⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2232

അത് മറക്കുവാനുള്ള സമയം ഇതിനോടകം കഴിഞ്ഞിരിക്കുന്നു….

ഇന്ദു ഇനി തന്നെ ഒരിക്കലും ഏറ്റെടുക്കില്ല എന്ന സത്യം അവൻ മനസ്സിലാക്കി…..
ഒരു പക്ഷെ ഒരു ചെറിയ പ്രതികരണം അവളിൽ നിന്നും ഉണ്ടായാൽ പോലും അവന് പാറു എല്ലാ കാര്യവും പറഞ്ഞു എന്ന സത്യം അവളോട് തുറന്ന് പറഞ്ഞ് ഇന്ദുവിനെ തന്റെ എല്ലാമാക്കാമായിരുന്നു….

അതൊന്നും ഇനി നടക്കില്ല…..
എന്തിരുന്നാലും അവളെ ഈ നരകത്തിൽ നിന്നും കര കയറ്റണം എന്ന ദൃഢ നിശ്ചയത്തിൽ ഇന്ദ്രൻ എത്തി ചേർന്നു….

എന്നാൽ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു…..
ഇത്രയും നേരം താൻ ചിന്തിച്ചത് മുഴുവൻ വെറും കളവ് ആണെന്ന് മനസ്സിലാക്കിയ നിമിഷം….

തന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ കാറ്റിൽ പറത്തിയ നിമിഷം…….

ഒരു പടക്കം പടക്കം പൊട്ടിയ ശബ്ദം അവിടമെങ്ങും നിറഞ്ഞു….

അത് മറ്റൊന്നും അല്ലായിരുന്നു…..
ഇന്ദ്രന്റെ കരണമായിരുന്നു അത്…..

ഇന്ദ്രൻ തന്റെ കവിള് മുറുകെ പിടിച്ചു…..
ഈ നിമിഷം എന്താണ് ഉണ്ടായതെന്ന് അവന് ഒരു എത്തും പിടിയും കിട്ടിയില്ല…..

മുന്നോട്ട് നോക്കിയ ഇന്ദ്രൻ കാണുന്നത് കലി തുള്ളി നിൽക്കുന്ന ഇന്ദുവിനെ ആണ്….
മനസ്സിലെ എല്ലാ വേദനയും കാറ്റിൽ അപ്പൂപ്പൻ താടി  പോലെ പറക്കുകയായിരുന്നു…..

മുഖത്ത് ഏറ്റ ആ വേദനക്ക് ഒരു വല്ലാത്ത സുഖം….

അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു….
ഏറെ നാളുകളായി കാണുന്ന വേദന ചാലിച്ച ചിരി അല്ലായിരുന്നു അത്…..

മാസങ്ങൾക്ക് മുമ്പ്  ഇതേ സ്ഥലത്ത് വച്ച് നഷ്ടമായിപ്പോയ തന്റെ പഴയ സന്തോഷം കലർന്ന ചിരി….

അതേ……

ഇന്ദുവിന്റെ മനസ്സിൽ ഇപ്പോഴും അവനുണ്ട്….
ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നത് പോലും വേറൊരു ഇന്ദു ആയിരുന്നു…..

താൻ കാണുന്ന മൂന്നാമത്തെ ഇന്ദു…..

ആദ്യത്തേത് കുറുമ്പും , കളി ചിരിയും , സ്നേഹവും നിറഞ്ഞ അവന്റെ പെണ്ണ് ആയിരുന്നു…..

രണ്ടാമത്തേത്‌ തന്നോടുള്ള സ്നേഹം മറച്ചു വച്ച് നാടകം കളിച്ച നല്ല അസ്സല് നടി ആയ ഇന്ദു ആയിരുന്നു…..

ഇപ്പോഴിതാ തന്റെ വായിൽ നിന്നും കേൾക്കാൻ പാടില്ലാത്ത ഒരു കാര്യം കെട്ടതിൽ കോപത്താൽ ഉറഞ്ഞു തുള്ളുന്ന സ്നേഹനിധിയായ തന്റെ കലിപ്പത്തി പെണ്ണ്…..

ഉള്ളിൽ നിറഞ്ഞ ദേഷ്യത്തിന്റെ ഒപ്പം അവളുടെ ശ്വാസ ഗതിയും അമിതമായി…..
അവൾ ഇന്ദ്രനെ കൊല്ലുന്ന നോട്ടമാണ് നോക്കുന്നത്….

ഇന്ദ്രന്റെ ചുണ്ടിലെ ചിരി കളയാതെ തന്നെ കവിളിലെ കയ്യെടുത്ത് മാറ്റി അവളെ നോക്കി ചിരിച്ചു…..

പെട്ടെന്ന് ഇന്ദുവിന്റെ ദേഷ്യം മാഞ്ഞു പോയി…..
ആ കണ്ണ് നിറഞ്ഞു തുളുമ്പി….
മുഖത്ത് വേവലാതി പടർന്നു…..

അവളുടെ കൈപ്പാട് ആ കരണത്ത് പതിഞ്ഞിരുന്നു….
ചുണ്ടിന്റെ ഒരു പുറം പൊട്ടി ചോര വന്നിരുന്നു….

അവൾ പെട്ടെന്ന് തന്റെ കൈ ഇന്ദ്രന്റെ മുഖത്ത് തലോടാൻ കൊണ്ടുപോയി…..