⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 3000

പുറത്തേക്ക് പോയ അവൾ വീണ്ടും ആ മുറിയിലേക്ക് തന്നെ തിരിച്ചെത്തി…
അലങ്കോലമായി കിടക്കുന്ന ആ റൂമിനെ ഇടുപ്പിന് കയ്യും കൊടുത്ത് നോക്കിപ്പോയി പാർവതി…..

‘”” ന്റെ മഹാദേവാ….
ഒരു കുഞ്ഞ് ഭാർഗവി നിലയം പോലുണ്ട്….
ഈ മനുഷ്യൻ എങ്ങനാ ഇതിനുള്ളിൽ കഴിയുന്നത്…. ഒരുമാതിരി ജയിലിൽ കിടക്കുന്ന പോലെ….'””

പാറു അത്രയും പിറു പിറുത്തുകൊണ്ട് ഒരു ചൂലുമായി അകത്തേക്ക് കയറി….

എങ്ങും അലങ്കോലമായി കിടക്കുന്നു……
അവിടെ കണ്ട ബീർ ബോട്ടിലും ചുരുട്ടിന്റെ കുറ്റിയും എല്ലാം ഒരു സഞ്ചിയിൽ വാരി കൂട്ടി കെട്ടി അവൾ…..

നിലമാകെ പൊടി പടലങ്ങൾ ആയിരുന്നു…..
പാറു അതെല്ലാം അടിച്ചു വൃത്തിയാക്കി തുടച്ചു…..സീലിംഗിൽ നിറഞ്ഞിട്ടുന്ന മാറാലകളെ അവൾ നീക്കം ചെയ്തു…..
ആ മുറിക്ക് തന്നെ ഒരു വല്ലാത്ത വെട്ടം വന്ന പോലെ ആയി……

എല്ലാം കഴിഞ്ഞപ്പോൾ തന്നെ സമയം 1 മണിക്കൂറിന്റെ അടുത്ത് കഴിഞ്ഞിരുന്നു….

ഒരു വല്ലാത്ത തളർച്ചയോടെ അവളാ മുറിയിലെ ബെഡിലേക്ക് ഇരുന്നുപോയി….
അപ്പോൾ nerebകണ്ണിൽ പെട്ടത് ദേവുവിന്റെ ചിത്രങ്ങൾ ആണ്…..

അത് കണ്ടപ്പോൾ അവൾക്കാകെ വല്ലാതെ ആയി….. അവൾ വീണ്ടും എഴുന്നേറ്റ് പോയി ഒരു തുണി നനച്ചു വന്ന്  മുറിയിലെ എല്ലാ ഫോട്ടോകളും തുടച്ചു….

പെയിന്റിംഗ് ഒഴികെ…..

ആ പണിയും കഴിഞ്ഞപ്പോൾ നെറ്റിയിൽ ഒലിച്ച വിയർപ്പ് കണം തുടച്ചുകൊണ്ട് അവൾ ആ ഫോട്ടോയെ ഒരു നോക്ക് നോക്കി…..

‘”” ഇപ്പോളാണ് കുറച്ചു ഭംഗി ഒക്കെ വച്ചത്….
എന്നാലും ന്റെ കുഞ്ഞി….
നിന്റെ ഏട്ടന് ഇതൊന്നും ചെയ്യുന്നില്ലല്ലോ….
ഒന്ന് റൂം ക്ലീൻ ആക്കിയപ്പോഴേക്കും എന്റെ നടു പൊളിഞ്ഞു…ഒന്ന് പറഞ്ഞു മനസ്സിലാക്കികൂടെ നന്നാവാൻ…….”””

അവളാ ഫോട്ടോ നോക്കിയാണ് അതെല്ലാം പറഞ്ഞത്….. അൽപ സമയം അവിടെ തന്നെ നിന്നുപോയി അവൾ….
മനസ്സിലെ ഭാരം ഒന്നും ഒഴിഞ്ഞിരുന്നില്ല….
അത് ഇപ്പോഴും കല്ല് പോലെ മനസ്സിൽ തന്നെ ഉണ്ടായിരുന്നു……

ആ കണ്ണുകൾ ഇടയ്ക്കിടെ ദേവുവിന്റെ മുഖത്തേക്ക് പോയി….. അത് കാണുമ്പോൾ എല്ലാം അവനെയാണ് ഓർമ വരുന്നത്….

രുദ്രനെ…..

പെട്ടെന്നാണ് മുറിയുടെ വാതിൽ തുറക്കുന്ന സ്വരം അവൾ കേട്ടത്…..

പാറു അവിടേക്ക് നോക്കി……

അത് ഇന്ദുവും അച്ചുവും ആയിരുന്നു….. അവരെ കണ്ടതും പാറു ഒന്ന് ചിരിച്ചു…..

‘”” നീയെന്താ പാറു ഇതിനുള്ളിൽ ഒറ്റക്ക് ഇരിക്കുന്നെ…..
അവന്റെ അസുഖം നിനക്കും തുടങ്ങിയോ….. ഏകാന്തത വാസം…..'””

അച്ചു അകത്തേക്ക് കാലെടുത്ത് വച്ചുകൊണ്ട് പറഞ്ഞു……

‘” ഏകാന്ത വാസം ഒന്നുമല്ല പെണ്ണെ….
ഈ മുറി ഒന്ന് വൃത്തിയാക്കാൻ കേറിയതാ….'”

പാറു പറഞ്ഞു…..

‘”” എന്നാ എന്നെ ഒന്ന് വിളിച്ചാ പോരായിരുന്നോ ചേച്ചി…..
ഞാൻ വരില്ലേ സഹായിക്കാൻ…'”

ഇന്ദു പറഞ്ഞു…..

‘” ഇത് എനിക്ക് ചെയ്യാവുന്നതല്ലേ ഉള്ളു…. അതോണ്ട് വിളിക്കാഞ്ഞത്….. അല്ലാ നിങ്ങളെന്താ ഇവടെ…..'””

പാറു അവരെ നോക്കി ചോദിച്ചു….

‘”” അതോ…..
അത് സ്റ്റുഡിയോയിൽ നിന്ന് ഒരാൾ വന്നിരുന്നു….. ഒരു സാധനം തരാൻ…..
നിനക്ക് തരാൻ വന്നതാ……'”

അച്ചു പറഞ്ഞു…..

“”സാധനമോ…… എന്ത്…….???””

പാർവതി എന്തെന്ന് അറിയാതെ അത് ചോദിച്ചതും അച്ചു തന്റെ കയ്യിൽ ഒളിപ്പിച്ചു വച്ചാ ആ സാധനം പുറത്തേക്ക് എടുത്തു…

ഒരു ചെറിയ ഫ്രെയിം ഉള്ള പാർവതിയുടെയും രുദ്രന്റെയും വിവാഹ ചിത്രം……
അത് കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി…..

അവളത് വേഗത്തിൽ അച്ചുവിന്റെ കയ്യിൽ നിന്നും വാങ്ങി അതിലേക്ക് നോക്കി….

തങ്ങൾ രണ്ടു പേരും ചേർന്ന് നിൽക്കുന്നു….
വിവാഹ വേഷത്തിൽ….
അതവൾക്ക് ആകേ വല്ലാത്തൊരു അനുഭൂതി തന്നെ നൽകി…..

പക്ഷെ ആ സന്തോഷം എല്ലാം നിമിഷങ്ങൾ കൊണ്ടാണ് ഇല്ലാതെ ആയത്…. അച്ചുവും ഇന്ദുവും അത് ശ്രദ്ധിച്ചിരുന്നു…..

‘”” എന്താ ചേച്ചി…..
പെട്ടെന്ന് മുഖം വാടിയല്ലോ…..
എന്ത് പറ്റി…….????'”

ഇന്ദു ആ ഭാവ മാറ്റം എന്തെന്ന് അറിയാതെ ചോദിച്ചു…. പാറു അവരെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി……

‘”” ഏയ്…….
അതൊന്നുമില്ല…. ഞാനിത് വെറുതെ നോക്കിയതല്ലേ….
ദാ വച്ചോ……'”

പാറു അത് പറഞ്ഞുകൊണ്ടാ ചിത്രം തിരികെ കൊടുത്തതും അച്ചു ശരിക്കും അന്തം വിട്ടുപോയി……

‘”” വക്കാനോ….
ഞങ്ങൾക്ക് എന്തിനാ….. ഇത് നിന്റെ വിവാഹ ഫോട്ടോ ആണ്…..'””

‘”” അറിയാം……
ഇത് പുറത്ത് ഹാളിൽ വച്ചേക്ക്…. അതിനാ തന്നെ……'””

പാറു പറഞ്ഞു……

‘” അവിടെ വക്കാൻ ഉള്ളതൊക്കെ വച്ചുകഴിഞ്ഞു….. ഇതിവിടെ വക്കാനാ കൊണ്ടുവന്നെ……'””

അച്ചു പറഞ്ഞു…..
പാറു അവളെ നോക്കിയൊന്ന് ചിരിക്കുവാൻ ശ്രമിച്ചു…..

‘”” അതിന്റെ ഒന്നും ആവശ്യമില്ല അച്ചു…..
ഇങ്ങനൊരു ഫോട്ടോ ഇവടെ വച്ചാൽ…..
ഏട്ടൻ……..
അത് വേണ്ടാ…..'””

പാറു വിഷമത്തോടെ അത് പറഞ്ഞപ്പോൾ ഇന്ദു അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു……

‘”” എന്താ ചേച്ചി…..
ഏട്ടൻ വല്ലതും പറഞ്ഞോ…..??'””

ഇന്ദു സങ്കടത്തോടെ ചോദിച്ചു….

‘” ഒന്നും പറഞ്ഞില്ല……
ഒന്നും സംസാരിക്കുക പോലും ചെയ്തില്ല….
ഞാൻ കാരണം അദ്ദേഹത്തിന്റെ ജീവിതവും തുലഞ്ഞ പോലെ ആയി……'””

പാറു പറഞ്ഞു…..

‘””  ന്റെ പൊന്ന് പാറു…..
ഇന്നലെ അങ്ങ് കെട്ടിയല്ലേ ഉള്ളു നീ…..
അപ്പോളേക്കും അവള്……
അവനൊക്കെ സ്നേഹിച്ചോളും….'””

‘”” എനിക്ക് വലിയ പ്രധീക്ഷ ഒന്നുമില്ല അച്ചു…..
ഈ മുറി കണ്ടില്ലേ…..
മുഴുവൻ നിങ്ങളുടെ കുഞ്ഞിയുടെ ചിത്രങ്ങൾ മാത്രമാ…..
ഇത് ഏട്ടന്റെ റൂമല്ലാ… മനസ്സാ….
അതിലേക്ക് എനിക്കൊരു സ്ഥാനം ഉണ്ടാവില്ല….'””

ഏറെ വിഷമത്തോടെ അവളത് പറഞ്ഞപ്പോൾ അച്ചു പാറുവിനെ ചേർത്ത് പിടിച്ചു……

‘”” അയ്യേ……
എന്താ പാറു ഇത്….. നീ ഇത്രേ ഉള്ളോ…..
ഓരോ നാളും കഴിയുമ്പോ നിന്റെ തന്റേടം ചോർന്നു പോവാണോ …..
സ്ഥാനം ഒക്കെ നമ്മൾ ഉണ്ടാക്കും…..
അതിനെ പറ്റി ഓർത്ത് നീ വിഷമിക്കണ്ടാ….
ഇപ്പോൾ തല്ക്കാലം ഈ കുഞ്ഞ് ഫ്രെയിം ഈ ടേബിളിൽ ഇരുന്നോട്ടെ……
വലിയ വലിയ ഫ്രെയിം നമുക്ക് പതിയെ കൊണ്ടുവരാം……'””

അച്ചു അതും പറഞ്ഞാ ഫോട്ടോ അവിടെ ഇട്ടിരിക്കുന്ന ടേബിളിൽ വച്ചു…..

‘”” അച്ചു…..
വേണ്ടാ….. ഇത് വച്ചാൽ ……'””

‘”” ഒന്നും ഉണ്ടാവില്ല…..
ഇപ്പൊ രുദ്രന്റെ മനസ്സിലെ ദേവുവിന്റെ ചിത്രങ്ങൾക്കിടയിൽ….
നമ്മളീ കുഞ്ഞ് ഫോട്ടോ വക്കുന്നു….
അപ്പൊ ഒരു ചെറിയ സ്ഥാനം കിട്ടിയല്ലോ….
പോകെ പോകെ അത് കുറച്ചുകൂടെ കൂട്ടി കൂട്ടി വന്നേക്കാം ന്നെ..….'””

‘”” എടി എന്നാലും……'””

‘”” ഒരേന്നാലും ഇല്ലാ…ഇതിനി ഇവടെ ഇരുന്നോളും…..'””

അച്ചു കട്ടായമായി അത് പറഞ്ഞപ്പോൾ പാറു എതിരൊന്നും പറഞ്ഞില്ല….

‘”” ഹമ്മ്…..
ഇപ്പോളാണ് ഈ മുറിക്ക് ഒരു ഐശ്വര്യം ഒക്കെ വന്നത്…..'””

അച്ചു പറഞ്ഞു….

‘”” അല്ല ചേച്ചി……
ഏട്ടൻ എവിടെ പോയതാ…..'””

ഇന്ദു ചോദിച്ചു……

‘”” അതിന്നലെ ഞാൻ ഇവടെ കേറിയ ദേഷ്യത്തിൽ പോയതാ…..
എങ്ങോട്ടാ എന്നൊന്നും അറിയില്ല…..'””

പാറു പറഞ്ഞു…..

‘”” അവന് പിന്നെ ഈ പോക്ക് പതിവാണല്ലോ…
പാറു…
നിന്റെ നല്ലതിന് വേണ്ടി പറയാ…. അവനെ നിലക്ക് നിർത്തിക്കോ…. അല്ലേൽ കാണാൻ പോലും കിട്ടില്ലാ….'””

അച്ചു പറഞ്ഞു….

‘”” നിലക്ക് നിർത്താനോ…..
ഒന്ന് പോടീ….
ഇവടെ അടുത്ത് കൂടെ പോയാ മനുഷ്യന്റെ മുട്ട് വിറക്കും…. അപ്പോളാ…..'””

പാറു പറഞ്ഞത് കെട്ട് ഇന്ദു പൊട്ടിച്ചിരിച്ചുപോയി….

‘”” അങ്ങനെ വിറച്ചാ എങ്ങനെ ശരിയാവും…..
അതൊന്നും പറ്റില്ല…..
ഭാര്യമാർ ആയാ ഭർത്താവിനെ അടക്കി നിർത്തണം….. അവർ നമ്മളെ ചെയ്യുന്ന പോലെ തന്നെ… ‘””

‘”” എന്റെ അച്ചു…..
നീ ഇങ്ങനെ ഓരോന്ന് പറഞ്ഞെന്നെ പേടിപ്പിക്കല്ലേ….. എനിക്കിതൊന്നും അറിയില്ല……ഒരുപാട് കളിച്ച് അങ്ങോട്ട് ചെന്നാ എന്റെ ശവം നിനക്ക് കാണാ…. അറിയാല്ലോ…..
വന്ന അന്ന് തന്നെ എന്റെ കഴുത്തിൽ ബെൽറ്റ്‌ ഇട്ട കഥയൊക്കെ…..'””

പാറു നിസഹായതയോടെ പറഞ്ഞു …..

‘”” അത് പിന്നെ കയ്യാൻകളിക്ക് നിന്നിട്ടല്ലേ…..
ഇന്ദ്രൻ ആണോ രുദ്രൻ ആണോന്ന് അറിയാതെ അവനെ അടിക്കാൻ ആരാ നിന്നോട് പറഞ്ഞെ…..??'””

‘”” അതിന് എനിക്കറിയായിരുന്നൊ ആ പണ്ടാര കാലന് ഇങ്ങനെ ഒരു ഇരട്ട ഉള്ള വിവരം…….'””

‘” അതൊക്കെ ശരി തന്നെ ….
അന്ന് ഉണ്ടായത് പോലൊന്നും ചെയ്യാൻ ഞാൻ പറയുന്നില്ല….
രുദ്രന്റെ സ്വഭാവം വച്ചിട്ട് നിന്നെ ഒഴിവാക്കാൻ തന്നെ ആവും പ്ലാൻ…..'””

അച്ചു പറഞ്ഞത് കേട്ടപ്പോൾ അവളാകെ വല്ലാതെ ആയി….. പാറു ഭയത്തോടെ അവളെ നോക്കി…..

“അങ്ങനെ ഒക്കെ ചെയ്യോ…?..'””

“” പറയാൻ പറ്റില്ല……
അതുകൊണ്ട് പറയാ…..
അവൻ ചെറ്റ ആയാ നീ വിരട്ടിപ്പറ ചെറ്റ ആവണം….. ഏത്….
ഞാൻ പറഞ്ഞത് മനസ്സിലായോ…… “”

അച്ചു പറഞ്ഞത് കേട്ടപ്പോ അവൾ ചളുപ്പോടെ ഒന്ന് പല്ല് കടിച്ചു….

“” അയ്യേ…….??'”

“” അയ്യേ അമ്മേന്ന് പറഞ്ഞിരുന്ന നീ ഇങ്ങനെ ജീവിക്കേണ്ടി വരും….
അതോണ്ട് ഞാൻ പറഞ്ഞത് കേൾക്ക്….
അവനെ നിലക്ക് നിർത്താനൊന്ന് നോക്ക്….
പെണ്ണിന്റെ കീഴിൽ വീഴാത്ത ആണുണ്ടോ….'”

അച്ചു ചോദിച്ചു…..

‘”” എന്നാലും ഇത് തീക്കളി ആണ്…..
അത് കളിക്കാൻ പോകുന്നത് ഒരു അസുരനോടും…..
നിങ്ങൾക്ക് അറിയുന്നതിലും എത്രയോ മടങ്ങു ഞാൻ അദ്ദേഹത്തെ അറിഞ്ഞു കഴിഞ്ഞു…….'””

അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു…..

‘” അവനെ കുറിച്ച് എന്ത് അറിഞ്ഞെന്നാ പറഞ്ഞെ…..'””

അച്ചു സംശയത്തോടെ ചോദിച്ചു….

“” അ.. അത്….
അതൊന്നും എനിക്ക് പറയാൻ പറ്റില്ല….'””

പാറു അല്പം പതർച്ചയോടെ പറഞ്ഞു…. ഇന്ദുവിന് അത്യാവശ്യം കാര്യങ്ങൾ അറിയാവുന്നത് കൊണ്ട് തന്നെ ഒന്നും പറയാൻ നിന്നില്ല…..

‘”” ശരി ശരി…..
അത് പറ്റില്ലേൽ പറയണ്ടാ….
നീ ഞാൻ പറഞ്ഞത് ഒന്ന് ശ്രമിച്ചു നോക്ക്….
ഇന്നലെ വരെ ഉള്ളത് പോലല്ല…..
രുദ്രൻ ഇന്ന് നിന്റെ ഭർത്താവാണ്….
അത് ഓർമയിൽ വേണം…..'”

‘”” ഹമ്മ്…….'””

‘”” അവനിപ്പോഴും ദേവുവിന്റെ ഓർമയിൽ ജീവിക്കുന്നവനാ……അത്രക്ക് സ്നേഹിച്ചിട്ടുണ്ട് അവളെ……ജീവനേക്കാൾ ഏറെ…..'”

‘” അറിയാ അച്ചു……'””

പാറു പറഞ്ഞു…..

‘”” എന്നാ ആ പഴയ രാക്ഷസ്സി പാറുവിന്റെ മുഖം അങ്ങ് പുറത്തേക്ക് എടുത്തോ…..'””

അച്ചു പറഞ്ഞപ്പോൾ അവളൊന്ന് തലയാട്ടുക മാത്രം ചെയ്തു…. പെട്ടെന്നാണ് അച്ചുവിന്റെ മുഖത്ത് ചെറിയ അസ്വസ്ഥത നിറഞ്ഞത്…..
അവളൊന്ന് കണ്ണ് ഇറുകെ തുറന്നടച്ചു…..

‘”” നിങ്ങൾ സംസാരിച്ചിരിക്ക്…..
ഞാനിപ്പോ വരാ…..'””.

അച്ചു പറഞ്ഞു…..

‘”” എന്ത് പറ്റി ചേച്ചി…. മുഖമൊക്കെ വല്ലാതെ…..'””

ഇന്ദു ചോദിച്ചു…..

..'”” അതൊന്നുമില്ലടി…..
പാഡ് മാറ്റണം……'”

അവൾ പറഞ്ഞു…..

‘”” പീരിയഡ്‌സ് തുടങ്ങിയോ…..’?'””

‘”” ഹമ്മ്…..
ഇന്നലെ……'””

അച്ചു പറഞ്ഞു…..

“”” അയ്യോ…..
അപ്പൊ ഇന്നലെ ഒന്നും……'””

ഇന്ദു ഒന്ന് പറഞ്ഞു നിർത്തി…..

‘” ഇന്നലെ ഒന്നും നടന്നില്ല…..
അതിനൊക്കെ സമയം ഉണ്ടല്ലോടി കാ‍ന്താരി……'””

അവൾ പറഞ്ഞു…..

‘”” ഹമ്മ്…..
നടക്കട്ടെ നടക്കട്ടെ….. രാവിലെ നന്ദു ഏട്ടന്റെ മുഖത്തെ വാട്ടം കണ്ടപ്പോ ഒന്ന് സംശയിച്ചതാ…..'””

‘”” അത്ര സംശയം വേണ്ടാ….നീ കുട്ടിയാ…..'”

അച്ചു പറഞ്ഞു…..
ഇന്ദു ഒന്ന് നാണത്തോടെ കണ്ണടച്ച് കാണിച്ചു…. അച്ചു പിന്നെ അവിടെ നിന്നില്ല…. അവൾ പുറത്തേക്ക് നടന്നു…..

അവൾ പോയതും ഇന്ദു പാറുവിനെ ഒന്ന് നോക്കി….. ആ മുഖത്ത് ഇപ്പോളും ടെൻഷൻ ആണ്…..

.
”’ ചേച്ചി…………'”

‘”” എന്താടി…….??'”

‘”” ഞാനൊരു സംശയം ചോദിച്ചാ സത്യം പറയോ……??'””

അവൾ ചോദിച്ചു……പാറു എന്തെന്ന രീതിയിൽ അവളെ നോക്കി…..

‘”” ഞാൻ കൊറേ ആയി ശ്രദ്ധിക്കുന്നു…. ചേച്ചിക്ക് നല്ല മാറ്റം ഉണ്ടല്ലോ….'””

അവൾ പറഞ്ഞു…..

‘”” മാറ്റമൊ……
എന്ത് മാറ്റം…….??'””

അവൾ ചോദിച്ചു…..

‘”” അത് ഉണ്ടല്ലോ……
ആദ്യമൊക്കെ ഏട്ടനെ കാണുന്നത് തന്നെ കലി ആയിരുന്നു…..
ഇപ്പൊ നാണവും……
എന്താ ഇതിന്റെ ഗൂഡൻസ്….
എന്റെ ചേച്ചി പെണ്ണിന് ഇതെന്ത് പറ്റി……
വായെടുത്താൽ കൊലയാളി കൊലയാളി എന്ന് മാത്രം വിളിക്കുന്ന ചേച്ചി ഇപ്പൊ അദ്ദേഹം ഏട്ടൻ എന്നൊക്കെ വിളിക്കുന്നു…. ഇങ്ങനെ ഒരു മാറ്റം വരാൻ എന്താ ഇപ്പൊ സംഭവിച്ചത്……'””

ഇന്ദു ചോദിച്ചു……
അവളുടെ ചോദ്യത്തിന് മുന്നിൽ പാറു നന്നേ പതറിയിരുന്നു….. കാരണം അവൾ ചോദിച്ചത് പാറുവിന്റെ ഉള്ളിലും ഉള്ള ചോദ്യം തന്നെയാണ്……
ആ അസ്വസ്ഥത മറച്ചുകൊണ്ട് അവൾ പറഞ്ഞു…..

‘”” നീയൊന്ന് പോയെ ഇന്ദു…
മനുഷ്യനിവടെ നൂറായിരം ടെൻഷൻ ഉണ്ട്…. അപ്പോളാ അവളുടെ…..'””

‘”” ഹോ…….
പറയാൻ പറ്റില്ലെങ്കിൽ തുറന്ന് പറഞ്ഞോടെ എന്റെ ചേച്ചി….. എന്നാലും അത്രക്ക് രഹസ്യമാ ല്ലെ കാര്യങ്ങൾ…..
എന്തായാലും ഒന്നുറപ്പാ…..
അന്ന് ചേച്ചിയെ തട്ടിക്കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നില്ലേ…..അപ്പൊ തൊട്ടാണ് ഈ മാറ്റം ഒക്കെ കണ്ട് തുടങ്ങിയത്…..
അതും പോരാതെ ചേച്ചിക്കിപ്പോ നല്ല താമരപ്പൂവിന്റെ മണമുണ്ട്……'””

ഇന്ദു പറഞ്ഞത് കേട്ടപ്പോ പാർവതി തന്റെ ദേഹം ഒന്ന് മണത്തു നോക്കി….. അവൾ പറഞ്ഞത് ശരിയാണ്…..
അതിൽ നിന്നും താമര പൂവിന്റെ സുകന്തം വമിക്കുന്നു…..രാവിലെ തൊട്ട് ഒരു പെർഫ്യൂം പോലും അടിച്ചിട്ടില്ല….
ആ മണം വരുന്നത് തന്റെ വിയർപ്പിൽ നിന്നുമാണെന്ന് ഏറെ അതിശയത്തോടെ അവൾ മനസ്സിലാക്കി നിന്നുപോയി….

‘”” ഇതൊക്കെ എന്താണെന്ന് ചോയ്ച്ചാ എനിക്ക് അറിഞ്ഞൂടാ….
പക്ഷെ ഉണ്ടല്ലോ ചേച്ചി….
ഞാനിപ്പോ ഈ വീട്ടിൽ വന്നെന് ശേഷം ഒരു ഫാരി ടൈൽ ലൈഫ് ആണ് ജീവിക്കുന്നത്…
പുറത്ത് ആളുകൾ കേട്ടാ ചിരിക്കുന്ന ഏത് കാര്യവും ഞാൻ വിശ്വസിക്കും……
ഞാൻ എന്റെ ഇന്ദ്രേട്ടന്റെ സ്നേഹത്തിൽ ഇങ്ങനെ അലിഞ്ഞു ജീവിക്ക…..
അതും പോരാതെ എന്റെ രുദ്രേട്ടൻ ആണെന്റെ ദൈവം….
ചേച്ചി ദേവിയും….
ഏട്ടൻ അടുത്ത് വരുമ്പോ ശ്രദ്ധിച്ചിട്ടുണ്ടോ….
നല്ല കർപ്പൂരത്തിന്റേം ഭസ്മത്തിന്റേം മണമാ…..
അത് പരമശിവന്റെ വാസന അല്ലെ…
അത് പോലെ ഈ ചേച്ചി പെണ്ണിന്റെ താമര പൂ വാസന…
പരമശിവന്റെ പാർവതി ദേവിയുടെ മണം…..
നിങ്ങൾ അപ്പൊ ശരിക്കും ശിവ പാർവതി ആണോ…..
എന്തോ….
ഞാനിപ്പോ അങ്ങനാ കാണുന്നെ…..
കണ്ണടച്ചാൽ കഴുത്തിൽ പാമ്പിനെ ഒക്കെ അണിഞ്ഞു തൃശൂലം ഏന്തി നിൽക്കുന്ന രുദ്രേട്ടന്റെ മുഖമാ….
തൊട്ടടുത്ത് ദേവിയുടെ രൂപത്തിൽ എന്റെ സുന്ദരി ചേച്ചിയും…..
എന്ത് രസാന്നോ കാണാൻ…..
ഹോ……'””

ഇന്ദു തികച്ചും ഒരു സ്വപ്ന ലോകത്തേക്ക് തന്നെ പോയിരുന്നു…..
പാറുവിന് എല്ലാം കേട്ട് വിശ്വസിക്കണോ…. തള്ളി കളയണോ……
അതോ നാണിക്കണോ എന്നൊന്നും മനസ്സിലായില്ല….

‘”” എന്റെ ഇന്ദു……
നിനക്ക് ശരിക്കും ഭ്രാന്ത്‌ കേറിയൊ ….
അവളുടെ ഒരു താമര പൂവും കർപ്പൂരവും…..
അതെങ്ങനെ…
പണ്ടേ ഇതിനകത്ത് ആൾ താമസം ഇല്ലല്ലോ…..'””

എന്നും പുലമ്പിക്കൊണ്ട് പാറു പുറത്തേക്ക് നടന്നു….

ഇന്ദു അൽപ സമയം അവിടെ തന്നെ ഇരുന്നുപോയി…..

അവളുടെ കണ്ണുകൾ ഒരു നിമിഷം ബെഡിന്റെ അരികിലെ ടേബിളിൽ വച്ച ആ കല്യാണ ഫോട്ടോയിലേക്ക് നീണ്ടു …..

‘”” എന്റെ പാവം ചേച്ചിയെ ഇങ്ങനെ ചുറ്റിക്കാതെ ഒന്ന് സ്നേഹിക്ക് എന്റേട്ടാ…..
എന്തൊരു വാശിയാ ഇത്…..
ഹോ…….'””

അവളുടെ വാക്കുകളിൽ കുസൃതി നിറഞ്ഞിരുന്നു….. ആ പരമ ശിവൻ തന്റെ പാർവതി ദേവിയെ ഒന്ന് സ്നേഹിച്ചു കാണുവാൻ അവളുടെ മനം വല്ലാതെ പിടച്ചു……

???????????

തുടരും….

വായിക്കുമ്പോൾ അതിന് അഭിപ്രായം തരുന്നത് നല്ല ശീലം ആണ്….

 

136 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐?? fan

    Settaa, october kazhinj, november kazhinj, december kazhinj. 2022 mothathil kazhinj. january iipo kazhiyum. masam aayi setta, enthelum onn paranjitt poo, gap idalle setta

  2. ❤️❤️❤️❤️♥️♥️♥️♥️

    1. Next part eppoya

  3. എന്താണ് DK ബ്രോ കൊറയായല്ലോ കാണാൻ ഇല്ലല്ലോ പുതിയ പാർട്ടു? എവടയാണ് ബ്രോ?
    ഇടക്കെക്ങ്കിലും ഒന്ന് വന്നു രണ്ടക്ഷരം പറഞ്ഞു പോ കാത്തിരിക്കുന്നു ഞങ്ങളുടെ ഒരു സമാധാനത്തിനു!കാത്തിരിക്കുന്നു ട്ടോ അടുത്ത പാർട്ടിനായി ?
    നിങ്ങളെ പോലുള്ളവരാണ് ഞങ്ങളെ ഇവിടെ പിടിച്ചു നിരുത്തുന്നത് അവരെ മിസ്സ്‌ ചെയ്യുമ്പോൾ എന്തോ പോലെ തോന്നുന്നു
    പിന്നെ മാസങ്ങൾ ആയി കടന്നു പോകുന്നത് അപരാജിതൻ, ആദിത്യഹൃദയം,ദേവാസുരൻ ഇതൊക്കെയാണ് ഇവിടെ എന്നെ പിടിച്ചു നിർത്തുന്നത് ഇവരുടെ ഒന്നും ഒരു അപ്ഡേറ്റ് പോലും വരുന്നില്ല അറിയാം, അവർക്കും തിരക്കുകൾ ഉണ്ടാകും എന്നാലും ഒരുപാടു മിസ്സ്‌ ചെയ്യുന്നു ഇപ്പോൾ ആരെങ്കിലുമൊക്കെ വരണേ എന്നാണ് ഇപ്പോൾ പ്രേതീക്ഷിക്കുന്നത് ??

  4. DK bro kure ayi kathirikkunnu udane oru update tharumo? Broyude insta id ankilum onnu kittiyirunnenkil kollam ayirunnu.. Broyude story vayikkan vendi mathram anu varunnath… Udane varum yannu pratheeshikkunnu… ??

  5. Ivan vishyam anallo story porattu

    1. DK ine nerett ariyanna arellum ondo onnu vvilichu para

  6. Bro evidenu oru vivarom ellallo adutha bhagam odane enganum kano

  7. വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു….

    സ്ഥിരം വലിയ പാർട്ട് അല്ല….

    10k മാത്രേ ഉള്ളു….

    അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??

    സ്നേഹം….
    എന്നു പറഞ്ഞു പോയവൻ ആണ് എവിടെ ആണ് മകനെ മടങ്ങി വരൂ

  8. Cheriya update pratheskhikkunnu

  9. Bro vegam idu cheruthannellum kuzhappam illa katha ezuthunnathu niruthittilla ennu orppikkallo entho ii kathakku Njan addict ayapolle eppollum ithine patti mathram chintha 3 manikur pubg kalichond irunma Njan athokke niruthi jolikk idakkupollum Njan katha vayikkunnu nirthan thonnilla plz boro next part idu waiting aa

  10. അടുത്ത പാർട്ട് എവിടെ ബ്രോ?

  11. നെടുമാരൻ രാജാങ്കം

    തിരക്കുകളിലാണ് എന്ന് മനസ്സിലായി. അതല്ലേ ഇത്രേം വയ്ക്കുന്നെ…..?? ഞാൻ ആദ്യം മുതലേ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടപെട്ട ഒരു കഥയാണേ……. ❤️

    എപ്പോഴും silent ആയിരുന്നു ഞാൻ. എന്ന് വച്ചാൽ silent ആയി വരും, വായിക്കും, ഇഷ്ടപ്പെടും, അടുത്തതിനായി കാത്തിരിക്കും. ഇപ്പൊ ഒട്ടും ഷെമിക്കാൻ പറ്റാത്തത് കൊണ്ടാ ഞാൻ വല്ലതുമൊക്കെ കുറിക്കാന്ന് വച്ചേ. പിന്നെ ഓരോ പാർട്ടിനും കമന്റ് ഇടാത്തത് വേറൊന്നും കൊണ്ടല്ല., എന്റെ മനസ്സിലുള്ളത് കമന്റായി ഇവിടെ തന്നെ കാണുന്നു. എന്റെ മനസ്സ് വായിച്ചെടുത്ത പോലാ ഓരോരുത്തരും കമന്റ് ഇടണേ ? എന്താ ചെയ്യാ…..??

    ഇനിയും wait ചെയ്യാം എത്ര നാൾ വേണോ…..??

    WITH LOVE PAILET OFFICER NEDUMAARAN RAJANGAM………. ❤️

  12. Update bro ??

    1. അദ്ദേഹം ഒരു പ്രവാസിയ 14 hrs maximum duty ഉണ്ടാകും അതിന്റെ ഇടയില്‍ bro ഈ story എഴുതുന്ന അപ്പോ അതിന്റേതായ റിസ്ക് brok ഉണ്ടാകും ഞാനും ഒരു pravasiyan
      നല്ല ഒരു story bro നിര്‍ത്തിയിട്ട് പോകരുത് Eee story അത്രമാത്രം നെഞ്ചില്‍ കയറി തിരിച്ചു വരും എന്ന prathikshayode

      മറ്റൊരു പ്രവാസി ❤

  13. ? നിതീഷേട്ടൻ ?

    ബ്രോ യുടെ തിരക്കുകൾ മനസ്സിലാവും, നിങ്ങടെ കംഫർട്ട് നോക്കിയിട്ട് സാവധാനം മതി, എന്നത്തേയും പോലെ മികച്ച ഒര് പാർട്ട് തന്നെ കിട്ടുമെന്നും അറിയാം – കാത്തിരിക്കാൻ തയ്യാറാണ്. Take care mhn ?

  14. Villan DK harshan ഇവെരുടെ ഒക്കെ കഥകൾക് ഒരുപാട് ആരാധകര് ഉണ്ട് പക്ഷെ വയിക്ക് വെച്ച് ഇട്ടു പോവുന്ന അവസ്ഥയാണ് ഇപ്പൊ ഉള്ളത് അല്ലെങ്കിൽ മുടിന്യ waiting കഥയുടെ flow തെന്നെ വായനക്കാർക്ക് നഷ്ടപ്പെട്ടു പോവുന്ന gap

  15. അറക്കളം പീലി

    കാത്തിരുന്നു മടുത്തു എന്നൊെക്കെ പറയുന്നവരോട്, ep15 ൽ D K പറഞ്ഞിട്ടുണ്ടായിരുന്നു ജോലിയുടെയോ മറ്റോ ആവശ്യത്തിനായി എങ്ങോ പോകുകയാണ് 3 മാസം കഴിഞ്ഞേ അടുത്ത പാർട്ട് വരൂ എന്ന്.എന്നിട്ടും പുള്ളി 1 – 1.5 മാസത്തിനുള്ളിൽ ep 16 തന്നു. കുറ്റം പറയുന്നവർ ഒന്ന് മനസ്സിലാക്കണം കണ്ട നാട്ടിൽ പോയി പണിയെടുത്ത് കിട്ടുന്ന ഒഴിവിലൊക്കെയാണ് പുള്ളി എഴുതുന്നത്. അത് കൊണ്ട് ഇത്തിരി കാത്തിരിക്കണം.എന്നിട്ടും പറ്റാത്തവരാണേൽ ദേണ്ടേ അങ്ങോട്ട് മാറി ഇരുന്നോ .

    1. പുള്ളി വേറെ സൈറ്റിൽ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ അതിനു time ഉണ്ട് ഇവിടെ മാത്രം ഇല്ല ഇപ്പൊ ഏകദേശം ഇതിൽ ഉള്ള മിക്ക കഥകളുടെയും അവസ്ഥ ഇത് തെന്നെ

      1. പുള്ളി ഇപ്പോ അവിടെയും സ്റ്റോപ്പ് ചെയതു

        1. Site yethanu?

  16. ഞാൻ കുറ്റം പറയുകയാണ് എന്നൊന്നും തോന്നരുത്. എല്ലാ എഴുത്തുകാരും കണക്കാ വായനക്കാരുണ്ട് എന്നറിഞ്ഞാൽ പിന്നെ ഭയങ്കര ഡിമാൻഡ് ആണ്. കാത്തിരുന്നു മടുപ്പിക്കും

    1. Sathyamaan…sathyathinta mukham vikrithamaanallo…athaanenn thonnunnu ippozhathe trend…valya oraal thudangi vechu…bakkiyellaavarum follow cheyyunnu…

      Nammuda manassinta aavashyamaayipoyille…kaathirikaam… ❤️

  17. Poli part nxt part epozha bro w8ng aanu tto ????❤❤❤?

  18. Nxt part udane tharan 10k vachu thar amennu paranju poya aala 10 k poyitt 1 k polum illa. Ee oru kadhku veandi mathram ivade keriyirgannoru undu. Brooo update soon any positive news. Thirakk ariyanjittala ee noval athramel priyapettathanennirikke mattellam njan manapoorvam marakunnu

  19. ചേട്ടാ കാത്തിരുന്ന് മടുത്തു. അടുത്ത പാർട്ട്‌ എപ്പളാ വരുന്നെന്ന് എങ്കിലും പറയാവോ.

  20. Nice bro nalla kadha njan eppoyum kayari nokkumayirnnu vanno enn ariyan njan ithuvare vayichathil enikk ettavum ishtapetta kadha ithanu❤️

    Adutha part enna publish chayyunne oru update thannirunnel valare nannayirnu

  21. ആശാനേ എന്നാണ് ആശാനേ അടുത്ത പാർട്ടു വരാൻ പോകുന്നെ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ.
    ഒരു ചെറിയ update എങ്കിലും തരണേയണ്ണാ

  22. കീടാണു 2.0

    അട്ത്ത പാർട്ട് എന്നാ…?? ഉടനേ വരൂന്നാ പറഞ്ഞേ..

  23. Heyy guys

    Rand peear nalla frnds aayirikkm..clgilokke orumichaavm poovaa..angne oru mazhakkaalath avan avale peedippikkum..prgnent aavm..nnt avale kettum..aval nalloru nartthaki aavum..adhood koode nrttham upeekshikkum..kallynm kynj oru dhivasam chilanka pidich aval karayunnadh avan kaanum..nnt avale veendum nrtham cheyyaan kond poovum..ingne oru story illee..adhinte name endhaanenn ariyunnavar onn paranj theruo plss….

    1. അവളും ഞാനും തമ്മിൽ By ദത്താത്രേയൻ ?

  24. അപ്പുറം എഴുതിയത് എൻങ്കിലും ഇവിടെ പോസ്റ്റ് ചെയ്ത് കൂടെ ഇവിടെ കുറേ പേർ കാത്തിരികുന്നില്ലേ

    1. ? നിതീഷേട്ടൻ ?

      അപ്പുറം?

  25. എന്റെ പൊന്നോ അത്രേ പറയുന്നുള്ളു ???

Comments are closed.