നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1207

Views : 89076

View post on imgur.com

മെറിൻ ദേഹം തളർന്നു കിടന്നു പോയി..

ഇത്ര നാളും കേട്ട് മാത്രം അറിഞ്ഞ സാധനം ഇതാ നേരെ മുൻപിൽ.. അതും അവളുടെ റൂമിൽ.
തൊട്ടടുത്ത്..

എന്നാലും അവൾ ചാടി എണീക്കാൻ നോക്കി, തലയിണയുടെ അടിയിൽ അവൾ കൈ കൊണ്ട് തപ്പി..

“ഇതാണോ നീ നോക്കുന്നത്? “

ആ കറുത്ത രൂപം കൈ പൊക്കി.. കയ്യിൽ കൂർത്ത നഖങ്ങൾ.. അതും ഒരു വീശിൽ മുറിഞ്ഞു പോകുന്ന മൂർച്ച ഉള്ള സാധനം പോലെ തോന്നിച്ചു..

അവളുടെ കയ്യിൽ ഉണ്ടായിരുന്നു മെറിന്റെ ഗൺ.

അതിൽ നിന്നും വന്ന പെൺശബ്ദം കേട്ടപ്പോൾ മെറിൻ അമ്പരന്നു.

“ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതല്ല.. ഇഫ് ഐ വാണ്ട് ദാറ്റ്.. നീ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.. മെറിൻ…”

അവളുടെ അടുത്ത വാചകം..

“നീ. നീ ആരാണ്? “

മെറിൻ വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു..

“എന്റെ പുറകെ വരരുത്.. നീ തളർന്നു പോകും.. സുന്ദരികളെ എനിക്ക് ഇഷ്ടമാണ്.. പിന്നെ ഞാൻ ആരാണെന്നു പറഞ്ഞാൽ നിനക്ക് മനസിലാകില്ല. എന്നെ കണ്ടാൽ മരണം ആണ്.. അതാണ് നിയമം..എന്നാൽ ഐ ഡോണ്ട് വാണ്ട് ടു കിൽ യു.. പക്ഷെ…ഡോണ്ട് എക്സ്പെക്റ്റ്‌ ദിസ് മേഴ്‌സി എഗൈൻ…”

അവൾ അതും പറഞ്ഞു തിരിഞ്ഞു നടന്നു… രണ്ടു അടി വച്ച ശേഷം അവൾ തിരിഞ്ഞു നിന്നു.

“ഇങ്ങനെ പറഞ്ഞാൽ നീ എന്റെ പുറകെ ഇനിയും വരും എന്ന് എനിക്കറിയാം.. സൊ നിന്റെ വലം കൈ.. ഇൻസ്‌പെക്ടർ രാജൻ.. അവൻ ഇപ്പോൾ തീർന്നിട്ടുണ്ടാകും.. നിന്റെ കുട്ടികൾക്ക് കാവൽ നിർത്തിയതല്ലേ? ഇത് കൊണ്ട് നീ പഠിച്ചില്ല എങ്കിൽ ഐ വിൽ ഹണ്ട് യു ഡൌൺ.. “

അതും പറഞ്ഞു അവൾ നടന്നു.. പോകുന്ന വഴിയിൽ അവൾ വാല് വീശി ഒരു അടി അടിച്ചപ്പോൾ മേശയിൽ ഇരുന്ന ക്രിസ്റ്റൽ പ്രതിമ നിലത്തു വീണു ചിതറി..
ഗൺ അകത്തേക്ക് വന്നു വീണു..

മെറിൻ ചാടി എണീറ്റ് ലൈറ്റ്‌ ഇട്ടു.. റൂമിനു പുറത്തു വന്നു നോക്കി.. ആരും ഇല്ല..
വേഗം അവൾ ഫോൺ എടുത്തു കിതച്ചു കൊണ്ട് രാജന്റെ നമ്പർ ഡയല് ചെയ്തു..

***

റൂമിൽ ഉറക്കം വരാതെ കിടക്കുകയായിരുന്നു ഞാൻ.. മീനുവും അതെ. അവൾ എന്റെ അടുത്ത് കിടന്നു അപ്പുറ വശത്തേക്ക് തിരിഞ്ഞു കിടന്നു.

“ഉറക്കം വരുന്നില്ല അല്ലെ…? എന്താ….”

അത് പറഞ്ഞു തീരും മുൻപേ തിണ്ണയിൽ ഒരു ഫോൺ റിങ് ചെയ്തു.

“നിന്റെ ഫോൺ ആണോടീ?”

“അല്ലടാ.. “

Recent Stories

20 Comments

  1. ഭേഷ് ഭേഷ് 😉

  2. 👌👌

  3. Very interesting story
    Nice writing ☺️☺️☺️

  4. കൊള്ളാം… ഇനി ഫുൾ ആക്ഷൻ ആരിക്കും അല്ലെ…

  5. പുതിയതൊന്നും എഴുതുന്നില്ലേ ഭായ്

    1. ഇനി നിയോഗം കഴിഞ്ഞിട്ടേ ഉണ്ടാവൂ എന്നാ പറഞ്ഞെ.. പക്ഷേ പുള്ളി വേറെ കഥ ഇടയിൽ തരും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം

  6. MRIDUL K APPUKKUTTAN

    💙💙💙💙💙

  7. Mk manh ❣️❣️❣️

    1. Njan pinnem 3rd ee kalikk njan illaa

      1. ഞാൻ കാലങ്ങളായി 2nd ആണ് അപ്പോഴാ അവൻ്റെ 3rd

    1. പോടോ….😂😂

    2. kalla kali kalla kali

      1. ശ്വാസം അടക്കി പിടിച്ചു ഇരുന്ന് വായിക്കാൻ കഴിയുന്നത് പേജസ് കൂട്ടി ഇടൂ ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com