⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 2992

പുലർക്കാല സൂര്യ രശ്മികൾ  രുദ്രന്റെ മുറിയിലേക്ക് ഇരച്ചു കയറി…..
അവിടെ ബെഡിൽ കിടന്ന് സുഖമമായി ഉറങ്ങുകയാണ് പാർവതി…..

പുറത്ത് നിന്നും വരുന്ന കിളികളുടെയും അണ്ണാൻ കുഞ്ഞിന്റെയും മനോഹര സംഗീതം അവളുടെ കാതിലേക്ക് ഇരച്ചു കയറി…..

പാറു പതിയെ തന്റെ കണ്ണുകൾ തുറന്നു…. ഇരുൾ നിറഞ്ഞ ആ മുറിയിലേക്ക് വെളിച്ചം കടന്നിരുന്നു……

കനവിൽ കണ്ട ആ സ്വപ്നം കണ്മുന്നിൽ കണ്ട സത്യം പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു……

ആ കാതുകളിൽ അപ്പോഴും മുഴങ്ങി കേട്ടുകൊണ്ടിരുന്നത് അവന്റെ വാക്കുകളാണ്…..

.'”” ” നിനക്കായി ഞാൻ വരും ദേവി…..
ഓർമ്മയുടെ ചങ്ങലയിൽ നിന്നും  മോചിതനായി  എന്റെ പെണ്ണിനെ  കൊതിതീരുവോളം സ്നേഹിക്കാൻ ഞാൻ വരും……'”””

അതായിരുന്നു ആ വാക്കുകൾ…..
അവളുടെ ചുണ്ടിൽ അറിയാതെ ഒരു ചെറു നാണത്തിൻ പുഞ്ചിരി നിറഞ്ഞു…….

ഇന്നലെ അറിഞ്ഞ വേദനകൾ എല്ലാം ഒരു ഉറക്കം കഴിഞ്ഞേഴുന്നേറ്റതും മാറിയിരുന്നു…

പാറു എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു….
അതിനുള്ളിൽ ഉള്ള വലിയ കണ്ണാടിയിലേക്ക് പാറുവിന്റെ കണ്ണുകൾ പോയി…..

ഇന്നലെ കരഞ്ഞു തീർത്ത കണ്ണീരിന്റെ ഉണങ്ങിയ പാട് അവളുടെ കവിളിൽ കിടക്കുന്നു….. കണ്ണിൽ എഴുതിയ കണ്മഷി പരന്നിരിക്കുന്നു…. ആകെ കോലം കെട്ടോരു രൂപം…..

പാറു ടാപ് തുറന്ന് മുഖം നന്നായി കഴുകി…. നല്ല ഉന്മേഷം തോന്നിപ്പോയി അവൾക്ക്…..
വെള്ളം വീണപ്പോൾ അടഞ്ഞ കണ്ണുകൾ അവൾ പതിയെ തുറന്നു……

അവിടെ കണ്ണാടിയിൽ തെളിഞ്ഞ അവളുടെ രൂപത്തെ കണ്ട് പാറു ഒന്ന് അനങ്ങുവാൻ പോലും സാധിക്കാതെ നിന്നുപോയി…..

അവളുടെ അതെ രൂപം…..
മറ്റൊരു ഭാവത്തിൽ അവളെ നോക്കി നിൽക്കുന്നു…..
മുഖം കഴുകിയപ്പോൾ പോയ കണ്ണീരിൻ പാട് ആ മുഖം ഉണ്ടായിരുന്നു…..
മുഖത്ത് വീണ ജല കണികകൾ അതിൽ നിന്നും മാഞ്ഞു പോയിരുന്നു…..

ആ മുഖമെല്ലാം വല്ലാതെ ക്രോതതാൽ ചുവന്നിരിക്കുന്നു….. രക്തം കലർന്ന അവളുടെ കണ്ണുകളിൽ ഒന്ന് മാത്രമാണ് പാർവതി കണ്ടത്……

അടങ്ങാത്തപക……

ആ മുഖം അവളെ തന്നെ ഇമവെട്ടാതെ നോക്കി നിൽക്കുന്നു…. ഒരു ശത്രുവിനെ പോലെ…..
കണ്മുന്നിൽ കാണുന്ന ആ അതിശയത്തിൽ നിന്നും ഓടിമറയുവാൻ തോന്നി അവൾക്ക്….
എന്നാൽ ആ ദേഹം നിഛലമായിരുന്നു…..
കാരണം ആ കണ്ണാടിയിൽ കാണുന്ന അവളുടെ പ്രതിബിബം പാർവതിയുടെ ഉള്ളിലെ മനസ്സാക്ഷി തന്നെ ആയിരുന്നു…..

ആ രൂപം അവളെ നോക്കിയൊന്ന് പുച്ഛത്തോടെ ചിരിച്ചു……

‘”” പാർവതി………
പാർവതി വീര പാണ്ടി…..
ക്ഷേത്രീയനിൽ നിന്നും ജന്മം കൊണ്ടവൾ…
എത്ര വലിയ പ്രതിസന്ധിയെയും  തരണം ചെയ്യാൻ  പഠിച്ചവൾ…..
കോളേജിൽ  രാക്ഷസി എന്നറിയപ്പെട്ട  പെണ്ണ്…..
നീ ആകെ മാറി  പാർവതി…..
കുറച്ചുനാളുകൾക്കു മുമ്പ് വരെ  നീ നിൽക്കുന്ന സ്ഥാനത്ത്    നിന്നവളാണ് ഞാൻ…. ഇന്ന് എന്റെ സ്ഥാനത്ത്    നീ നിൽക്കുന്നു…..
ആലോചിച്ചുനോക്കൂ പാർവതി……
ഈ ചെയ്യുന്നത്  ശരിയാണോ….
നീയാ അസുരനെ പ്രണയിച്ചു തുടങ്ങിയോ….
വേണ്ട പാർവതി…..
അവൻ നിനക്ക് ചേർന്നവൻ അല്ല……
അകന്നു പോ…..
അവനിൽ നിന്നും  അകന്നു പോ…..
അവൻ മരണമാണ്….നീ ജീവിതവും….
മരണത്തിൽനിന്ന്  ജീവിതം കണ്ടെത്തുന്നത്  അസാധ്യമാണ്……
കൊലയാളിയാണ് രുദ്രൻ…..
അവന്റെ ശക്തികളാൽ നീയും  ഇന്ന് കൊലയാളി തന്നെയാണ്…..
ഇതെല്ലാം അറിഞ്ഞിട്ടുകൂടി നിനക്ക് ഉള്ളിലെ സ്നേഹം  അവന് നൽകുവാൻ  തീരുമാനിച്ചോ…..?
അവന്റെ വരവിനായി നീ കാത്തിരുന്നോ…?
നീ കാണുന്ന കനവുകളും  അവന്റെ സാമീപ്യവും  എല്ലാം വെറും  നുണകൾ മാത്രമാണ്….
സ്നേഹിച്ചതും ആശിച്ചതും എല്ലാം  നഷ്ടമാകുവാൻ ആണ് നിന്റെ വിധി…..

ഇവിടെയും അത് തന്നെ നടക്കും….

അർഹതയില്ലാത്ത ഈ സ്നേഹത്തിൽ നിന്നും  പുറത്തു വാ  പാർവതി…..
രുദ്രൻ വെറും മിഥ്യയാണ്……
വെറും മിഥ്യ…….'””

ആ രൂപം  അവളോട് പറഞ്ഞ വാക്കുകളാണവ…..
അതിനൊന്നും  മറുപടി കൊടുക്കാൻ പോലും  ആ നാവ് പൊന്തിയില്ല…..

വെറും നിമിഷങ്ങൾ കൊണ്ട്  ആ പ്രതിബിംബത്തിൽ കണ്ടാ  രൂപം  മറഞ്ഞു പോയി…….
എല്ലാത്തിനും സാക്ഷിയായ   അവൾക്കുള്ളിലെ  മനസ്സാക്ഷിയിൻ വാക്കുകൾ ആയിരുന്നു അവ…..

ഒന്നും ഉൾകൊള്ളുവാൻ പോലും  അവൾക്ക് സാധിച്ചില്ല….. ആ മനസ്സ് പിന്നെയും പിന്നെയും പറയുന്നു…..
ആ അസുരന്റെ സ്നേഹം  അവൾക്കായി  മാറ്റിവയ്ക്കപ്പെട്ടതാണ് എന്ന്……

എന്നാൽ ആ മനസ്സാക്ഷിയിൻ സത്യങ്ങൾ അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു…..
അല്പം നേരം അതെല്ലാം ഓർത്ത് തന്നെ അവൾ നിന്നു…..
പിന്നീട് അതിന്റെ കെട്ട് മാറിയതും പാറു ഡ്രസ്സ്‌  എല്ലാം മാറ്റി ഒന്ന് കുളിക്കുവാൻ തന്നെ തീരുമാനിച്ചു….. കുളി കഴിഞ്ഞ് ഒരു നീല ചുരിതാറും തലയിലെ ഈറൻ ഉണങ്ങാൻ ഒരു ടവലും ചുറ്റി പാർവതി പുറത്തേക്ക് വന്നു….

ആ മുറി ഇപ്പോഴാണ് അവൾക്ക് കുറച്ചുകൂടി വ്യക്തമായി കാണുവാൻ സാധിച്ചത്….

ആ ചുവരിൽ എവിടെയും തന്റെയും രുദ്രന്റെയും വിവാഹ ഫോട്ടോ ഇല്ല….
ഉള്ളത് മുഴുവൻ അവന്റെയും ദേവൂവിന്റെയും ചിത്രങ്ങൾ മാത്രമാണ്….

മുഖത്തിന്റെ പാതി കറുപ്പ് കലർന്ന ദേവുവിന്റെ ചിത്രങ്ങൾ…..
മുറിയുടെ നടുക്ക് ഭാഗത്തായി ഒരു വലിയ പെയിന്റിംഗ് കൂടെ അവൾ കണ്ടു….
അതും അവളുടെ തന്നെ ആയിരുന്നു….

എന്നാൽ അതിലെ ദേവുവിന് സൗദര്യം കൂടുതലായിരുന്നു…..
കാരണം അവളുടെ കവിളിൽ ആ കറുത്ത പൊട്ട് ഇല്ലാ…..

പാറുവിന് ശരിക്കും അവളോട് അസൂയ തോന്നിപ്പോയി….
അവൻ തന്റേത് ആയിട്ട് പോലും ആ മനസ്സ് ഇപ്പോളും ഭൂമിയിൽ ഇല്ലാത്ത ഒരുവളുടെ കയ്യിൽ തന്നെ ആയിരുന്നു…..

അവളുടെ കണ്ണുകളിൽ സങ്കടത്തിന്റെ ഒരു തുള്ളി നീർ ചാൽ തെളിഞ്ഞു വന്നു…..
ഇത് അവളുടെ മുറി തന്നെയാണ്….
എന്നിട്ട് കൂടി മറ്റൊരു ഭാര്യ ഭർതൃ ദമ്പദികളുടെ മുറിയിൽ കയറിയ പോലെ തോന്നിപ്പോയി അവൾക്ക്…..

കണ്ണെല്ലാം തുടച്ചുകൊണ്ട് പാർവതി പുറത്തേക്ക് നടന്നു…..
കല്യാണ തിരക്കുകൾ എല്ലാം ഒഴിഞ്ഞിരുന്നു അവിടെ….

അടുക്കളയിൽ ചെന്നപ്പോൾ അവിടെ ലക്ഷ്മിയമ്മയും രാധമ്മയും റോസമ്മയും എല്ലാം നിൽപ്പുണ്ട്…..

രാവിലേക്ക് ഉള്ള പാചകത്തിൽ ആണവർ….
അവളും അവിടേക്ക് ചെന്നു…..

‘”” ദേ മോള്‌ വന്നല്ലോ…..'””

അവൾ അവിടേക്ക് വരുന്നത് കണ്ടതും റോസമ്മ വിളിച്ചു പറഞ്ഞു….. ലക്ഷ്മിയമ്മയും രാധമ്മയും അവളെ നോക്കി പുഞ്ചിരി തൂകി…..

‘”” മൂന്നാളും നല്ല പണിയിൽ ആണല്ലോ….
എന്നെ കൂടെ കൂട്ടോ…..'””

പാറു കുറുമ്പോടെ ചോദിച്ചു….

‘”” പിന്നെ എന്താ…..
കൂട്ടാലോ…..
നീ കുറച്ചു ചായ വച്ച് എല്ലാർക്കും കൊണ്ട് കൊടുക്ക്…..'””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” ഒരു ഓളത്തിന് ചോതിച്ചതാ…..
അപ്പോളേക്കും പണി തന്നല്ലോ എന്റെ അമ്മ കുട്ടി…….'””

‘”” പണി തരാൻ എനിക്കൊരു മടിയുമില്ല മോളെ……
ഇത് കഴിഞ്ഞിട്ട് വേറെ പണിയും തന്നേക്കാം…..'””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” ഹമ്മ്……
ഇന്ന് തൊട്ട് അമ്മായിയമ്മ ആണല്ലോ….
അതിന്റെ ഭരണം ആയിരിക്കും….'””

രാധമ്മയാണ് അത് പറഞ്ഞത്…..

‘” ഒന്ന് പോടീ….
ഇവളെന്നും എന്റെ മോളാ…..
അങ്ങനെ അമ്മായിയമ്മ ആയൊന്നും ഉപമിക്കണ്ടാ….. അല്ലെ മോളെ…..'””

‘”” ആന്നെ……
ഈ ചെറിയമ്മക്ക് കുശുമ്പാ…..
കുശുമ്പി രാധമ്മ…..'””

പാറു കളിയാക്കിക്കൊണ്ട് പറഞ്ഞു…..

‘”” ഓ….
അമ്മക്ക് പറ്റിയ മോള്‌ തന്നെ….'””

‘”” അയ്യേ….
എന്റെ രാധ കൊച്ച് പിണങ്ങിയോ….
ഈ സുന്ദരിയും എന്റെ അമ്മയല്ലേ….
ഇപ്പൊ അമ്മമാരെ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പറ്റാത്ത അവസ്ഥയാ എനിക്ക്…..
ഇതൊക്കെ ആരോട് പറയാനാ ഞാൻ….'””

പാറു രാധമ്മയെ ചേർത്ത് പിടിച്ചുകൊണ്ടാണ് അത് പറഞ്ഞത്…. അവർ അവളെ നോക്കി പുഞ്ചിരിച്ചു….

‘”” സോപ്പിന്റെ കാര്യത്തിൽ നീയാ ഇന്ദുവിനെ കടത്തി വെട്ടും…..
ഹമ്മ്…..
നടക്കട്ടെ നടക്കട്ടെ…..'””

രാധ പറഞ്ഞു….
പാറു ഒരു ചെറു പുഞ്ചിരിയോടെ ചായ പത്രം എടുത്ത് അതിൽ പാൽ തിളപ്പിക്കാൻ വച്ചു….

‘”” പാറു…….'””

തിരിഞ്ഞു നിന്ന് പാൽ തിളക്കാൻ വയ്ക്കുന്ന പാർവതിയെ ലക്ഷ്മിയമ്മ വിളിച്ചു….

‘”” ഹാ…..…….'””

‘”” അവൻ ഇന്നലെ പോയല്ലേ……'””

ലക്ഷ്മിയമ്മയുടെ ചോദ്യം കേട്ടതും പാറു ചെറുതായോന്ന് വാടി…. അവൾ അതെ എന്ന അർത്ഥത്തിൽ ഒന്ന് മൂളുക മാത്രമാണ് ചെയ്തത്…..

‘”” അത് ഞാനിന്നലെ പ്രധീക്ഷിച്ചതാ മോളെ…. അവനങ്ങനെ ആർക്കും പിടി കൊടുക്കില്ല… വാശിക്കാരനാ…
പക്ഷെ ഇന്നല്ലേൽ നാളെ എന്റെ മോളെ ഉറപ്പായും സ്നേഹിക്കും അവൻ……'””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” അതൊന്നും കുഴപ്പില്ല അമ്മേ…
എന്നെ സ്നേഹിക്കാൻ അല്ലെ നിങ്ങൾ ഉള്ളെ… അതൊക്കെ മതി ന്നെ തല്ക്കാലം…'””

പാറു ദൂരത്തേക്ക് നോക്കിയാണ് അത് പറഞ്ഞത്…. അവരാരും ഒന്നും പറഞ്ഞില്ല… കാരണം അവളുടെ ദുഃഖം എന്തെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു….

‘” വ്….. ഹാ…….
ഹ്മ്മേ……ച്ചായാ ആയില്ലേ……'””

പെട്ടെന്നാണ് കൊട്ടുവായുടെ കൂടെ ഒരു സ്വരം അവിടെ ഉയർന്നത്…. എല്ലാവരും വാതിൽക്കളിലേക്ക് നോക്കി….

ഉറക്കപ്പിച്ചിൽ മുടിയൊക്കെ നാഗ വല്ലിയെ പോലെ വച്ചുകൊണ്ട് കണ്ണും തിരുമ്മി വന്നു നിൽക്കുന്ന അച്ചു….. അത് കണ്ട എല്ലാവർക്കും ചിരിയാണ് വന്നത്….. വന്ന ചിരിയെ ആരും തടഞ്ഞു വച്ചില്ല….

ആ കലവറ അവർ ചിരിപ്പുര ആക്കി….

ഉറക്കപ്പിച്ചിലും കണ്ണ് മിഴിച്ചു തുറിച്ചു നോക്കി അച്ചു അവരെ….

‘”” ഇതിനും മാത്രം കിണിക്കാൻ ഇവടെ എന്താ ഉണ്ടായേ….. ചായ ആയോ എന്നല്ലേ ചോയ്ച്ചേ……””

അച്ചു ചുണ്ട് കൂർപ്പിച്ചുകൊണ്ട് ചോദിച്ചു അവരോട്….

‘”” ന്റെ മോളെ……
നീ എന്നെ നാണം കെടുത്തുമല്ലോ….
ന്ത്‌ കോലാടി ഇത്……'””

രാധമ്മ താടിക്ക് കയ്യും കൊടുത്തുകൊണ്ട് ചോദിച്ചു…. അച്ചു അതൊന്നും വലിയ ചെവി കൊടുക്കാതെ സ്ലാബിൽ കേറി ഇരുന്ന് തല ചൊറിഞ്ഞു….. ഉറക്കം അപ്പോളും വിട്ടു മാറിയിട്ടില്ല കക്ഷിക്ക്…..

അപ്പൊ തന്നെ അവളുടെ തുടയിലേക്ക് തന്നെ കൈയിലുകൊണ്ട് നല്ലൊരു അടി കിട്ടിയിരുന്നു…. അതും ലക്ഷ്മിയമ്മയുടെ കയ്യാൽ… അച്ചു ഒന്ന് ചാടി പിടഞ്ഞു താഴേക്ക് ചാടി…..

‘” ആ……..
എന്താമ്മാ ഇത്……
എന്റെ കാല് പോയി……'””

‘””  പിന്നെ തല്ലാതെ……. ഇങ്ങനാണോ പെണ്ണുങ്ങൾ അടുക്കളേൽ കേറാ…. നിനക്കൊന്ന് കുളിച്ചു വന്നാ എന്താ…
അതും പോരാതെ ഇവടെ വന്ന് തലയും ചൊറിയുന്നു…..'””

ലക്ഷ്മിയമ്മ ചോദിച്ചു…..

‘”” ഇതൊക്കെ ദിവസോം ഞാൻ ചെയ്യുന്നതല്ലേ എന്റമ്മേ….'”

അച്ചു പാതി കണ്ണടച്ച് നിന്നുകൊണ്ട് പറഞ്ഞു…..

‘”” എന്റമ്മേ…. അവളിനിയും എഴുന്നേറ്റിട്ടില്ല….. ഡീ അച്ചു…..
ഇന്നലെ എന്ത് ദിവസാണെന്ന് വല്ല ഓർമ്മയും ഉണ്ടോ…..'””…

പാറു ചോദിച്ചു…..

‘” ഇന്നലെ എന്താ….. ഞായറാഴ്ച അല്ലെ……
i know i know……..'””

‘”” ന്റെ കൃഷ്ണാ….
ഇങ്ങനെ ഒന്നിനെ ആണല്ലോ എനിക്ക് മരുമോൾ ആയി തന്നെ…
എടി ഇന്നലെ നിന്റെ കല്യാണം ആയിരുന്നു….
ദാ കണ്ടോ കഴുത്തിൽ
എന്റെ മോൻ കെട്ടിയ താലി……'”

രാധമ്മ പറഞ്ഞു…..

‘”” ഹോ……
ഞാൻ മറന്നുപോയി മമ്മി…..
സോറി…..'””

അച്ചു പറഞ്ഞു…..

‘””എന്റെ മോള്‌ കൂടുതൽ ഒന്നും പറയണ്ടാ…..
ദാ ഇത് കൊണ്ടുപോയി അവന് കൊടുക്ക്….'”

രാധമ്മ പറഞ്ഞു…..

‘”” അല്ലാ…. അപ്പൊ എനിക്ക്…'””

‘”” തല്ക്കാലം നിനക്കില്ല….
ഇത് കൊണ്ടുപോയി കൊടുത്തു വാ… എന്നിട്ട് തരാ…
ഇതൊക്കെ ഇനി നീ ശീലിക്കേണ്ട കാര്യം ആണല്ലോ അച്ചു….……'””

രാധമ്മ പറഞ്ഞതും അല്പം മുഷിപ്പോടെ നിന്നു അവൾ…

‘” ഇതൊക്കെ കുറച്ചു ഓവർ ആണ് ട്ടോ…ഫ്രീ ബേർഡ് ആയ എന്നെ തളക്കാൻ നോക്കാ നിങ്ങൾ ഓൾഡ് മമ്മീസ്……'”

അച്ചു എല്ലാരേം നോക്കികൊണ്ട് പറഞ്ഞു….

‘”” അച്ചുമോൾക്ക് വിഷമായോ…..
ഞങ്ങളാരും നിർബന്ധിച്ചിട്ട് അല്ലല്ലോ…
അവനെ തന്നെ വേണമെന്ന് വാശി പിടിച്ചു കല്യാണം കഴിച്ചിട്ടല്ലേ…..
അനുഭവിച്ചോ…..'””

രാധമ്മ ഒരു ചെറു ചിരിയോടെ പറഞ്ഞു….
പിന്നെ മറ്റൊരു മാർഗ്ഗവും ഇല്ലാത്തത് കൊണ്ട് അച്ചു എന്ന പെൺസിംഹം ചായയുമായി നന്ദുവിന്റെ മുറിയിലേക്ക് പോയി….…..

????????

136 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐?? fan

    Settaa, october kazhinj, november kazhinj, december kazhinj. 2022 mothathil kazhinj. january iipo kazhiyum. masam aayi setta, enthelum onn paranjitt poo, gap idalle setta

  2. ❤️❤️❤️❤️♥️♥️♥️♥️

    1. Next part eppoya

  3. എന്താണ് DK ബ്രോ കൊറയായല്ലോ കാണാൻ ഇല്ലല്ലോ പുതിയ പാർട്ടു? എവടയാണ് ബ്രോ?
    ഇടക്കെക്ങ്കിലും ഒന്ന് വന്നു രണ്ടക്ഷരം പറഞ്ഞു പോ കാത്തിരിക്കുന്നു ഞങ്ങളുടെ ഒരു സമാധാനത്തിനു!കാത്തിരിക്കുന്നു ട്ടോ അടുത്ത പാർട്ടിനായി ?
    നിങ്ങളെ പോലുള്ളവരാണ് ഞങ്ങളെ ഇവിടെ പിടിച്ചു നിരുത്തുന്നത് അവരെ മിസ്സ്‌ ചെയ്യുമ്പോൾ എന്തോ പോലെ തോന്നുന്നു
    പിന്നെ മാസങ്ങൾ ആയി കടന്നു പോകുന്നത് അപരാജിതൻ, ആദിത്യഹൃദയം,ദേവാസുരൻ ഇതൊക്കെയാണ് ഇവിടെ എന്നെ പിടിച്ചു നിർത്തുന്നത് ഇവരുടെ ഒന്നും ഒരു അപ്ഡേറ്റ് പോലും വരുന്നില്ല അറിയാം, അവർക്കും തിരക്കുകൾ ഉണ്ടാകും എന്നാലും ഒരുപാടു മിസ്സ്‌ ചെയ്യുന്നു ഇപ്പോൾ ആരെങ്കിലുമൊക്കെ വരണേ എന്നാണ് ഇപ്പോൾ പ്രേതീക്ഷിക്കുന്നത് ??

  4. DK bro kure ayi kathirikkunnu udane oru update tharumo? Broyude insta id ankilum onnu kittiyirunnenkil kollam ayirunnu.. Broyude story vayikkan vendi mathram anu varunnath… Udane varum yannu pratheeshikkunnu… ??

  5. Ivan vishyam anallo story porattu

    1. DK ine nerett ariyanna arellum ondo onnu vvilichu para

  6. Bro evidenu oru vivarom ellallo adutha bhagam odane enganum kano

  7. വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു….

    സ്ഥിരം വലിയ പാർട്ട് അല്ല….

    10k മാത്രേ ഉള്ളു….

    അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??

    സ്നേഹം….
    എന്നു പറഞ്ഞു പോയവൻ ആണ് എവിടെ ആണ് മകനെ മടങ്ങി വരൂ

  8. Cheriya update pratheskhikkunnu

  9. Bro vegam idu cheruthannellum kuzhappam illa katha ezuthunnathu niruthittilla ennu orppikkallo entho ii kathakku Njan addict ayapolle eppollum ithine patti mathram chintha 3 manikur pubg kalichond irunma Njan athokke niruthi jolikk idakkupollum Njan katha vayikkunnu nirthan thonnilla plz boro next part idu waiting aa

  10. അടുത്ത പാർട്ട് എവിടെ ബ്രോ?

  11. നെടുമാരൻ രാജാങ്കം

    തിരക്കുകളിലാണ് എന്ന് മനസ്സിലായി. അതല്ലേ ഇത്രേം വയ്ക്കുന്നെ…..?? ഞാൻ ആദ്യം മുതലേ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടപെട്ട ഒരു കഥയാണേ……. ❤️

    എപ്പോഴും silent ആയിരുന്നു ഞാൻ. എന്ന് വച്ചാൽ silent ആയി വരും, വായിക്കും, ഇഷ്ടപ്പെടും, അടുത്തതിനായി കാത്തിരിക്കും. ഇപ്പൊ ഒട്ടും ഷെമിക്കാൻ പറ്റാത്തത് കൊണ്ടാ ഞാൻ വല്ലതുമൊക്കെ കുറിക്കാന്ന് വച്ചേ. പിന്നെ ഓരോ പാർട്ടിനും കമന്റ് ഇടാത്തത് വേറൊന്നും കൊണ്ടല്ല., എന്റെ മനസ്സിലുള്ളത് കമന്റായി ഇവിടെ തന്നെ കാണുന്നു. എന്റെ മനസ്സ് വായിച്ചെടുത്ത പോലാ ഓരോരുത്തരും കമന്റ് ഇടണേ ? എന്താ ചെയ്യാ…..??

    ഇനിയും wait ചെയ്യാം എത്ര നാൾ വേണോ…..??

    WITH LOVE PAILET OFFICER NEDUMAARAN RAJANGAM………. ❤️

  12. Update bro ??

    1. അദ്ദേഹം ഒരു പ്രവാസിയ 14 hrs maximum duty ഉണ്ടാകും അതിന്റെ ഇടയില്‍ bro ഈ story എഴുതുന്ന അപ്പോ അതിന്റേതായ റിസ്ക് brok ഉണ്ടാകും ഞാനും ഒരു pravasiyan
      നല്ല ഒരു story bro നിര്‍ത്തിയിട്ട് പോകരുത് Eee story അത്രമാത്രം നെഞ്ചില്‍ കയറി തിരിച്ചു വരും എന്ന prathikshayode

      മറ്റൊരു പ്രവാസി ❤

  13. ? നിതീഷേട്ടൻ ?

    ബ്രോ യുടെ തിരക്കുകൾ മനസ്സിലാവും, നിങ്ങടെ കംഫർട്ട് നോക്കിയിട്ട് സാവധാനം മതി, എന്നത്തേയും പോലെ മികച്ച ഒര് പാർട്ട് തന്നെ കിട്ടുമെന്നും അറിയാം – കാത്തിരിക്കാൻ തയ്യാറാണ്. Take care mhn ?

  14. Villan DK harshan ഇവെരുടെ ഒക്കെ കഥകൾക് ഒരുപാട് ആരാധകര് ഉണ്ട് പക്ഷെ വയിക്ക് വെച്ച് ഇട്ടു പോവുന്ന അവസ്ഥയാണ് ഇപ്പൊ ഉള്ളത് അല്ലെങ്കിൽ മുടിന്യ waiting കഥയുടെ flow തെന്നെ വായനക്കാർക്ക് നഷ്ടപ്പെട്ടു പോവുന്ന gap

  15. അറക്കളം പീലി

    കാത്തിരുന്നു മടുത്തു എന്നൊെക്കെ പറയുന്നവരോട്, ep15 ൽ D K പറഞ്ഞിട്ടുണ്ടായിരുന്നു ജോലിയുടെയോ മറ്റോ ആവശ്യത്തിനായി എങ്ങോ പോകുകയാണ് 3 മാസം കഴിഞ്ഞേ അടുത്ത പാർട്ട് വരൂ എന്ന്.എന്നിട്ടും പുള്ളി 1 – 1.5 മാസത്തിനുള്ളിൽ ep 16 തന്നു. കുറ്റം പറയുന്നവർ ഒന്ന് മനസ്സിലാക്കണം കണ്ട നാട്ടിൽ പോയി പണിയെടുത്ത് കിട്ടുന്ന ഒഴിവിലൊക്കെയാണ് പുള്ളി എഴുതുന്നത്. അത് കൊണ്ട് ഇത്തിരി കാത്തിരിക്കണം.എന്നിട്ടും പറ്റാത്തവരാണേൽ ദേണ്ടേ അങ്ങോട്ട് മാറി ഇരുന്നോ .

    1. പുള്ളി വേറെ സൈറ്റിൽ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ അതിനു time ഉണ്ട് ഇവിടെ മാത്രം ഇല്ല ഇപ്പൊ ഏകദേശം ഇതിൽ ഉള്ള മിക്ക കഥകളുടെയും അവസ്ഥ ഇത് തെന്നെ

      1. പുള്ളി ഇപ്പോ അവിടെയും സ്റ്റോപ്പ് ചെയതു

        1. Site yethanu?

  16. ഞാൻ കുറ്റം പറയുകയാണ് എന്നൊന്നും തോന്നരുത്. എല്ലാ എഴുത്തുകാരും കണക്കാ വായനക്കാരുണ്ട് എന്നറിഞ്ഞാൽ പിന്നെ ഭയങ്കര ഡിമാൻഡ് ആണ്. കാത്തിരുന്നു മടുപ്പിക്കും

    1. Sathyamaan…sathyathinta mukham vikrithamaanallo…athaanenn thonnunnu ippozhathe trend…valya oraal thudangi vechu…bakkiyellaavarum follow cheyyunnu…

      Nammuda manassinta aavashyamaayipoyille…kaathirikaam… ❤️

  17. Poli part nxt part epozha bro w8ng aanu tto ????❤❤❤?

  18. Nxt part udane tharan 10k vachu thar amennu paranju poya aala 10 k poyitt 1 k polum illa. Ee oru kadhku veandi mathram ivade keriyirgannoru undu. Brooo update soon any positive news. Thirakk ariyanjittala ee noval athramel priyapettathanennirikke mattellam njan manapoorvam marakunnu

  19. ചേട്ടാ കാത്തിരുന്ന് മടുത്തു. അടുത്ത പാർട്ട്‌ എപ്പളാ വരുന്നെന്ന് എങ്കിലും പറയാവോ.

  20. Nice bro nalla kadha njan eppoyum kayari nokkumayirnnu vanno enn ariyan njan ithuvare vayichathil enikk ettavum ishtapetta kadha ithanu❤️

    Adutha part enna publish chayyunne oru update thannirunnel valare nannayirnu

  21. ആശാനേ എന്നാണ് ആശാനേ അടുത്ത പാർട്ടു വരാൻ പോകുന്നെ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ.
    ഒരു ചെറിയ update എങ്കിലും തരണേയണ്ണാ

  22. കീടാണു 2.0

    അട്ത്ത പാർട്ട് എന്നാ…?? ഉടനേ വരൂന്നാ പറഞ്ഞേ..

  23. Heyy guys

    Rand peear nalla frnds aayirikkm..clgilokke orumichaavm poovaa..angne oru mazhakkaalath avan avale peedippikkum..prgnent aavm..nnt avale kettum..aval nalloru nartthaki aavum..adhood koode nrttham upeekshikkum..kallynm kynj oru dhivasam chilanka pidich aval karayunnadh avan kaanum..nnt avale veendum nrtham cheyyaan kond poovum..ingne oru story illee..adhinte name endhaanenn ariyunnavar onn paranj theruo plss….

    1. അവളും ഞാനും തമ്മിൽ By ദത്താത്രേയൻ ?

  24. അപ്പുറം എഴുതിയത് എൻങ്കിലും ഇവിടെ പോസ്റ്റ് ചെയ്ത് കൂടെ ഇവിടെ കുറേ പേർ കാത്തിരികുന്നില്ലേ

    1. ? നിതീഷേട്ടൻ ?

      അപ്പുറം?

  25. എന്റെ പൊന്നോ അത്രേ പറയുന്നുള്ളു ???

Comments are closed.