⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 2992

രാത്രി 9 മണി
-പാലക്കാട്‌ ഒറ്റപ്പാലം-

രാത്രി ട്യൂഷനും കഴിഞ്ഞു 3 പെൺകുട്ടികൾ വീട്ടിലേക്ക് നടന്നു പോവുകയാണ്…
മൂവരുടെയും കയ്യിൽ പഠിക്കുവാൻ കൊണ്ടുപോയ ഓരോ പുസ്തകങ്ങൾ ഉണ്ടായിരുന്നു……

‘”” എന്റെ മോളെ…..
പഠിച്ച് പഠിച്ച് എനിക്ക് മെന്റൽ ആവുമെന്നാ തോന്നുന്നേ……
അച്ഛനും അമ്മക്കുമൊന്നും ഒരു മനസ്സാക്ഷിയും ഇല്ലാതെ പോയല്ലോ…..'””

നടക്കുന്നതിനിടെ അവരിൽ ഒരു പെൺകുട്ടി തളർച്ചയോടെ പറഞ്ഞു……

‘”” അതൊക്കെ പ്ലസ് വൺ പഠിക്കുമ്പോ ഓർക്കണം….3 വിഷയത്തിൽ ജസ്റ്റ്‌ പാസ്സ് അല്ലെ രുക്കു നീ…..
ഇനി ഉള്ളതിൽ അതില്ലേൽ പോയില്ലേ…..'””

അതിലെ ഒരുവൾ അവളെ കളിയാക്കും പോലെ പറഞ്ഞു……

‘”” എന്റെ പൊന്ന് കിച്ചു…..
നീയാ കരിനാക്ക് ഒന്ന് അകത്തിട്ട് മിണ്ടാതെ ഇരുന്നേ……
ഇവടെ മനുഷ്യൻ എങ്ങനെ എങ്കിലും ജയിക്കാൻ നോക്കുമ്പോളാ….. “””

രുക്കു ദയനീയമായി അവളോട് പറഞ്ഞു…..

‘”” അവള് പറഞ്ഞതാ ഇപ്പൊ കുറ്റം…..
മര്യാദക്ക് പഠിക്കാൻ നോക്ക് എന്റെ രുക്കു….
ഇല്ലേൽ വീട്ടുകാർ വല്ല കൊന്തന്മാരെമ് കണ്ടുപിടിച്ച് കെട്ടിച്ച് വിടും… സൂക്ഷിച്ചോ…..'””

ആ കൂട്ടത്തിലെ മൂന്നാമൾ പറഞ്ഞു…..

‘”” ഓ…..
ശരി മേടം…..
മിണ്ടാതെ നടക്ക് പെണ്ണെ….. ഒന്നാമത് രാത്രിയാ…. വല്ല പട്ടിയും വന്നാ…..'””

‘”” നിന്നെ ഇട്ട് കൊടുത്ത് ഞങ്ങൾ ഓടും…..'”

കിച്ചുവാണ് അത് പറഞ്ഞത്….. അവൾ പറഞ്ഞത് കേട്ടപ്പോ ആ മൂന്നാമത്തെ പെണ്ണും അവളും അറിയാതെ ചിരിച്ചുപോയി….. രുക്കു കോപത്തോടെ അവളെ നോക്കി…..

‘”” നീ പോടീ പട്ടി……
അല്ലേലും നിനക്കൊന്നും മനസ്സാക്ഷി ഇല്ല….'””

‘”” ഉള്ളതു തന്നെ ധാരാളം മോളെ…..'””

കിച്ചു പറഞ്ഞു…..

‘”” അല്ല കിച്ചു…..
പാറു ചേച്ചി എന്നാ വരാ എന്ന് അറിയോ….
എത്ര വർഷായി കണ്ടിട്ട്….'””

രുക്കു ചോദിച്ചു….

“” ഉടനെ കാണും….
പിന്നെ ഒരു സർപ്രൈസ്‌ ഉണ്ട്…..
ചേച്ചിയുടെ കല്യാണം കഴിഞ്ഞു…..'””

കിച്ചു സന്തോഷത്തോടെ പറഞ്ഞു…..

‘””ഇന്ദു ചേച്ചിടെ അല്ലെ….
അത് നീ പറഞ്ഞതല്ലേ……'””

മൂന്നാമത്തെ പെണ്ണ് ചോദിച്ചു…..

‘”” അതല്ല അമ്മു….
പാറു ചേച്ചിയുടെ വിവാഹമാ കഴിഞ്ഞേ….ഇന്ന്…..'””

കിച്ചു പറഞ്ഞത് കേട്ട് രുക്കുവും മൂന്നാമത്തെ പെണ്ണായാ അമ്മുവും വാ പൊളിച്ചു പോയി…..

‘”” എന്ത് തേങ്ങയാ നീ ഈ പറയുന്നേ…..
കല്യാണം കഴിഞ്ഞെന്നൊ….. ഇതൊക്കെ എപ്പോ……??'””

അമ്മു ചോദിച്ചു…..

‘”” ഞാൻ തന്നെ ഇന്നാ അറിഞ്ഞേ….
ഇന്ദുവേച്ചി വിളിച്ചപ്പോ…..
വിശദമായി അവർ വന്നിട്ടേ പറയു….'””

കിച്ചു പറഞ്ഞു…..

‘”” രണ്ട് കല്യാണങ്ങൾ കഴിഞ്ഞു….
എന്നിട്ടും നീ ഒന്നിനും പോയില്ലല്ലോ എന്റെ കിച്ചു……'””

രുക്കുവാണ് അത് ചോദിച്ചത്…..

‘”” പോവാൻ പറ്റിയ സാഹചര്യം ആണല്ലോ….
എക്സാം ആവാറായി….
മോഡൽ എക്സാം നടക്കുന്നു….
വീട്ടിൽ അമ്മമ്മക്ക് വയ്യാ….
അമ്മക്കും വരാൻ വയ്യാ…..
അച്ഛന് പീടികയിൽ പോകണം…..
എങ്ങനെ പോവാനാ എന്റെ രുക്കു……അതും പോരാതെ ഞാൻ പോയാ എന്റെ അമ്മിണിയും മക്കളും പട്ടിണി ആവും…
അതുങ്ങൾക്ക് പുല്ല് വെട്ടാനൊന്നും അമ്മക്ക് സാധിക്കില്ല…..'””

കിച്ചു പറഞ്ഞു…..

‘”” ആ പശുവിനെ ഒന്ന് വീറ്റോടെ എന്റെ കിച്ചു നിനക്ക്…..
എന്തോരം കഷ്ടപ്പാടാ…..
നീ അടുത്തേക്ക് വരുമ്പോ തന്നെ ലൈറ്റ് ആയിട്ട് ചാണകത്തിന്റെ സ്മെൽ ഉണ്ട്….'””

അമ്മു പറഞ്ഞു…..

‘”” ഒന്ന് പോടീ അവിടുന്ന്…..
എനിക്ക് അവർക്ക് തീറ്റ കൊടുക്കുന്നതിൽ വലിയ ബുദ്ധിമുട്ടൊന്നും ഇതുവരെ തോന്നിട്ടില്ല….
ആകെ ഉള്ളൊരു വരുമാനം ആണ്….
പിന്നെ ചാണകം….
അത്രക്ക് സഹിക്കാൻ വയ്യെങ്കിൽ മാറി നടന്നോ…. എന്തിനാ എന്നെ ഒട്ടാൻ വരുന്നേ…..'”

‘”‘ ഞാനൊരു തമാശ പറഞ്ഞതാ എന്റെ കിച്ചമ്മേ…..
അതിനു കിടന്ന് ചാടല്ലേ…..
ഇങ്ങനെ ശുണ്ഠി കേറി മുഖം ചുവക്കുമ്പോ ഒടുക്കത്തെ ചന്തമാ കാണാൻ…. എനിക്ക് അസൂയ തോനുന്നു…..'””

അമ്മു അവളെ സുഖിപ്പിക്കാൻ വേണ്ടി പറഞ്ഞു…. കിച്ചു അവളെ ഒന്ന് ഇടം കണ്ണിട്ട് നോക്കി…..

‘”” ഒരുപാട് പതപ്പിക്കണ്ടാ ട്ടോ മോളെ…..
എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്…. അവളുടെ ഒരു സോപ്പ്….'””

‘”” രണ്ടും ഒന്ന് മിണ്ടാതെ വേഗം നടക്കോ…..
കൊറേ നേരായി…..
മനുഷ്യന് പേടിയായിട്ട് വയ്യാ……'””

രുക്കു അവരെ നോക്കി പറഞ്ഞു…..

‘”” എന്റെ പാതിരാ രുക്കു………
എന്തിനാ ഈ ഇരുട്ടിനെ ഇങ്ങനെ പേടിക്കുന്നെ….. ദേ നോക്കിയേ….
ഉദിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രൻ…..
നമുക്കായി അവൻ വെളിച്ചം നൽകുന്നു….
അതെല്ലാം പേടിയോടെ നോക്കാതെ ആസ്വദിക്കു മകളെ ആസ്വദിക്കു…..'””

അമ്മുവാണ് അത് പറഞ്ഞത്….. രുക്കു അവളെ തറപ്പിച്ചോന്ന് നോക്കി….

‘”” മിണ്ടാതെ പോടീ വെള്ള പാറ്റേ….
ഈ ഇരുട്ടിനേക്കാൾ പേടി രാത്രിയും വെളുത്തു ബൾബ് പോലെ തിളങ്ങുന്ന നിന്നെയാ….. ഇനി പണ്ടെങ്ങാനും മരിച്ച ആരുടേലും പ്രേതം അല്ലെന്ന് ആര് കണ്ടു….'””

രുക്കു നെഞ്ചത്ത് കയ്യും വച്ച് പറഞ്ഞു…..

‘”” ഇവളെ ഇന്ന് ഞാൻ…..
എടി നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ പ്രേതം ഭൂതം എന്ന് പറഞ്ഞു കളിയാക്കല്ലേ എന്ന്…..'””

‘”” കളിയാക്കിയതല്ലല്ലോ…. കാര്യം പറഞ്ഞതല്ലേ…. നിക്ക് പേടിയാ അമ്മു……'””

രുക്കു സകല നിഷ്‌ക്കളങ്കതയും മുഖത്ത് വരുത്തിക്കൊണ്ട് അവളോട് പറഞ്ഞു……

“”” രണ്ടും തല്ല് കൂടാതെ നിന്നെ…..
രുക്കു…. ദേ നിന്റെ വീട് എത്തി……..'””

കിച്ചു പറഞ്ഞു…..

‘”” എടി…..
അതുവരെ ഒന്ന് വാടി….
ഞാൻ ഒറ്റക്ക് പോണ്ടേ……'””

രുക്കു ചോദിച്ചു…

‘”” ഇതിനെ ഞാൻ…
സ്വന്തം വീട്ടിലേക്ക് പോലും കേറി ചെല്ലാൻ പേടി…..'””

അമ്മു ഇടിപ്പിന് കൈ കൊടുത്ത് പറഞ്ഞു…..

‘”” എടി നിങ്ങൾക്ക് അറിയാലോ….
ഇരുട്ട് എനിക്ക് പേടിയാ…. അതല്ലേ…..'””

‘”” എന്റെ രുക്കു…..
നീ പേടിക്കാതെ പൊയ്ക്കോ…..
ഞങ്ങൾ ഇവടെ നിക്കാ….'”

കിച്ചു അവളെ ഉന്തി തള്ളി വിട്ടുകൊണ്ട് പറഞ്ഞു…. അവളല്പം മടിച്ചിട്ടാണെങ്കിൽ പോലും വീട്ടിലേക്ക് നടന്നു…. ഇടക്കിടക്ക് പേടിച്ചിട്ട് തിരിഞ്ഞു നോക്കിയിരുന്നു…. അവസാനം പ്രേതത്തെ കണ്ട പോലെ വീട്ടിനുള്ളിലേക്ക് കയറി കതവടച്ചു അവൾ…..

‘”” ഇങ്ങനെ ഒരു പെണ്ണ്…..
ഇതിനെയൊക്കെ കെട്ടിച്ചു വിട്ടാൽ ഉള്ള അവസ്ഥ…..'””

അമ്മു ചിരിച്ചുകൊണ്ട് പറഞ്ഞു……

‘”” പാവം അതിന് പേടി ഉള്ളതുകൊണ്ടല്ലേ…..'””

‘”” എന്നാലും ഇത് വല്ലാത്ത പേടി തന്നെ  കിച്ചമ്മേ…..  അതും പോരാതെ ഞാൻ പ്രേതമാണത്രെ അവൾക്ക്…..
അത് കേൾക്കുമ്പോൾ എനിക്ക് പെരുത്ത് വരും……'””

അമ്മു പറഞ്ഞു…..

‘” അവളെ കുറ്റം പറയാൻ  പറ്റില്ല അമ്മു…..
നിന്നെ കണ്ടാൽ ഫിൽട്ടർ മുക്കിയ  കോഴിയെ പോലെയുണ്ട്……
അതും പോരാതെ  ഇന്ന്  പൗർണമി കൂടി ആണല്ലോ…..'””

കിച്ചു   വാ പൊത്തി  ചിരിച്ചുകൊണ്ട് പറഞ്ഞു…..

‘”” ആ…..
ഇനി നീയും തുടങ്ങിക്കോ……
അതിന്റെ ഒരു കുറവേ ഉള്ളൂ……'””

അമ്മു പറഞ്ഞു……
കിച്ചു വേറൊന്നും ചോദിച്ചില്ല….
അവർ മൂളിപ്പാട്ടും പാടി ആ റോഡിലൂടെ നടന്നു….
അധികം ആൾനടമാട്ടം ഇല്ലാത്ത ഇടമായിരുന്നു അത്….

അല്പം മുന്നോട്ട്  പോയതും അമ്മുവിന്റെ കാലുകൾ ഒന്ന് നിശ്ചലമായി…..

അവളല്പം ഭയത്തോടെ മുന്നോട്ട് നോക്കി….
ഒപ്പം വിറയാർന്ന കയ്യാൽ അവൾ തന്റെ ഒപ്പമുള്ള കിച്ചുവിനെയും വിളിച്ചു….

‘”” ക്…കിച്ചു…..
കിച്ചു……'””

അവളുടെ വിളി കേട്ടതും കിച്ചു അവളെ നോക്കി….

‘”” എന്താടി……??'””

‘”” അ… അങ്ങോട്ട് നോക്കിയേ…..'””

ഏറെ ഭയത്തോടെയാണ് അമ്മുവത് പറഞ്ഞത്….. മുന്നിലേക്ക് നോക്കിയ കിച്ചു അവിടെ നിൽക്കുന്ന ആളെ കണ്ട് നടുങ്ങിപ്പോയി…..

‘”” ക്രിസ്റ്റി……..'”

അവളുടെ നാവിൽ നിന്നും ആ പേര് പുറത്തേക്ക് വന്നു…..

അവർ പോകുന്ന വഴിയിൽ ഒരു സിഗരറ്റും വലിച്ച് ബൈക്കിൽ ചാരി നിൽക്കുന്ന 25 ഓളം വയസ്സുള്ള ഒരു ചെറുപ്പക്കാരൻ….
അവനെ കണ്ടാണ് അവർ നിന്നത്…..

‘”” ഡീ അമ്മു…..
അയാളു……. “”

കിച്ചു അല്പം പേടിയോടെ പറഞ്ഞു…..

‘” അതന്നെ അല്ലെ ഞാനും കാണിച്ചു തന്നത്…
കാലമാടന് ഉറക്കമൊന്നും ഇല്ലേ…..'””

അമ്മു അവൻ കേൾക്കാത്ത വിധത്തിൽ പതിയെ പറഞ്ഞു…..

” മിണ്ടാതെ നിക്കടി…..
അവനെങ്ങാനും കേട്ടാ അത് മതി…
നീ വാ….
അവനെ കണ്ടതായി ഭാവിക്കണ്ടാ……'””

കിച്ചു പറഞ്ഞു…

‘”” അങ്ങനെ ചെയ്താൽ  അവൻ വിടുമെന്ന് തോന്നുന്നുണ്ടോ…..'””

‘”” മിണ്ടാതെ വാടി ……
നമുക്ക് നോക്കാ…..'””

കിച്ചു അവിളെ നോക്കി പറഞ്ഞു….
അമ്മു മറ്റൊന്നും നോക്കാതെ കിച്ചുവിന്റെ കൂടെ മുന്നോട്ട് നടന്നു…..

അപ്പോളും അവർക്ക് മുന്നിൽ നിൽക്കുന്ന ആ ചെറുപ്പക്കാരന്റെ കണ്ണുകൾ അവളിൽ മാത്രമായിരുന്നു…..

കിച്ചുവിൽ…..

പെട്ടെന്ന് മുന്നോട്ട് നടക്കും നേരം അവൻ വഴിക്ക് തടസ്സമായി തന്റെ കൈ വച്ചു…..
അവർ ഇരുവരും അല്പം ഭയത്തോടെ അവനെ നോക്കി…..

“”” മക്കള് ഈ പാതിരാത്രി എവടെ പോയി വരാ…..'””

അവനൊരു വശ്യതയോടെ ചോദിച്ചു…

‘”” അ.. അത് ചേട്ടാ…..
ഞങ്ങൾ….
ട്യൂഷന്……'””

അമ്മു അല്പം വിക്കി വിക്കി പറഞ്ഞൊപ്പിച്ചു…..

‘”” ഓഹോ…. ട്യൂഷന് പോയി വരാണോ……'”

‘”” ഹ്മ്മ്…..'””

‘”” എന്നാ വേഗം വീട്ടിലേക്ക് പോക്കോ……
ഗോ ഗോ ഗോ…'””

വായിൽ ഉള്ള സിഗരറ്റിന്റെ അവസാന പുകയും വലിച്ചെടുത്തുകൊണ്ട് അവൻ പറഞ്ഞു…..

അമ്മു ആശ്വാസത്തോടെ  അവനെ നോക്കി…. ശേഷം കിട്ടിയ അവസരം കൊണ്ട് അവൾ കിച്ചുവിന്റെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു….

ഒപ്പം അവളും ഉണ്ടായിരുന്നു…..

പെട്ടെന്നാണ് പുറകിൽ നിന്നും അവന്റെ വിരൽ ഞൊടിക്കുന്ന ശബ്ദം അവടെ കേട്ടത്…..

അമ്മുവും കിച്ചുവും തിരിഞ്ഞു നോക്കി….

‘”” അല്ലാ…..
എവടെ പോവാ…….””

അവൻ ചോദിച്ചു……

‘”” അത് പിന്നെ ഏട്ടാ…..
പൊക്കോളാൻ പറഞ്ഞില്ലേ…..'””

‘””പറഞ്ഞു……
പക്ഷെ അത് നിന്നോട് മാത്രം…. അവളെ ഇവടെ വിട്ടിട്ട്….. മോള്‌ പൊയ്ക്കോ…..'””

അവന്റെ വാക്കുകൾ കേട്ടതും ആ രണ്ട് പെൺകുട്ടികളും ശരിക്കും ഭയന്നുപോയി….
കിച്ചു പേടിയോടെ അമ്മുവിനെ നോക്കി…..

‘”” നീ എന്താടി പറഞ്ഞത് കെട്ടില്ലേ…..
പൊക്കോളാൻ……'””

അവൻ പറഞ്ഞു…..

‘”” അത് ഏട്ടാ…..
കുഴപ്പമില്ല….. ഞങ്ങൾ ഒപ്പം പൊക്കോളാ….'”

അമ്മു പറഞ്ഞു…..

‘”” അത് ഞാൻ തീരുമാനിച്ചോളാ…..
പോവാൻ പറഞ്ഞാ പൊയ്ക്കോണം…..
ഇല്ലെങ്കിൽ നിന്നെ എടുത്ത് എന്റെ പിള്ളേർക്ക് കൊടുക്കും….
അത് വേണോ……'””

അവൻ സൗമ്യതയോടെയാണ് അത് ചോദിച്ചത്

എന്നാലും അതിനുള്ളിലെ ഭീഷണി അവർക്ക് നന്നായി മനസ്സിലായിരുന്നു…. അമ്മു പേടിയോടെ കിച്ചുവിനെ നോക്കി….
കിച്ചു മറ്റ് വഴികൾ കാണാതെ അവളോട് പോവാൻ ആഗ്യം കാണിച്ചു….

അമ്മുവിന് പോകാനല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു…..
മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അവൾ മുന്നോട്ട് നടന്നു..

കിച്ചു അവടെ നിൽക്കുകയും ചെയ്തു…..
അവനവളുടെ അടുക്കലേക്ക് പതിയെ വന്നു…..

‘”” നിന്നെ ഇവടെ പിടിച്ചു നിർത്തിയത് എന്തിനാണെന്ന് അറിയോ ആതിരാ…..??'””

അവൻ ചോദിച്ചു….
അതിനവൾ തല താഴ്ത്തി ഇല്ലെന്ന് പറയുകയാണ് ചെയ്തത്…..

‘”” രണ്ട് ദിവസം മുമ്പ് ഒരു കാര്യം പറഞ്ഞായിരുന്നു ഞാൻ..
അത് എന്തായി എന്ന് ചോദിക്കാനാ വന്നത്….'””

അവൻ പറഞ്ഞു……

‘”‘ അ… അത്..
അന്നെന്നെ ഞാൻ പറഞ്ഞല്ലോ.
എ…എനിക്ക് താല്പര്യം ഇല്ലെന്ന്….'””

അവളുടെ ശബ്ദം വിറച്ചിരുന്നു…. അത് കേട്ടതും അവന്റെ കണ്ണിൽ ഒരുതരം ക്രൂര ഭാവം നിറഞ്ഞു….. അവനവളെ നോക്കി ചെറുതായോന്ന് ചിരിച്ചു…..

‘”” എന്നാ കൂടെ വച്ചാലോ നിന്നെ……'””

കിച്ചു അവനെ അതിശയത്തോടെ നോക്കി….. ആ കണ്ണുകളിൽ എന്തോ ഒരുതരം ഭാവം….. അത് കാണുമ്പോൾ അവൾക്ക് കൂടുതൽ ഭയം നിറഞ്ഞിരുന്നു…..

‘”” എന്താടി…..
നിനക്ക് മനസ്സിലായില്ലേ…..
നിന്നെ….
എന്റെ കീപ്പ് ആയി വച്ചാലോ എന്നാ ചോദിച്ചേ…..'””

അവൻ പറഞ്ഞത് കേട്ടതും കിച്ചു  വേദനയോടെ കണ്ണുകൾ അടച്ചു…..

‘”” മോളെ ആതിരേ…..
ഈ ക്രിസ്റ്റിക്ക് ഒരു ദുശീലം ഉണ്ട്…. ആഗ്രഹിച്ചത് നേടുക എന്നത്…..
നിന്നെ ഞാൻ ആഗ്രഹിച്ചു.അപ്പൊ നേടിയല്ലേ പറ്റു…..
നിനക്ക് താല്പര്യം ഉണ്ടാവുകയൊ ഇല്ലാതെയോ ഇരിക്കട്ടെ…
ഞാൻ നിന്നെ ആഗ്രഹിച്ചു പോയല്ലോ….
ഒന്നല്ലേൽ എന്റെ കീപ്പ് ആയി കൂടെ വാ….
അല്ലെങ്കിൽ എന്റെ കാമുകി ആയി വാ…..
രണ്ടായാലും ഞാൻ ഹാപ്പി ആണ്…..
18 തികഞ്ഞില്ലെങ്കിലും ഒത്ത ചരക്കല്ലേ നീ…..'””

അവന്റെ അശ്ലീലം നിറഞ്ഞ വാക്കുകൾ അവളിൽ അറപ്പ് സൃഷ്ഠിച്ചിരുന്നു..

ഒപ്പം തിരികെ ഒരു അക്ഷരം പോലും പറയാൻ പറ്റാത്ത അവളുടെ നിസഹായതയുടെ കണ്ണീരും……

‘”” ഇങ്ങനെ കരഞ്ഞു സമയം കളയണ്ടാ…..
ഒരാഴ്ച കൂടെ ഞാൻ പൊറുക്കും….
അതിനുള്ളിൽ നല്ല പോസിറ്റീവ് മൈന്റുമായി എന്റെ മോള്‌ വന്നേക്കണം….എനിക്കീ ബലം പിടിച്ച് നേടുന്നതിൽ വലിയ താല്പര്യമില്ല…..
നീയായി അത് ഉണ്ടാക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു…..
നിനക്ക് അറിയാല്ലോ….. എന്നോട് ഇതിനെപ്പറ്റി ചോദിക്കാനും പറയാനും ആരും വരില്ല…. നിന്നെ രക്ഷിക്കാനും ആരും വരില്ല…കൂടുതൽ വിളച്ചിൽ എടുത്താ നിന്റെ വീട്ടിൽ കേറി ഇറങ്ങും ഞാൻ….
വെറുതെ അതിനൊക്കെ ഇടവരുത്തണോ……'””

അവൻ പറഞ്ഞ വാക്കുകൾക്ക് അവൾ മറുപടിയില്ലാതെ നിന്നുപോയി…. ചങ്ക് പൊട്ടും പോലെ തോന്നി അവൾക്ക്…. അവന് മുന്നിൽ ഇങ്ങനെ നിൽക്കുന്നതിൽ പോലും സ്വയം അറപ്പ് തോന്നിപ്പോയി അവൾക്ക്…..

‘”” എന്നാ നീ വിട്ടോ…..
ഞാൻ കണ്ടോളാം…..'””

ക്രിസ്റ്റി ഒരു അധികാര ഭാവത്തോടെയാണ് അത് പറഞ്ഞത്….. നിറ കണ്ണുകളോടെ അവളവനെ നോക്കി…..
പക്ഷെ അയാൾക്ക് ആ ദയ ഒന്നും ഇല്ലായിരുന്നു…..

കിച്ചു ഒന്നും പറയാതെ മുന്നോട്ട് നടന്നു…. കുറച്ചു അപ്പുറെ ഒരു വളവിൽ അവളേം കാത്ത് അമ്മു നിന്നിരുന്നു….. കരഞ്ഞു തളർന്ന കിച്ചു  ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചു……

‘”” എന്താടി…..
എന്താ പറ്റിയെ…..'””

അമ്മു ചോദിച്ചു..,…

‘”” എനിക്ക് പേടിയാവുന്നു അമ്മു…..
അയാളെന്നെ വെറുതെ വിടുമെന്ന് തോന്നുന്നില്ല…..'””

കിച്ചു വിഷമത്തോടെയും ഭയത്തോടെയും പറഞ്ഞു…..

‘”” ഡീ…..
നമുക്കിത് വീട്ടിൽ പറയാ……അല്ലെങ്കിൽ കാര്യങ്ങൾ ആകെ കുഴപ്പത്തിൽ ആവും…..'””

‘”” അത് വേണ്ടാ……'””

‘”” കിച്ചു നീ പറയുന്നത് മനസ്സിലാക്ക്…..
അവനെ കുറിച്ച് അറിയാല്ലോ……
വെറുതെ വിടില്ല…..'””

‘”” വീട്ടിൽ പറഞ്ഞിട്ട് എന്തിനാ…..
അച്ഛന് അവരെ എന്തേലും ചെയ്യാൻ സാധിക്കോ…..
ഇവിടത്തെ പോലീസിന് സാധിക്കോ….
ഞങ്ങളെ അവർ ഉപദ്രവിക്കും…..'””

‘”” എന്ന് കരുതി ഇതിനൊക്കെ വഴങ്ങി കൊടുക്കാൻ പറ്റോ കിച്ചു……'””

‘”” നിക്ക് അറിയില്ലാ……
തല്ക്കാലം ഇതാരും അറിയണ്ടാ…. അത്ര തന്നെ……'””

കിച്ചു നിസഹായതയോടെ പറഞ്ഞു….
ഉള്ളിൽ നിറഞ്ഞ ആ വലിയ വിഷമം പോലും അവളുള്ളിൽ അടക്കി വച്ചു…..

പാർവതിയുടെ സഹോദരി….
” ആതിര “

????????

136 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐?? fan

    Settaa, october kazhinj, november kazhinj, december kazhinj. 2022 mothathil kazhinj. january iipo kazhiyum. masam aayi setta, enthelum onn paranjitt poo, gap idalle setta

  2. ❤️❤️❤️❤️♥️♥️♥️♥️

    1. Next part eppoya

  3. എന്താണ് DK ബ്രോ കൊറയായല്ലോ കാണാൻ ഇല്ലല്ലോ പുതിയ പാർട്ടു? എവടയാണ് ബ്രോ?
    ഇടക്കെക്ങ്കിലും ഒന്ന് വന്നു രണ്ടക്ഷരം പറഞ്ഞു പോ കാത്തിരിക്കുന്നു ഞങ്ങളുടെ ഒരു സമാധാനത്തിനു!കാത്തിരിക്കുന്നു ട്ടോ അടുത്ത പാർട്ടിനായി ?
    നിങ്ങളെ പോലുള്ളവരാണ് ഞങ്ങളെ ഇവിടെ പിടിച്ചു നിരുത്തുന്നത് അവരെ മിസ്സ്‌ ചെയ്യുമ്പോൾ എന്തോ പോലെ തോന്നുന്നു
    പിന്നെ മാസങ്ങൾ ആയി കടന്നു പോകുന്നത് അപരാജിതൻ, ആദിത്യഹൃദയം,ദേവാസുരൻ ഇതൊക്കെയാണ് ഇവിടെ എന്നെ പിടിച്ചു നിർത്തുന്നത് ഇവരുടെ ഒന്നും ഒരു അപ്ഡേറ്റ് പോലും വരുന്നില്ല അറിയാം, അവർക്കും തിരക്കുകൾ ഉണ്ടാകും എന്നാലും ഒരുപാടു മിസ്സ്‌ ചെയ്യുന്നു ഇപ്പോൾ ആരെങ്കിലുമൊക്കെ വരണേ എന്നാണ് ഇപ്പോൾ പ്രേതീക്ഷിക്കുന്നത് ??

  4. DK bro kure ayi kathirikkunnu udane oru update tharumo? Broyude insta id ankilum onnu kittiyirunnenkil kollam ayirunnu.. Broyude story vayikkan vendi mathram anu varunnath… Udane varum yannu pratheeshikkunnu… ??

  5. Ivan vishyam anallo story porattu

    1. DK ine nerett ariyanna arellum ondo onnu vvilichu para

  6. Bro evidenu oru vivarom ellallo adutha bhagam odane enganum kano

  7. വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു….

    സ്ഥിരം വലിയ പാർട്ട് അല്ല….

    10k മാത്രേ ഉള്ളു….

    അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??

    സ്നേഹം….
    എന്നു പറഞ്ഞു പോയവൻ ആണ് എവിടെ ആണ് മകനെ മടങ്ങി വരൂ

  8. Cheriya update pratheskhikkunnu

  9. Bro vegam idu cheruthannellum kuzhappam illa katha ezuthunnathu niruthittilla ennu orppikkallo entho ii kathakku Njan addict ayapolle eppollum ithine patti mathram chintha 3 manikur pubg kalichond irunma Njan athokke niruthi jolikk idakkupollum Njan katha vayikkunnu nirthan thonnilla plz boro next part idu waiting aa

  10. അടുത്ത പാർട്ട് എവിടെ ബ്രോ?

  11. നെടുമാരൻ രാജാങ്കം

    തിരക്കുകളിലാണ് എന്ന് മനസ്സിലായി. അതല്ലേ ഇത്രേം വയ്ക്കുന്നെ…..?? ഞാൻ ആദ്യം മുതലേ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടപെട്ട ഒരു കഥയാണേ……. ❤️

    എപ്പോഴും silent ആയിരുന്നു ഞാൻ. എന്ന് വച്ചാൽ silent ആയി വരും, വായിക്കും, ഇഷ്ടപ്പെടും, അടുത്തതിനായി കാത്തിരിക്കും. ഇപ്പൊ ഒട്ടും ഷെമിക്കാൻ പറ്റാത്തത് കൊണ്ടാ ഞാൻ വല്ലതുമൊക്കെ കുറിക്കാന്ന് വച്ചേ. പിന്നെ ഓരോ പാർട്ടിനും കമന്റ് ഇടാത്തത് വേറൊന്നും കൊണ്ടല്ല., എന്റെ മനസ്സിലുള്ളത് കമന്റായി ഇവിടെ തന്നെ കാണുന്നു. എന്റെ മനസ്സ് വായിച്ചെടുത്ത പോലാ ഓരോരുത്തരും കമന്റ് ഇടണേ ? എന്താ ചെയ്യാ…..??

    ഇനിയും wait ചെയ്യാം എത്ര നാൾ വേണോ…..??

    WITH LOVE PAILET OFFICER NEDUMAARAN RAJANGAM………. ❤️

  12. Update bro ??

    1. അദ്ദേഹം ഒരു പ്രവാസിയ 14 hrs maximum duty ഉണ്ടാകും അതിന്റെ ഇടയില്‍ bro ഈ story എഴുതുന്ന അപ്പോ അതിന്റേതായ റിസ്ക് brok ഉണ്ടാകും ഞാനും ഒരു pravasiyan
      നല്ല ഒരു story bro നിര്‍ത്തിയിട്ട് പോകരുത് Eee story അത്രമാത്രം നെഞ്ചില്‍ കയറി തിരിച്ചു വരും എന്ന prathikshayode

      മറ്റൊരു പ്രവാസി ❤

  13. ? നിതീഷേട്ടൻ ?

    ബ്രോ യുടെ തിരക്കുകൾ മനസ്സിലാവും, നിങ്ങടെ കംഫർട്ട് നോക്കിയിട്ട് സാവധാനം മതി, എന്നത്തേയും പോലെ മികച്ച ഒര് പാർട്ട് തന്നെ കിട്ടുമെന്നും അറിയാം – കാത്തിരിക്കാൻ തയ്യാറാണ്. Take care mhn ?

  14. Villan DK harshan ഇവെരുടെ ഒക്കെ കഥകൾക് ഒരുപാട് ആരാധകര് ഉണ്ട് പക്ഷെ വയിക്ക് വെച്ച് ഇട്ടു പോവുന്ന അവസ്ഥയാണ് ഇപ്പൊ ഉള്ളത് അല്ലെങ്കിൽ മുടിന്യ waiting കഥയുടെ flow തെന്നെ വായനക്കാർക്ക് നഷ്ടപ്പെട്ടു പോവുന്ന gap

  15. അറക്കളം പീലി

    കാത്തിരുന്നു മടുത്തു എന്നൊെക്കെ പറയുന്നവരോട്, ep15 ൽ D K പറഞ്ഞിട്ടുണ്ടായിരുന്നു ജോലിയുടെയോ മറ്റോ ആവശ്യത്തിനായി എങ്ങോ പോകുകയാണ് 3 മാസം കഴിഞ്ഞേ അടുത്ത പാർട്ട് വരൂ എന്ന്.എന്നിട്ടും പുള്ളി 1 – 1.5 മാസത്തിനുള്ളിൽ ep 16 തന്നു. കുറ്റം പറയുന്നവർ ഒന്ന് മനസ്സിലാക്കണം കണ്ട നാട്ടിൽ പോയി പണിയെടുത്ത് കിട്ടുന്ന ഒഴിവിലൊക്കെയാണ് പുള്ളി എഴുതുന്നത്. അത് കൊണ്ട് ഇത്തിരി കാത്തിരിക്കണം.എന്നിട്ടും പറ്റാത്തവരാണേൽ ദേണ്ടേ അങ്ങോട്ട് മാറി ഇരുന്നോ .

    1. പുള്ളി വേറെ സൈറ്റിൽ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ അതിനു time ഉണ്ട് ഇവിടെ മാത്രം ഇല്ല ഇപ്പൊ ഏകദേശം ഇതിൽ ഉള്ള മിക്ക കഥകളുടെയും അവസ്ഥ ഇത് തെന്നെ

      1. പുള്ളി ഇപ്പോ അവിടെയും സ്റ്റോപ്പ് ചെയതു

        1. Site yethanu?

  16. ഞാൻ കുറ്റം പറയുകയാണ് എന്നൊന്നും തോന്നരുത്. എല്ലാ എഴുത്തുകാരും കണക്കാ വായനക്കാരുണ്ട് എന്നറിഞ്ഞാൽ പിന്നെ ഭയങ്കര ഡിമാൻഡ് ആണ്. കാത്തിരുന്നു മടുപ്പിക്കും

    1. Sathyamaan…sathyathinta mukham vikrithamaanallo…athaanenn thonnunnu ippozhathe trend…valya oraal thudangi vechu…bakkiyellaavarum follow cheyyunnu…

      Nammuda manassinta aavashyamaayipoyille…kaathirikaam… ❤️

  17. Poli part nxt part epozha bro w8ng aanu tto ????❤❤❤?

  18. Nxt part udane tharan 10k vachu thar amennu paranju poya aala 10 k poyitt 1 k polum illa. Ee oru kadhku veandi mathram ivade keriyirgannoru undu. Brooo update soon any positive news. Thirakk ariyanjittala ee noval athramel priyapettathanennirikke mattellam njan manapoorvam marakunnu

  19. ചേട്ടാ കാത്തിരുന്ന് മടുത്തു. അടുത്ത പാർട്ട്‌ എപ്പളാ വരുന്നെന്ന് എങ്കിലും പറയാവോ.

  20. Nice bro nalla kadha njan eppoyum kayari nokkumayirnnu vanno enn ariyan njan ithuvare vayichathil enikk ettavum ishtapetta kadha ithanu❤️

    Adutha part enna publish chayyunne oru update thannirunnel valare nannayirnu

  21. ആശാനേ എന്നാണ് ആശാനേ അടുത്ത പാർട്ടു വരാൻ പോകുന്നെ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ.
    ഒരു ചെറിയ update എങ്കിലും തരണേയണ്ണാ

  22. കീടാണു 2.0

    അട്ത്ത പാർട്ട് എന്നാ…?? ഉടനേ വരൂന്നാ പറഞ്ഞേ..

  23. Heyy guys

    Rand peear nalla frnds aayirikkm..clgilokke orumichaavm poovaa..angne oru mazhakkaalath avan avale peedippikkum..prgnent aavm..nnt avale kettum..aval nalloru nartthaki aavum..adhood koode nrttham upeekshikkum..kallynm kynj oru dhivasam chilanka pidich aval karayunnadh avan kaanum..nnt avale veendum nrtham cheyyaan kond poovum..ingne oru story illee..adhinte name endhaanenn ariyunnavar onn paranj theruo plss….

    1. അവളും ഞാനും തമ്മിൽ By ദത്താത്രേയൻ ?

  24. അപ്പുറം എഴുതിയത് എൻങ്കിലും ഇവിടെ പോസ്റ്റ് ചെയ്ത് കൂടെ ഇവിടെ കുറേ പേർ കാത്തിരികുന്നില്ലേ

    1. ? നിതീഷേട്ടൻ ?

      അപ്പുറം?

  25. എന്റെ പൊന്നോ അത്രേ പറയുന്നുള്ളു ???

Comments are closed.