⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2232

അവളപ്പോൾ നിന്നിരുന്നത്  കുന്ന് കൂടി കിടക്കുന്ന പൂക്കൾക്ക് നടുവിൽ ആയിരുന്നു….

പാറു പതിയെ അതിൽ നിന്നും വെളിയിലേക്ക് വന്നു…..

ചുറ്റിനും നടക്കുന്ന ആരും അവളെ ശ്രദ്ധിക്കുന്നില്ല….
ഇങ്ങനൊരു ആളുണ്ടെന്ന ഭാവം പോലും അവരിൽ കാണുന്നില്ല…..

പാർവതിക്ക് ഇവടെ എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല…..
അപ്പോഴാണ് അവളാ കാര്യം ശ്രദ്ധിച്ചത്…..
താൻ ഇട്ടിരിക്കുന്ന വസ്ത്രം……

വളരെ മനോഹരമായ ഒരു വെളുത്ത വസ്ത്രം…..
പഴയ കാല രാജകുമാരികൾ ധരിക്കും പോലെ….
ധാരാളം ആഭരണങ്ങൾ….

കുറച്ചു മുന്നേ ആ ചെന്നായ് മനുഷ്യനിൽ നിന്നും തെറിച്ച രക്തമൊന്നും അവളുടെ ദേഹത്ത് കാണാനില്ല….

എല്ലാം വളരെ മനോഹരമായിട്ട് തന്നെ ഉണ്ട്…..
ഈ കോലത്തിൽ അവളെ ആര് കണ്ടാലും ഒന്ന് മോഹിക്കും…..
അത്രക്ക് അഴകാണ് അവൾക്ക്……

ത്രിലോക സുന്ദരി……

പക്ഷെ അവിടെ ഉള്ളവർ ആരും അവളെ നോക്കുന്നത് പോലുമില്ല…..

പാർവതി ശ്രീ കോവിലിലേക്ക് നോക്കി…..

പെട്ടെന്ന് പാറുവിന്റെ മുഖം തെളിഞ്ഞു……
ആശങ്ക മറഞ്ഞു……
ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…..

തന്റെ മുന്നിൽ സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം ആയിരുന്നു….

അവൾ അതിനു മുന്നിൽ കൈ കൂപ്പി കണ്ണുകളടച്ച് പ്രാർത്ഥിച്ചു……

,,,,,, പെണ്ണിനെ വിളിച്ചോളൂ……..
ചടങ്ങ് തുടങ്ങാൻ സമയമായി………

അവിടെ അങ്ങനൊരു ശബ്ദം കേട്ടാണ് പാറു പ്രാർത്ഥനയിൽ നിന്നും ഉണരുന്നത്…..

അവൾ അങ്ങോട്ട് നോക്കി…..
അപ്പോഴാണ് പാറു അത് ശ്രദ്ധിക്കുന്നത്…..
അതൊരു കല്യാണ മണ്ഡപം ആയിരുന്നു….

അവിടെ ഇരിക്കുന്ന ആളെ കണ്ടപ്പോ പാറുവിന് വീണ്ടും ആനന്ദം നിറഞ്ഞു……

,,,,, ഇന്ദ്രൻ……

അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു……
അവനൊരു വെള്ള ഷർട്ടും വെള്ള മുണ്ടും ഉടുത്താണ് ഉരിക്കുന്നത്……

പക്ഷെ മുഖം ഒക്കെ അൽപ്പം ഗൗരവത്തോടെയാണ് കാണുന്നത്……
ഒരു തരം പക നിറഞ്ഞ മൃഗത്തെ പോലെ……
അതിനുള്ള കാരണം മാത്രം പാറുവിന് മനസ്സിലായില്ല …..

പെട്ടെന്ന് മണ്ഡപത്തിലേക്ക് ഒരു പെണ്ണിന്റെ കൈ പിടിച്ച് ഒരു കൂട്ടം സ്ത്രീകൾ കേറി ചെന്നു…..
അതിൽ ഒരു ചുവന്ന പട്ട്  സാരി ഉടുത്ത പെണ്ണിനെ പാറു നോക്കി…..

അത് മറ്റാരും അല്ലായിരുന്നു…..
രാഗേന്ദു ആയിരുന്നു അത്…..

പാറുവിന്റെ ഉള്ളിൽ വീണ്ടും സന്തോഷം ആണ പൊട്ടി……
തന്റെ സഹോദരിയുടെ വിവാഹം ഇന്ന് ഒരു സ്വപ്നത്തിലൂടെ കാണാൻ പോകുന്നു….

പക്ഷെ നടന്നത് മറ്റൊന്ന് ആയിരുന്നു…..

ഇന്ദുവിനെ താണ്ടി ഏതോ ഒരു പെണ്ണ് ഇന്ദ്രന്റെ അടുക്കൽ ഇരുന്നു…..
അവളൊരു നീല കല്യാണ സാരി ആണ് ഉടുത്തിരുന്നത്…. ഒപ്പം ദേഹത്ത് മുഴുവൻ ആഭരണങ്ങൾ…..
തല കുനിച്ചാണ് ഇരിക്കുന്നത്…..

അത് കൊണ്ട് മുഖം വ്യക്തമല്ല…..
പക്ഷെ ഒരുപാട് പരിചയമുള്ള ഒരാളെ പോലെയാണ് പാർവതിക്ക് തോന്നിയത്…..

അൽപ്പ നേരത്തെ പൂജയ്ക്ക് ശേഷം ഒരു പാത്രത്തിൽ താലി പൂജിച്ച് ഇന്ദ്രന് മുന്നിൽ കൊണ്ടുവന്നു….
ഇന്ദ്രൻ ദേഷ്യത്തോടെ തന്റെ ഇടത് വശത്തേക്ക് നോക്കി…..

അവിടെ ഏതോ മധ്യ വയസ്‌ക്കയായ സ്ത്രീ നിൽക്കുന്നു…..
അവർ കണ്ണിലൂടെ ഒഴുകിയ കണ്ണുനീർ തുടച്ച് ഇന്ദ്രനോട് കെട്ടാൻ പറയുന്നു…..
ഒരുതരം അപേക്ഷ പോലെ…..

പിന്നെയും ഇന്ദ്രനിൽ കോപം നിറഞ്ഞു…. അവസാനം അവനാ താലി കയ്യിൽ എടുത്തു……
എന്നിട്ട് ആ പെണ്ണിന് നേരെ കൊണ്ടുപോയി…..

,,,,,കെട്ട് മേളം …… കെട്ട്മേളം…..”

അവിടെ ഒരാൾ വിളിച്ചു പറഞ്ഞു….. ഒപ്പം തന്നെ അവിടെ കെട്ട് മേളവും ഉയർന്നു…..
ആ പെണ്ണ് കൈകൾ കൂപ്പി തല അൽപ്പം പൊക്കി…..

കല്യാണ മണ്ഡപത്തിൽ ഇന്ദ്രനൊപ്പം ഇരിക്കുന്ന പെണ്ണിനെ കണ്ടപ്പോ പാറുവിന് ശ്വാസം നിലക്കുന്നത് പോലെ തോന്നി……

സ്വപ്നത്തിൽ പാർവതിയുടെ രൂപത്തിൽ കാണുന്ന ആ പെണ്ണ് മറ്റാരും അല്ലായിരുന്നു……..
അത് അവൾ തന്നെ ആയിരുന്നു……

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.