⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 3000

അവനാ ജലത്തിലൂടെ വേഗത്തിൽ മുന്നേറി….
റെയ് ഹാന്റെ ശരീരം സുവർണ്ണ നിറത്തിൽ വെട്ടി തിളങ്ങിയിരുന്നു…. തന്റെ കയ്യിലെ ട്രിഡന്റ് സഞ്ചരിക്കുന്ന വഴിയിലേക്ക് നീട്ടിയതും അവിടെ ഒരു ഹോൾ പോലൊന്നു രൂപം കൊണ്ടു…..

അവൻ അതിനകത്തേക്ക് കടന്നു…..

ഇരുൾ നിറഞ്ഞ കടൽ ജലം വെളിച്ചത്തിലേക്ക് വന്നു…..

ഇന്ത്യൻ സമുദ്രത്തിൽ നിന്നും അവൻ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് എത്തപ്പെട്ടിരുന്നു…..

അവൻ തന്റെ ലോകത്തിലേക്ക് ചലിച്ചു…..

ജല നിരപ്പിൽ നിന്നും 2000 മീറ്റർ താഴ്ചയിലേക്ക് അവനെത്തപ്പെട്ടു….. അവിടെ അദൃശ്യമായ ഒരു വലയം….. പുറത്ത് നിന്നും നോക്കിയാൽ വെറും പാറക്കെട്ട് മാത്രമാണ് കാണാൻ സാദ്ധിക്കുക……

എന്നാൽ ആ വലയം ഭേദിച്ചതും ആ പാറ കെട്ടുകൾ ഒരു ലോകമായി മാറി…..
അവന്റെ ലോകം….. ജല മനുഷ്യർ വസിക്കുന്ന സമുദ്ര ലോകം…..

റെയ് തന്റെ കൊട്ടാരത്തിലേക്ക് എത്തപ്പെട്ടു….
രാജ വസതിയിൽ അവനെയും കാത്ത് കുറച്ചു ഭടന്മാർ നിന്നിരുന്നു….
അവർ റെയ് ഹാനെ കണ്ടതും വേഗത്തിൽ മുന്നോട്ട് നീന്തി വന്നു…. ശേഷം നിലത്ത് മുട്ട് കുത്തി ഇരുന്ന് ബഹുമാനം അറിയിച്ചു…..

‘”” മഹാരാജൻ……'””

അവൻ ബഹുമാന പൂർവ്വം വിളിച്ചു….

‘”” എന്ത് പറ്റി……
നിങ്ങളെന്താ വല്ലാതെ ഇരിക്കുന്നത്…..'””

റെയ് ചോദിച്ചു…..

‘”” മഹാരാജൻ….
രാജ മാതാവ് അങ്ങേ അന്വേഷിച്ചിരുന്നു….'””

‘”” അമ്മയോ…..??
എന്തിന്……'”‘

റെയ് ചോദിച്ചു…..

‘”” അത്……രാജൻ…..
കിഴക്ക് ദിശയിൽ നിന്നും മഹാറാണി റിവാനയെ ബോധം നഷ്ട്ടമായ നിലയിൽ കണ്ടെത്തി….'””

അവർ പറഞ്ഞ വാക്കുകൾ കേട്ട് റെയ് ശരിക്കും ഭയന്നു……

‘”” എന്താ നിങ്ങൾ പറഞ്ഞത്……???'””

അവന്റെ ശബ്ദം ഉയർന്നു…..

‘”” കാരണം എന്തെന്ന് അറിയില്ല രാജൻ….
അങ്ങയെ പെട്ടെന്ന് കൂട്ടികൊണ്ടുവരാൻ രാജ മാതാവ് പറഞ്ഞു……'””

അവൻ അത് പറഞ്ഞതും റെയ് പെട്ടെന്ന് തന്റെ രാജ മുറി ലക്ഷ്യമാക്കി നടന്നു…..

നിമിഷങ്ങൾ കൊണ്ട് അവനാകെ മാറിയിരുന്നു…..
ഒരു ദൈവത്തിൽ നിന്നും….
ഒരു രാജാവിൽ നിന്നും….
ആ പഴയ റെയ് ഹാനിലേക്ക്…..

റെയ് തന്റെ കയ്യിലെ ട്രിഡന്റ് നിലത്തു ആഞ്ഞു കുത്തി…. അതവിടെ തറച്ചു നിന്നിരുന്നു…..

ആ കാലുകൾ വളരെ വേഗത്തിലാണ് അറയിലേക്ക് മുന്നേറിയത്….

റെയ് അവിടെ എത്തിയതും ആ വലിയ വാതിൽ തള്ളി തുറന്നു….. ഒരു വലിയ ഹുങ്കാര ശബ്ദത്തോടെ അത് തുറന്ന് വന്നു….

അകത്ത് കയറിയതും ഉള്ളിൽ തങ്ങളുടെ ബെഡിൽ ഇരിക്കുന്ന അറ്റ്ലാന എന്ന തന്റെ മാതാവിനെയും ആ മടിയിൽ ഒരു കുഞ്ഞിനെ പോലെ കിടക്കുന്ന റിവയെയും ആണ് അവൻ കണ്ടത്…..

അവനെ കണ്ടതും റിവ എഴുന്നേൽക്കാൻ നോക്കി…. പക്ഷെ അറ്റ്ലാന അവളെ തടഞ്ഞു……

‘”” എങ്ങോട്ടാ ഈ ചാടി പിടിച്ചു എഴുന്നേൽക്കുന്നത്…..
അവടെ കിടന്നാ മതി നീ…..'””

അല്പം ശാസന കലർന്ന സ്വരത്തോടെയാണ് അവരത് പറഞ്ഞത്…. റിവ അതിന് തലയാട്ടുക മാത്രം ചെയ്തു…. അറ്റലാന അവളെ പതിയെ ബെഡിലേക്ക് തല ചായ്‌പ്പിച്ചു കിടത്തി…. ഈ സമയം റെയ് അവിടെ അടുത്ത് എത്തിയിരുന്നു….

‘”” ഇവൾക്ക് എന്താ പറ്റിയത് അമ്മേ…..
മയങ്ങി വീണെന്ന് കേട്ടല്ലോ……'””

റെയ് ചോദിച്ചു…..

‘”” ഹാ വീണു……
ആരും ഇല്ലാത്ത ഇടത്ത് ബോധം ഇല്ലാതെ കിടക്കായിരുന്നു…..
ആയുധ പരിശീലനത്തിന് പോയ കുഞ്ഞുങ്ങൾ കണ്ടത് കൊണ്ട് ഞങ്ങൾ ഒക്കെ അറിഞ്ഞു……
ഇല്ലെങ്കിൽ ഇനിയും കൊറേ നേരം അവടെ തന്നെ കിടന്നേനെ….. നിനക്ക് പിന്നെ ഭാര്യയെ നോക്കാൻ സമയമില്ലല്ലോ…..'”

അറ്റലാനയുടെ സ്വരം കടുത്തിരുന്നു…..അവനത് കേട്ടപ്പോ വല്ലാതെ തോന്നി….. കാരണം അമ്മ അവനോട് അങ്ങനെ ഇത്ര കടുപ്പത്തിൽ ഇതുവരെ കോപം കാണിച്ചിരുന്നില്ല….

‘”” അ…അത് പിന്നെ….
ഞാൻ അറിഞ്ഞില്ല…….'””

‘”” ഹാ…..
അറിയില്ല…..
റെയ്….. നീ ഒരു രാജാവ് മാത്രമല്ല…..
ഒരു മകനും പതിയും എല്ലാമാണ്….
നീ ഇത്ര സമയം എവിടെ ആയിരുന്നു….'””

അറ്റ്ലാന ചോദിച്ചു…..

“” ഒരു പ്രധാന കാര്യത്തിന് പോയതാ…..'””

‘”” അത് എന്താണെന്നാണ് ചോദിച്ചത്……'””

അറ്റ്ലാനയുടെ സ്വരം കടുത്തു….. റെയ് തന്റെ മാതാവിന്റെ കണ്ണിലേക്കു നോക്കികൊണ്ട് പറഞ്ഞു…..

‘”” ദേവാസുരൻ……'””

ആ പേര് കേട്ടതും അറ്റ്ലാന ഒന്ന് ശാന്തമായി…..

‘”” നീ അവളോട് സംസാരിക്ക്…..
ഞാൻ പോകുന്നു……'””

അത്ര മാത്രം പറഞ്ഞുകൊണ്ട് അവർ പുറത്തേക്ക് പോയി…..
റെയ് അത് വലിയ കാര്യമാക്കിയില്ല….
അവന്റെ കണ്ണുകൾ തന്റെ പത്നിയിൻ മേൽ പതിഞ്ഞു…..

ആ കണ്ണുകൾ തന്റെ പ്രാണ നാഥന്റെ മേൽ ആയിരുന്നു….. അവന് മനസ്സിലാക്കാൻ പറ്റാത്ത ഒരു ഭാവം അവളുടെ മുഖത്ത് തെളിയുന്നു…..

റെയ് മുന്നോട്ട് നടന്നു….

ശേഷം അവൾക്കടുത്തായി പോയിരുന്നു…..
ആ കണ്ണുകൾ ഏറെ അവശ ആയിരുന്നു….

‘”” എന്താണ് എന്റെ രാജകുമാരിക്ക് പറ്റിയത്…..
ഞാൻ അറിഞ്ഞിരുന്നില്ല ഒന്നും……'”

റെയ് വിഷമത്തോടെ പറഞ്ഞു…..

‘”” സാരമില്ല ദേവാ……
അമ്മ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണ്…..
എനിക്ക് ഒരു കുഴപ്പവുമില്ല……'””

റിവ അവനെ നോക്കി പറഞ്ഞു…. റെയ് ഹാൻ തന്റെ പത്നിയുടെ നെറുകിൽ പതിയെ തലോടി……

‘”” ഇത്രനാൾ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ റിവാ……
ഖലീസിയെ വിളിക്കാം…..'””

റെയ് പറഞ്ഞു……റിവ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു…..

‘”” ഖലീസി വന്നിരുന്നു…..
എനിക്ക് വേണ്ട മരുന്നുകൾ ശേഖരിക്കുവാൻ പോയിരിക്കുകയാണ്……'””

റിവ പറഞ്ഞു…….

‘”” ആണോ……??'””

‘”” ഹമ്മ്…….'””

‘””എന്താണ് എന്റെ പൊന്നിന് പറ്റിയത്…..
ഖലീസി എന്ത് പറഞ്ഞു…..'”

റെയ് സ്നേഹത്തോടെ ചോദിച്ചു……

‘”” ദേവാ…….'””

‘”” ഹമ്മ്……??'””

‘”” ആ മടിയിൽ എന്നെ അല്പം നേരം കിടത്തുമോ……?'””

റിവ ചോദിച്ചു…. റെയ് അവളെ നോക്കിയൊന്ന് ചിരിച്ചു…. ശേഷം അവളെ എടുത്ത് മടിയിൽ കിടത്തി…

‘”” ഇനി പറ…….
എന്ത് പറ്റി……'””

റെയ് ചോദിച്ചു…..

‘”” അതുണ്ടല്ലോ….
ഞാനിവിടെ കൊട്ടാരത്തിൽ ഒറ്റക്കിരിക്കുകയായിരുന്നു…..
അങ്ങ് പുറത്ത് ആയിരുന്നല്ലോ….
എനിക്കാകെ മനസ്സൊക്കെ എന്തോ പോലെ തോന്നി…..
അങ്ങയെ കാണണം എന്ന് തോന്നി…..
പക്ഷെ….
അത് പെട്ടെന്ന് സാധിക്കില്ലല്ലോ….
അതിനാൽ ഞാൻ ആ പരിശീലനം നടക്കുന്ന ഇടത്തിനടുക്കൽ ഉള്ള കടൽ സസ്യങ്ങൾക്കടുത്ത് പോയിരുന്നു…..'””

റിവ പറഞ്ഞു…..

‘”” അവിടെ ആരും അധികം വരില്ലെന്ന് നിനക്കറിയില്ലേ റിവാ…..
പിന്നെ എന്തിനാ……'””

‘”” അതൊന്നുമില്ല ദേവാ…..
ആ ഇടത്ത് മുഴുവൻ നമ്മുടെ ഓർമ്മകൾ അല്ലെ…..
അവിടെ പോയിരുന്നാൽ അങ്ങ് കൂടെ ഉള്ളത് പോലെയാണ്….. അതാ…..
പക്ഷെ ബോധം നഷ്ട്ടമാവും എന്ന് കരുതിയില്ല……'””

അവൾ പറഞ്ഞു…..

“”” ഹമ്മ്….. ശരി……
ഖലീസി എന്ത് പറഞ്ഞെന്ന് നീ പറഞ്ഞില്ല…..'””

അവന്റെ ചോദ്യം കേട്ടതും റിവയുടെ മുഖത്ത് നാണം വിരിഞ്ഞു…..

‘”” അതുണ്ടല്ലോ….
ഇനിയിങ്ങനെ ഒറ്റക്ക് പുറത്ത് പോവാൻ ഒന്നും പാടില്ല എന്ന് പറഞ്ഞു…..'””

റിവ പറഞ്ഞു…..

‘”” അതെന്താ….ഇനിയും ഇങ്ങനെ വല്ലതും ഉണ്ടാവോ……'””

റെയ് ആശങ്കയോടെ ചോദിച്ചു…..

‘”” ഹമ്…….
ഉണ്ടാവും എന്ന് തന്നെയാണ് പറഞ്ഞത്…..
ഒരു 12 മാസം അടങ്ങി ഇരിക്കണമെന്നാണ് കല്പ്പന……'””

ആ വാക്കുകൾ കേട്ടതും റെയ് ശരിക്കും അതിശയിച്ചുപോയി…..
ആ മുഖത്ത് ആനന്ദം നിറയുവാൻ തുടങ്ങി…..

‘”” റിവ…..
നീ എന്താണ് പറഞ്ഞത്…….???'””

അവൻ ചോദിച്ചു…..

‘”” ഹമ്മ്……
അതെ ദേവാ……
നമുക്കിടയിൽ ഒരു മൂന്നാമൻ വരുന്നു….
എന്റെ ദേവന്റെ കുഞ്ഞ്…..'””

( ജല മനുഷ്യന്റെ പ്രസവ സമയം 12 മാസമാണ്…. അത് ocean വർഡിൽ പറഞ്ഞിട്ടുണ്ട് )

അവളിൻ വാക്കുകൾ കേട്ടതും അവന്റെ ഉള്ളം വല്ലാതെ പിടച്ചു……റെയ് അതിശയത്തോടെ അവളെ നോക്കി…..

ആ ജല കണിക്കകൾക്കൊപ്പം അവന്റെ കണ്ണുനീരും അലിഞ്ഞു ചേർന്നിരുന്നു…..

‘”” റിവാ…….
നീ പറഞ്ഞത്……..'””

റെയ് ചോദിച്ചു…..

‘”” സത്യമാണ് ദേവാ…….
എനിക്ക് നൽകിയ സ്നേഹത്തിന്റെ പങ്ക് ഈ വയറ്റിൽ വളരുന്നു……'””

റിവ പറഞ്ഞു….
അവന് സന്തോഷം കൊണ്ട് ഇരിക്കുവാൻ പോലും സാധിച്ചില്ല….. തന്റെ പത്നിയെ മടിയിൽ ഇരുത്തികൊണ്ട് തന്നെ അവൻ തുരു തുരാ മുത്തങ്ങൾ നൽകി…..

‘”” ഇത് നേരത്തെ പറഞ്ഞുകൂടായിരുന്നോ ദേവി……'””

‘”” അറിഞ്ഞിരുന്നില്ല ദേവാ…..
അങ്ങേ പിരിഞ്ഞിരിക്കുന്നതിന്റെ ബുദ്ധിമുട്ട് മാത്രമായാണ് തോന്നിയത്…പക്ഷെ…….'””

അവൾ പറഞ്ഞു നിർത്തി…. റെയ് അവളെ നോക്കി പതിയെ ഒന്ന് പുഞ്ചിരിച്ചു…..

‘”” എന്നാ ഇനി ഒറ്റക്ക് എങ്ങും പോകരുത്…..
എവടെ എന്റെ മോൻ……
എനിക്കവനെ ഒന്നും മുത്തണം……'””

റെയ് ഒരു കള്ള ചിരിയോടെ ചോദിച്ചു…..

.'”” അതിന് അവൻ ആണെന്ന് തീരുമാനിച്ചോ……””

റിവ ചോദിച്ചു……

‘”” ഹമ്മ്…… തീരുമാനിച്ചു……
സ്വന്തം അമ്മയെ ഇങ്ങനെ കിടപ്പിലാക്കിയെങ്കിൽ അതൊരു ആണാവാൻ ആണ് സാധ്യത…..
മുമ്പ് എന്റെ അമ്മയെ ഞാനിങ്ങനെ ഒന്ന് കിടത്തിയതാ….
അച്ഛൻ ഓതി തന്ന ഓർമ…..'””

‘”” ഹ ഹ ഹ ഹ……
ശരി ശരി ശരി……
പക്ഷെ മുത്തം നൽകാൻ 12 മാസം കാത്തിരിക്കണമല്ലോ ദേവാ……'””

അവൾ ചോദിച്ചു……

‘”” 12 മാസം ഒന്നും എനിക്ക് ആവശ്യമില്ല ദേവി…..
എന്റെ കുഞ്ഞിനെ ഞാനീ നിമിഷം ഉമ്മവക്കും…..'””

‘”” ഹാ…അതെങ്ങിനെ……'””

അവൾ ചോദിച്ചു…..

‘”” അതോ……..
നീ ആ വയറിൽ നിന്നും വസ്ത്രം അല്പം മുകളിലേക്ക് വച്ചേ……
ഞാൻ ഉമ്മ വച്ചുകൊള്ളാം……'””

‘”” ഹോ….
അതായിരുന്നൊ …..'””

‘”” അതായിരുന്നു…..
അങ്ങോട്ട് മാറ്റ് പെണ്ണെ…..'””

‘”” ദാ…..
അച്ഛൻ മക്കൾക്ക് ഉമ്മ കൊടുക്കേ പാല് കൊടുക്കേ എന്താച്ചാ ആയിക്കോ….
ഞാനൊനിനും ഇല്ലേ……'””..

റിവ തന്റെ വയറിലെ തുണി അല്പം മുകളിലേക്ക് നീക്കിയതും അവിടെ അവളുടെ നിലാവിന്റെ വെട്ടമുള്ള മനോഹരമായ അണിവയർ തെളിഞ്ഞു വന്നു…..

റെയ് പതിയെ അതിലേക്ക് ചുണ്ടുകൾ അമർത്തി…..അവന്റെ നീളമേറിയ കുറ്റി താടികൾ അവളുടെ ആ വയറിൽ ഉരഞ്ഞു…..

‘”” ഹ ഹ ഹ ഹ ഹ…..
ദേവാ……
എനിക്ക് ഇക്കിളി ആവുന്നു….'””

‘”” അതിന് കുഞ്ഞിന്റെ അമ്മയെ ഞാനൊന്നും ചെയ്തില്ലല്ലോ…..'””

‘”” അച്ഛന്റെ സ്നേഹ പ്രകടനം എല്ലാം കുഞ്ഞിന്റെ അമ്മയുടെ വയറിൽ ആണല്ലോ…..ഇങ്ങനെ അച്ഛൻ സ്നേഹം കാണിച്ചാ 12 മാസം ഒന്നും വേണ്ടിവരില്ല….
ചിരിച്ച് ചിരിച്ച് ഈ നിമിഷം തന്നെ ഞാൻ  പ്രസവിക്കും…..'””

റിവ പറഞ്ഞു….. അവനൊരു ചെറു ചിരിയോടെ അവൾക്കടുത്ത് കിടന്നു….
റിവ റെയ് ഹാന്റെ നെഞ്ചിലേക്ക് പതിയെ തലവച്ചു കിടന്നു…..

‘”” ദേവാസുരനെ കണ്ടുവോ അങ്ങ്…….'””

റിവ ചോദിച്ചു…..

‘”” ഹമ്മ്…..
കണ്ടു രാജകുമാരി…..
അവനിനിയും അവളുമായി അടുത്തിട്ടില്ല…
ഇത്രയേറെ സൂചനകൾ ദൈവം കൊടുത്തിട്ട് പോലും അവൻ മാറുന്നില്ല…. അതാണ് എന്നെ ഏറെ ഭയപ്പെടുത്തുന്നത്…..'””

റെയ് പറഞ്ഞു…..

”'” അങ്ങ് എന്താണ് ദേവാ പറയുന്നത്…..
അവർ ഒന്നായില്ലേ……'””

അവൾ അതിയതോടെ ചോദിച്ചു……

‘”” വെറും മംഗല്യ ചരടുമായി മാത്രമാണ് അവർ ഒന്നായത്…..
അത് പൂർണ്ണമാകണമെങ്കിൽ മനസ്സുകൊണ്ടും ശരീരം കൊണ്ടും കൂടെ വേണം…. “”

‘”” വിധിയാൽ ഒന്നിച്ച അവർ വീണ്ടും പിരിയുമോ ദേവാ……'””

അവൾ ആശങ്ക മറക്കാതെ തന്നെ ചോദിച്ചു……

“” അറിയില്ല ദേവി……
കാലചക്രത്തിൻ തീരുമാനം എന്തെന്ന് നമുക്ക് ഊഹിക്കുവാൻ പോലും സാധിക്കയില്ലല്ലോ……അത് ചിലപ്പോൾ രക്ഷയും ആവാം…. നാശവും ആവാം…..'””

‘”” അങ്ങ് ആശങ്കപ്പെടാതെ ഇരിക്കു…..
എല്ലാം ശരിയാവും…..
അദ്ദേഹത്തിന്റെ മനസ്സ് അവളിലേക്ക് ഉറപ്പായും ഒത്ത് ചേരുന്നതാണ്….'””

റിവ പറഞ്ഞു……

‘” ആശങ്ക ഇല്ലാതെ ആവില്ല ദേവി…..
നമുക്ക് മുന്നിൽ സമയം വളരെ കുറവാണ്….
ദേവാസുര യുദ്ധത്തിന്റെ സമയം അടുത്തൊകൊണ്ടേ ഇരിക്കുന്നു…..
രുദ്രൻ തരണം ചെയ്യേണ്ട പ്രതിസന്ധികൾ ഏറെയാണ്…..
പാർവതിയുടെ ജാതകത്തിൽ മൃത്യു രേഖ കൂടുതൽ ബലത്തിൽ തെളിഞ്ഞു വന്നുകൊണ്ടേ ഇരിക്കുന്നു….
നാലാ ഭാഗത്തും അവൾക്ക് ശത്രുക്കൾ മാത്രമാണ്…..
അതിൽ മനുഷ്യരും ഉണ്ട്…..
അമാനുഷികരും ഉണ്ട്…..
അവൾ ഇല്ലാതെ ആയാൽ…..
അവനിലെ അസുരൻ ഈ സൃഷ്ട്ടിയെ ചുട്ടെരിക്കും……
മഹാ രുദ്ര താണ്ഡവം നാം കാണും….. ഒന്നും തന്നെ ബാക്കി കാണില്ല….. ഒന്നും……'””

റെയ് പറഞ്ഞു…..
അവന്റെ നെഞ്ചിടിപ്പ് കൂടുന്നത് അതിൽ തലവച്ചു കിടന്ന അവൾക്ക് മനസ്സിലായിരുന്നു…….

‘”” ദേവാ…….
അ.. അപ്പോൾ……
എല്ലാം നശിക്കുമോ…….'””

റിവ ചോദിച്ചു…..

‘”” സർവതും നശിക്കും…..
ഈ സൃഷ്ട്ടി……
ഈ ഭൂമി……ഇവിടെ വസിക്കുന്ന മനുഷ്യർ…..
ഈ കടൽ…..
ഞാൻ….
നീ…..
നമ്മുടെ കുഞ്ഞ്……
നമ്മുടെ ജനങ്ങൾ…..
എല്ലാം……'””

അവന്റെ വാക്കുകൾ കേട്ട റിവക്ക് വല്ലാതെ ഭയം തോന്നി……

‘”” ഒരു വഴിയും ഇല്ലേ ദേവാ…….???'””

റിവ ചോദിച്ചു…..

‘”” അത് കണ്ടെത്തേണ്ടത് അവനല്ലേ…..
ചിലപ്പോൾ എല്ലാം ശരിയാവാം…..
ഒത്ത് ചേരലിന്റെ ഈ സമയം തള്ളി നീങ്ങാൻ ഒരുപക്ഷെ വേറെ വല്ല കാരണവും ഉണ്ടാവാം……
എന്തായാലും ഞാനത് അവന് നൽകി ദേവി….'”””

‘”” എന്ത്……..???'”””

‘”” ഗ്രുട്ട് എന്ന വൃക്ഷം നമുക്കായി നൽകിയ ആ സസ്യം ഇല്ലേ…..
അത്……'””

റെയ് പറഞ്ഞു…..

‘”” അതോ…….???
പക്ഷെ എന്തിന്……
അത് വെറുമൊരു സസ്യമല്ലേ ദേവാ……'””

അവൾ ചോദിച്ചു……

‘””” ഒരു പക്ഷെ ആവും….
പക്ഷെ ആ സസ്യം നിർമിതമായത് ലോകത്തെ  ഏറ്റവും വലിയ  നിഖുഢമായ വസ്തുവിൽ നിന്നുമാണ്…..
അത് പോലെ അത് രുദ്രനായി  ജന്മം കൊണ്ട പോലെയാണ് എനിക്ക് എപ്പോഴും തോന്നുന്നത്….
കാരണം നമുക്കാ സസ്യത്തിന്റെ ആവശ്യകത ഇല്ല എന്നതാണ് സത്യം…..
അതിനാൽ അതവന് തന്നെ ഏൽപ്പിച്ചു…….'””

റെയ് പറഞ്ഞു…..

‘”” അദ്ദേഹത്തെ ഏതെങ്കിലും വിധത്തിൽ ആ സസ്യം സഹായിക്കുമോ…..'””

‘” ഒരുപക്ഷെ….
സഹായിച്ചേക്കാം…..'””

‘””” എല്ലാം ശരിയാവും ദേവാ……
അങ്ങ് അതോർത്ത് വിഷമിക്കരുത്…'””

റിവ പറഞ്ഞു…. റെയ് അവളെ നോക്കി ചെറുതായോന്ന് ചിരിച്ചു…..

‘”” വിഷമം മാറ്റാൻ അല്ലെ നീ കൂടെ ഉള്ളത്….
പിന്നേ ഇന്ന് തൊട്ട് നമ്മുടെ……'””

റെയ് അത് പറഞ്ഞതും റിവ അവന്റെ നെഞ്ചിലേക്ക് തല ചായ്‌ച്ച് കൂടുതൽ അടുത്തിരുന്നു…..
അവന്റെ സങ്കടങ്ങളും സന്തോഷവും എല്ലാം അവളെന്നെ പാതി പങ്കെട്ടു എടുത്തു…..

?????????

136 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐?? fan

    Settaa, october kazhinj, november kazhinj, december kazhinj. 2022 mothathil kazhinj. january iipo kazhiyum. masam aayi setta, enthelum onn paranjitt poo, gap idalle setta

  2. ❤️❤️❤️❤️♥️♥️♥️♥️

    1. Next part eppoya

  3. എന്താണ് DK ബ്രോ കൊറയായല്ലോ കാണാൻ ഇല്ലല്ലോ പുതിയ പാർട്ടു? എവടയാണ് ബ്രോ?
    ഇടക്കെക്ങ്കിലും ഒന്ന് വന്നു രണ്ടക്ഷരം പറഞ്ഞു പോ കാത്തിരിക്കുന്നു ഞങ്ങളുടെ ഒരു സമാധാനത്തിനു!കാത്തിരിക്കുന്നു ട്ടോ അടുത്ത പാർട്ടിനായി ?
    നിങ്ങളെ പോലുള്ളവരാണ് ഞങ്ങളെ ഇവിടെ പിടിച്ചു നിരുത്തുന്നത് അവരെ മിസ്സ്‌ ചെയ്യുമ്പോൾ എന്തോ പോലെ തോന്നുന്നു
    പിന്നെ മാസങ്ങൾ ആയി കടന്നു പോകുന്നത് അപരാജിതൻ, ആദിത്യഹൃദയം,ദേവാസുരൻ ഇതൊക്കെയാണ് ഇവിടെ എന്നെ പിടിച്ചു നിർത്തുന്നത് ഇവരുടെ ഒന്നും ഒരു അപ്ഡേറ്റ് പോലും വരുന്നില്ല അറിയാം, അവർക്കും തിരക്കുകൾ ഉണ്ടാകും എന്നാലും ഒരുപാടു മിസ്സ്‌ ചെയ്യുന്നു ഇപ്പോൾ ആരെങ്കിലുമൊക്കെ വരണേ എന്നാണ് ഇപ്പോൾ പ്രേതീക്ഷിക്കുന്നത് ??

  4. DK bro kure ayi kathirikkunnu udane oru update tharumo? Broyude insta id ankilum onnu kittiyirunnenkil kollam ayirunnu.. Broyude story vayikkan vendi mathram anu varunnath… Udane varum yannu pratheeshikkunnu… ??

  5. Ivan vishyam anallo story porattu

    1. DK ine nerett ariyanna arellum ondo onnu vvilichu para

  6. Bro evidenu oru vivarom ellallo adutha bhagam odane enganum kano

  7. വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു….

    സ്ഥിരം വലിയ പാർട്ട് അല്ല….

    10k മാത്രേ ഉള്ളു….

    അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??

    സ്നേഹം….
    എന്നു പറഞ്ഞു പോയവൻ ആണ് എവിടെ ആണ് മകനെ മടങ്ങി വരൂ

  8. Cheriya update pratheskhikkunnu

  9. Bro vegam idu cheruthannellum kuzhappam illa katha ezuthunnathu niruthittilla ennu orppikkallo entho ii kathakku Njan addict ayapolle eppollum ithine patti mathram chintha 3 manikur pubg kalichond irunma Njan athokke niruthi jolikk idakkupollum Njan katha vayikkunnu nirthan thonnilla plz boro next part idu waiting aa

  10. അടുത്ത പാർട്ട് എവിടെ ബ്രോ?

  11. നെടുമാരൻ രാജാങ്കം

    തിരക്കുകളിലാണ് എന്ന് മനസ്സിലായി. അതല്ലേ ഇത്രേം വയ്ക്കുന്നെ…..?? ഞാൻ ആദ്യം മുതലേ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടപെട്ട ഒരു കഥയാണേ……. ❤️

    എപ്പോഴും silent ആയിരുന്നു ഞാൻ. എന്ന് വച്ചാൽ silent ആയി വരും, വായിക്കും, ഇഷ്ടപ്പെടും, അടുത്തതിനായി കാത്തിരിക്കും. ഇപ്പൊ ഒട്ടും ഷെമിക്കാൻ പറ്റാത്തത് കൊണ്ടാ ഞാൻ വല്ലതുമൊക്കെ കുറിക്കാന്ന് വച്ചേ. പിന്നെ ഓരോ പാർട്ടിനും കമന്റ് ഇടാത്തത് വേറൊന്നും കൊണ്ടല്ല., എന്റെ മനസ്സിലുള്ളത് കമന്റായി ഇവിടെ തന്നെ കാണുന്നു. എന്റെ മനസ്സ് വായിച്ചെടുത്ത പോലാ ഓരോരുത്തരും കമന്റ് ഇടണേ ? എന്താ ചെയ്യാ…..??

    ഇനിയും wait ചെയ്യാം എത്ര നാൾ വേണോ…..??

    WITH LOVE PAILET OFFICER NEDUMAARAN RAJANGAM………. ❤️

  12. Update bro ??

    1. അദ്ദേഹം ഒരു പ്രവാസിയ 14 hrs maximum duty ഉണ്ടാകും അതിന്റെ ഇടയില്‍ bro ഈ story എഴുതുന്ന അപ്പോ അതിന്റേതായ റിസ്ക് brok ഉണ്ടാകും ഞാനും ഒരു pravasiyan
      നല്ല ഒരു story bro നിര്‍ത്തിയിട്ട് പോകരുത് Eee story അത്രമാത്രം നെഞ്ചില്‍ കയറി തിരിച്ചു വരും എന്ന prathikshayode

      മറ്റൊരു പ്രവാസി ❤

  13. ? നിതീഷേട്ടൻ ?

    ബ്രോ യുടെ തിരക്കുകൾ മനസ്സിലാവും, നിങ്ങടെ കംഫർട്ട് നോക്കിയിട്ട് സാവധാനം മതി, എന്നത്തേയും പോലെ മികച്ച ഒര് പാർട്ട് തന്നെ കിട്ടുമെന്നും അറിയാം – കാത്തിരിക്കാൻ തയ്യാറാണ്. Take care mhn ?

  14. Villan DK harshan ഇവെരുടെ ഒക്കെ കഥകൾക് ഒരുപാട് ആരാധകര് ഉണ്ട് പക്ഷെ വയിക്ക് വെച്ച് ഇട്ടു പോവുന്ന അവസ്ഥയാണ് ഇപ്പൊ ഉള്ളത് അല്ലെങ്കിൽ മുടിന്യ waiting കഥയുടെ flow തെന്നെ വായനക്കാർക്ക് നഷ്ടപ്പെട്ടു പോവുന്ന gap

  15. അറക്കളം പീലി

    കാത്തിരുന്നു മടുത്തു എന്നൊെക്കെ പറയുന്നവരോട്, ep15 ൽ D K പറഞ്ഞിട്ടുണ്ടായിരുന്നു ജോലിയുടെയോ മറ്റോ ആവശ്യത്തിനായി എങ്ങോ പോകുകയാണ് 3 മാസം കഴിഞ്ഞേ അടുത്ത പാർട്ട് വരൂ എന്ന്.എന്നിട്ടും പുള്ളി 1 – 1.5 മാസത്തിനുള്ളിൽ ep 16 തന്നു. കുറ്റം പറയുന്നവർ ഒന്ന് മനസ്സിലാക്കണം കണ്ട നാട്ടിൽ പോയി പണിയെടുത്ത് കിട്ടുന്ന ഒഴിവിലൊക്കെയാണ് പുള്ളി എഴുതുന്നത്. അത് കൊണ്ട് ഇത്തിരി കാത്തിരിക്കണം.എന്നിട്ടും പറ്റാത്തവരാണേൽ ദേണ്ടേ അങ്ങോട്ട് മാറി ഇരുന്നോ .

    1. പുള്ളി വേറെ സൈറ്റിൽ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ അതിനു time ഉണ്ട് ഇവിടെ മാത്രം ഇല്ല ഇപ്പൊ ഏകദേശം ഇതിൽ ഉള്ള മിക്ക കഥകളുടെയും അവസ്ഥ ഇത് തെന്നെ

      1. പുള്ളി ഇപ്പോ അവിടെയും സ്റ്റോപ്പ് ചെയതു

        1. Site yethanu?

  16. ഞാൻ കുറ്റം പറയുകയാണ് എന്നൊന്നും തോന്നരുത്. എല്ലാ എഴുത്തുകാരും കണക്കാ വായനക്കാരുണ്ട് എന്നറിഞ്ഞാൽ പിന്നെ ഭയങ്കര ഡിമാൻഡ് ആണ്. കാത്തിരുന്നു മടുപ്പിക്കും

    1. Sathyamaan…sathyathinta mukham vikrithamaanallo…athaanenn thonnunnu ippozhathe trend…valya oraal thudangi vechu…bakkiyellaavarum follow cheyyunnu…

      Nammuda manassinta aavashyamaayipoyille…kaathirikaam… ❤️

  17. Poli part nxt part epozha bro w8ng aanu tto ????❤❤❤?

  18. Nxt part udane tharan 10k vachu thar amennu paranju poya aala 10 k poyitt 1 k polum illa. Ee oru kadhku veandi mathram ivade keriyirgannoru undu. Brooo update soon any positive news. Thirakk ariyanjittala ee noval athramel priyapettathanennirikke mattellam njan manapoorvam marakunnu

  19. ചേട്ടാ കാത്തിരുന്ന് മടുത്തു. അടുത്ത പാർട്ട്‌ എപ്പളാ വരുന്നെന്ന് എങ്കിലും പറയാവോ.

  20. Nice bro nalla kadha njan eppoyum kayari nokkumayirnnu vanno enn ariyan njan ithuvare vayichathil enikk ettavum ishtapetta kadha ithanu❤️

    Adutha part enna publish chayyunne oru update thannirunnel valare nannayirnu

  21. ആശാനേ എന്നാണ് ആശാനേ അടുത്ത പാർട്ടു വരാൻ പോകുന്നെ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ.
    ഒരു ചെറിയ update എങ്കിലും തരണേയണ്ണാ

  22. കീടാണു 2.0

    അട്ത്ത പാർട്ട് എന്നാ…?? ഉടനേ വരൂന്നാ പറഞ്ഞേ..

  23. Heyy guys

    Rand peear nalla frnds aayirikkm..clgilokke orumichaavm poovaa..angne oru mazhakkaalath avan avale peedippikkum..prgnent aavm..nnt avale kettum..aval nalloru nartthaki aavum..adhood koode nrttham upeekshikkum..kallynm kynj oru dhivasam chilanka pidich aval karayunnadh avan kaanum..nnt avale veendum nrtham cheyyaan kond poovum..ingne oru story illee..adhinte name endhaanenn ariyunnavar onn paranj theruo plss….

    1. അവളും ഞാനും തമ്മിൽ By ദത്താത്രേയൻ ?

  24. അപ്പുറം എഴുതിയത് എൻങ്കിലും ഇവിടെ പോസ്റ്റ് ചെയ്ത് കൂടെ ഇവിടെ കുറേ പേർ കാത്തിരികുന്നില്ലേ

    1. ? നിതീഷേട്ടൻ ?

      അപ്പുറം?

  25. എന്റെ പൊന്നോ അത്രേ പറയുന്നുള്ളു ???

Comments are closed.