⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 2992

സൂര്യ ഭഗവാന്റെ ശോഭ ഭൂമിയുടെ അങ്ങേ തലക്കിലേക്ക് സഞ്ചരിച്ചു കഴിഞ്ഞിരുന്നു….

ഇന്ന് പൗർണമിയാണ്…..
ഇരുളിൽ പോലും നിലാ വെളിച്ചം ചൊരിയുന്ന പൗർണമി…..

ഗ്ലാസിൽ നിറച്ച പാലുമായി ഒരു സെറ്റ് സാരിയും ഉടുത്ത് അവളാ മുറിയിലേക്ക് കയറി ചെന്നു…..

അച്ചു എന്ന അശ്വതി…..
ഇന്ന് തൊട്ട് അവളുടെ സ്വർഗ്ഗവും നരകവും എല്ലാം ആ മുറിയാണ്…. തന്റെ പ്രാണ നാഥൻ വസിക്കുന്ന മുറി….

അകത്തേക്ക് കയറിയതും പൂക്കളാൽ അലങ്കൃതമായ വലിയ കട്ടിൽ ആണവൾ കണ്ടത്…..

വെള്ള പുതച്ച ബെഡ് ഉള്ള മനോഹരമായ കട്ടിൽ….. ചുറ്റിനും അവളുടെയും നന്ദുവിന്റെയും ഫോട്ടോകൾ തൂക്കി വച്ചിരിക്കുന്നു…..

ചുമരിൽ തൂക്കി വച്ചിരിക്കുന്ന കല്യാണ മാല….ഒരു സൈഡിൽ ആയി കുന്ന് കൂടി കിടക്കുന്ന വിവാഹ സമ്മാനങ്ങൾ… അതിന്റെ എല്ലാം ഇടക്ക് അവൾ തിരഞ്ഞത് അവനെ മാത്രമാണ് …….

നന്ദുവിനെ എവിടെയും കാണ്മാനില്ല…..
അച്ചുവിന്റെ കണ്ണുകൾ  എല്ലായിടത്തും പരധി  അകത്തേക്ക് നടന്നു….. മൈലാഞ്ചി അണിഞ്ഞ  ആ മനോഹരമായ കയ്യിൽ  തന്റെ പ്രാണനാഥന് പങ്കിടുവാൻ അവൾ കൊണ്ടുവന്ന  ഒരു ഗ്ലാസ് പാല് ഉണ്ടായിരുന്നു…..

അച്ചു അത്  അവിടെയുള്ള ഒരു ടേബിളിനു മുകളിൽ  വച്ചു…… പെട്ടെന്നാണ് ആ മുറിയുടെ വാതിൽ അടയുന്ന ശബ്ദം അവൾ കേട്ടത്……
പൊടുന്നനെ ഒരു ഞെട്ടലോടെ  അവൾ തിരിഞ്ഞു നോക്കി…..

അവിടെ വാതില്ക്കൽ ചാരി  അവൻ നിന്നിരുന്നു….. അവളുടെ മാത്രമായ നന്ദൻ….  ആ സുന്ദരനായ  ചെറുപ്പക്കാരന്റെ കവിളിൽ  നുണക്കുഴി  തെളിഞ്ഞിരുന്നു…. ഇതുവരെയും അവൾ കാണാത്ത  ഒരുതരം ഭാവം….

അത് കണ്ടപ്പോൾ  അവൾക്ക് പോലും നാണമായി….. അവളിൽനിന്നും കണ്ണെടുക്കാതെ   അവൻ ആ മുറിയുടെ  ലോക്ക്  ഇട്ടു….
ആ കണ്ണുകളെ അവൾക്ക് നേരിടുവാൻ പോലും സാധിക്കാത്ത അത്ര വശ്യത ഉണ്ടായിരുന്നു….

അവന്റെ ബലവാനായ കാലുകൾ മുന്നോട്ട് ചലിച്ചു.

നന്ദന്റെ സാമിഭ്യം അടുക്കുതോറും അശ്വതി കൂടുതൽ ബലക്ഷയ ആവും പോലെ തോന്നിയിരുന്നു…. അവളുടെ ശരീരത്തിൽ എല്ലാം ഒരു വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു….

അകമേ തെളിഞ്ഞ ആ പെണ്ണിൻ നാണത്തിന് അവനെയൊന്ന് നോക്കുവാൻ പോലും ധൈര്യം വന്നില്ല….

ആ കണ്ണുകൾ ഭൂമിയിൽ ആണെങ്കിലും അവളുടെ മനസ്സ് അറിഞ്ഞിരുന്നു…..
അവന്റെ സാമിഭ്യത്തെ….

ഞൊടിയിടയിൽ തന്റെ ഇടുപ്പിൽ അവന്റെ കരം അമർന്നതും അച്ചു ശരിക്കുമോന്ന് വിറച്ചുപോയി…..

മിഴിഞ്ഞു വന്ന കണ്ണുകളോടെ അവളവനെ നോക്കുമ്പോൾ ആ കണ്ണുകളിൽ മുഴുവനായും പ്രേമത്തെയാണ് അവൾ കണ്ടത്……

വിയർപ്പും പെർഫ്യൂമും കലർന്ന അവന്റെ വാസന അവളിൽ എന്തോ വല്ലാത്ത മാറ്റങ്ങൾ സൃഷ്ടിച്ചു തുടങ്ങി…..

‘”” അച്ചൂസേ………'””

ആർദ്രമായ അവന്റെ ആ വിളിയിൽ ആ പെണ്മനം വല്ലാതെ വിറച്ചു പോയി…..

‘””” എന്താടി പെണ്ണെ ഒന്നും മിണ്ടാത്തത്….'””

അവൻ ഒരിക്കൽ കൂടി അവളെ നോക്കി ചോദിച്ചു…..

‘”” അ… അത്…..
ഞാൻ……
പാല്…..'””

‘”” ആഹാ…..
പാൽക്കാരി പാല് തരാൻ വന്നതാണോ….'”

അവന്റെ വർത്തമാനം കേട്ടതും അച്ചു ഒന്ന് മുഖം കൂർപ്പിച്ച് അവനെ നോക്കി…..

‘”” അയ്യടാ……
പെണ്ണങ് ചുവന്നുപോയി…..
ഈ നാണം എന്ന സാധനം ഒക്കെ നിനക്ക് ഉണ്ടോടി…..'””

നന്ദു ചോദിച്ചു……

‘”” എനിക്ക് നാണം ഒന്നുമില്ല…..'””

അച്ചു പറഞ്ഞു…..

‘”” ഓ ഹോ….. നാണം ഇല്ലേ…..
എന്നാ അതൊന്ന് കാണണമല്ലോ….'””

എന്നും പറഞ്ഞുകൊണ്ട് അവന്റെ വിരൽ അവളുടെ അണിവയറിൽ ഒന്ന് അമർത്തി പിച്ചി….. അച്ചു നിന്ന നിൽപ്പിൽ ഒന്ന് ചാടിപ്പോയി…..

‘”” ടാ പട്ടി…….
കുറച്ചു പയ്യെ ഒക്കെ നുള്ളടാ…..
എന്റെ കൃഷ്ണാ….
വയറിൽ  പാടായിന്ന് തോന്നുന്നു……കാട്ടാളൻ..'””

അച്ചു അവനെ നോക്കി അല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു……

‘””ഒരു നുള്ള് കിട്ടിയപ്പോളേക്കും കാന്താരിയുടെ തനി മുഖം പുറത്ത് വന്നല്ലോ….. അവളുടെ ഒരു നാണം….'”

‘”” പോടാ……'””

‘”” ഹ ഹ ഹ ഹ……
ഈ രാത്രി വഴക്ക് കൂടാൻ ആണോ പെണ്ണെ…. നമുക്ക് തുടങ്ങേണ്ടെ…..??.'””

ഒരു വശ്യമായ ചിരിയോടെ നന്ദു ചോദിച്ചു….
അത് കണ്ടപ്പോൾ അവൾക്ക് തന്നെ എന്തോ പോലെ തോന്നി…..

‘”” എന്ത് തുടങ്ങുന്ന കാര്യാ എന്റെ മോൻ പറഞ്ഞു വരുന്നേ……'”

‘”” ഓഹ്…..
ഒന്നും അറിയാത്ത പോലെ……'””

‘”” എനിക്കൊന്നും അറിഞ്ഞൂടാ……'””

‘”” അറിയില്ലാ…..'””

‘”” ഹമ്…. ഹും…..'””

അവളൊരു ചെറു പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി കാണിച്ചു…..

‘”” എന്നാലേ……
ഇന്ന് ഞാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുവാൻ പോവുകയാണ്… ഒരു ഭ്രാന്തനെ പോലെ….'””

‘”” ആണോ……??'””

‘”” ആന്നെ…..'””

‘”” എന്നാ പൊന്ന് മോൻ എന്നെ ഒന്ന് വിട്ടേ…..'””

‘”” വിടാനോ…..
എന്തിനു….'””

‘”” വിട്…..
ഞാൻ പറയാ….. ‘””

അച്ചു പറഞ്ഞു…. നന്ദു അവളുടെ ഇടുപ്പിൽ നിന്നും കയ്യെടുത്തു…. അച്ചു അവനെയൊന്ന് നോക്കി…. ആ കണ്ണുകൾക്ക് പോലും ഒരു വല്ലാത്ത ആകർഷണം….

.'”” നന്ദുവേട്ടാ……'””

ആർദ്രമായ കാമ സ്വരത്താൽ അവളവനെ വിളിച്ചതും നന്ദു ശരിക്കും വിറച്ചുപോയി….

‘”” എ…. എ.. എന്താ……'””

അവൻ വിക്കി വിക്കിയാണ് ആ വിളി കേട്ടത്…..
അത് കണ്ടപ്പോൾ അവൾ തന്നെയൊന്ന് ചിരിച്ചുപോയി…..

‘”” എന്ത് പറ്റി……
കാറ്റ് പോയോ……'””

‘”” എ…ഏയ്‌…..
നീ അങ്ങനെ വിളിച്ചപ്പോ…..
എങ്ങനാ അത് പറയാ…..'””

‘”” ഒന്നും പറയണ്ടാ…..
ഈ മുഖം കണ്ടപ്പോ തന്നെ എല്ലാം മനസ്സിലായി……
ഇത്രേ ഉള്ളല്ലേ…..'””

‘”” ഇത്രയൊന്നുമല്ല മോളെ…..
ഇനി നീ എന്തൊക്കെ കാണാൻ കിടക്കുന്നു….
പിന്നേയ്…..
ഈ ബലൂണിന്റെ കാറ്റ് അങ്ങനൊന്നും പോവില്ല….. “”

‘”” ആണോ നന്ദൂട്ടാ…..'””

‘”” അതേല്ലോ അച്ചൂട്ടി……'””

ഒരു ചെറു മന്ദാഹാസത്തോടെ അവൾ ആ പാൽ എടുത്ത് അവന് നീട്ടി…..

‘”” അമ്മ തന്ന് വിട്ടതാ…..
ഏട്ടന് കുടിക്കാൻ…..'”””

അവൾ പറഞ്ഞു…..

‘”” ഏട്ടന് മാത്രമാണോ….
അതോ……'””

‘”” ബാക്കി വച്ചാ ഞാനും കുടിക്കും…..'””

അച്ചു പറഞ്ഞു…. നന്ദു ഒരു ചെറു പുഞ്ചിരിയോടെ ആ ഗ്ലാസ്സിലെ പാൽ കുടിച്ചിറക്കി….പകുതി എത്തിയതും അവനാ പാൽ അവൾക്ക് നേരെ നീട്ടി…..

‘”” ദാ…..
ബാക്കി വച്ചിട്ടുണ്ട്…..
എന്റെ പെണ്ണ് കുടിച്ചോ…..'””

അവനത് പറഞ്ഞതും അല്പം നാണം കുണുങ്ങി അച്ചുവത് വാങ്ങി കുടിച്ചിറക്കി…. കുടിച്ചു തീർന്നതും ആ പാലിന്റെ അംശം അവളുടെ ചുണ്ടിനു മുകളിൽ ഒരു മീശ പോലെ വന്നിരുന്നു…..

‘”” മുഴുവൻ കുടിച്ചോ……'””

നന്ദു ചോദിച്ചു…..

‘”” കണ്ണ് കാണില്ലേ….
ദേ നോക്കിയേ…..'””

‘”” എന്നാലും കുറച്ചു ബാക്കി ഉണ്ടല്ലോ…..'””

‘”” ബാക്കിയൊക….
എവടെ…. എനിക്ക് കാണാൻ ഇല്ലല്ലോ….'””

‘”” കാണുന്നില്ലേ….
എന്ന ഞാൻ കുടിച്ചോട്ടെ…..'””

അച്ചു ഒന്നും മനസ്സിലാവാതെ അവനെ നോക്കി…..

‘”” ബാക്കി ഉണ്ടെങ്കിൽ കുടിച്ചോ…..'””

അവൾക്ക് കാര്യം പിടി കിട്ടിയിരുന്നില്ല…. അതാണ് അങ്ങനെ പറഞ്ഞത്…..
ഞൊടിയിടയിൽ നന്ദു അവളുടെ ഇടുപ്പിൽ പിടിച്ച് ആ ചുണ്ട് വായിലാക്കി….. അച്ചു ശരിക്കും ഷോക്ക് ഏറ്റ പോലെ നിന്നുപോയി….

നന്ദു ആ ചുണ്ടിൽ നിന്നും പിടിവിട്ട് അവളെ  നോക്കി…..

‘”” ഹാ……
കുടിച്ചു…..
പക്ഷെ അച്ചുസേ…..
പാലിന് അല്പം മധുരം കൂടിയോ എന്നൊരു സംശയം……'”

നന്ദു പറഞ്ഞു…..

‘”” അയ്യടാ…..
ഒരുപാട് പതപ്പിക്കല്ലേ……
ഒന്ന് പറഞ്ഞിട്ട് ഒക്കെ വേണ്ടേ…..
എന്തൊരു ആക്രാന്തം ആണിത്…..'””

അച്ചു ചോദിച്ചു…..

‘”” അതുണ്ടല്ലോ അച്ചു……
നിന്നെ കാണുമ്പോൾ ഒക്കെ ഇപ്പോ വികു വല്ലാത്ത കുറുമ്പാ…..'”

‘”” വികുവോ….
അതാര്…..'””

അച്ചു ചോദിച്ചു…..

‘”” അതോ…..
അത് നിന്റെ കള്ള കാമുകൻ…..'””

നന്ദു ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…..

‘”” ദേ മനുഷ്യാ…..
വൃത്തികേട് പറഞ്ഞാ ഉണ്ടല്ലോ…..'””

“” ഹ ഹ ഹ ഹ…..
അപ്പോളേക്കും ചൂടായി എന്റെ പെണ്ണ്….
കള്ള കാമുകന്മാർ ഉണ്ടാവുന്നത് നല്ലതല്ലേ….'””

‘”” ദേ നന്ദു…..
വേണ്ടാട്ടോ…..'””

അവന്റെ സംസാരം അവൾക്ക് അങ്ങേ അറ്റം ദേഷ്യം നിറച്ചിരുന്നു….

‘”” അങ്ങനെ പറയല്ലേ…..
എല്ലാം വേണം…. അവൻ എന്തോരം കൊതിച്ചതാ……നിനക്ക് വേണ്ടി വ്രതം വരെ എടുത്തു…..'””

‘”” ഇങ്ങനെ ഒക്കെയാണോ നിന്റെ മനസ്സിലിരിപ്പ്…..
എന്നെ തൊടണ്ട പോ…..'””

അവൻ അവളിൽ നിന്നും അകലാൻ നോക്കി…. പക്ഷെ നന്ദു പിടിച്ച പിടിയെ ഒരടി പോലും മാറാൻ സമ്മതിച്ചില്ല…..

‘”” ഇതാണ് പെണ്ണുങ്ങളുടെ കുഴപ്പം….
കേട്ട പാതി കേൾക്കാത്ത പാതി വഴക്കാവും….എടി ഈ വികു ആരാന്ന് അറിയോ….'””

നന്ദു ചോദിച്ചു….

“” ആരായാലും എനിക്കെന്താ…..'””

.'”” എന്നാലും അറിയുന്നത് നല്ലതല്ലേ…..
അവന്റെ മുഴുവൻ പേരാണ് വികാര ജീവി….
എന്നിലെ വികാര ജീവി….
നിന്നെ മോഹിക്കുന്ന വികാര ജീവി….
നമ്മളെ അച്ഛനും അമ്മയും ആക്കുന്ന വികാര ജീവി……
ആകെ മൊത്തത്തിൽ ഇവനാണ് മോളെ ജീവി……..'””

‘”” ശേ…. അതായിരുന്നൊ……'””

‘”” അതായിരുന്നു…….'””

‘” ഛെ….
ഞാൻ കരുതി……'””

അച്ചു പല്ല് കടിച്ചു ചിരിച്ചു…..

‘”” നീ എന്ത് കരുതി…..??'””

“” ഏയ്…..
ഒന്നുല്ല……'””

‘”” ഹാ…..
പറ പെണ്ണെ……'”

‘”” ഏട്ടനൊന്ന് പോയെ…..'””

‘”” അങ്ങനെ ഒന്നും പോവില്ല…..
നീ എന്താ കരുതിയത്…..'”‘

നന്ദു ചോദിച്ചു…..

‘”” അതുണ്ടല്ലോ…….
ഞാൻ കരുതി…….
ഇത്രേം നാൾ സ്നേഹിച്ചത് ഒരു ബാലൻ k നായരെ ആണോ എന്ന് കരുതിപ്പോയി…..
പക്ഷെ അല്ലാ…..
മൈ പുരുഷൻ ചാലാ നല്ലവരു…..
അലണ്ടി ഭർത്ത ഉന്നടുക്കു ഗരവപടുന്നനു……..'””

‘” കർത്താവേ തെലുഗോ…….
നീ ആരാടി……
ഇതൊക്കെ എവിടുന്ന്….. ‘””

‘”” മോനെ വികു…..
അച്ചു എന്ന മിത്രത്തെ നിനക്കറിയു….
അശ്വതി എന്ന ശത്രുവിനെ നിനക്കറിയില്ല….'”

അച്ചു അല്പം ഗമയോടെ പറഞ്ഞു…..

‘”” ഓഹോ…..
അപ്പൊ നീയാണല്ലേ സരസമ്മ ഏലിയാസ് ചാക്കി….. “”

‘”” ഒന്ന് പോടാ അവിടുന്ന്……'””

‘”” ഏഹ്…..
കെട്ട്യോനെ പോടാ എന്നോ….
നീ കൊള്ളാല്ലോടി ഹമുക്കേ….'””

അവനത് പറഞ്ഞതും അച്ചു നന്ദുവിലേക്ക് കൂടുതൽ ചേർന്ന് നിന്നു…

“” അതേയ് മോനെ നന്ദുട്ടാ…..
എന്റെ കെട്ട്യോനെ ഞാൻ പോടാ വാടാ എന്നൊക്കെ വിളിക്കും…. ചിലപ്പോ ചേട്ടാ ഏട്ടാ എന്നും വിളിക്കും…..'””

‘”” ആണോടി കാ‍ന്താരി……'”

‘”” അതേല്ലോ……
അല്ലാ മോനെ…..
ഇങ്ങനെ നിന്നാ മതിയോ…..
കാര്യത്തിലേക്ക് കടക്കണ്ടേ…. ‘”

ഒരു കൂസലും ഇല്ലാതെ അവളത് ചോദിച്ചപ്പോ നന്ദു ശരിക്കും വിറച്ചുപോയി….

‘” ക് ക് ക് ക് കാര്യമോ…..
എന്തോന്ന് കാര്യം…..'””

‘”” ക് ക് ക്  കാര്യമല്ല…..
കാര്യം……
എന്തെ…. വികാര ജീവിക്ക് ഒന്നും അറിഞ്ഞൂടെ…..'””

അച്ചു ഒരു ചെറു ചിരിയോടെ ചോദിച്ചു…..

‘”” എടി ഭാര്യേ…..
നീ ഇത്ര ഫാസ്റ്റ് ആയിരുന്നോ….ഇതാണോ ന്യൂ ജനറേഷൻ……
എന്നാവാ……
നമുക്ക് കാര്യങ്ങളിലേക്ക് അങ്ങ് കിടക്കാ……'””

നന്ദു പറഞ്ഞു….. അച്ചു വേഗം അവനിൽ നിന്നും അകന്നു…..

‘”” നന്ദൂട്ടാ…….'””

‘”” എന്താടാ കുട്ടാ……'””

‘”” ആ ഷർട്ട് ഒന്ന് അഴിച്ചേ…..
ഞാനൊന്ന് നോക്കട്ടെ….. ‘””

അച്ചു പറഞ്ഞു…..

‘”‘ ഞാനോ……??'””

‘”” അതെ…….'”

‘”” എപ്പോ അഴിച്ചെന്ന് ചോയ്ച്ചാ പോരെ…..'””

എന്നും പറഞ്ഞുകൊണ്ട് നന്ദു തന്റെ ദേഹത്തെ ഷർട്ട് വലിച്ചൂരി എറിഞ്ഞു….
അവന്റെ ദൃഢമായ ശരീരം അവൾക്ക് മുന്നിൽ അർദ്ധ നഗ്നമായി മാറി…..
അച്ചു വശ്യമായ ഭാവത്തോടെ അവന് മുന്നിലേക്ക് ചുവടുകൾ വച്ചു…… അവളവനെ നെഞ്ചിൽ കൈവച്ച് തള്ളി ആ ബെഡിലേക്ക് വീഴ്ത്തി…..

ഒപ്പം മന്തം മന്തം നടന്ന് അവളും ബെഡിൽ കയറി അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു…..

‘”” വികാരം ഉണ്ടോ ഏട്ടാ……'””

അച്ചു ചോദിച്ചു……

‘””പിന്നെ…..
വല്ലാണ്ട്……'””

നന്ദു ഒരു സ്വപ്ന ലോകത്ത് എന്ന പോലെ പറഞ്ഞു…. അത് കേട്ടപ്പോൾ അച്ചു പൊട്ടി ചിരിച്ചു പോയി…..

‘”” എന്തിനാ ചിരിക്കൂന്നേ…..'””

നന്ദു ചോദിച്ചു….. അച്ചു പതിയെ അവന്റെ കൺകളിലേക്ക് നോക്കി…..

‘”” ചേട്ടാ…….'””

‘”” എന്തോ……'””

‘”” ചേട്ടന് എന്നോട് കാമമാണോ….. അതോ പ്രേമമാണോ….. “”

അച്ചു ചോദിച്ചു…..

‘”” അത് രണ്ടും ഒന്നല്ലേ അച്ചൂസേ……'””

‘”” ആണോ……'””

‘”” ആന്നെ……'””

‘”” എന്നാലേ….
കുറച്ചു ദിവസം നമുക്ക് പ്രേമിച്ചു കിടന്നാലോ….'””

അവളുടെ വാക്കുകൾ കേട്ടതും പന്തം കണ്ട പീച്ചാഴിയെ പോലെ നോക്കി നന്ദു……

‘”” എന്താ പറഞ്ഞെ……'””

‘”” കുറച്ചു നാൾ വികാരം അടക്കി വച്ചോളാൻ പറഞ്ഞതാ…..'””

അച്ചു ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു….

‘”” ഇത്രനാൾ അടങ്ങി ഇരുന്നതിന്റെ പാട് എനിക്കെ അറിയൂ……
ഇനിയും ഇരിക്കണോ…..'””

അവനാൽ കഴിയുന്ന സകല നിഷ്‌ക്കളങ്കതയും ആ മുഖത്ത് വരുത്തിയാണ് നന്ദു അത് ചോദിച്ചത്…..

‘”” അച്ചോടാ…..
എന്തൊരു പാവം……
ഇത്രക്ക് എക്സ്പ്രഷൻ ഇട്ട് ബുദ്ധി മുട്ടണ്ട…..
എനിക്ക് ഇന്ന് തൊട്ട് പീരിയഡ്‌സ് തുടങ്ങി…..'””

അവളുടെ വാക്കുകൾ കേട്ടതും ഇടിമിന്നൽ ഏറ്റ പോലായി അവന്റെ അവസ്ഥാ….. നന്ദു കണ്ണും മിഴിച്ച് അവളെ നോക്കി….

‘”” വല്ലാത്ത ചെയ്തായിപ്പോയി ഭാര്യേ…..'””

‘”” ഞാനെന്ത് ചെയ്യാനാ…..
ഇതൊക്കെ എല്ലാ പെണ്ണിനും നടക്കുന്നത് തന്നെ അല്ലെ…..'””

‘”” അപ്പൊ വികു……'””

‘”” ഹ ഹ ഹ ഹ ഹ ഹ…..
അവനോട് ഒരു 7 നാൾ അടങ്ങി ഇരിക്കാൻ പറാ……'””

അച്ചു പൊട്ടി ചിരിച്ചു……

‘””പോ പോത്തേ……
ഇത് എന്നാ ആദ്യം പറഞ്ഞോടെ….. വെറുതെ മോഹിപ്പിച്ചു കേറ്റിട്ട്……'””

നന്ദു ചോദിച്ചു……

‘”” അത് പിന്നെ…
ഇതൊക്കെ ഒരു രസല്ലേ നന്ദൂട്ടാ……'””

‘”” വല്ലാത്ത രസം തന്നാ……'””

നന്ദു പറഞ്ഞു….

‘”” എന്നാ മോൻ കിടന്ന് ഉറങ്ങിക്കോ….
ഞാൻ താഴെ കിടന്നോളാ…..'””

‘”” താഴെയോ…..
എന്തിനു……'””

നന്ദു ചോദിച്ചു…..

‘”” നല്ല വെള്ള വിരിപ്പാ…. രാത്രി ലീക്ക് ആയാ പണിയാ….. ആദ്യത്തെ ദിവസല്ലേ….. വേദന തുടങ്ങീട്ടുണ്ട്……'””

അച്ചു പറഞ്ഞു…..

‘”” അതൊന്നും സാരല്ല….
നീ ഇങ്ങനെ എന്റെ നെഞ്ചിൽ കിടന്നാ മതി…..””

നന്ദു പറഞ്ഞു…..

‘”” അയ്യേ….
നീ വിട്ടേ ചെക്കാ…..'””

‘””  വിടുന്നില്ല…..
ഈ അവസ്ഥയിൽ ഞാൻ വല്ലോം ചെയ്യുമെന്ന് തോന്നുന്നുണ്ടോ…..'””

നന്ദു ചോദിച്ചു…..

‘”” അതല്ലടാ…..
വീട്ടിൽ ഒക്കെ ഡേറ്റ് ആയാ പെണ്ണുങ്ങളെ ഒരു മുറിയിൽ ഇട്ട് അടക്കലാ പതിവ്…. അവരെ തൊടാൻ പോലും പാടില്ല…. അഴുക്ക……'””

അച്ചു പറഞ്ഞു…..

‘”” അത് നിന്റെ വീട്ടിൽ…. ഇവടെ അങ്ങനുള്ള ശീലങ്ങൾ ഒന്നുമില്ല…..
എനിക്ക് നീ അഴുക്കുമല്ല…..
നിന്നെ കെട്ടി കൊണ്ടുവന്നത് നിലത്ത് പാ വിരിച്ചു കിടത്താൻ അല്ല…..:”””

നന്ദുവിന്റെ വാക്കുകൾ അവൾക്ക് തള്ളുവാൻ സാധിച്ചില്ല….. അവൾ അവന്റെയാ നെഞ്ചിൽ ചൂടും ആസ്വദിച്ച് തല ചായ്ച്ചു….. അവൻ ഒരു കുഞ്ഞിനെ തലോടും പോലെ അവളെ തലോടി….

ഭാര്യ ഭർതൃ ബന്ധം എന്നാൽ വെറും താലി ചരട് കൊണ്ട് ഒന്നാവുന്നത് മാത്രമല്ല…. ഇരു ശരീരവും ഇരു മനസ്സും ഒന്നാവുക കൂടെയാണ്…..

അവരിൽ അടങ്ങുന്ന ദുഖവും സന്തോഷവും പരസ്പ്പരം പങ്കിടേണ്ടതാണ്….
പരസ്പരം തോന്നുന്ന അറപ്പ് അവരിൽ അകലം സൃഷ്ടിക്കും…..

ആ അറപ്പ് അവരിൽ ഒരു തരി പോലും ഇല്ലായിരുന്നു……പരസ്പരം ഒന്ന് ചെരേണ്ട ഈ നിമിഷം വികാരത്തെയും മറന്ന് പ്രണയത്താൽ അവരോന്നായി തീർന്നു…..

നന്ദുവിന്റെ സ്വന്തം അച്ചുവായി…..
അശ്വതിയുടെ സ്വന്തം നന്ദനായി….
അവരുടെ മാത്രം ലോകത്ത്……

?????????

136 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐?? fan

    Settaa, october kazhinj, november kazhinj, december kazhinj. 2022 mothathil kazhinj. january iipo kazhiyum. masam aayi setta, enthelum onn paranjitt poo, gap idalle setta

  2. ❤️❤️❤️❤️♥️♥️♥️♥️

    1. Next part eppoya

  3. എന്താണ് DK ബ്രോ കൊറയായല്ലോ കാണാൻ ഇല്ലല്ലോ പുതിയ പാർട്ടു? എവടയാണ് ബ്രോ?
    ഇടക്കെക്ങ്കിലും ഒന്ന് വന്നു രണ്ടക്ഷരം പറഞ്ഞു പോ കാത്തിരിക്കുന്നു ഞങ്ങളുടെ ഒരു സമാധാനത്തിനു!കാത്തിരിക്കുന്നു ട്ടോ അടുത്ത പാർട്ടിനായി ?
    നിങ്ങളെ പോലുള്ളവരാണ് ഞങ്ങളെ ഇവിടെ പിടിച്ചു നിരുത്തുന്നത് അവരെ മിസ്സ്‌ ചെയ്യുമ്പോൾ എന്തോ പോലെ തോന്നുന്നു
    പിന്നെ മാസങ്ങൾ ആയി കടന്നു പോകുന്നത് അപരാജിതൻ, ആദിത്യഹൃദയം,ദേവാസുരൻ ഇതൊക്കെയാണ് ഇവിടെ എന്നെ പിടിച്ചു നിർത്തുന്നത് ഇവരുടെ ഒന്നും ഒരു അപ്ഡേറ്റ് പോലും വരുന്നില്ല അറിയാം, അവർക്കും തിരക്കുകൾ ഉണ്ടാകും എന്നാലും ഒരുപാടു മിസ്സ്‌ ചെയ്യുന്നു ഇപ്പോൾ ആരെങ്കിലുമൊക്കെ വരണേ എന്നാണ് ഇപ്പോൾ പ്രേതീക്ഷിക്കുന്നത് ??

  4. DK bro kure ayi kathirikkunnu udane oru update tharumo? Broyude insta id ankilum onnu kittiyirunnenkil kollam ayirunnu.. Broyude story vayikkan vendi mathram anu varunnath… Udane varum yannu pratheeshikkunnu… ??

  5. Ivan vishyam anallo story porattu

    1. DK ine nerett ariyanna arellum ondo onnu vvilichu para

  6. Bro evidenu oru vivarom ellallo adutha bhagam odane enganum kano

  7. വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു….

    സ്ഥിരം വലിയ പാർട്ട് അല്ല….

    10k മാത്രേ ഉള്ളു….

    അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??

    സ്നേഹം….
    എന്നു പറഞ്ഞു പോയവൻ ആണ് എവിടെ ആണ് മകനെ മടങ്ങി വരൂ

  8. Cheriya update pratheskhikkunnu

  9. Bro vegam idu cheruthannellum kuzhappam illa katha ezuthunnathu niruthittilla ennu orppikkallo entho ii kathakku Njan addict ayapolle eppollum ithine patti mathram chintha 3 manikur pubg kalichond irunma Njan athokke niruthi jolikk idakkupollum Njan katha vayikkunnu nirthan thonnilla plz boro next part idu waiting aa

  10. അടുത്ത പാർട്ട് എവിടെ ബ്രോ?

  11. നെടുമാരൻ രാജാങ്കം

    തിരക്കുകളിലാണ് എന്ന് മനസ്സിലായി. അതല്ലേ ഇത്രേം വയ്ക്കുന്നെ…..?? ഞാൻ ആദ്യം മുതലേ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടപെട്ട ഒരു കഥയാണേ……. ❤️

    എപ്പോഴും silent ആയിരുന്നു ഞാൻ. എന്ന് വച്ചാൽ silent ആയി വരും, വായിക്കും, ഇഷ്ടപ്പെടും, അടുത്തതിനായി കാത്തിരിക്കും. ഇപ്പൊ ഒട്ടും ഷെമിക്കാൻ പറ്റാത്തത് കൊണ്ടാ ഞാൻ വല്ലതുമൊക്കെ കുറിക്കാന്ന് വച്ചേ. പിന്നെ ഓരോ പാർട്ടിനും കമന്റ് ഇടാത്തത് വേറൊന്നും കൊണ്ടല്ല., എന്റെ മനസ്സിലുള്ളത് കമന്റായി ഇവിടെ തന്നെ കാണുന്നു. എന്റെ മനസ്സ് വായിച്ചെടുത്ത പോലാ ഓരോരുത്തരും കമന്റ് ഇടണേ ? എന്താ ചെയ്യാ…..??

    ഇനിയും wait ചെയ്യാം എത്ര നാൾ വേണോ…..??

    WITH LOVE PAILET OFFICER NEDUMAARAN RAJANGAM………. ❤️

  12. Update bro ??

    1. അദ്ദേഹം ഒരു പ്രവാസിയ 14 hrs maximum duty ഉണ്ടാകും അതിന്റെ ഇടയില്‍ bro ഈ story എഴുതുന്ന അപ്പോ അതിന്റേതായ റിസ്ക് brok ഉണ്ടാകും ഞാനും ഒരു pravasiyan
      നല്ല ഒരു story bro നിര്‍ത്തിയിട്ട് പോകരുത് Eee story അത്രമാത്രം നെഞ്ചില്‍ കയറി തിരിച്ചു വരും എന്ന prathikshayode

      മറ്റൊരു പ്രവാസി ❤

  13. ? നിതീഷേട്ടൻ ?

    ബ്രോ യുടെ തിരക്കുകൾ മനസ്സിലാവും, നിങ്ങടെ കംഫർട്ട് നോക്കിയിട്ട് സാവധാനം മതി, എന്നത്തേയും പോലെ മികച്ച ഒര് പാർട്ട് തന്നെ കിട്ടുമെന്നും അറിയാം – കാത്തിരിക്കാൻ തയ്യാറാണ്. Take care mhn ?

  14. Villan DK harshan ഇവെരുടെ ഒക്കെ കഥകൾക് ഒരുപാട് ആരാധകര് ഉണ്ട് പക്ഷെ വയിക്ക് വെച്ച് ഇട്ടു പോവുന്ന അവസ്ഥയാണ് ഇപ്പൊ ഉള്ളത് അല്ലെങ്കിൽ മുടിന്യ waiting കഥയുടെ flow തെന്നെ വായനക്കാർക്ക് നഷ്ടപ്പെട്ടു പോവുന്ന gap

  15. അറക്കളം പീലി

    കാത്തിരുന്നു മടുത്തു എന്നൊെക്കെ പറയുന്നവരോട്, ep15 ൽ D K പറഞ്ഞിട്ടുണ്ടായിരുന്നു ജോലിയുടെയോ മറ്റോ ആവശ്യത്തിനായി എങ്ങോ പോകുകയാണ് 3 മാസം കഴിഞ്ഞേ അടുത്ത പാർട്ട് വരൂ എന്ന്.എന്നിട്ടും പുള്ളി 1 – 1.5 മാസത്തിനുള്ളിൽ ep 16 തന്നു. കുറ്റം പറയുന്നവർ ഒന്ന് മനസ്സിലാക്കണം കണ്ട നാട്ടിൽ പോയി പണിയെടുത്ത് കിട്ടുന്ന ഒഴിവിലൊക്കെയാണ് പുള്ളി എഴുതുന്നത്. അത് കൊണ്ട് ഇത്തിരി കാത്തിരിക്കണം.എന്നിട്ടും പറ്റാത്തവരാണേൽ ദേണ്ടേ അങ്ങോട്ട് മാറി ഇരുന്നോ .

    1. പുള്ളി വേറെ സൈറ്റിൽ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ അതിനു time ഉണ്ട് ഇവിടെ മാത്രം ഇല്ല ഇപ്പൊ ഏകദേശം ഇതിൽ ഉള്ള മിക്ക കഥകളുടെയും അവസ്ഥ ഇത് തെന്നെ

      1. പുള്ളി ഇപ്പോ അവിടെയും സ്റ്റോപ്പ് ചെയതു

        1. Site yethanu?

  16. ഞാൻ കുറ്റം പറയുകയാണ് എന്നൊന്നും തോന്നരുത്. എല്ലാ എഴുത്തുകാരും കണക്കാ വായനക്കാരുണ്ട് എന്നറിഞ്ഞാൽ പിന്നെ ഭയങ്കര ഡിമാൻഡ് ആണ്. കാത്തിരുന്നു മടുപ്പിക്കും

    1. Sathyamaan…sathyathinta mukham vikrithamaanallo…athaanenn thonnunnu ippozhathe trend…valya oraal thudangi vechu…bakkiyellaavarum follow cheyyunnu…

      Nammuda manassinta aavashyamaayipoyille…kaathirikaam… ❤️

  17. Poli part nxt part epozha bro w8ng aanu tto ????❤❤❤?

  18. Nxt part udane tharan 10k vachu thar amennu paranju poya aala 10 k poyitt 1 k polum illa. Ee oru kadhku veandi mathram ivade keriyirgannoru undu. Brooo update soon any positive news. Thirakk ariyanjittala ee noval athramel priyapettathanennirikke mattellam njan manapoorvam marakunnu

  19. ചേട്ടാ കാത്തിരുന്ന് മടുത്തു. അടുത്ത പാർട്ട്‌ എപ്പളാ വരുന്നെന്ന് എങ്കിലും പറയാവോ.

  20. Nice bro nalla kadha njan eppoyum kayari nokkumayirnnu vanno enn ariyan njan ithuvare vayichathil enikk ettavum ishtapetta kadha ithanu❤️

    Adutha part enna publish chayyunne oru update thannirunnel valare nannayirnu

  21. ആശാനേ എന്നാണ് ആശാനേ അടുത്ത പാർട്ടു വരാൻ പോകുന്നെ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ.
    ഒരു ചെറിയ update എങ്കിലും തരണേയണ്ണാ

  22. കീടാണു 2.0

    അട്ത്ത പാർട്ട് എന്നാ…?? ഉടനേ വരൂന്നാ പറഞ്ഞേ..

  23. Heyy guys

    Rand peear nalla frnds aayirikkm..clgilokke orumichaavm poovaa..angne oru mazhakkaalath avan avale peedippikkum..prgnent aavm..nnt avale kettum..aval nalloru nartthaki aavum..adhood koode nrttham upeekshikkum..kallynm kynj oru dhivasam chilanka pidich aval karayunnadh avan kaanum..nnt avale veendum nrtham cheyyaan kond poovum..ingne oru story illee..adhinte name endhaanenn ariyunnavar onn paranj theruo plss….

    1. അവളും ഞാനും തമ്മിൽ By ദത്താത്രേയൻ ?

  24. അപ്പുറം എഴുതിയത് എൻങ്കിലും ഇവിടെ പോസ്റ്റ് ചെയ്ത് കൂടെ ഇവിടെ കുറേ പേർ കാത്തിരികുന്നില്ലേ

    1. ? നിതീഷേട്ടൻ ?

      അപ്പുറം?

  25. എന്റെ പൊന്നോ അത്രേ പറയുന്നുള്ളു ???

Comments are closed.