⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 2999

ആ ദിനവും കടന്നുപോയി…..
ഇന്നാണ്……
ആ ദിവസം…..

അശ്വതി നന്ദന്റെ മാത്രമാവുന്ന ദിവസം…..
പാർവതി രുദ്രന്റെ ആവുന്ന ദിവസം….

ഇരു വിവാഹങ്ങൾ ഒരുമിച്ചു നടക്കാൻ പോകുന്ന ആ വീട്….
ആർഭാടത്താൽ പത്തര മാറ്റ് ഉയർന്നു….
കുടുംബക്കാരും നാട്ടുകാരും ആ വീട്ടിൽ തടിച്ചു കൂടി…..

അമ്പലത്തിലേക്ക് പോകുവാനായി വണ്ടികൾ നിരന്നു നിന്നു അവിടെ…..

എല്ലാം ഒരു ചെറിയ ചടങ്ങ് പോലെ നടത്തുവാനാണ് അവർ തീരുമാനിച്ചത്….

ശ്രീകുലത്ത് രുദ്രൻ പാർവതി എന്ന അനാഥ പെണ്ണിന് ജീവിതം കൊടുക്കുന്നതറിഞ്ഞ നാട്ടുകാർ എല്ലാം നന്നേ അതിശയിച്ചുപോയി…

കല്യാണ ചെക്കന്റെ കൂട്ടർ ആയാലും  പെണ്ണിന്റെ  കൂട്ടർ ആയാലും എല്ലാവരും  ആ വീട്ടിൽ നിന്ന് തന്നെയാണ്  പോകുന്നത്…..

ഇന്ദുവും ഗോമതിയും ശോഭമ്മയും റോസമ്മയും എല്ലാം പാറുവിനെയും അച്ചുവിനേയും ഒരുക്കുവാൻ അവരുടെ കൂടെ നിന്നു…..

രുദ്രനും നന്ദുവും അതി രാവിലേ തന്നെ തറവാട്ടു കുളത്തിൽ മുങ്ങി കുളിച്ച് ശുദ്ധിയായി ആ കുടുംബത്തിന്റെ സർവ്വ ഐശ്വര്യവും നിറഞ്ഞ  പരശുരാമ ക്ഷേത്രത്തിൽ  ചെന്ന്  കൈകൂപ്പി പ്രാർഥിച്ചു…..

ഏകദേശം  സമയം എട്ടുമണിയോടെ  ദക്ഷിണ നൽകുന്ന  ചടങ്ങ്  തുടങ്ങിയിരുന്നു…
രുദ്രന്റെയും നന്ദുവിന്റെയും    തല മൂത്ത കുടുംബക്കാർ  അവരുടെ വിരലുകളിൽ  മോതിരം അണിയിച്ച്  അനുഗ്രഹം നൽകി….

ഇന്ദ്രന്റെ കല്യാണത്തിൽ  വന്നാ പ്രശ്നങ്ങൾമൂലം  ഇന്ന് ആളുകൾ  കുറവാണ്…..  എന്നാലും അതൊന്നും ആരും  അറിഞ്ഞിരുന്നത് പോലുമില്ല ….
വലിയ സന്തോഷങ്ങൾക്കിടയിൽ  ഇതുപോലുള്ള  ചെറിയ ചെറിയ വിഷമങ്ങൾ  ആരും കണ്ടതായി പോലും  ഭാവിച്ചില്ല..

മുഹൂർത്തം 10 നും 11 നും ഇടക്കാണ്…ഒരു ഒമ്പതരയോടെ തന്നെ വിവാഹത്തിനായി ആളുകൾ പുറപ്പെട്ടു…..
ഗുരുവായൂർ അമ്പലത്തിൽ അവർക്കായുള്ള വിവാഹ മണ്ഡപം തയ്യാർ ആയിരുന്നു…..
ആ ദിവസം അവരുടെ 2 വിവാഹം മാത്രമേ ഉള്ളു അവിടെ….

കല്യാണ വേഷവും അണിഞ്ഞുകൊണ്ട് രുദ്രനും നന്ദുവും അവിടെ വന്നിരുന്നു….

നന്ദു ഏറെ സന്തോഷത്തിൽ ആണെങ്കിൽ പോലും രുദ്രന്റെ മുഖം പ്രസന്നമല്ല….
വിവാഹ മന്ത്രങ്ങൾ ജെബിക്കുന്ന യാഗാതനിക്ക് മുന്നിൽ ഇരു തന്ത്രിമാർ ഇരുന്ന് പൂജകൾ ചെയ്യുന്നു…..

‘”” ഇനി പെണ്ണിനെ വിളിച്ചോളൂ…….'””

ആ തന്ത്രി വിളിച്ചു പറഞ്ഞു…..
കുടുംബത്തിലെ ചിലർ ചെന്ന് പെണ്ണിനെ മണ്ഡപത്തിലേക്ക് കൊണ്ടുവന്നു….
കല്യാണ പുടവയും സ്വർണ്ണവും അണിഞ്ഞുകൊണ്ട് അശ്വതി ആദ്യം അവിടേക്ക് വന്നു…..

ഒരുക്കി വച്ച മണ്ഡപത്തിന് ചുറ്റും മൂന്ന് തവണ വലം വച്ചുകൊണ്ട് അവൾ നന്ദുവിന്റെ അടുക്കൽ വന്നിരുന്നു….

അവനെ ഒന്ന് നോക്കുവാൻ പോലും നാണമായിരുന്നു അവൾക്ക്….
വർഷങ്ങളായുള്ള അവളുടെ കാത്തിരിപ്പിന്റെ അവസാന നിമിഷം….

ഏറെ വൈകാതെ തന്നെ അടുത്ത വധുവും അവിടേക്ക് കടന്നുവന്നു……

പാർവതി…….

മഹാ രുദ്രന്റെ പാർവതി…..
അവന്റെ ശക്തി……

താലി മാല വച്ച തലവുമായി ആരെയും ഒന്ന് നോക്കുക പോലും ചെയ്യാതെയാണ് അവൾ വന്നത്……

രുദ്രന്റെ കണ്ണുകൾ അറിയാതെ അവൾക്കടുത്തേക്ക് പോയി…..

അവൻ പോലുമൊന്ന് നോക്കിനിന്നുപോയി ആ അപ്സര സൗധര്യത്തെ…..
ഒരു ചുവന്ന കല്യാണ പട്ടിൽ….
സ്വർണ്ണാഭരണങ്ങൾ അണിഞ്ഞുകൊണ്ട് അപ്സര സൗധര്യത്തിൽ അവിടെ വരുന്ന കല്യാണ പെണ്ണ്…..

ആ കണ്ണുകൾ പോലും മുന്നോട്ട് നോക്കുന്നില്ല…..
രുദ്രൻ പെട്ടെന്ന് സ്വയം നിയന്ത്രിച്ചുകൊണ്ട് തന്റെ കണ്ണ് മാറ്റി……

പാറു ആ മണ്ഡപത്തെ മൂന്ന് തവണ ചുറ്റി വന്ന് പൂജിക്കാൻ ഉള്ള തലം അവിടെ വച്ചു…..
അതിൽ…. അവൾക്കായുള്ള മഞ്ഞ ചരട് ഉണ്ടായിരുന്നു…..

രുദ്രന്റെ അടുക്കൽ ഇരുന്നതും അവൾ അറിയാതെ അവനെയൊന്ന് നോക്കിപ്പോയി…..

അവന്റെ കണ്ണുകൾ മറ്റെവിടെയോ അലസമായി പോയിരിക്കുന്നു….
തന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്ത പ്രവർത്തിയെ കണ്ട് ആ ദേവിയുടെ മനം ചുട്ട് നീറി…..

പൂജാ വിധികൾ നടന്നു…..

‘”” ഇനി പെണ്ണിന്റെ അച്ഛൻ അല്ലെങ്കിൽ ആ സ്ഥാനത്ത് ഉള്ള ഒരാൾ വന്ന് താലി എടുത്ത് കൊടുക്കാ….'””

പൂജാരി വിളിച്ചുപറഞ്ഞു….

അദ്ദേഹത്തിന്റെ ആ ചോദ്യം അച്ചുവിനും പാറുവിനും ഏറെ വിഷമമാണ് ഉണ്ടാക്കിയത്…. കാരണം അങ്ങനെ ആരുമില്ല……

ദേവരാജൻ അവിടെ നിൽക്കുന്ന ശങ്കര മേനോനെ നോക്കി…..

‘”” ശങ്കരാ…..
പോയി താലി എടുത്ത് കൊടുക്ക്….
നിന്റെ മക്കൾ അല്ലെ അവർ…..'””

മുത്തശ്ശന്റെ വാക്കുകൾ കേട്ട പുത്ര ദുഃഖം അനുഭവിക്കുന്ന ആ പിതാവിന്റെ കണ്ണുകൾ ചെറുതായി നനഞ്ഞു…..
അദ്ദേഹം സന്തോഷ പൂർവ്വം മണ്ഡപത്തിലേക്ക് കയറി ചെന്നു….. ആദ്യം നന്ദുവിനു താലി എടുത്ത് കൊടുത്തു….
പിന്നീട് രുദ്രനും…..

‘”” ഇനി താലി കെട്ടിക്കോളൂ……'””

പൂജാരി പറഞ്ഞു…..
രുദ്രൻ ഒന്ന് മടിച്ചുകൊണ്ട് ആൾ കൂട്ടത്തിലേക്ക് നോക്കി….
അവിടെ തന്റെ മാതാവ് നിന്നിരുന്നു….
നിറ കണ്ണുകളോടെ അവർ താലി കേട്ടുവാൻ പറഞ്ഞു…..

കല്യാണ കച്ചേരിക്ക് കൊണ്ടുവന്ന ആളുകൾ സംഗീതത്തിന്റെ വീര്യം കൂട്ടി…..
നന്ദു അശ്വതിയുടെ കഴുത്തിൽ താലി ചാർത്തി….

ഒപ്പം തൊട്ടപ്പുറെ രുദ്രനും അവളുടെ കഴുത്തിൽ താലി ചാർത്തി….. ഇന്ദു അവളുടെ കഴുത്തിലെ മുടിയിഴകൾ മാറ്റി കൊടുത്തിരുന്നു….

രുദ്രൻ അണിഞ്ഞ താലി അവളുടെ കഴുത്തിൽ മൂന്ന് തവണ കെട്ടിട്ട് തന്റെ ജീവിത സഖിയായി സ്വീകരിച്ചു….

അവൾ അവന്റെ മാത്രമായി…..

മഹാദേവൻ പാർവതി ദേവിയെ തന്റെ പാതിയായി സ്വീകരിച്ചു കഴിഞ്ഞു….
അതും…..
ആ ദേവിക്ക് ഏറ്റവും പ്രിയങ്കരനായ കണ്ണന്റെ മുന്നിൽ വച്ച്…..

പ്രകൃതി പോലും അവരുടെ സങ്കമത്തിൽ ആനന്ദം പങ്കുവച്ച് മഴയായ് പെയ്തിറങ്ങി….

അവർ…..
രുദ്രപാർവതിയായി മാറി…..

???????

-തുടർന്ന് വായിക്കുക-

ചോര നിറത്താൽ ചുവന്ന് കിടക്കുന്ന ആ ഭയാനകമായ ആകാശത്തേക്ക് ഒരു കരുത്തനായ പോരാളിയിൻ കണ്കൾ പതിച്ചു…..

അയാൾ അതിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്…..

ശാന്തമായ അപകടം….
അതാണ് ആ ലോകത്ത്…..

എന്നാൽ ഇന്ന് ആ ശാന്തത പോലും വിറക്കും വിധം അവിടമാകെ വന്യമായിരിക്കുന്നു….

ഇതുവരെ അവിടെ കാണുക പോലും ചെയ്യാത്ത കാർമേഘത്താൽ ആ ലോകം കൂടുതൽ ഇരുണ്ട് പോയി…..

ചുറ്റിനും വീശുന്ന തീയിൻ ചൂടുള്ള കാറ്റ്….
കൊടും കാറ്റായി മാറി…

ആ ലോകം തന്നെ വിറച്ചുപോയി…..

ഇതെല്ലാം നോക്കി അവൻ നിന്നിരുന്നത് ഒരു വലിയ കോട്ടക്ക് മുകളിലാണ്….
ആ വന്യത അവനെ ഭയപ്പെടുത്തിയില്ല….
കണ്ണിൽ തീ ആളി കത്തിക്കുകയാണ് ചെയ്തത്…..

ഒരു തരം അടങ്ങാത്ത പക….

” My lord “

ഒരു മനോഹരമായ  സ്ത്രീ ശബ്ദം കേട്ടാണ്  അവൻ അതിൽ നിന്നെല്ലാം ശ്രദ്ധ മാറ്റിയത്…..
മനോഹരമായ  കറുത്ത ആടയണിഞ്ഞ് ഒരു സുന്ദരി….. അവനായി  എന്നും കരുതിവെച്ച  ആ പുഞ്ചിരി  അവിളിൽ ഇപ്പോഴുമുണ്ട് …..

‘”” ഹെല……..'”

അവൻ ആർദ്രമായി  അവളെ വിളിച്ചു…..
ഹെല അവന്റെ മുഖത്തേക്ക് നോക്കി…. അത് ക്രോധത്താൽ ആകെ മാറിയിരിക്കുന്നു  ….

അസുര റാണിയായ അവൾ ആ അസുര രാജാവിന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു

‘”” അവർ ഒന്നിച്ചല്ലേ…….??'””

ഹെല ചോദിച്ചു…..

“” ഹ്മ്മ്……
അതെ….. അവനിലെ അസുരനെ പോലും നിയന്ത്രിക്കാൻ പ്രാപ്തിയായി ജന്മം കൊണ്ട അവളിലേക്ക് തന്നെ അവൻ അലിഞ്ഞു ചേർന്നിരിക്കുന്നു …….'””

ഒരുതരം അനിഷ്ടത്തോടെയാണ് അവനത് പറഞ്ഞത്…. ഹെല അവനെ നോക്കി ചെറുതായി പുഞ്ചിരി തൂകി…..

‘”” അങ്ങ് സർവ്വ നരകത്തിന്റെയും അതിപനാണ്…..
ഈ ചെകുത്താൻ കൂട്ടത്തിൻ തലവനാണ്…
സകല സൃഷ്ട്ടിയിലെയും ദുഷ്ട്ട ശക്തികൾ അങ്ങയെ ദൈവമായി കാണുന്നു…..
ഞങ്ങളുടെ രാജാവായി കാണുന്നു….
ഇന്നോളം അങ്ങയുടെ കൂടെ യുദ്ധം ചെയ്ത ഒരു ദൈവവും ജീവനോടെ തിരികെ പോയിട്ടില്ല…
പിന്നെയാണോ ഈ ദേവാസുരൻ….'””

ഹെലയുടെ വാക്കുകൾ കേട്ടതും അവൻ അവളെ ഒന്ന് നോക്കി…..

‘”‘ ഇന്നുവരെ കണ്ടതല്ല ഹെല ഇത്….
നീ പറഞ്ഞത് ശരിയാണ്….
അവൻ….
എനിക്ക് മുന്നിൽ ആരുമല്ല….
പക്ഷെ…..
അവൻ നന്മയുടെ ഭാഗം നിന്നാൽ എന്റെ ലക്ഷ്യം വൈകിയേക്കാം….
കാരണം നമ്മൾ പോരാടാൻ പോകുന്നത് ഒരു ദൈവത്തോടല്ല….
ഒരു അസുരനോടല്ല….
ഞാൻ ജനിച്ച അതെ മാർഗ്ഗത്തിൽ നിന്നും ഉത്ഭവിച്ച ദേവാസുരനോടാണ്‌….
ഒരുപക്ഷെ….
നമുക്ക് മുന്നിൽ ഉള്ള സമയം അവൻ കാരണം നഷ്ട്ടം ആയേക്കാം….'”

അവൻ പറഞ്ഞു…..

‘”” അരുതാത്ത ചിന്ത വേണ്ട…..
അങ്ങക്കൊപ്പം ഒരു വലിയ പട തന്നെയുണ്ട്….
അവരുടെ സേനക്ക് ചിന്തിക്കുവാൻ പോലും സാധിക്കാത്ത അത്ര വലിയ പട….
അവരെ ഒക്കെ നേരിട്ട് അങ്ങയുടെ മുന്നിൽ എത്തുമ്പോഴേക്കും നമ്മൾ വിജയം കണ്ടിരിക്കും….
ദേവാസുരൻ…..
ഹ ഹ ഹ ഹ ഹ…..
ഏറ്റവും ദുർബലരായ മനുഷ്യനിൽ നിന്നും ഉത്ഭവിച്ചവൻ…..
അവന് നമ്മെ എന്ത് ചെയ്യുവാൻ സാധിക്കും….'”

ഹെലയുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞു….

‘”” ഹെലാ…..
നീ ഈ ലോകം കണ്ടോ…..
അവരുടെ സങ്കമത്തിൽ ഭയന്ന് വിറക്കുകയാണ്….
വെറും ഒരു ദേവാസുരൻ ആയ അവനെ ഈ നരകം പോലും പേടിക്കണമെങ്കിൽ… അവനിൽ ഉറങ്ങി കിടക്കുന്ന ശക്തികളെയും നാം പേടിക്കണം….
കാരണം അവന്റെ പുനർ ജനനം….. തായ് പെട്ടകത്തിലെ ശക്തിയിൽ നിന്നുമാണ്…
അതിൽ നാം കരുതി ഇരിക്കേണ്ട ഒരു അപകടം ഉണ്ട്…..:'”

അവന്റെ വാക്കുകൾ കേട്ടതും ഹെല എന്തെന്ന ഭാവത്തിൽ നോക്കി….

‘”” ശിവം…..
ദേവ ശക്തിയിൽ ഏറ്റവും ഊർജം നിറഞ്ഞ ശക്തി……
അവനിലെ വന്യതയുടെ രൗദ്ര രൂപം….
ആ ശക്തിയാണ് അവനിൽ അടങ്ങിയിരിക്കുന്നത്……
എതിരെ വരുന്നത് എത്ര വലിയ ശക്തി ആയാലും അതിന്റെ തല അറക്കും…
രുദ്ര താണ്ഡവം ആടും…..'””

‘”” അപ്പോൾ…..??'””

‘”” ഹെല….
ശിവന്റെ ജന്മമാണ്‌ അവന്റെ…
സതി ദേവിയുടെ വിരഹത്തിൽ നിന്നും ജനനം കൊണ്ടവൻ…..
അവന്റെ ശക്തി അവളാണ്….. പാർവതി….
അവർ ശരീരം കൊണ്ട് ഒന്നിച്ചാൽ….
അവനിലെ ഊർജ്ജം കൂടുതൽ ദൃഢമാവും….അവനിൽ ഉറങ്ങി കിടക്കുന്ന പൂർണ്ണ ദേവാസുര ശക്തിയെ എതിരെൽക്കാൻ…. ആ മനുഷ്യ ശരീരം പ്രാപ്തി നേടും…..
അങ്ങനെ നടന്നാൽ….
പിന്നീട് അവന് അസുര ശക്തിയെ നിയന്ത്രിക്കാൻ  എളുപ്പം സാധിക്കും…..'””

അവൻ പറഞ്ഞു…..

‘”” അത് നടക്കില്ല……
ഇവ ഉറപ്പായും അവരെ ഇല്ലാതാക്കും….'””

ഹെല ആത്മ വിശ്വാസത്തോടെ പറഞ്ഞു….

“” ഹ്മ്മ്……അറിയാം…..
വെറും താലി കൊണ്ട് ഒന്നിക്കാൻ മാത്രമേ അവർക്ക് വിധി ഉള്ളു….
പാർവതിയുടെ മരണം… അതിന് നാളുകൾ വിരളമാണ്…..…ഒരുപക്ഷെ….
ഒരുമിച്ച ഈ നിമിഷവും അത് നടന്നേക്കാം……'””

. ആ അസുര രാജാവിന്റെ കണ്ണിൽ പകയുടെ തീ പടർന്നു…..
വന്യമായ ആ ആകാശത്തെ നോക്കി അവൻ ഭ്രാന്തമായി അലറി……
ആകാശത്ത് താണ്ഡവമാടിയ കൊടും കാറ്റും കാർ മേഖങ്ങളും എല്ലാം ആ രാജാവിന്റെ ലോകം വിട്ട് ദൂരേക്ക് ഓടി മറഞ്ഞു ….

ആ അസുര രാജാവിന്റെ മുഖം…
ദേവാസുരനെക്കാൾ വന്യവും ഭയാനകവും ആയിരുന്നു……ആ കണ്ണുകൾ വീണ്ടും വീണ്ടും അക കണ്ണിലൂടെ നോക്കിയത് അവരുടെ വിവാഹത്തെയാണ്…..
അത് കാണുമ്പോൾ കാണുമ്പോൾ….
അവന്റെ കണ്ണുകളിൽ ക്രോധം ആളി കത്തി…..

?????????

ചടങ്ങുകൾ എല്ലാം അവസാനിച്ചു…..
ഇരുവരുടെയും കന്യാ ധാനം നടത്തിയത് എല്ലാം ഇന്ദ്രനാണ്….

താല്പര്യം ഇല്ലെങ്കിൽ കൂടി രുദ്രൻ എല്ലാത്തിനും നിന്ന് കൊടുത്തു….. പാറു അപ്പോളും മനസ്സുകൊണ്ട് പ്രാർത്ഥിക്കുക തന്നെയാണ്…..

മണ്ഡപത്തിൽ നിന്നും ഇറങ്ങിയ വധു വരന്മാർ ഗുരുവായൂർ അമ്പലത്തിലേക്ക് കയറി…..

മുന്നിൽ നടന്നത് നന്ദുവും അച്ചുവും ആയിരുന്നു…. കല്യാണം കഴിഞ്ഞാ സാധാരണ പെണ്ണിനും ചെക്കനും അല്പം നാണം ഒക്കെ വരും….

പക്ഷെ അത് രണ്ടും കിന്നാരം പറഞ്ഞു നടക്കാണ്…. തൊട്ട് പുറകിൽ വന്ന പാറു അമ്പലത്തിലേക്ക് പ്രവേശിച്ചു…. പക്ഷെ രുദ്രൻ അവിടെ തന്നെ നിന്നുപോയി….

‘”” എന്തുപറ്റി മോനെ…..'””

അവന്റെ തൊട്ടടുത്തായി നിന്നിരുന്ന ലക്ഷ്മിയമ്മ  ചോദിച്ചു ..

“” ഞാനില്ല….. നിങ്ങൾ തൊഴുതു വാ…..'”

രുദ്രൻ തീരെ ഇഷ്ടപ്പെടാതെ  ഒരു ഒഴുക്കൻ മട്ടിലാണ് അത് പറഞ്ഞത്….. ചുറ്റുമുള്ളവർ അവനെ തന്നെ നോക്കി നിന്നു …..

‘”” എന്താടാ ഇത് …..
വിവാഹം കഴിഞ്ഞാൽ ചെക്കനും പെണ്ണും ഭഗവാനെ തൊഴുതെ പറ്റൂ……
നീ വാശി കാണിക്കാതെ വാ മോനെ…. അമ്മയല്ലേ പറയുന്നേ ……'””

വാത്സല്യത്തോടെയുള്ള  അമ്മയുടെ വാക്കുകളെ അവന് എതിർക്കുവാൻ തോന്നിയില്ല….
അവനായി കാത്തുനിൽക്കുന്ന പാർവതിയുടെ ഒപ്പം രുദ്രൻ അകത്തേക്ക് നടന്നു…..

രുദ്രൻ അവസാനമായി  അവിടേക്ക് പോയത് തന്റെ ദേവുവിന്റെ ഒപ്പമാണ്….
ഇന്നിതാ ആ സ്ഥാനത്ത്  മറ്റൊരുവൾ….
ഓരോ നിമിഷവും  അവൻ വേദനിക്കുകയാണ്…. ആ വേദനയെ മാത്രം  ആരും കണ്ടില്ല…. ഒരുവിധത്തിൽ  കണ്ടില്ല
എന്ന് നടിച്ചു  എന്നുപറയുന്നതാവും  ശരി ….

1000 തീനാളങ്ങളുടെ പ്രഭയാൽ ആ ഭഗവാൻ  അവർക്കുമുന്നിൽ ജ്വലിച്ചുനിന്നു….
ശിവപാർവ്വതി ഒന്നിച്ചത്  സാക്ഷാൽ വൈകുണ്ഠ നാഥന്റെ മുന്നിൽവെച്ച്….

പാർവതി എല്ലാം മറന്നു  കണ്ണുകളടച്ചു നിന്നുപോയി …..
കുഞ്ഞുനാൾ തൊട്ട് തന്റെ കളിത്തോഴനാണു ആ കണ്ണൻ….

ആ കണ്ണൻ അവൾക്ക് നൽകിയ  ഏതു വിധിയും  നല്ലതിനാണെന്ന് തന്നെ അവൾ വിശ്വസിച്ചു….
ആ കാതുകളിൽ  എങ്ങുനിന്നോ വന്ന  പുല്ലാംകുഴലിന്റെ വേണുനാദം ആ പെൺ മനസ്സിൽ  ഒരു കുളിർമഴ തന്നെ  പെയ്യിച്ചു….

ഈ വിവാഹത്തിൽ ഏറ്റവും കൂടുതൽ ദുഖിച്ചത് അവൾ തന്നെയാണ്…. അതോടൊപ്പം ആ താലിമാല  നിന്റെ കഴുത്തിൽ വീണതിൽ ഏറ്റവും അതിയായി  ആനന്ദിക്കുന്നതും അവൾ തന്നെ…

അവൾ പോലും അറിയാതെ ഈ ദിനം തനിക്ക് എന്നെന്നേക്കുമായി സ്വന്തമായ രുദ്രനെ അവൾ പ്രണയിച്ചു തുടങ്ങി….

അമ്പലത്തിൽ പ്രതിഷിണം എല്ലാം വച്ച ശേഷം അവർ പുറത്തേക്ക് വന്നു….

ബന്ധുക്കൾ ഒരുവിധം എല്ലാവരും വണ്ടികളിൽ ഇരുന്നിരുന്നു…..

അച്ചുവും നന്ദുവും അവർക്കായി ഒരുക്കിയ കാറിലേക്ക് കയറി…..

പിന്നെ ഉണ്ടായിരുന്നത് രുദ്രനും പാറുവും ഒക്കെ അടങ്ങിയ കുറച്ചു പേരാണ് …..

പാറു അവരെയെല്ലാം വിട്ട് അമ്പലത്തിനു പുറത്ത് പ്രതിഷ്ഠിച്ച കാല ഭൈരവന്റെ മുന്നിൽ പ്രാർത്ഥിക്കുകയാണ്….
രുദ്രൻ അവിടേക്ക് പോയിരുന്നില്ല….. അവൻ എല്ലാവരിൽ നിന്നും മാറി നിൽക്കാനായി അവർക്ക് പോകുവാൻ ഒരുക്കിയ കാറിൽ ചെന്നിരുന്നു……
അവൾ ഒറ്റക്കെ ഉള്ളു അവിടെ……

ഭഗവാനെ ഒന്ന് തൊഴുതു പുറത്തേക്ക് വന്നു അവൾ…..

പെട്ടെന്ന്……

‘””” ആരും വഴിയിൽ നിൽക്കല്ലേ……
കാള വരുന്നുണ്ട്…….'””

എവിടെ നിന്നോ ഒരാളുടെ അലറൽ ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു ……അവിടെ നിന്ന എല്ലാവരും ശരിക്കും ഭയന്നുപോയി……

പാറു ദൂരേക്ക് നോക്കിയപ്പോ ഒരു 40 വയസ്സൊളം പ്രായം ചെന്ന ആൾ ലുങ്കിയും മടക്കി കുത്തി ഓടി വരുന്നു……

ആ മുഖത്ത് അത്രയേറെ വെപ്രാളവും ഭയവും ഉണ്ട്….

ഒപ്പം അവൾ മറ്റൊന്ന് കൂടെ കണ്ടു…
ഉയർന്നു പൊങ്ങിയ പൊടിപടലങ്ങൾക്കൊപ്പം മുന്നോട്ട് കുതിച്ചു പാഞ്ഞു വരുന്ന ഒരു ഭീമൻ കാളയെ ……

ശരിക്കും വിറച്ചു പോയി അവൾ അത് കണ്ടപ്പോൾ ……. കാരണം അത്രയേറെ വലുതും ഭയാനകവുമാണ് ആ ജീവി…..

അമ്പലത്തിൽ വന്നവർ എല്ലാം നാലുപാടും കുതിച്ചു പാഞ്ഞുതുടങ്ങി …..
ഇങ്ങനെ ഒരപകടം ആരും തന്നെ പ്രധീക്ഷിച്ചതല്ല അവിടെ…..
മുന്നിൽ കിട്ടിയ രണ്ടുമൂന്നു ആളുകളെ ആ കാള കൊമ്പുകൊണ്ട് കുത്തി പൊക്കി വലിച്ചെറിഞ്ഞു…..
.
അതിന്റെ കണ്ണുകൾ ചോര പോലെ ചുവന്നതായിരുന്നു…..
അതിന്റെ സ്ഥാനം ആവട്ടെ പാറു നിൽക്കുന്ന ഇടവും……

ദിശ തെറ്റാതെ അവളെ ലക്ഷ്യം വച്ച ഒരു ശത്രുവിനെ പോലെ ആ കാള പാഞ്ഞടുത്തു….

കണ്ട് നിന്ന ലക്ഷ്മിയമ്മയും ബാക്കിയുള്ളവരും അലറി വിളിച്ചു……

‘”” പാറു മോളെ……. അവടെ നിൽക്കല്ലേ…… ഓട്…….'””

ദൂരെ നിന്നും ഇതെല്ലാം കണ്ട ചന്ദ്ര ശേഖരൻ അലറി വിളിച്ചു പറഞ്ഞു…..….. അയാൾ അവിടേക്ക് ഓടി വരികയാണ്…..പക്ഷെ പാറു നിന്നിടത്ത് നിന്നും അല്പം ദൂരം ഉണ്ടായിരുന്നു അവിടേക്ക്……

ഇതെല്ലാം കണ്ടിട്ട് പോലും പാർവതിക്ക് ഒന്ന് അനങ്ങുവാൻ പോലും സാധിച്ചില്ല….. ഭയം അവളുടെ കാലുകൾ ശീല കണക്കെ മാറ്റി കഴിഞ്ഞിരുന്നു…..

ഭയം നിറഞ്ഞ കണ്ണുകളോടെ അവളാ കാളയെ നോക്കി നിന്നു…..
ദൂരെ നിന്നും ഇത് കണ്ട ഇന്ദുവും ബാക്കി ബന്ധുക്കളും അലറി വിളിച്ചു…..
ലക്ഷ്മിയമ്മ മോളെ എന്ന് വിളിച്ച് അവിടേക്ക് ഓടുവാൻ നോക്കി…..

പക്ഷെ വഴിയിലെ ഒരു വേരിൽ കാല് തടഞ്ഞു വീണുപോയി അവർ…..
വീണുകിടന്ന ആ മണ്ണിൽ നിന്നും ലക്ഷ്മിയമ്മ സാക്ഷാൽ ഗുരുവായൂരപ്പന്റെ നടയിലേക്ക് കൈ കൂപ്പി കേണു……തന്റെ മകളുടെ ജീവന് വേണ്ടി…..

ദൃഢമായ കുളമ്പുകൾ ആട്ടി ആ കാള കൂറ്റൻ മുന്നോട്ട് തന്നെ കുതിച്ചു…….

എന്നാൽ പെട്ടെന്നാണ് അതുണ്ടായത്…. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പാഞ്ഞു വന്ന കാളയുടെ ഇടത് വശത്ത് നിന്നും ഒരു പുലിയെ പോലെ ഇന്ദ്രൻ മുന്നിലേക്ക് കുതിച്ചു….

അവനതിന്റെ പുറത്തെ മുഴയിൽ കൈ കൂട്ടി മുറുകെ പിടിച്ചിരുന്നു…..
പാഞ്ഞുവന്ന ആ കാള ഒരു നിമിഷം നിന്നുപോയി അവിടെ…. അത് ഇന്ദ്രനെ തന്റെ ദേഹത്തു നിന്നും മാറ്റുവാൻ വേണ്ടി നിന്നിടത്ത് നിന്നും കൊറേ ചാടുവാൻ നോക്കി….

പക്ഷെ ഒന്നും ലക്ഷ്യം കണ്ടില്ല…..
ഒരു ജെല്ലിക്കെട്ട് വീരനെ പോലെ അവനതിനെ പിടിച്ചു നിർത്തി….

എന്നാൽ ഇന്ദ്രന് പിടിച്ചു നിൽക്കുവാനും അല്പം പ്രയാസം തന്നെയായിരുന്നു…..

ആ കാള കൊമ്പ് ചെരിച്ച് അവനെ കുത്തുവാൻ നോക്കി…. ഇന്ദ്രൻ അപ്പോഴക്കപ്പോ അതിൽ നിന്നും ഒഴിഞ്ഞു മാറി…..

ഇതെല്ലാം കണ്ട പാറു ആകെ വിറച്ചിരുന്നു….
അവൾക്ക് ഇന്ദ്രന്റെ ജീവനെ ഓർത്ത് ആകെ ഭയമായി…..

എന്നാൽ മുന്നോട്ട് പോവാനോ അവിടെ നിന്ന് ഓടാനോ അവൾക്ക് സാധിച്ചില്ല….
പുറകെ ഓടിവന്ന ആ മദ്യ വയസ്കൻ കാളയുടെ മൂക്കിൽ കുളത്തിടുവാൻ നോക്കി…. എന്നാൽ നിമിഷങ്ങൾ കൊണ്ട് ഒരു മധമിളകിയ ആനയെ പോലെ ആ കാള ആഞ്ഞു കുതിച്ചു…..

അതിൽ ആ കാളയെ പിടിച്ച അയാളും ഇന്ദ്രനും രണ്ട് ദിശയിലേക്ക് തെറിച്ചു വീണു……

കാള വീണ്ടും പോയ ദിശയിൽ തന്നെ സഞ്ചരിച്ചു…..

‘”” പാറു….. അവടെ നിൽക്കല്ലേ…..
മാറി പോ…….'””

ഇന്ദ്രൻ വീണിടത്ത് നിന്നും അലറി വിളിച്ചു…
എന്നാൽ സമയം അതിക്രമിച്ചിരുന്നു…..

പാഞ്ഞു വരുന്ന ആ കാളയുടെ ചുവന്ന കണ്ണും കൂർമ്മയുള്ള നീളൻ കൊമ്പുകളും മാത്രം അവൾ കണ്ടു….
അതിന്റെ വേഗതയുടെ കൂടെ വരുന്ന തന്റെ മരണവും അവൾ കണ്ടു….. എല്ലാം അവസാനിക്കാൻ ആയെന്ന് അവൾക്ക് മനസ്സിലാക്കി…..

അവൾ അറിയാതെ ആ കണ്ണുകൾ ഇറുകെ അടച്ചുപോയി……

നിമിഷങ്ങൾ കടന്നുപോയി……
വേദന പുൽകാൻ നിന്ന അവൾക്ക് ഒരു പോറലും അറിഞ്ഞില്ല….
തുടർച്ചയായി കാതിൽ മുഴങ്ങി കേട്ട ജനങ്ങളുടെ അലർച്ച അവിടെ നിശബ്ദമായി….

അവൾക്ക് എന്താണ് നടന്നതെന്ന് പോലും മനസ്സിലായില്ല……
പാറു പതിയെ കണ്ണ് തുറന്നുപോയി…..

കണ്മുന്നിൽ പൊടി പാറി കളിക്കുന്നു…..
ഒപ്പം തനിക്ക് മുന്നിൽ വിറച്ചു നിൽക്കുന്ന കാള……

കണ്ട് നിന്ന പാറു ശരിക്കും ഞെട്ടി ….
കാരണം ആ കാള നിന്നതല്ലേ….
അവൻ നിർത്തിയതാണ്……
അവളുടെ രക്ഷകൻ…..
മഹാദേവൻ…..
അവളുടെ മഹാ രുദ്രൻ…..

രണ്ടാൾ വലിപ്പം എങ്കിലും ഉള്ള ആ കൂറ്റൻ കാളക്ക് മുന്നിൽ ഇരു കൊമ്പിലും പിടിച്ച് അവൻ നിൽക്കുന്നു…..അസുരനെയും വെല്ലുന്ന അസുരനായി….
കണ്ട് നിന്ന എല്ലാവരും വാ പൊളിച്ചുപോയി……
കാരണം ഒരു കാളയുടെ ബലത്തിനു മുന്നിൽ നേർക്ക് നേർ ഒരു മനുഷ്യൻ നിൽക്കുന്നത് ആദ്യമായാണ് എല്ലാവരും കാണുന്നത്….

രുദ്രന്റെ കരവലയത്തിൽ അകപ്പെട്ട ആ ജീവി മുന്നോട്ട് നീങ്ങുവാൻ കാലിട്ട് അടിച്ചു നോക്കി….

പക്ഷെ രുദ്രന്റെ ബലം അതിനു എത്രയോ മുകളിൽ ആയിരുന്നു…..

പാറു ഭയന്നല്പം പുറകിലേക്ക് നിന്നുപോയി….
രുദ്രന്റെ തീ കത്തുന്ന കണ്ണുകൾ ആ ജീവിയിലേക്ക് പോയി…. അതിന്റെ കണ്ണിലും അതെ തീ തന്നെയാണ്…..

എന്നാൽ വെറും നിമിഷങ്ങൾ കൊണ്ടാണ് അതുണ്ടായത്…..

നിന്ന നിൽപ്പിൽ രുദ്രനാ കാളയുടെ കൊമ്പ് വലിച്ച് ഇടത്തോട്ട് വലിച്ചെറിഞ്ഞു….

അത് ശരിക്കും വായുവിൽ പറന്ന് നിലത്ത് വീണുപോയി…..
ആർക്കും ആ വീരന്റെ അമാനുഷികതയെ വിശ്വസിക്കുവാൻ പോലും സാധിച്ചില്ല…..

ആ കാള നിലത്തേക്ക് വീണെങ്കിൽ പോലും പെട്ടെന്ന് എഴുന്നേറ്റു…. എന്നാൽ രുദ്രന്റെ കരുത്തറ്റ മുഷ്ട്ടി അതിന്റെ താടി എല്ലിൽ പതിച്ചത് വളരെ പെട്ടെന്നായിരുന്നു…..

നിന്നിടത്ത് നിന്ന് ഒന്ന് കൊഴഞ്ഞ ശേഷം ആ കാള വീണ്ടും നിലത്തേക്ക് തന്നെ ബോധമറ്റ് വീണു….. ആ നിമിഷം തന്നെ  അതിന്റെ ചോര കണ്ണുകൾ  ഒരു സാധാ  കാളയുടെ കണ്ണുകളെ പോലെ  മാറിയിരുന്നു…..  ഒരുതരം മായജാലം പോലെ…….

വീണു കിടന്ന ആ കാളയെ  രുദ്രൻ ഒരു നിമിഷം  നോക്കി നിന്നു പോയി…..  അവന്റെ മനസ്സിൽ പല രൂപത്തിലുള്ള  ചെകുത്താന്മാരുടെ  മുഖങ്ങൾ മിന്നിമറഞ്ഞു പോകുന്നു …..

അതിന്റെ കാരണമെന്തെന്നോ  അർത്ഥമെന്തെന്നൊ അവനു മനസ്സിലായിരുന്നില്ല…..

ഈ സമയം കൊണ്ട്  താഴെ വീഴുന്ന  ആ മധ്യവയസ്കൻ വന്ന് കാളയുടെ മൂക്കിൽ  കയർ ബന്ധിച്ചു …..

വീട്ടുകാരൊക്കെ  പാർവ്വതിക്ക് ചുറ്റും  തടിച്ചുകൂടി……

‘”” മോളെ……
ഒന്നും പറ്റിയില്ലല്ലോ……'”

ലക്ഷ്മിയമ്മ വെപ്രാളത്തോടെയാണ് അത് ചോദിച്ചത്….. അവൾക്ക് മറുപടി പറയാൻ പോലും  സാധിച്ചിരുന്നില്ല…. അത്രയേറെ ഭയന്നിരുന്നു……

ഈ സമയം  മുത്തശ്ശനും അവിടേക്ക്  ഓടിയെത്തി…. അവിടെ നടന്ന  സംഭവങ്ങൾ  കാഴ്ചകളിലൂടെ തന്നെ  അദ്ദേഹത്തിന് മനസ്സിലായി…..

ദേവരാജ വർമ്മ  അമ്പല നടയിലേക്ക്  തന്റെ ശ്രദ്ധതിരിച്ചു ……

‘”” ഭഗവാനെ……
പരീക്ഷണങ്ങൾ അവസാനിച്ചില്ലയോ…..'”

ഏറെ മനോവേദനയൊടെയാണ്  അദ്ദേഹം ഭഗവാനോട്  അത് ചോദിച്ചത്….. ശേഷം വലിയ ആശങ്ക  മുഖത്ത് കാണിക്കാതെ  അദ്ദേഹം മുന്നോട്ട് വന്നു….. ആളുകൾ എല്ലാം നോക്കി നിൽക്കുകയാണ് …..

‘”” ലക്ഷ്മി…..
ഇപ്പോൾ ഒന്നും ചോദിക്കേണ്ട……
അവളെ കൊണ്ടുപോയി  വണ്ടിയിൽ ഇരുത്ത്…..രുദ്രാ…. നീയും കൂടെ ചെല്ല്…'””

അദ്ദേഹം പറഞ്ഞു….ലക്ഷ്മിയമ്മ രുദ്രനെയും പാറുവിനെയും കൂട്ടി ആ ഇടത്തുനിന്നും പോയകന്നു…..
പോകുമ്പോളും അവന്റെ കണ്ണുകൾ ആ കാളയുടെ നേരെ ആയിരുന്നു…..
അവന്റെ ഒരടിയിൽ തന്നെ അതിന്റെ താടിയെല്ല് പൊട്ടി നാവ് പുറത്ത് വന്നിരിക്കുന്നു……

ആദ്യം ഓടിവന്ന ആ മദ്യ വയസ്ക്കന്റെ പിന്നാലെ രണ്ട് പേർ കൂടെ അവിടേക്ക് വന്ന് കാളയെ ബന്ധിക്കുവാൻ തുടങ്ങി……

‘”” ഇതിനെ ഒക്കെ ശ്രദ്ധ ഇല്ലാതെ ആണോടോ കൊണ്ട് നടക്കുന്നത്…..
ആരെയെങ്കിലും ഈ കാള കൊന്നെങ്കിൽ താൻ സമാധാനം പറയോ…..'””

ദേവ രാജ വർമ്മ കോപത്തോടെ ആ പോത്തു കച്ചോടക്കാരനോട് ചോദിച്ചു….

‘”” എന്റെ സാറേ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്ന് കയറും പൊട്ടിച്ചു പുറത്തോട്ട് ചാടിയതാ……
ഞങ്ങൾ എന്നാ ചെയ്യാനാ……'””

അയാൾ നിസഹായതയോടെ ചോദിച്ചു…..

‘”” അപ്പൊ കെട്ടിയിട്ടില്ലേ ഇതിനെ….ഇങ്ങനെ ആണോ താൻ കച്ചോടത്തിനു നാൽക്കാലികളെ കൊണ്ട് നടക്കുന്നത്……'”

‘”” സാറ് ദേ ഇതിന്റെ മൂക്കിലേക്ക് നോക്കിക്കേ…..
കീറി ചോര വരുന്നത് കണ്ടോ…..
മൂക്ക് കയറും കെട്ടിയിട്ട കയറും വലിച്ചു പൊട്ടിച്ചാ ചാടി വന്നേക്കുന്നെ…..
അറക്കാൻ വേണ്ടി ബല്ലാരിയിൽ നിന്ന് വാങ്ങിക്കൊണ്ട് വരുന്ന വഴിയാ…..
വല്ല പേ പിടിച്ച ഇനം ആവും…. ഇത് തന്നവനെ ഞാനൊന്ന് കാണുന്നുണ്ട്….
തക്ക സമയത്ത് ആ പയ്യൻ വന്നത് കൊണ്ട് രക്ഷപ്പെട്ടു…..
അല്ല സാറേ…..
ആരാ ആ പയ്യൻ….
ഈ കാളയെ ഒക്കെ എടുത്ത് എറിഞ്ഞത് കണ്ടപ്പോ കർത്താവാണെ എന്റെ കിളി പോയി ട്ടോ……'”””

അയാൾ മുത്തശ്ശനെ നോക്കി പറഞ്ഞു…..

‘”” താൻ ഇതിനേം പെറുക്കി സ്ഥലം വിടാൻ നോക്കടോ….. കൂടുതൽ കാര്യങ്ങൾ ഒന്നും അന്വേഷിക്കണ്ടാ….'””

അവിടേക്ക് വന്ന ഇന്ദ്രൻ അധികം ഇഷ്ട്ടപെടാത്ത പോലെ പറഞ്ഞു…..
അയാളും കൂട്ടരും കാളക്ക് കയറും കെട്ടി എഴുന്നേൽപ്പിച്ചു…നടക്കാൻ ഒന്നും ബുദ്ധിമുട്ട് ഇല്ലായിരുന്നു അതിന്….

അവരതിനെ പിടിച്ചുകൊണ്ടു പോയി….

മുത്തശ്ശൻ അപ്പോളും ഓരോ ആലോചനയിൽ തന്നെയായിരുന്നു….

‘”” ഒന്ന് പിഴച്ചിരുന്നേൽ പാറുവിന് എന്തെങ്കിലും പറ്റിയേനെ…..
ഭഗവാൻ കാത്തു…..'””

ഇന്ദ്രൻ മുത്തശ്ശനോട് പറഞ്ഞു…..

‘”” ഹ്മ്മ്…….
ശരിയാ…. ഭഗവാൻ കാത്തു…..
ഇവടെ അധികം നിൽക്കണ്ടാ….
എല്ലാവരേം വിളിച്ച് വണ്ടിയിൽ കേറ്റ്…..'””

അദ്ദേഹം പറഞ്ഞു…..
ഇന്ദ്രൻ പിന്നെ അതിന്റെ തിരക്കിലേക്ക് ഒഴിഞ്ഞു…..
പക്ഷെ മുത്തശ്ശൻ അപ്പോളും അവിടെ തന്നെ നിൽക്കുകയാണ്…..
അദ്ദേഹത്തിന്റെ തോളിൽ ഒരാളുകൾ കൈകൾ അമർന്നു….

ദേവ രാജ വർമ്മ തിരിഞ്ഞു നോക്കി….
അത് ലക്ഷ്മി ആയിരുന്നു….കുറച്ചു മുന്നേ അറിഞ്ഞ ഭയത്തിന്റെ കണികകൾ ഇപ്പോഴുമാ മുഖത്ത്  വളരെ വ്യക്തമായി തെളിഞ്ഞു നിൽക്കുന്നു…..

‘”” അച്ഛാ……
എന്തൊക്കെയാ നടക്കുന്നത്…..
അവളുടെ ദോഷങ്ങൾ എല്ലാം തീരും എന്നല്ലേ പറഞ്ഞെ…'””

നിറ കണ്ണുകളോടെ ആ അമ്മ അദ്ദേഹത്തോട് ചോദിച്ചു…..

“”” ഒന്നും തീരുന്നില്ല ലക്ഷ്മി…..
ഇതിനിയും തുടരും….
നമ്മൾ സൂക്ഷിക്കണം…..'”

‘”” എനിക്ക് പേടിയാവുന്നു…..
ന്റെ കുഞ്ഞ്……'””

‘”” ലക്ഷ്മി…..
ആളുകൾ ശ്രദ്ധിക്കുന്നു…..
അവൾക്ക് ഒന്നും വരില്ല…. കൂടെ അവനില്ലേ….
നീ പോയി വണ്ടിയിൽ കേറ്…. ‘”

മുത്തശ്ശൻ അവരെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു….. ലക്ഷ്മിയമ്മ പൂർണ്ണ മനസ്സോടെ അല്ലെങ്കിൽ പോലും അവിടെ നിന്നും ചലിച്ചു……

??

പാറുവിനെയും രുദ്രനെയും അമ്മ നേരത്തെ തന്നെ കാറിൽ കൊണ്ടുവന്ന് ഇരുത്തി പോയിരുന്നു….. അടഞ്ഞിരുന്ന ഡോറിന്റെ വിൻഡോവിലൂടെ അവൻ പുറത്തേക്ക് തന്നെ നോക്കി നിന്നു…..
ആളുകൾ എല്ലാം വട്ടം കൂടി നിൽക്കുന്നു….. ഒപ്പം അതിന്റെയെല്ലാം ഇടയിലൂടെ ഒരു മിന്നായം പോലെ ആ പോത്ത് കച്ചോടക്കാർ രുദ്രൻ അടിച്ചു വീഴ്ത്തിയ കാളയെ വലിച്ചുകൊണ്ട് പോകുന്നു…..
അതിന്റെ താടിയെല്ല് തൂങ്ങി തന്നെയാണ് കിടക്കുന്നത്….

അവൻ പതിയെ അതിൽ നിന്നും ശ്രദ്ധ മാറ്റി പാറുവിനെ നോക്കി…. അവളാ സീറ്റിൽ ഒരു ശില പോലെ ഇരിക്കുകയാണ്…..

‘”” ഡീ……..'””

രുദ്രൻ അവളെ വിളിച്ചപ്പോ ഒരു ഞെട്ടലോടെ അനങ്ങി അവൾ….. ആ കണ്ണുകൾ ഭയത്തോടെ അവനെ നോക്കി…..

‘”” കാള കുത്താൻ വരുമ്പോ വായും പൊളിച്ചു നിക്കല്ലാ…..
ഒന്നല്ലേൽ മാറണം….. അല്ലെങ്കിൽ ഓടണം…..
അതെങ്ങനെ….
പണ്ട് തൊട്ടേ ബോധം അടുത്തൂടെ പോയിട്ടില്ലല്ലോ…..'””

ഉള്ളിൽ തോന്നിയ അമർഷത്തോടെ പറഞ്ഞു അവൻ….. അവൾക്ക് തിരിച്ചു സംസാരിക്കാൻ നാവ് പോലും പൊന്തിയില്ല….
കാരണം ഇപ്പോളും അതെ ഷോക്കിൽ തന്നെയാണ് അവൾ….
വിറക്കുന്ന ആ ശരീരത്തിലെ മിഴികളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു ഒഴുകി വീണു…. രുദ്രന് അത് കണ്ടപ്പോ എന്തോ വല്ലായ്മ തോന്നി…..

‘”” ഇ…ഇനി കരയാൻ നിൽക്കണ്ടാ…..
ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ മതി……'”

രുദ്രൻ പറഞ്ഞു…..

‘”” എ… എനിക്ക്…..
എ.. എനിക്ക് ഒന്നും ചെയ്യാൻ പ്…പറ്റിയില്ല…
പ് പെട്ടെന്ന് അതിനെ കണ്ടപ്പോ ഞാനാകെ ഷോക്ക് ആയിപ്പോയി…'”

അവൾ കരഞ്ഞുകൊണ്ടാണ് അത് പറഞ്ഞത്….. രുദ്രൻ വേറെ ഒന്നും ചോതിക്കാൻ പോയില്ല……
പക്ഷെ പെട്ടെന്ന് തന്റെ നെഞ്ചിൽ വന്ന ഭാരത്തെ അവനറിഞ്ഞു….. രുദ്രൻ നോക്കുമ്പോൾ തന്റെ നെഞ്ചിലേക്ക് ഇറുകെ പിടിച്ച് തല ചായ്ച്ചു കിടക്കുന്ന പാറുവിനെയാണ് കണ്ടത്…..

ആ ശരീരം ഭയന്ന് വിറക്കുകയാണ്…
രുദ്രന് അവളുടെ അവസ്ഥ കണ്ടപ്പോൾ പിടിച്ചു മാറ്റുവാനും  സാധിച്ചില്ല…..

അൽപ സമയത്തിനുള്ളിൽ കാറിന്റെ മുന്നിലെ രണ്ട് ഡോറുകൾ തുറന്ന് രണ്ടാൾ അകത്തേക്ക് കയറി ഇരുന്നു…..

ഇന്ദ്രനും ഇന്ദുവും…..

വെറുതെ അവരെ കാണുവാനായി പുറകോട്ട് നോക്കിയ അവർക്ക് ശരിക്കും കിളിപറന്ന നിന്നുപോയി…..

രുദ്രനിൽ ചേർന്നിരിക്കുന്ന പാർവതി….
ഇന്ദ്രനെക്കാൾ നൂറു മടങ്ങു അതിശയം ഇന്ദുവിനു തോന്നിപ്പോയി…..

‘”” ഏട്ടാ…….'””

ഇന്ദു ഇന്ദ്രനെ വിളിച്ചു…..

‘” പറ കുഞ്ഞാ……. “”

ഇന്ദ്രൻ ആ കാഴ്ച കണ്ടതിന്റെ ഹാങ് ഓവറിൽ വിളി കേട്ടു…..

‘”” ഇന്ന് നോക്കിക്കോ….
മരുഭൂമിയിൽ മഴ പെയ്യും…..
കാക്ക മലന്നു പറക്കും…. പൂവൻ കോഴി മുട്ടയിടും….
ദേ കണ്ടില്ലേ…..
കീരിയുടെ നെഞ്ചിൽ പാമ്പ് കിടക്കുന്നെ…..'””

ഇന്ദുവിന്റെ വർത്തമാനം കേട്ടതും ഇന്ദ്രൻ അറിയാതെ പൊട്ടിച്ചിരിച്ചുപോയി……
കുറച്ചു മുന്നേ അവരിൽ ഉണ്ടായ എല്ലാ ടെൻഷനും എങ്ങോ പോയി…
രുദ്രനും ശരിക്കും ചിരി വന്നിരുന്നു….
പക്ഷെ അവൻ ചിരിക്കാതെ. പിടിച്ചു നിന്നു….

എന്നാൽ പാറു മാത്രം ഒന്നും ശ്രദ്ധിച്ചില്ല…..
അവൾ തന്റെ ദേവന്റെ ചൂടിൽ സുഖമായി മയങ്ങി…….

???????????

136 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐?? fan

    Settaa, october kazhinj, november kazhinj, december kazhinj. 2022 mothathil kazhinj. january iipo kazhiyum. masam aayi setta, enthelum onn paranjitt poo, gap idalle setta

  2. ❤️❤️❤️❤️♥️♥️♥️♥️

    1. Next part eppoya

  3. എന്താണ് DK ബ്രോ കൊറയായല്ലോ കാണാൻ ഇല്ലല്ലോ പുതിയ പാർട്ടു? എവടയാണ് ബ്രോ?
    ഇടക്കെക്ങ്കിലും ഒന്ന് വന്നു രണ്ടക്ഷരം പറഞ്ഞു പോ കാത്തിരിക്കുന്നു ഞങ്ങളുടെ ഒരു സമാധാനത്തിനു!കാത്തിരിക്കുന്നു ട്ടോ അടുത്ത പാർട്ടിനായി ?
    നിങ്ങളെ പോലുള്ളവരാണ് ഞങ്ങളെ ഇവിടെ പിടിച്ചു നിരുത്തുന്നത് അവരെ മിസ്സ്‌ ചെയ്യുമ്പോൾ എന്തോ പോലെ തോന്നുന്നു
    പിന്നെ മാസങ്ങൾ ആയി കടന്നു പോകുന്നത് അപരാജിതൻ, ആദിത്യഹൃദയം,ദേവാസുരൻ ഇതൊക്കെയാണ് ഇവിടെ എന്നെ പിടിച്ചു നിർത്തുന്നത് ഇവരുടെ ഒന്നും ഒരു അപ്ഡേറ്റ് പോലും വരുന്നില്ല അറിയാം, അവർക്കും തിരക്കുകൾ ഉണ്ടാകും എന്നാലും ഒരുപാടു മിസ്സ്‌ ചെയ്യുന്നു ഇപ്പോൾ ആരെങ്കിലുമൊക്കെ വരണേ എന്നാണ് ഇപ്പോൾ പ്രേതീക്ഷിക്കുന്നത് ??

  4. DK bro kure ayi kathirikkunnu udane oru update tharumo? Broyude insta id ankilum onnu kittiyirunnenkil kollam ayirunnu.. Broyude story vayikkan vendi mathram anu varunnath… Udane varum yannu pratheeshikkunnu… ??

  5. Ivan vishyam anallo story porattu

    1. DK ine nerett ariyanna arellum ondo onnu vvilichu para

  6. Bro evidenu oru vivarom ellallo adutha bhagam odane enganum kano

  7. വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു….

    സ്ഥിരം വലിയ പാർട്ട് അല്ല….

    10k മാത്രേ ഉള്ളു….

    അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??

    സ്നേഹം….
    എന്നു പറഞ്ഞു പോയവൻ ആണ് എവിടെ ആണ് മകനെ മടങ്ങി വരൂ

  8. Cheriya update pratheskhikkunnu

  9. Bro vegam idu cheruthannellum kuzhappam illa katha ezuthunnathu niruthittilla ennu orppikkallo entho ii kathakku Njan addict ayapolle eppollum ithine patti mathram chintha 3 manikur pubg kalichond irunma Njan athokke niruthi jolikk idakkupollum Njan katha vayikkunnu nirthan thonnilla plz boro next part idu waiting aa

  10. അടുത്ത പാർട്ട് എവിടെ ബ്രോ?

  11. നെടുമാരൻ രാജാങ്കം

    തിരക്കുകളിലാണ് എന്ന് മനസ്സിലായി. അതല്ലേ ഇത്രേം വയ്ക്കുന്നെ…..?? ഞാൻ ആദ്യം മുതലേ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടപെട്ട ഒരു കഥയാണേ……. ❤️

    എപ്പോഴും silent ആയിരുന്നു ഞാൻ. എന്ന് വച്ചാൽ silent ആയി വരും, വായിക്കും, ഇഷ്ടപ്പെടും, അടുത്തതിനായി കാത്തിരിക്കും. ഇപ്പൊ ഒട്ടും ഷെമിക്കാൻ പറ്റാത്തത് കൊണ്ടാ ഞാൻ വല്ലതുമൊക്കെ കുറിക്കാന്ന് വച്ചേ. പിന്നെ ഓരോ പാർട്ടിനും കമന്റ് ഇടാത്തത് വേറൊന്നും കൊണ്ടല്ല., എന്റെ മനസ്സിലുള്ളത് കമന്റായി ഇവിടെ തന്നെ കാണുന്നു. എന്റെ മനസ്സ് വായിച്ചെടുത്ത പോലാ ഓരോരുത്തരും കമന്റ് ഇടണേ ? എന്താ ചെയ്യാ…..??

    ഇനിയും wait ചെയ്യാം എത്ര നാൾ വേണോ…..??

    WITH LOVE PAILET OFFICER NEDUMAARAN RAJANGAM………. ❤️

  12. Update bro ??

    1. അദ്ദേഹം ഒരു പ്രവാസിയ 14 hrs maximum duty ഉണ്ടാകും അതിന്റെ ഇടയില്‍ bro ഈ story എഴുതുന്ന അപ്പോ അതിന്റേതായ റിസ്ക് brok ഉണ്ടാകും ഞാനും ഒരു pravasiyan
      നല്ല ഒരു story bro നിര്‍ത്തിയിട്ട് പോകരുത് Eee story അത്രമാത്രം നെഞ്ചില്‍ കയറി തിരിച്ചു വരും എന്ന prathikshayode

      മറ്റൊരു പ്രവാസി ❤

  13. ? നിതീഷേട്ടൻ ?

    ബ്രോ യുടെ തിരക്കുകൾ മനസ്സിലാവും, നിങ്ങടെ കംഫർട്ട് നോക്കിയിട്ട് സാവധാനം മതി, എന്നത്തേയും പോലെ മികച്ച ഒര് പാർട്ട് തന്നെ കിട്ടുമെന്നും അറിയാം – കാത്തിരിക്കാൻ തയ്യാറാണ്. Take care mhn ?

  14. Villan DK harshan ഇവെരുടെ ഒക്കെ കഥകൾക് ഒരുപാട് ആരാധകര് ഉണ്ട് പക്ഷെ വയിക്ക് വെച്ച് ഇട്ടു പോവുന്ന അവസ്ഥയാണ് ഇപ്പൊ ഉള്ളത് അല്ലെങ്കിൽ മുടിന്യ waiting കഥയുടെ flow തെന്നെ വായനക്കാർക്ക് നഷ്ടപ്പെട്ടു പോവുന്ന gap

  15. അറക്കളം പീലി

    കാത്തിരുന്നു മടുത്തു എന്നൊെക്കെ പറയുന്നവരോട്, ep15 ൽ D K പറഞ്ഞിട്ടുണ്ടായിരുന്നു ജോലിയുടെയോ മറ്റോ ആവശ്യത്തിനായി എങ്ങോ പോകുകയാണ് 3 മാസം കഴിഞ്ഞേ അടുത്ത പാർട്ട് വരൂ എന്ന്.എന്നിട്ടും പുള്ളി 1 – 1.5 മാസത്തിനുള്ളിൽ ep 16 തന്നു. കുറ്റം പറയുന്നവർ ഒന്ന് മനസ്സിലാക്കണം കണ്ട നാട്ടിൽ പോയി പണിയെടുത്ത് കിട്ടുന്ന ഒഴിവിലൊക്കെയാണ് പുള്ളി എഴുതുന്നത്. അത് കൊണ്ട് ഇത്തിരി കാത്തിരിക്കണം.എന്നിട്ടും പറ്റാത്തവരാണേൽ ദേണ്ടേ അങ്ങോട്ട് മാറി ഇരുന്നോ .

    1. പുള്ളി വേറെ സൈറ്റിൽ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ അതിനു time ഉണ്ട് ഇവിടെ മാത്രം ഇല്ല ഇപ്പൊ ഏകദേശം ഇതിൽ ഉള്ള മിക്ക കഥകളുടെയും അവസ്ഥ ഇത് തെന്നെ

      1. പുള്ളി ഇപ്പോ അവിടെയും സ്റ്റോപ്പ് ചെയതു

        1. Site yethanu?

  16. ഞാൻ കുറ്റം പറയുകയാണ് എന്നൊന്നും തോന്നരുത്. എല്ലാ എഴുത്തുകാരും കണക്കാ വായനക്കാരുണ്ട് എന്നറിഞ്ഞാൽ പിന്നെ ഭയങ്കര ഡിമാൻഡ് ആണ്. കാത്തിരുന്നു മടുപ്പിക്കും

    1. Sathyamaan…sathyathinta mukham vikrithamaanallo…athaanenn thonnunnu ippozhathe trend…valya oraal thudangi vechu…bakkiyellaavarum follow cheyyunnu…

      Nammuda manassinta aavashyamaayipoyille…kaathirikaam… ❤️

  17. Poli part nxt part epozha bro w8ng aanu tto ????❤❤❤?

  18. Nxt part udane tharan 10k vachu thar amennu paranju poya aala 10 k poyitt 1 k polum illa. Ee oru kadhku veandi mathram ivade keriyirgannoru undu. Brooo update soon any positive news. Thirakk ariyanjittala ee noval athramel priyapettathanennirikke mattellam njan manapoorvam marakunnu

  19. ചേട്ടാ കാത്തിരുന്ന് മടുത്തു. അടുത്ത പാർട്ട്‌ എപ്പളാ വരുന്നെന്ന് എങ്കിലും പറയാവോ.

  20. Nice bro nalla kadha njan eppoyum kayari nokkumayirnnu vanno enn ariyan njan ithuvare vayichathil enikk ettavum ishtapetta kadha ithanu❤️

    Adutha part enna publish chayyunne oru update thannirunnel valare nannayirnu

  21. ആശാനേ എന്നാണ് ആശാനേ അടുത്ത പാർട്ടു വരാൻ പോകുന്നെ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ.
    ഒരു ചെറിയ update എങ്കിലും തരണേയണ്ണാ

  22. കീടാണു 2.0

    അട്ത്ത പാർട്ട് എന്നാ…?? ഉടനേ വരൂന്നാ പറഞ്ഞേ..

  23. Heyy guys

    Rand peear nalla frnds aayirikkm..clgilokke orumichaavm poovaa..angne oru mazhakkaalath avan avale peedippikkum..prgnent aavm..nnt avale kettum..aval nalloru nartthaki aavum..adhood koode nrttham upeekshikkum..kallynm kynj oru dhivasam chilanka pidich aval karayunnadh avan kaanum..nnt avale veendum nrtham cheyyaan kond poovum..ingne oru story illee..adhinte name endhaanenn ariyunnavar onn paranj theruo plss….

    1. അവളും ഞാനും തമ്മിൽ By ദത്താത്രേയൻ ?

  24. അപ്പുറം എഴുതിയത് എൻങ്കിലും ഇവിടെ പോസ്റ്റ് ചെയ്ത് കൂടെ ഇവിടെ കുറേ പേർ കാത്തിരികുന്നില്ലേ

    1. ? നിതീഷേട്ടൻ ?

      അപ്പുറം?

  25. എന്റെ പൊന്നോ അത്രേ പറയുന്നുള്ളു ???

Comments are closed.