തിരിഞ്ഞ് നോക്കി പുറകിൽ അകലെയായി അവൻ രാജ …

വിറയാർന്ന കൈകൾ കൊണ്ട് അവളുടെ ചലനമറ്റ വിടർന്ന കണ്ണുകൾ അടച്ച ശേഷം അവനാനെറ്റിയിൽ ഒന്ന് ചുംബിച്ചു നിറഞ്ഞൊഴുകുന്ന കണ്ണുനീരോടെ . പതിയെ അവളെ നിലത്ത് കിടത്തിയ ശേഷം ആത്രേയൻ ചാടിയെണീറ്റു ….

ആ സമയം രാജ അവനെ കണ്ട് ഒന്ന് ഭയന്നു , കാരണം ഇപ്പോൾ മുന്നിൽ നിൽക്കുന്നത് താൻ കണ്ടിട്ടുള്ള ആ പഴയ ആത്രേയനല്ല . അലംങ്കോലമായി ചിതറിക്കിടക്കുന്ന തലമുടി അതിൻ്റെ തുമ്പിലായി തക്ത തുള്ളികൾ . മുഖത്താകെ രക്തക്കറ , അവൻ്റെ കണ്ണുകളിൽ നിന്ന് ഉതിർന്ന് വരുന്ന കണ്ണുനീർ പോലും മുഖത്തെ രക്തക്കറയിൽ കലർന്ന് ചുവപ്പ് നിറം ലഭിച്ചത് പോലെ . കണ്ണുകളിൽ കത്തുന്ന തീക്ഷ്ണതയും ഒടുങ്ങാത്ത പകയും . അതെ എല്ലാം കൂടി അവൻ ഒരു അസുരജന്മമായി മാറിയതുപോലെ .

അവൻ്റെ ആ ഭാവ മാറ്റം കണ്ട് ഭയന്ന രാജ ചുറ്റിലും നോക്കി , ഇപ്പോൾ താനും മറ്റൊരുവനും മാത്രമാണ് ജീവനോടെ അവശേഷിക്കുന്നത് ,

” ടാ ….. പോ ….. ”

ഭയത്തോടെ മുന്നിൽ നിൽക്കുന്നവനോട് അത് പറയുമ്പോൾ അവൻ്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു ….. പക്ഷെ മുന്നിൽ ജീവിറ്റ് കിടക്കുന്ന ആ ശരീരങ്ങൾ കണ്ട അവൻ രാജ പറഞ്ഞ് കേൾക്കാതെ തിരിഞ്ഞ് ഓടി ജീവനും കൊണ്ട് . പക്ഷെ ഇത് കണ്ട ആ ചെന്നായ പിന്നാലെ ഓടി അവൻ്റെ മുതുകിലേക്ക് ചാടിക്കയറിക്കൊണ്ട് അവനെ നിലത്ത് തള്ളിയിട്ടു , ശേഷം അവനെയും …….

നിലത്ത് നിന്ന് എണീറ്റ ആത്രേയൻ തൊട്ടപ്പുറത്തായി ഒരുവൻ്റെ നെറ്റിയിൽ തറയ്ച്ചിരുന്ന ആ മഴു വലിച്ചൂരിയെടുത്തു കൊണ്ട് മുന്നോട്ട് നടന്നു രാജക്ക് നേരെ ,
മഴുവിൽ നിന്ന് വീഴുന്ന രക്ത തുള്ളികളും ആത്രേയൻ്റെ ആ നോട്ടവും അതു മാത്രം മതിയായിരുന്നു രാജനെ ഭയത്തിൻ്റെ കൊടുമുടിയിൽ എത്തിക്കാൻ , നിർവീര്യനാക്കാൻ , ഒരു ഭീരുവാക്കി മാറ്റാൻ …..

” അത്രേയാ വേണ്ട ……. ഈ ഒരു തവണത്തേയ്ക്ക് കൂടി ….. വേണ്ട ….. ! ”

അവൻ പുറകിലേയ്ക്ക് കാലടികൾ വച്ചുകൊണ്ട് പറഞ്ഞു പക്ഷെ ആത്രേയൻ പ്രതികാര ഭാവത്തോടെ ദേഷ്യത്തോടെ അവനെ നോക്കി മുന്നോട്ട് അവൻ്റെ നേർക്ക് കാലടികൾ വച്ചു കൊണ്ടേയിരുന്നു …

ആത്രേയൻ പിൻതിരിയുന്നില്ല എന്ന് കണ്ടതും രാജ തൻ്റെ വാൾ അവൻ്റെ നേർക്ക് വീശി , പക്ഷെ ആത്രേയൻ തൻ്റെ കയ്യിലെ മഴു ഉപയോഗിച്ച് അതിനെ തടഞ്ഞ ശേഷം ഒന്ന് ചുഴറ്റി കറക്കി .

ഉടനെ , രാജയുടെ കയ്യിലെ വാൾ അവൻ്റെ കയ്യിൽ നിന്ന് ദൂരേയ്ക്ക് തെറിച്ച് വീണു …..

” നീ എന്നെ കൊല്ലാൻ ശ്രമിക്കുന്നത് മനസ്സിലാക്കാം , പക്ഷെ എന്തിനാ എന്തിനാ ആ പാവത്തിന്റെ ജീവനെടുത്തത് . പകരം ഞാൻ എന്റെ ജീവൻ തരുമായിരുന്നില്ലേ . പക്ഷെ നീ ……..

ഇതിനു വേണ്ടിയല്ലേ നീ പല തവണ എന്നോട് എതിർത്തത് , ഇപ്പൊ ഇതുകൊണ്ട് തന്നെ ആവട്ടെ നിൻ്റെ മരണവും … ”

ആത്രേയൻ അതും പറഞ്ഞ് തൻ്റെ കയ്യിലെ മഴു രാജയ്ക്ക് നേരെ വീശി , അവൻ്റെ കഴുത്തിന് നേരെ . അവൻ്റെ തല രക്തം ചീറ്റിത്തെറുപ്പിച്ചു കൊണ്ട് ഉടലിൽ നിന്ന് വേർപെട്ട് ദൂരേയ്ക്ക് ചെന്നു പതിച്ചു …

ശേഷം ,

ആ മഴു നിലത്തിട്ടു കൊണ്ട് അവൻ തിരിഞ്ഞോടി വേണിക്ക് നേരെ , ജീവനറ്റ അവളുടെ ശരീരം അവൻ കൈകൾ കൊണ്ട് കോരിയെടുത്തു …

“ഇല്ല ….. താൻ മരിക്കില്ല , ഞാനതിന് അനുവധിക്കില്ല … ,

ഒരു തരം വാശിയോടെ തിളക്കമാർന്ന കണ്ണുകളോടെ അവൻ പറഞ്ഞു . അപ്പോഴേക്കും മനുഷ്യ രക്തം പുരണ്ട മുഖത്തോടെ ആ ചെന്നായ മുകളിലേക്ക് നോക്കി ഒരിയിടാൻ തുടങ്ങി ചെവി തുളയ്പ്പിക്കുന്ന തീവ്രതയോടെ . ആ സമയം ആത്രേൻ്റെ ഭാവം അത് കലിയുടേതായിരുന്നു , അവൾക്ക് വേണ്ടി എന്തും ചെയ്യാൻ പോന്നവൻ്റെ ഭാവം , അസുരഭാവം . …..

തുടരും ……….

24 Comments

Add a Comment
  1. Vineetha sreekumar

    അപരാജിതനുവേണ്ടി കാത്തിരുന്നു ഒരു വേഴാമ്പലായി
    മാറി..ഹർഷാ…❤❤❤❤❤❤❤❤❤❤

  2. അമ്പോ സൂപ്പർ ❤️❤️❤️❤️❤️fight ഒക്കെ വേറെ ലെവൽ

  3. Very good ?. Keep it up your skill
    .thanks for a great part. Waiting for next part.

  4. Guys…
    പണ്ടത്തെ കഥ ആണ് ഈ തീം വായിച്ചു കഥ ഏതാണെന്നു ഒന്നു പറയൂ പ്ലീസ് അര്ജന്റ് ആണ് ?
    നായകൻ തന്റെ റിലേറ്റീവ്ഇന്റെ വീട്ടിൽ നിന്ന് പഠിക്കാൻ പോകുന്നു അവിടെ ഒരു പെൺകുട്ടി അവളുടെ വീട്ടിലെ പ്രശ്നങ്ങൾ കാരണം റിലേറ്റീവ്സ് അവരുടെ വീട്ടിൽ നിർത്തി ആണ് പടിപികുന്നതു അവർ രണ്ട് പേരും ഒരേ കോളേജിൽ ആണ് നായകൻ ആഹ് കുട്ടിയെ പെങ്ങളെ പോലെ കാണുന്നു ആഹ് കോളേജ്ഇൽ നായകന് നാട്ടിൽ വെച്ചേ കണക്ഷൻ ഉള്ള ഇഷ്ടമുള്ള പെൺകുട്ടി ഉണ്ട് നായകൻ പെങ്ങളെ പോലെ കാണുന്ന കുട്ടിയെ തന്റെ വീട്ടിൽ കൊണ്ട് പോകുന്നൊക്കെ ഉണ്ട് അങ്ങനെ ഒരിക്കൽ അവളുടെ അമ്മ മരികുമ്പോൾ അവളുടെ വീട്ടിലെക്ക് കാണാൻ കൊണ്ട് പോകുന്നു അവിടെ വെച്ച് നായകന് കാൾ വരുന്നു അവന്റെ അച്ഛൻ മരിച്ചു എന്ന്‌ അങ്ങനെ അവൻ അങ്ങോട്ട് പോകുന്നു ബാക്കി എല്ലാം മറന്ന് അവൻ ജീവിതം തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലും തിരക്കിലും ആകുന്നു അവൻ എല്ലാം മറക്കുന്നു വർഷങ്ങൾക്ക് ശേഷം അവൻ അവളെ പറ്റിഓർത്തു അവളെ കാണാൻ ഇറങ്ങുന്നു അവൾ സാഹചര്യം മൂലം അവളുടെ സഹോദരിഭർത്താവ് മൂലം ഒരു വേശ്യആയി മാറുന്നു നായകൻ അവളെ അങ്ങനെ ഒരു സാഹചര്യത്തിൽ കാണുന്നു അവളെ അവന്റെ ഒപ്പം കൂട്ടുന്നു അവന്റെ കമ്പനിയിൽ ജോലികൊടുക്കുന്നു അവളെ അവന്റെ വീട്ടിലോട്ടു കൊണ്ട് പോകുന്നു ആരും പറഞ്ഞാൽ അനുസരികാത്ത അവൻ അവൾ പറഞ്ഞാൽ അനുസരിക്കും അങ്ങനെ അവളെ സഹോദരി എന്ന രീതി മാറി അവന് അവളെ ഇഷ്ടം ആകുന്നു അവൾ ആദ്യം അവളുടെ ജീവിതത്തിൽ നടന്ന ചീത്ത കാര്യങ്ങൾ ഒക്കെ കൊണ്ട് വിസമ്മതിക്കുന്നു പിന്നീട് അവർ വിവാഹിതരാകുന്നു (നായകന് ഒരു സ്വന്തം അനിയത്തി ഉണ്ട് ആളു ഡോക്ടർ ആണ് ഒരു ഡോക്ടർഎ തന്നെ പ്രേണയിച്ചു കല്യാണം കഴിക്കുന്നുണ്ട് കഥ ഏതാണെന്നു ഒന്നു പറയാമോ വിവരണം കുറച്ചു കൂടി പോയോ എന്നൊരു സംശയം ?

    1. Ente nilapakshi

      1. അതു കിട്ടുനില്ല ബ്രോ സെർച്ച്‌ ചെയ്‌തിട്ടു author name അരിയുമെങ്കിൽ ഒന്നു പറയാമോ ബ്രോ

        1. Ne-na aan author kk il Ind story

  5. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story…… ആരേലും അറിയാമെങ്കിൽ ഒന്ന് hlp ചെയ്യൂ ?

  6. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story….. ആരേലും അറിയാമെങ്കിൽ ഒന്ന് hlp?

  7. അപരാജിതൻ നിർത്തിയോ.. ഇപ്പൊ ഒരു updateum ഇല്ല

    1. ആഞ്ജനേയ ദാസ് ©

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    2. ആഞ്ജനേയ ദാസ്

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    3. ആഞ്ജനേയദാസ് ?.

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    4. നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

      1. ഈ ഇടക്ക് ഹർഷൻ റിപ്ലേ തന്നിരുന്നു…2023 ലാസ്റ്റിൽ…. എഴുതിക്കൊണ്ടിരിക്കുവാണെന്ന്… (മറ്റൊരു സൈറ്റിൽ) ശിവരാത്രിക്ക് വരുമെന്ന് പ്രതീക്ഷിക്കാം

  8. വിച്ചു തങ്ങളുടെ ശൈലിയും ആൾക്കാരെ പിടിച്ചിരുത്താനുള്ള കഴിവും നല്ലത് തന്നെ. പക്ഷെ തനിക്ക് തോന്നുമ്പോൾ വന്നു എഴുതിയിട്ട് പോകുന്നത് അത്ര നല്ല പ്രവണത അല്ല. വായനക്കാർക്കും ഉണ്ട് അവരുടേതായ റൈറ്റ്.

    എത്ര വലിയ എഴുത്തുകാരൻ എന്നുപറഞ്ഞിട്ടും സമയബന്ധിതമായി എഴുതിയില്ലങ്കിൽ അതിനു ഒരു വാല്യൂ ഇല്ല. ഈ സൈറ്റിൽ വല്യ കൊമ്പത്തെ കുറച്ചു എഴുത്തുകാർ ഉണ്ടായിരുന്നു, അവരുടെയൊക്കെ വിചാരം വായനക്കാർ അവരുടെ വീട്ടിൽ ഭിഷ യാചിക്കാൻ നിൽക്കുകയാണന്നു, കാലുവേദന സമയമില്ല, കണ്ണുവേദന, കൈവേദന, ഫോൺ കേടായി എന്തിനാ ഇങ്ങനെ ക്ലിഷേ ഡയലോഗ് എഴുതുന്നത്.

    എഴുത്തു എന്നത് മനസിന്റെ ഉള്ളിൽ നിന്നുവരുന്നതാണ് എഴുതാൻ കഴിവുള്ളവർ എഴുതും അല്ലാത്തവർ കളഞ്ഞിട്ട് പോകും. പോകുമ്പോൾ…… പറയുന്നില്ല. ആരെയും വേദനിപ്പിക്കാൻ പറയുന്നതല്ല ഓരോരുത്തരുടെ ഡയലോഗ് കാണുമ്പോൾ പറഞ്ഞുപോകുന്നതാണ്.

  9. നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  10. വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും next time page kotti azhuthane❤️❤️❤️❤️❤️❤️❤️

  11. Adutha thavana page koodi azhuthanamtto
    ❤️

  12. Ethra divasamaye kathirikunnu ….oru paadu eshttamanu ee kadhayodu
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Gud

Leave a Reply

Your email address will not be published. Required fields are marked *