⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2232

,,,,മോളെ…..

,,,,, മ്മ്…..

,,,,, ചേച്ചി ഉണ്ട് കൂടെ….. എന്തിനും …….

പാറു അത്രമാത്രം പറഞ്ഞു….. എന്നിട്ട് അവന്റെ അടുക്കലേക്ക് ഇന്ദുവിനെയും കൂട്ടിപ്പോയി…..

ഇന്ദ്രൻ എങ്ങോട്ടെന്നില്ലാതെ നോക്കിയിരിക്കുകയായിരുന്നു….
അവർ വന്നതൊന്നും അവൻ കണ്ടിട്ടില്ല….

,,,,,, ഇന്ദ്രാ…….

പാറു അവനെ വിളിച്ചു….
ഇന്ദ്രൻ പതിയെ അവർ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി….
അവന്റെ കണ്ണ് ആദ്യം പോയത് ഇന്ദുവിൽ ആയിരുന്നു….. അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തിയാണ് നിൽക്കുന്നത്…..

,,,,,, ഹാ….. വന്നോ…..

അവൻ തിരക്കി…..

,,,,,മ്മ്….. നിങ്ങൾ സംസാരിക്ക്….. ഞാൻ അവടെ ഉണ്ടാകും……

പാറു അത്ര മാത്രം പറഞ്ഞുകൊണ്ട് ഇന്ദുവിനെ അവന്റെ അടുത്ത് ഇരുത്തി അവിടെനിന്നും പോയി…..

ആ വിജനമായ സ്ഥലത്ത് ഇന്ദുവും ഇന്ദ്രനും ഒറ്റക്ക്…..
ഇരുവരും ഒന്നും സംസാരിക്കുന്നില്ല…..
അല്ലെങ്കിൽ സംസാരിക്കാൻ പറ്റുന്നില്ല….

പൊതുവെ ഇരുവരും അടുത്ത് വരുമ്പോൾ ഉണ്ടാകുന്ന ആ ആകർഷണ സുഖം അവരിൽ ഇരുവരിലും നിറഞ്ഞു…..

രാഗേന്ദു…. ഇന്ദ്രൻ എന്നീ രണ്ട് ഹൃദയങ്ങൾ…..
പ്രാണന്റെ രണ്ട് ഭാഗങ്ങൾ…..
എന്നും ഒന്നിച്ച് ജീവിക്കാൻ വിധിച്ചവർ…..
എന്നാൽ ഇന്ന് അതിനൊരു വേലി തന്നെ കെട്ടിയിരിക്കുന്നു…..

പരസ്പരം ഒന്നു ചേരാനുള്ള അകലം മാത്രമേ അവർക്ക് ഉള്ളു…. എന്നാൽ അതിനപ്പുറം ഒരുതരം അകൽച്ചയും ഉണ്ട്…..

ഇരു ജീവനുകളുടെയും ഹൃദയ താളം വരെ ഒരേ കമ്പനത്തിൽ ചലിക്കുന്നു…..പരസ്പ്പരം അറിയാതെ….

,,,,, ഇന്ദു…….

ഈ മൗനത്തിന് ഒരു അവസാനം ഇട്ടുകൊണ്ട് ഇന്ദ്രൻ അവളെ വിളിച്ചു…..
പക്ഷെ ഇന്ദു മറുപടിയൊന്നും പറഞ്ഞില്ല…..

,,,,,,, ഇന്ദു……

അവൻ വീണ്ടും വിളിച്ചു…..

,,,,,,,മ്മ്……

അവൾ മൂളുക മാത്രം ചെയ്തു……

,,,, എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ…..

അവൻ ചോദിച്ചു…..
ഇന്ദു അൽപ്പ നേരം മൗനമായിരുന്നു…..പിന്നീട് പറഞ്ഞു…..

,,,,,,, ഉണ്ട്…….

ഇന്ദ്രൻ അവളെ വെറുതെയൊന്ന് നോക്കി…..
ആ മുഖത്ത് ഒരു മുഖമൂടി ഉണ്ടായിരുന്നു…..
അകലുവാൻ വേണ്ടി നാടകം കളിക്കുന്ന ഒരു നടിയുടെ മുഖമൂടി….

അവന് സങ്കടത്തേക്കാൾ കൂടുതൽ സഹതാപമാണ് തോന്നിയത്…..

,,,,, എന്നാ താൻ പൊക്കോ……

ഇന്ദ്രാ ഒരു ചെറു പുഞ്ചിരിയോടെ വേദന സ്വരത്തിൽ പറഞ്ഞു…..
എന്നാൽ ഇന്ദു ആ വാക്കുകൾ അനുസരിക്കുകയാണ് ചെയ്തത്….

പാറുവിന് കൊടുത്ത വാക്ക് അന്നും ഇന്നും എന്നും അവളെ വേട്ടയാടിയിരുന്നു……

,,,,,, ലോകത്ത് ഏറ്റവും വെറുപ്പുള്ള ഒരുത്തൻ ഇങ്ങനെ കണ്മുന്നിൽ വന്ന് നിന്നാൽ എങ്ങനെ സംസാരിക്കാൻ തോന്നും……അല്ലെ ഇന്ദു……..'”

അവനെ വിട്ട് പോകാൻ തുനിഞ്ഞ ഇന്ദുവിനെ നോക്കി ഇന്ദ്രൻ ചോദിച്ചു….
ആ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു അവൻ അനുഭവിക്കുന്ന വേദനയുടെ ദൈർഘ്യം…..

അത് അവൾക്ക് നന്നായി മനസ്സിലായി….
ഒഴിഞ്ഞു പോകാൻ നിന്ന അവളുടെ കാലുകളെ നിശ്ചലമാക്കാൻ അത് തന്നെ ധാരാളമായിരുന്നു….

പക്ഷെ അവൾക്ക് അവനെ ഒന്ന് തിരിഞ്ഞു നോക്കുവാൻ ആയില്ല…. അങ്ങനെ ചെയ്താൽ താൻ അടക്കി വച്ച വിഷമങ്ങൾ പുറത്തോട്ട് വരുമോ എന്ന് അവൾ ഭയന്നു…..

,,,,,, എന്താ ഇന്ദു……
നീ പോകുന്നില്ലേ…….

ഇന്ദ്രൻ വീണ്ടും ചോദിച്ചു……

,,,,,, എന്താ നിങ്ങൾക്ക് വേണ്ടത്…..

ഇന്ദു ചോദിച്ചു…..

,,,,, എനിക്കൊന്നും വേണ്ട ഇന്ദു……..
ഞാനൊന്നും പ്രതീക്ഷിച്ചുകൊണ്ടല്ല നിന്നെ സ്നേഹിച്ചത്……
നിന്നെ സ്വന്തമാക്കാൻ ആഗ്രഹിച്ചത്…..
നിന്നിലെ ഇഷ്ട്ടം മാത്രമല്ലേ ഞാൻ ആഗ്രഹിച്ചള്ളു…..
അത് ഇത്ര വലിയ തെറ്റാണോ……”‘

വാക്കുകളുടെ ഇടർച്ചയെ കാര്യമാക്കാതെ ഇന്ദ്രൻ അവളോട് ചോദിച്ചു…..
ഇന്ദുവിന്റെ ഉള്ളം നീറി പുകയുകയായിരുന്നു….
അവൾ ഒരു നിമിഷം മൗനമായി നിന്നു……

,,,,,, എനിക്ക് പോണം……

അവൾ വീണ്ടും പറഞ്ഞു……

,,,,,, ഞാൻ പറഞ്ഞത് ഒരു നിമിഷം കേട്ടൂടെ ഇന്ദു…..

ഇന്ദ്രൻ ഒരു യചനാ സ്വരത്തിൽ ചോദിച്ചു……

,,,,എനിക്ക് പറ്റില്ല…..

അവൾ വളരെ പ്രയാസപ്പെട്ട് പറഞ്ഞു….

,,,,,, അതെന്താ……

,,,,,, നിക്ക് അറിയില്ല……
നിങ്ങൾ പറയണത് എനിക്ക് കേൾക്കുകയും വേണ്ട……

അവൾ പറഞ്ഞു…..

,,,,,, എന്നെ ഇഷ്ടമല്ലാതെ ആണോ…….

,,,,,, അതേ……

,,,,,, നീ എന്നെ ഒരിക്കൽ പോലും…..
ഒരു നിമിഷം പോലും ഇഷ്ടപ്പെട്ടിട്ടില്ലേ ……

,,,,, ഇല്ലാന്നല്ലേ പറഞ്ഞേ……

ഉള്ളിലെ വിഷമം കടിച്ച് പിടിച്ച് അൽപ്പം ഉച്ചത്തിൽ ഇന്ദു പറഞ്ഞു……..
ഇന്ദ്രന്റെ ചുണ്ടിൽ വേദനയിൽ ചാലിച്ച ഒരു ചിരി മാത്രം വിരിഞ്ഞു…..

,,,,,, ഇന്ദു……..

,,,,,, എന്താ……

,,,,,,, അവസാനമായി……
അവസാനമായി ഞാൻ ഒന്ന് മാത്രം ചോദിച്ചോട്ടെ……

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.