✮കൽക്കി࿐ (ഭാഗം – 32) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 364

” ഞാൻ നിർബന്ധിക്കില്ല തീരുമാനം അത് തൻ്റേതാണ് , പൂർണ്ണ സമ്മതം അല്ലാതെ പകുതി മനസ്സോടെ എൻ്റെ കൂടെ അത് വേണ്ട …

ഞാൻ നാളെ പുലർച്ചെ പോകുവാ ദൂരെ ഏതെങ്കിലും ഒരു ദേശത്തേയ്ക്ക് . ജീവിതം അതിങ്ങനെയാ കുറേ ആശിച്ച് കൂട്ടും പക്ഷെ കാലം അത് നമ്മളെ എത്തിക്കും വേറെ എവിടേയ്ക്കെങ്കിലും . ഹ് …… ഹ ….. ഹ ……. ”

കണ്ണുകൾ നിറഞ്ഞ അവസ്ഥയിലും അവളെ നോക്കി കണ്ണ് ചിമ്മിയ ശേഷം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൻ അവിടുന്ന് എണീറ്റ് തിരികെ നടന്നു മറുപടിക്ക് പോലും കാത്ത് നിൽക്കാതെ … മൗനമായി എല്ലാം കേട്ടിരുന്ന അവൾ ഇമ ചിമ്മാതെ നോക്കിയിരുന്നു ഇരുട്ടിലേക്ക് മറയുന്ന അവന്റെ ആ രൂപത്തെ ……

…………

അടുത്ത ദിവസം പുലർച്ചെ …….
സൂര്യൻ്റെ സ്വർണ്ണനിറം ചെറുതായി എങ്ങും പരന്ന് തുടങ്ങിയ സമയം ‘

” വേണീ സൂക്ഷിക്കണം . ഈ കാട് കടന്ന് കിട്ടിയാൽ കുഴപ്പമില്ല , അത് വരെ … ”

വേദ അൽപ്പം ഭയത്തോടെ പറഞ്ഞു .

” നാഗമാണിക്യം അത് ഞാൻ കാളീയനെ ഏൽപ്പിക്കും എന്നിട്ട് മടങ്ങും …. അപ്പൊ പോട്ടേ ടീ ….. ”

വേണി അതും പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെ അവളെ കെട്ടിപ്പിടിച്ചു …..

” ലോകത്ത് എവിടെയാണെങ്കിലും നീ സന്തോഷത്തോടെ ജീവിക്കും അതെനിക്ക് ഉറപ്പാ … അത് മതി എനിക്ക് , നീ സന്തോഷത്തോടെ പൊയ്ക്കോ …. ”

വേദ ഒരു പുഞ്ചിരിയോടെ പറഞ്ഞതും ഒരു ചെറു ചിരിയോടെ വേണി അവിടുന്ന് നടന്ന് നീങ്ങി . കുറച്ചകലെയുള്ള അവരുട ആചാര കർമ്മങ്ങൾ നടത്തുന്ന കാവിലേക്കാണ് അവൾ നേരെ ചെന്നത് , ആ സമയം അവിടെ ആരും ഉണ്ടാകില്ല എന്നവൾക്ക് ഉറപ്പായിരുന്നു ….. കാവിന് മുന്നിലെത്തിയ അവൾ കണ്ണുകൾ പൂട്ടി തൊഴുത് നിന്നു അർദ്ധനാഗ രൂപത്തിൽ .
അൽപ്പ സമയം കഴിഞ്ഞതും ഒരു നാഗത്തിൻ്റെ ശീൽക്കാര ശബ്ദം കേട്ടാണ് അവൾ കണ്ണുകൾ തുറന്നത് …

അസാമാന്യ വലിപ്പമുള്ള ഒരു പൂർണ്ണ നാഗം അത് തൻ്റെ മുന്നിൽ ഫണം വിടർത്തി നിൽക്കുന്നത് കണ്ട് അവൾ താഴ്ന്ന് അതിനെ തൊഴുത് വണങ്ങി , അവനെ കാളീയനെ …

” ഞാൻ …… ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് എനിക്കുപ്പുണ്ട് . ഒരിക്കൽ ഞാനിവിടെ അങ്ങയുടെ മുന്നിൽ വച്ച് ചെയ്ത സത്യങ്ങൾ ഇപ്പോൾ മറികടക്കാൻ ഒരുങ്ങുങ്ങുമ്പോൾ എന്നോട് പൊറുക്കണം എന്ന് പറയാനെ എനിക്ക് കഴിയൂ ….. ഇഷ്ടപ്പെട്ട് പോയി , ഒരു ജീവിതം കൊതിച്ച് പോയി .. അതൊരു സാധാരണ മനുഷ്യനാണ് . ഞാൻ ചെയ്യുന്ന കടുംകൈ പൊറുക്കാൻ കഴിയില്ലെങ്കിൽ അങ്ങ് ഇവിടെ വച്ച് ഇപ്പൊത്തന്നെ എനിക്ക് ശിക്ഷ വിധിച്ചോളൂ ….. ”

വേണി അത്രയും പറഞ്ഞ് ആ നാഗമാണിക്യം കാളീയൻ്റെ മുന്നിലേക്ക് വച്ച ശേഷം തലകുനിച്ച് നിന്നു … കാളീയൻ ഒരു നിമിഷം അവളെത്തന്നെ നോക്കി നിന്നു അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് .

പെട്ടെന്ന് കാളീയൻ തൻ്റെ ഫണം പൂർണ്ണമായി വിടർത്തി ഒന്ന് കൂടി ഉയർന്നു അവൾക്കും മുകളിലേക്ക് ശേഷം തൻ്റെ ഫണം വേണിയുടെ തലയുടെ മുകളിലേക്ക് കൊണ്ട് ചെന്ന് നിർത്തി അവളെ അനുഗ്രഹിക്കുന്ന പോലെ , ഫണം നീട്ടി അവളെ അനുഗ്രഹിച്ച ശേഷം കാളീയൻ നിലത്ത് കൂടി ഇഴഞ്ഞ് ആ നാഗമാണിക്യവുമെടുത്ത് കാവിലെ ആൽമരത്തിൻ്റെ വേരുകൾക്കിടയിലേക്ക് ഇഴഞ്ഞ് കയറി .

കാളീയൻ്റെ ആ പ്രവർത്തി കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞ് തൂകി സന്തോഷം കൊണ്ട് …..

………

മറ്റൊരു ഭാഗത്ത് .

എങ്ങും സൂര്യൻ്റെ ചെറു പ്രകാശം പരന്ന സമയം ….. അവൻ്റെ കണ്ണുകൾ ഒരു ദിശയിലേക്ക് തന്നെ ഉറ്റ് നോക്കുന്നുണ്ടായിരുന്നു അതും നാഴികകളായി ….. ഒടുവിൽ പതിയെ പ്രയാസത്തോടെയാണെങ്കിലും അവന്റെ മനസ്സ് വിശ്വസിച്ച് തുടങ്ങി അവൾ വരില്ല എന്ന് , തൻ്റെ ആഗ്രഹവും ഇഷ്ടവുമെല്ലാം ദൈവത്തിൻ്റെ ഓരോരോ വികൃതികളാണെന്ന് …..

ഒടുവിൽ കണ്ണുകളിലെ നിറഞ്ഞ കണ്ണുനീർ തുള്ളികൾക്കിടയിലും ചുണ്ടിൽ സ്വയം വരുത്തിയ ഒരു ചെറു ചിരിയോടെ അവനാ മരച്ചുവട്ടിൽ നിന്നെണീറ്റ് യാത്ര തിരിച്ചു വനത്തിന് പുറത്തേയ്ക്ക് .. കണ്ണുകളിൽ നിറഞ്ഞ് വന്ന കണ്ണുനീർ തൻ്റെ കാഴ്ച മറയ്ക്കുന്നത് അവൻ പതിയെ മനസ്സിലാക്കി , ഒടുവിലത് കവളിലൂടെ ഒഴുകിയിറങ്ങുമ്പോഴും ഒരു തരം നിശബ്ദതയായിരുന്നു അവനിൽ .. മുഖത്തെ ആ ചുട് വെള്ളത്തുള്ളികൾ അവൻ കൈ കൊണ്ട് തുടയ്ച്ച് മാറ്റുമ്പോഴും അവൻ്റെ മുഖത്ത് ആ പുഞ്ചിരി ബാക്കിയായിരുന്നു , ജീവിതത്തിൽ എല്ലായിടത്തും തോറ്റ് പോയവൻ്റെ പുഞ്ചിരി .

അൽപ്പദൂരം മുന്നോട്ട് നീങ്ങിയതും …..

പെട്ടെന്നാണ് പുറകിൽ നിന്നാരോ അവൻ്റെ കയ്യിൽ കയറി പിടിച്ചത് , ആ നിമിഷം ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കിയതും …

” ന്നെ …… എന്നെ കൂട്ടാതെ പോ .. പോകുവാണോ ? മാണിക്യം , നാഗമാണിക്യം ഞാനത് കാളീയനെ ഏൽപ്പിച്ചിട്ടാ വന്നത് , എന്നെ അനുഗ്രഹിച്ചാ അയച്ചത് … എനിക്ക് എനിക്കിനിയും നാഗമാണിക്യത്തിൻ്റെ സൂക്ഷിപ്പുകാരിയാകണ്ട ഒരു മനുഷ്യ സ്ത്രീയായാൽ മതി , നാഗ ശക്തികൾ ഇല്ലാത്ത ഒരു സാധാരണ സ്ത്രീ ….. ”

ഒരു കിതപ്പോടെ അവൾ അവൻ്റെ മുഖത്തേയ്ക്ക് നോക്കി ഇമ ചിമ്മാതെ പറഞ്ഞു .

” എന്താ കണ്ണൊക്കെ കരഞ്ഞ് കലങ്ങിയത് പോലെ ? ”

അവൻ്റെ മുഖഭാവം കണ്ട അവൾ സംശയത്തോടെ ചോദിച്ചതും , പെട്ടെന്ന് അവൻ അവളെ മുറുക്കെ കെട്ടിപ്പിടിച്ച് തൻ്റെ നെഞ്ചോട് ചേർത്തു …

” ഞാൻ വരില്ല എന്ന് കരുതി ല്ലേ …..? ”

അവൾ അവൻ്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കിയെന്നോണം അവൻ്റെ നെഞ്ചിൽ തല ചായ്ച്ച് നിന്നുകൊണ്ട് ചോദിച്ചു ….

” മ്മ് … ”

അവളുടെ തലമുടിയിലൂടെ വിരലോടിച്ചുകൊണ്ടവൻ മൂളി . എത്ര
നേരം അവരിരുവരും സ്വയം മറന്നങ്ങനെ നിന്നു എന്ന് അവർ പോലുമറിഞ്ഞില്ല .

” ഇനിയും അധിക സമയം ഇവിടെ നിൽക്കുന്നത് ഉചിതമല്ല … വാ വേഗം വനം കടക്കണം … ”

പല കാര്യങ്ങളും ഓർമ്മയിലേക്ക് വന്നതും അവൾ അതും പറഞ്ഞ് അവൻ്റെ നെഞ്ചിൽ നിന്ന് അടർന്ന് മാറി … ശേഷം അവർ വേഗത്തിൽ മുന്നോട്ട് നീങ്ങി , എത്രയും വേഗം ആ വനം വിട്ട് പുറത്ത് കടക്കണം എന്ന് മാത്രമായിരുന്നു അവരിരുവരുടെയും മനസ്സിൽ ..

……

സമയം വളരെ വേഗത്തിൽ കടന്ന് പോയി , കുറേയധികം ദൂരം സഞ്ചരിച്ച് അവർ ഇരുവരും ഏകദേശം വനാതിർത്തിയുടെ അടുത്ത് എത്താറായതും

” ഏത് ദിശയിലൂടെ പോയാലും
ചോഴനാട്ടിൽ പ്രവേശിക്കാതെ എങ്ങോട്ടും പോകാൻ കഴിയില്ലല്ലോ ? ”

വേണി സംശയത്തോടെ ചോദിച്ചു …

” എന്താടോ പേടി തോന്നുന്നുണ്ടോ ? ”

” മ് ഹ് … ഇല്ല ”

അവൻ്റെ ചോദ്യം കേട്ടതും അവളൊരു പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് മറുപടി പറഞ്ഞു .

” അതെന്താ ….. ? ”

” എൻ്റെ കൂടെ ……. കൂടെ ഏട്ടനില്ലേ പിന്നെ എന്തിനാ ഞാൻ പേടിക്കുന്നേ …. ? ”

അവൾ നാണം കലർന്ന സ്വരത്തിൽ പറഞ്ഞു ……

24 Comments

Add a Comment
  1. Vineetha sreekumar

    അപരാജിതനുവേണ്ടി കാത്തിരുന്നു ഒരു വേഴാമ്പലായി
    മാറി..ഹർഷാ…❤❤❤❤❤❤❤❤❤❤

  2. അമ്പോ സൂപ്പർ ❤️❤️❤️❤️❤️fight ഒക്കെ വേറെ ലെവൽ

  3. Very good ?. Keep it up your skill
    .thanks for a great part. Waiting for next part.

  4. Guys…
    പണ്ടത്തെ കഥ ആണ് ഈ തീം വായിച്ചു കഥ ഏതാണെന്നു ഒന്നു പറയൂ പ്ലീസ് അര്ജന്റ് ആണ് ?
    നായകൻ തന്റെ റിലേറ്റീവ്ഇന്റെ വീട്ടിൽ നിന്ന് പഠിക്കാൻ പോകുന്നു അവിടെ ഒരു പെൺകുട്ടി അവളുടെ വീട്ടിലെ പ്രശ്നങ്ങൾ കാരണം റിലേറ്റീവ്സ് അവരുടെ വീട്ടിൽ നിർത്തി ആണ് പടിപികുന്നതു അവർ രണ്ട് പേരും ഒരേ കോളേജിൽ ആണ് നായകൻ ആഹ് കുട്ടിയെ പെങ്ങളെ പോലെ കാണുന്നു ആഹ് കോളേജ്ഇൽ നായകന് നാട്ടിൽ വെച്ചേ കണക്ഷൻ ഉള്ള ഇഷ്ടമുള്ള പെൺകുട്ടി ഉണ്ട് നായകൻ പെങ്ങളെ പോലെ കാണുന്ന കുട്ടിയെ തന്റെ വീട്ടിൽ കൊണ്ട് പോകുന്നൊക്കെ ഉണ്ട് അങ്ങനെ ഒരിക്കൽ അവളുടെ അമ്മ മരികുമ്പോൾ അവളുടെ വീട്ടിലെക്ക് കാണാൻ കൊണ്ട് പോകുന്നു അവിടെ വെച്ച് നായകന് കാൾ വരുന്നു അവന്റെ അച്ഛൻ മരിച്ചു എന്ന്‌ അങ്ങനെ അവൻ അങ്ങോട്ട് പോകുന്നു ബാക്കി എല്ലാം മറന്ന് അവൻ ജീവിതം തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലും തിരക്കിലും ആകുന്നു അവൻ എല്ലാം മറക്കുന്നു വർഷങ്ങൾക്ക് ശേഷം അവൻ അവളെ പറ്റിഓർത്തു അവളെ കാണാൻ ഇറങ്ങുന്നു അവൾ സാഹചര്യം മൂലം അവളുടെ സഹോദരിഭർത്താവ് മൂലം ഒരു വേശ്യആയി മാറുന്നു നായകൻ അവളെ അങ്ങനെ ഒരു സാഹചര്യത്തിൽ കാണുന്നു അവളെ അവന്റെ ഒപ്പം കൂട്ടുന്നു അവന്റെ കമ്പനിയിൽ ജോലികൊടുക്കുന്നു അവളെ അവന്റെ വീട്ടിലോട്ടു കൊണ്ട് പോകുന്നു ആരും പറഞ്ഞാൽ അനുസരികാത്ത അവൻ അവൾ പറഞ്ഞാൽ അനുസരിക്കും അങ്ങനെ അവളെ സഹോദരി എന്ന രീതി മാറി അവന് അവളെ ഇഷ്ടം ആകുന്നു അവൾ ആദ്യം അവളുടെ ജീവിതത്തിൽ നടന്ന ചീത്ത കാര്യങ്ങൾ ഒക്കെ കൊണ്ട് വിസമ്മതിക്കുന്നു പിന്നീട് അവർ വിവാഹിതരാകുന്നു (നായകന് ഒരു സ്വന്തം അനിയത്തി ഉണ്ട് ആളു ഡോക്ടർ ആണ് ഒരു ഡോക്ടർഎ തന്നെ പ്രേണയിച്ചു കല്യാണം കഴിക്കുന്നുണ്ട് കഥ ഏതാണെന്നു ഒന്നു പറയാമോ വിവരണം കുറച്ചു കൂടി പോയോ എന്നൊരു സംശയം ?

    1. Ente nilapakshi

      1. അതു കിട്ടുനില്ല ബ്രോ സെർച്ച്‌ ചെയ്‌തിട്ടു author name അരിയുമെങ്കിൽ ഒന്നു പറയാമോ ബ്രോ

        1. Ne-na aan author kk il Ind story

  5. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story…… ആരേലും അറിയാമെങ്കിൽ ഒന്ന് hlp ചെയ്യൂ ?

  6. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story….. ആരേലും അറിയാമെങ്കിൽ ഒന്ന് hlp?

  7. അപരാജിതൻ നിർത്തിയോ.. ഇപ്പൊ ഒരു updateum ഇല്ല

    1. ആഞ്ജനേയ ദാസ് ©

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    2. ആഞ്ജനേയ ദാസ്

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    3. ആഞ്ജനേയദാസ് ?.

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    4. നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

      1. ഈ ഇടക്ക് ഹർഷൻ റിപ്ലേ തന്നിരുന്നു…2023 ലാസ്റ്റിൽ…. എഴുതിക്കൊണ്ടിരിക്കുവാണെന്ന്… (മറ്റൊരു സൈറ്റിൽ) ശിവരാത്രിക്ക് വരുമെന്ന് പ്രതീക്ഷിക്കാം

  8. വിച്ചു തങ്ങളുടെ ശൈലിയും ആൾക്കാരെ പിടിച്ചിരുത്താനുള്ള കഴിവും നല്ലത് തന്നെ. പക്ഷെ തനിക്ക് തോന്നുമ്പോൾ വന്നു എഴുതിയിട്ട് പോകുന്നത് അത്ര നല്ല പ്രവണത അല്ല. വായനക്കാർക്കും ഉണ്ട് അവരുടേതായ റൈറ്റ്.

    എത്ര വലിയ എഴുത്തുകാരൻ എന്നുപറഞ്ഞിട്ടും സമയബന്ധിതമായി എഴുതിയില്ലങ്കിൽ അതിനു ഒരു വാല്യൂ ഇല്ല. ഈ സൈറ്റിൽ വല്യ കൊമ്പത്തെ കുറച്ചു എഴുത്തുകാർ ഉണ്ടായിരുന്നു, അവരുടെയൊക്കെ വിചാരം വായനക്കാർ അവരുടെ വീട്ടിൽ ഭിഷ യാചിക്കാൻ നിൽക്കുകയാണന്നു, കാലുവേദന സമയമില്ല, കണ്ണുവേദന, കൈവേദന, ഫോൺ കേടായി എന്തിനാ ഇങ്ങനെ ക്ലിഷേ ഡയലോഗ് എഴുതുന്നത്.

    എഴുത്തു എന്നത് മനസിന്റെ ഉള്ളിൽ നിന്നുവരുന്നതാണ് എഴുതാൻ കഴിവുള്ളവർ എഴുതും അല്ലാത്തവർ കളഞ്ഞിട്ട് പോകും. പോകുമ്പോൾ…… പറയുന്നില്ല. ആരെയും വേദനിപ്പിക്കാൻ പറയുന്നതല്ല ഓരോരുത്തരുടെ ഡയലോഗ് കാണുമ്പോൾ പറഞ്ഞുപോകുന്നതാണ്.

  9. നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  10. വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും next time page kotti azhuthane❤️❤️❤️❤️❤️❤️❤️

  11. Adutha thavana page koodi azhuthanamtto
    ❤️

  12. Ethra divasamaye kathirikunnu ….oru paadu eshttamanu ee kadhayodu
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Gud

Leave a Reply

Your email address will not be published. Required fields are marked *