ആ റോഡിലൂടെ അവന്റെ ബൈക്ക് അതി വേഗത്തിൽ ചീറി പാഞ്ഞു…..
ദൂരങ്ങൾ താണ്ടുന്നത് അവനറിഞ്ഞിരുന്നില്ല…… ആ മനസ്സാകെ ആസ്വസ്തമാണ്….
പാർവതി ആ മുറിയിലേക്ക് കാലെടുത്തു വച്ച നിമിഷം മുതൽ അവനാകെ വല്ലാതെ ആയിരുന്നു…..
മനസ്സിൽ ദുഖവും കോപവും എല്ലാം ഒരേ പോലെ വന്നുപോയ്ക്കൊണ്ടിരുന്നു…..
ആ കണ്ണുകൾ കാരണം എന്തെന്ന് പോലും അറിയാതെ നിറഞ്ഞൊഴുകി…
ആകാശത്ത് നിറഞ്ഞിരുന്ന കാർമേഘങ്ങൾക്കൊപ്പം അതി ശക്തമായ ഇടിമിന്നൽ വെളിച്ചം ഭൂമിയിലേക്ക് പതിച്ചുകൊണ്ടേയിരുന്നു…..
അവനവസാനം പോയി നിന്നത് ഒരു കടൽ കരയിലാണ്……ആരും കാണാത്ത ഒരിടത്ത് രുദ്രൻ തന്റെ ബൈക്ക് വച്ചു……
ബൈക്കിൽ വച്ചിരുന്നു മദ്യ കുപ്പി കയ്യിലെടുത്ത് അവൻ ആ കടലിലേക്ക് നടന്നു…. കുപ്പിയുടെ അടപ്പ് തുറന്നതും അവനത് ഒരു തുപ്പി വെള്ളം പോലും ചേർക്കാതെ അകത്താക്കി…..
ആഞ്ഞു വീശുന്ന കടൽ കാറ്റിനോപ്പം അതി ഭയാനകമായ രുദ്ര താണ്ഡവം ആടുന്ന കടൽ…..
ആ വന്യ മുഖം അവനെ ഒരു ആണു പോലും ഭയപ്പെടുത്തിയില്ല……
കുപ്പിയുടെ പകുതിയും കുടിച്ചിറക്കിയതും രുദ്രൻ അതിന്റെ അടപ്പ് അടച്ച് വച്ചു…… ശേഷം താൻ അണിഞ്ഞ ബനിയൻ വലിച്ചൂരി ഒരിടത്ത് വച്ചു……
അവന്റെ ലക്ഷ്യം ആ കടൽ തന്നെയായിരുന്നു…… ആരെയും കാക്കാതെ അവൻ മുന്നോട്ടു നടന്നു….
വഴിയിൽ തടസ്സമായി ആഞ്ഞടിക്കുന്ന തിരമാലയെയും ഭേദിച്ച് രുദ്ര ഒറ്റക്കുതിപ്പിന് ആകാശത്തേക്ക് പറന്നു…. അവൻ അവസാനം പോയി വീണത് കരയേയും കടന്ന് ഏറെ മുന്നിലായിരുന്നു….. ഇരുട്ടിൽ നിറം മങ്ങിയ ഉപ്പു കലർന്ന ആ ജലത്തിലേക്ക് അവൻ ആഴ്ന്നിറങ്ങി…..
അതിനുള്ളിലെ ശ്വസനത്തിന് പോലും രുദ്രന് ബുദ്ധിമുട്ട് തോന്നിയില്ല…… ആ കടലിൽ ജനിച്ചവനെ പോലെ കൊടുങ്കാറ്റിനെ വേഗത്തിൽ രുദ്രൻ മുന്നോട്ടു നീന്തി….
ഏറെ മുന്നോട്ടു……
ദൂരം എത്ര കടന്നു എന്ന് അവന് അറിയില്ലായിരുന്നു……
പക്ഷേ തേടിയ ഒന്നും ആ കണ്ണിൽ പെട്ടിരുന്നില്ല…. ഇരുൾ ആ ജല കാഴ്ചയെ പോലും ഏറെ മങ്ങിച്ചിരുന്നു…..
കടലിന്റെ ഉള്ളറകളിലേക്ക് അവൻ നീന്തി കയറി….. ഒരു ഡൈവറേ പോലെ….. കര ഭാഗവും കടന്ന് ഏറെ മുന്നോട്ട് പോയി അവൻ….. അടിയോഴുക്ക് പോലും അവനൊരു പ്രശ്നമായി തോന്നിയില്ല……
അവസാനം……
കൊറേ ദൂരെ പോയപ്പോൾ അവനൊന്നു കണ്ടു….. കടൽ ജലത്തേക്കാൾ ഉയരമുള്ള പാറ കഷ്ണങ്ങൾ ഉള്ള പ്രദേശം….. അവിടെ കടലിന്റെ ആഴം പോലും കുറഞ്ഞിരുന്നു…..
രുദ്രൻ മുകളിലേക്ക് നീന്തി ആ പാറയുടെ മുകളിലേക്ക് ഒറ്റ കുത്തിപ്പിന് കയറി….
8 അടിയോടം വിസ്തീർന്നമുള്ള ഒരു പാറയായിരുന്നു അത്…..
രുദ്രൻ അതിന് മുകളിൽ ഇരുന്നു
വന്യതയുടെ മുഖമൂടി അണിഞ്ഞ ആ കടൽ ജലം പാറക്ക് ചുറ്റും അതി ശക്തമായി വന്നിടിച്ചുകൊണ്ടിരിക്കുന്നു
തന്റെ കയ്യിലെ മദ്യത്തിന്റെ കുപ്പി തുറന്ന് അവൻ വീണ്ടും അത് നുകരുവാൻ തുടങ്ങി….
കയ്പ്പിന് പോലും ഒരുതരം ഉപ്പ് രസം…..
അവന്റെ മനസ്സിനെ അടക്കുവാൻ ആ ലഹരിക്കൊന്നും സാധിക്കുമായിരുന്നില്ല….
ലഹരി നുകർന്ന് കഴിഞ്ഞതും അതിന്റെ വാഹകനായ ആ കുപ്പിയെ അവൻ ദൂരേക്ക് വലിച്ചെറിഞ്ഞു……. അത് തൊട്ടപ്പുറെ ഉള്ള ഒരു പറയിൻ മേൽ ഇടിച്ച് തവിടു പൊടിയായി മാറി…..
അകമേ നിറയുന്ന സങ്കടത്തെയോ….
കോപത്തെയോ നിയന്ത്രിക്കുവാൻ രുദ്രന് കഴിഞ്ഞിരുന്നില്ല….
നിയന്ത്രണം നഷ്ട്ടമായ ആ അസുരൻ കറുത്ത് മൂടി കിടക്കുന്ന കാർമേഘത്തെ നോക്കി ഉറക്കെ അലറി…..
ആ അസുരന്റെ രൗദ്രത താങ്ങുവാൻ പോലും പ്രകൃതിക്ക് സാധിച്ചില്ല…..
അവൻ നിൽക്കുന്ന ഇടമെല്ലാം അതി ഭയാനകമായ മിന്നൽ പിണർ പതിച്ചുകൊണ്ടേ ഇരുന്നു…..
പെട്ടെന്ന്…..
അലയടിക്കുന്ന കടൽ പൊടുന്നനെ ശാന്തമായി…..
ആഞ്ഞു വീശുന്ന കാറ്റിന്റെ വേഗത കുറഞ്ഞു….. ആ പൗർണ്ണമി വെളിച്ചത്തെ മറക്കുന്ന കാർമേഖങ്ങൾ പോലും എങ്ങോ പൊയ് മറഞ്ഞു…..
രുദ്രൻ ആ മാറ്റത്തെ വീക്ഷിച്ചിരുന്നു……
പെട്ടെന്നാണ് അതുണ്ടായത്……
ശാന്തമായ കടലിന്റെ അടി തട്ടിൽ നിന്നും ഒരു നീല പ്രകാശം വരുന്ന പോലെ……. രുദ്രൻ അതിലേക്ക് നോക്കി….
പൊടുന്നനെ ആ വെളിച്ചം അവൻ നിൽക്കുന്ന ഇടത്തിലേക്ക് കുതിച്ചു വന്നു…..
ഒരു രൂപം ആയിരുന്നു അത്….
മനുഷ്യനെപോലെ തോന്നിക്കുന്ന ആറര അടിയോളം വലിപ്പമുള്ള അജാനഭാഹുവായ രൂപം….
ജല ലോക ചക്രവർത്തി….
റെയ് ഹാൻ…. അവനാരുന്നു അത്…
ആ ദേഹമെല്ലാം നീലയും സുവർണ്ണവും ഇടച്ചേർന്ന നിറത്തിൽ വെട്ടി തിളങ്ങുന്നു….
രുദ്രന് അതിശയം ഒന്നും തോന്നിയില്ല…. കാരണം അവനെ അവിടെ പ്രതീക്ഷിച്ച് തന്നെയാണ്……
റൈഹാന്റെ അദ്ദേഹത്തെ വെട്ടം പതിയെ പതിയെ കുറഞ്ഞുവന്നു…..
അവൻ രുദ്രൻ ഇരിക്കുന്നതിന്റെ അരികെ ഇരുന്നു…..
‘”” രണ്ട് ദിവസം മുമ്പ് ഞാൻ ഇവിടെ വന്നിരുന്നു റെയ്……
നീ എവിടെ ആയിരുന്നു……??'””
അവൻ അലസമായി ആ കടലിനെ നോക്കി കൊണ്ട് റെയ് ഹാനോട് ചോദിച്ചു…..
റെയ് പതിയെ ഒന്ന് ചിരിച്ചു……
‘”” മനപ്പൂർവ്വം വരാതെ ഇരുന്നതാണ്……'””
റെയ് പറഞ്ഞു…..
‘”” എന്തിനു……
എനിക്കുള്ളിലെ സംശയങ്ങൾ തീർക്കാൻ നീയേ ഉള്ളു…… എന്നിട്ടും എന്തിന്……'””
അവന്റെ മുഖം ക്രോതതാൽ ആകെ മാറിയിരുന്നു….. റെയ് അവനെ നോക്കി പതിയെ ചിരിച്ചു…
‘”” ദേവാസുരാ….
നീ വന്നത് നടക്കുവാൻ ഇരുന്ന ആ വിവാഹത്തെ തടയുവാനുള്ള പോം വഴി അന്വേഷിച്ചാണ്…..
അതെന്റെ പക്കൽ ഇല്ല…'””
‘”” ഇതെല്ലാം നീ അറിഞ്ഞിരുന്നു…..
അല്ലേടാ……'””
‘”” ഇല്ലെന്ന് പറയുന്നില്ല…..
എല്ലാം അറിയാം…..
വിധിയാണ് രുദ്രാ…..
കാല ചക്രം നിനക്കായ് കരുതി വച്ച വിധി….
അതിനെ തടയുവാൻ ഞാൻ ആരുമല്ല…..'””
റെയ് പറഞ്ഞു……
‘”” ഹും…..
വിധി……
ആ വിധിയല്ലേ എന്നെ ദേവുവിൽ നിന്നും അകറ്റിയത്……'”
രുദ്രന്റെ വാക്കിൽ പുച്ഛം കലർന്നു…..
“” അതെ…..
വിധി തന്നെയാണ്…..
ഈ സൃഷ്ട്ടി ഉണ്ടായത് ഒരു വിധി ആയിരുന്നു….
നന്മ നിറഞ്ഞ ശക്തി ജന്മം കൊണ്ടത് ഒരു വിധി ആയിരുന്നു…..
തിന്മ ശക്തികൾ ഒരു വിധി ആയിരുന്നു….
ഈ ലോകം ഒരു വിധി ആയിരുന്നു….
ഇവിടെ ജനിക്കുന്നവർ ഒരു വിധി ആയിരുന്നു….
ഇവിടെ മരിക്കുന്നവർ ഒരു വിധി ആയിരുന്നു….
ഈ ഞാൻ ഒരു വിധി ആയിരുന്നു….
നിന്റെ കുടുംബം ഒരു വിധി ആയിരുന്നു….
നീയും ഇന്ദ്രനും ഒരു വിധിയാണ്…
ദേവു ഒരു വിധിയാണ്…
അവളുടെ സ്നേഹം ഒരു വിധിയാണ്….
അവളുടെ മരണവും നിന്റെ മരണവും ഒരു വിധിയാണ്…..
നീ എന്ന ദേവാസുരൻ ഒരു വിധിയാണ്….
അത് പോലെ…..
പാർവതിയും ഒരു വിധിയാണ്……
നിനക്കായി കാലം കരുതി വച്ച വിധി…..””
റെയ് ഹാൻ പറഞ്ഞതും രുദ്രൻ കോപത്തോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു…..
‘”” ഒന്ന് നിർത്തുന്നുണ്ടോ……
വിധി…….
ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് ആ വിധിയെ ആണ്….
പാർവതിയെ എനിക്ക് തന്നുകൊണ്ട് അമ്മ വലിയൊരു തെറ്റ് ചെയ്തു…..'””
രുദ്രൻ പറഞ്ഞു…..
‘”” ഹ ഹ ഹ ഹ ഹ..,.,.,.,.
എന്ത് തെറ്റ്…..
അവൾ നല്ല പെണ്ണല്ലേ രുദ്രാ…..'””
റെയ് ചോദിച്ചു….
‘”” ആവാം…..
എന്നാൽ ഞാൻ…….
ഞാൻ മരിച്ചവൻ ആണ്…..
മരണവും മാഗല്യവും ഒരിക്കലും ചേരാൻ പാടില്ല……'””
‘”” പക്ഷെ ഭഗവാന്റെ വിധി മറ്റൊന്ന് ആവും……
ഞാനൊന്ന് ചോദിച്ചോട്ടെ രുദ്രാ…..'””
‘”” ഹമ്മ്…..
എന്താ……'””
‘”” നിനക്ക് ശരിക്കും അവളെ ഇഷ്ടമല്ലേ….?'””
റെയ് ഹാന്റെ ആ ചോദ്യം കേട്ടതും രുദ്രൻ അവനെ നോക്കി…..
പിന്നെ വീണ്ടും ആ വലിയ കടലിലേക്ക് തന്നെ തന്റെ ശ്രദ്ധ തിരിച്ചു…..
””” അറിയില്ല……
എനിക്ക് അറിയില്ല……..
അവൾ കൂടെ ഉള്ളപ്പോൾ എന്തോ ഒരു വല്ലാത്ത ഉണർവ്വാണ്…..
നിനക്കറിയോ റെയ്……
ഞാനിത് വരെ സൗധര്യത്തിൽ വീണിട്ടില്ല….
പണ്ട് തൊട്ടേ എന്റെ സ്നേഹമെല്ലാം ദേവുവിൽ മാത്രമാണ്…..
അവളൊരു വിരൂപി ആണെന്ന് കൂടി എനിക്ക് തോന്നിട്ടില്ല…..
അവളെ എന്തോരം ആളുകൾ പഴി പറഞ്ഞിട്ടുണ്ട് എന്നറിയോ…. പക്ഷെ ആ കണ്ണുകൾ അപ്പോഴൊന്നും നിറഞ്ഞില്ല….
അത് നിറഞ്ഞതെല്ലാം എനിക്കായ് മാത്രമാണ്…..
ആ സ്നേഹത്തെയാണ് ഞാൻ പ്രണയിച്ചത്….
ദേവു മാത്രമാണ് എന്റെ ലോകം…..
പക്ഷെ പാർവതി……അവൾ തികച്ചും വ്യത്യസ്തയാണ്…..
ആ അപ്സര സൗധര്യത്തിൽ പലപ്പോഴും എന്റെ കണ്ണുകൾ പോയിട്ടുണ്ട്…..
ചില സമയം എന്നിലെ വികാരം വല്ലാതെ പുറത്തേക്ക് വരും….
അവൾ അടുത്തുള്ളപ്പോൾ എല്ലാം എന്റെ ചലനമറ്റ ഹൃദയം തുടിക്കുന്നു…
അവളെ വേദനിപ്പിക്കുമ്പോൾ എല്ലാം ഞാനും വേദനിക്കുന്നു…..
എന്തിനേറെ പറയുന്നു…..
എന്നിലെ ചൂട് പോലും അവൾക്ക് താങ്ങുവാൻ സാധിക്കുന്നു….
ശരിക്കും അവളാരാ റെയ്…..'””
രുദ്രൻ ചോദിച്ചു…..
‘” അത് നീ തേടി കണ്ടുപിടിക്കാക്കേണ്ട സമസ്യ ആണല്ലോ ദേവാസുരാ….
ഞാൻ അല്ലാ അത് പറയേണ്ടവൻ……”
അവന്റെ മറുപടിക്ക് രുദ്രൻ ഒന്നും പറഞ്ഞിരുന്നില്ല…..
‘”” റെയ്…….'””
രുദ്രൻ അവനെ വിളിച്ചു…
‘” പറയു രുദ്രാ……'”
‘”” എനിക്ക് അവളെ എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം……'””
രുദ്രന്റെ വാക്കുകൾ അവനെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു…..
‘”” നീയെന്താ പറയുന്നത്…..
അവളെ ഒഴിവാക്കാനോ…..??'”
‘”” അതെ……
തല്ക്കാലം ഇങ്ങനെ പോട്ടെ….
കുറച്ചു നാൾ…..
എന്റെ ഒപ്പം ചേർന്നാൽ അവളുടെ ജീവിതം നശിക്കും…..
ഈ വേദന എനിക്ക് ഒറ്റക്ക് അനുഭവിക്കാൻ ഉള്ളതാ…..'””
‘”” അവൾക്ക് നിന്നെ ഇഷ്ടമാണെങ്കിൽ……??'””
‘”” അങ്ങനെ വരാൻ വഴിയില്ല…..
എന്നെ പ്രണയിക്കുവാൻ അവൾക്ക് കഴിയില്ല……
കാരണം എന്റെ ഓരോ കൊലക്കും അവൾ സാക്ഷിയാണ്…..
എന്തിനേറെ പറയുന്നു…. അവളെ വരെ അതിൽ ഉൾപ്പെടുത്തിയതാണ് ഞാൻ…..'””
‘”” എന്ന് വച്ച്…..
പിരിയണോ…..'”
‘”” വേണം…….
അവളെ എനിക്ക് പേടിയാ…..
ഞാൻ സ്നേഹിക്കുമോ എന്ന പേടി…..
ഈ സ്നേഹം ദേവൂവിന് ഉള്ളതാ…..
കൊടുക്കില്ല ആർക്കും അത്…..””
രുദ്രൻ പറഞ്ഞു…..
‘” ദേവാസുരാ…..
ആദ്യം നിന്റെ ഈ ഭ്രാന്തിൽ നിന്നും പുറത്ത് വാ…..
ദേവു ഇപ്പോൾ സന്തോഷവതിയാണ്…..
ആത്മാക്കളുടെ ലോകത്തിൽ….
രുദ്രൻ എന്ന ആത്മാവിന്റെ കൂടെ…..
അത് നീ കണ്ടതുമാണ്….
അവളിനി നിന്റെ അല്ല……
തലച്ചോറിലേ ഓർമകളിൽ നിന്നും പുറത്ത് വന്ന് ഹൃദയത്തെ കേൾക്കു രുദ്രാ നീ…..'””
റെയ് കോപത്തോടെയാണ് ആ വാക്കുകൾ പറഞ്ഞത്…..
‘”” എനിക്ക് പറ്റില്ല റെയ്…..
എനിക്ക് ഒരിക്കലും അത് പറ്റില്ല….. ആ ഓർമ്മകൾ ഇന്നും മായാതെ ഈ മനസ്സിൽ ഉണ്ട്.. അത് മായിച്ചു കളയാൻ എനിക്കാവില്ല….'””
റെയ് ഒന്നും മിണ്ടിയില്ല…. അവന്റെ മനസ്സിനെ നിയന്ത്രിക്കുവാൻ അവന് സാധിക്കുമായിരുന്നില്ല…….
‘”” ഞാൻ പോകുന്നു…..
നിന്നെ ഒന്ന് കാണാൻ മാത്രം വന്നതാണ്…..'””
രുദ്രൻ അത്രയും പറഞ്ഞുകൊണ്ട് ആ കടലിലേക്ക് എടുത്ത് ചാടി….. റെയ് അത് നോക്കി നിൽക്കുക മാത്രം ചെയ്തു…..
രുദ്രൻ വന്ന വേഗത്തിൽ തന്നെ കരയിലേക്ക് നീന്തി……നിമിഷങ്ങൾ കൊണ്ടവൻ അവിടേക്ക് എത്തി ചേർന്നു…..
നേരം പുലരാൻ ഇനിയും സമയം ബാക്കി….
രുദ്രൻ കരയിലേക്ക് നനഞ്ഞു കയറി….
പെട്ടെന്ന്…..
‘”” രുദ്രാ……'””
പുറകിൽ നിന്നും ഗാഭീര്യം കലർന്ന ഒരു ശബ്ദം…..
അവൻ തിരിഞ്ഞു നോക്കി…..
അവിടെ റെയ് ഹാൻ നിൽക്കുന്നു….. അവൻ എന്തെന്ന് മനസ്സിലാവാതെ അവനെ നോക്കി…..
റെയ് പെട്ടെന്ന് തന്റെ ഇരു കയ്യും ചേർത്ത് വച്ച്……അതിൽ പച്ച നിറത്തിൽ ഒരു പ്രകാശം കലർന്നു വന്നു…..
ആ പ്രകാശം ഒരു ചെടിയായി മാറിയിരുന്നു….
മനോഹരമായ ഒരു മൺ ചട്ടിയിൽ ഉള്ള കുഞ്ഞ് സസ്യം…..
‘”” എന്താടാ ഇത്……'”
രുദ്രൻ ചോദിച്ചു…..
‘”” ഇത് ഒരു അപൂർവ്വ സസ്യമാണ്….
നിനക്കായി ഞാൻ കരുതി വച്ചത്……'””
.. റെയ് ഒരു ചെറു ചിരിയോടെ പറഞ്ഞു…..
‘”” എനിക്കായോ……
എന്തിന്….. അതും ഒരു സസ്യം……'””
‘”” സാധാരണമായി ഇതിനെ കാണണ്ടാ….
നിന്നെയും എന്നെയും പോലെ ഇതും അസാധാരണമാണ് രുദ്രാ…..'””
‘”” എനിക്കതിന്റെ ആവശ്യമില്ല…..'””
അവൻ പറഞ്ഞത് കേട്ടതും റെയ് ഒന്ന് ചിരിച്ചു ……
‘””ഇതിന്റെ ആവശ്യം എന്തെന്ന് നിനക്ക് ഇപ്പോൾ മനസ്സിലാവില്ല ദേവാസുരാ…..
ഇത് നിനക്കായി തരുന്നതിൽ ഒരു കാരണവും ഉണ്ട്…..
ഇത് വാങ്ങിക്ക്…..
ഒരു സുഹൃത്തിന്റെ വിവാഹ സമ്മാനമായി കണ്ടാൽ മതി……'””
അവനവസാനം പറഞ്ഞത് കേട്ടതും രുദ്രൻ ക്രോതത്തോടെ നോക്കി അവനെ….
മനസ്സില്ലാ മനസ്സോടെ ആണെങ്കിൽ പോലും രുദ്രനത് വാങ്ങിച്ചു….
‘”” വിട വാങ്ങുന്നു സുഹൃത്തേ……'””
റെയ് അത്ര മാത്രം പറഞ്ഞുകൊണ്ട് ആ കടലിലേക്ക് വേഗത്തിൽ കുതിച്ചു….. അവന്റെ പോക്ക് രുദ്രൻ ഒരു നിമിഷം നോക്കി നിന്നുപോയി…..
പിന്നീട് അവനും വിടവാങ്ങി…. ആ സസ്യവുമായി…..
??????
Settaa, october kazhinj, november kazhinj, december kazhinj. 2022 mothathil kazhinj. january iipo kazhiyum. masam aayi setta, enthelum onn paranjitt poo, gap idalle setta
❤️❤️❤️❤️♥️♥️♥️♥️
Next part eppoya
എന്താണ് DK ബ്രോ കൊറയായല്ലോ കാണാൻ ഇല്ലല്ലോ പുതിയ പാർട്ടു? എവടയാണ് ബ്രോ?
ഇടക്കെക്ങ്കിലും ഒന്ന് വന്നു രണ്ടക്ഷരം പറഞ്ഞു പോ കാത്തിരിക്കുന്നു ഞങ്ങളുടെ ഒരു സമാധാനത്തിനു!കാത്തിരിക്കുന്നു ട്ടോ അടുത്ത പാർട്ടിനായി ?
നിങ്ങളെ പോലുള്ളവരാണ് ഞങ്ങളെ ഇവിടെ പിടിച്ചു നിരുത്തുന്നത് അവരെ മിസ്സ് ചെയ്യുമ്പോൾ എന്തോ പോലെ തോന്നുന്നു
പിന്നെ മാസങ്ങൾ ആയി കടന്നു പോകുന്നത് അപരാജിതൻ, ആദിത്യഹൃദയം,ദേവാസുരൻ ഇതൊക്കെയാണ് ഇവിടെ എന്നെ പിടിച്ചു നിർത്തുന്നത് ഇവരുടെ ഒന്നും ഒരു അപ്ഡേറ്റ് പോലും വരുന്നില്ല അറിയാം, അവർക്കും തിരക്കുകൾ ഉണ്ടാകും എന്നാലും ഒരുപാടു മിസ്സ് ചെയ്യുന്നു ഇപ്പോൾ ആരെങ്കിലുമൊക്കെ വരണേ എന്നാണ് ഇപ്പോൾ പ്രേതീക്ഷിക്കുന്നത് ??
DK bro kure ayi kathirikkunnu udane oru update tharumo? Broyude insta id ankilum onnu kittiyirunnenkil kollam ayirunnu.. Broyude story vayikkan vendi mathram anu varunnath… Udane varum yannu pratheeshikkunnu… ??
Ivan vishyam anallo story porattu
DK ine nerett ariyanna arellum ondo onnu vvilichu para
Bro evidenu oru vivarom ellallo adutha bhagam odane enganum kano
വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു….
സ്ഥിരം വലിയ പാർട്ട് അല്ല….
10k മാത്രേ ഉള്ളു….
അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??
സ്നേഹം….
എന്നു പറഞ്ഞു പോയവൻ ആണ് എവിടെ ആണ് മകനെ മടങ്ങി വരൂ
Cheriya update pratheskhikkunnu
Bro vegam idu cheruthannellum kuzhappam illa katha ezuthunnathu niruthittilla ennu orppikkallo entho ii kathakku Njan addict ayapolle eppollum ithine patti mathram chintha 3 manikur pubg kalichond irunma Njan athokke niruthi jolikk idakkupollum Njan katha vayikkunnu nirthan thonnilla plz boro next part idu waiting aa
അടുത്ത പാർട്ട് എവിടെ ബ്രോ?
തിരക്കുകളിലാണ് എന്ന് മനസ്സിലായി. അതല്ലേ ഇത്രേം വയ്ക്കുന്നെ…..?? ഞാൻ ആദ്യം മുതലേ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടപെട്ട ഒരു കഥയാണേ……. ❤️
എപ്പോഴും silent ആയിരുന്നു ഞാൻ. എന്ന് വച്ചാൽ silent ആയി വരും, വായിക്കും, ഇഷ്ടപ്പെടും, അടുത്തതിനായി കാത്തിരിക്കും. ഇപ്പൊ ഒട്ടും ഷെമിക്കാൻ പറ്റാത്തത് കൊണ്ടാ ഞാൻ വല്ലതുമൊക്കെ കുറിക്കാന്ന് വച്ചേ. പിന്നെ ഓരോ പാർട്ടിനും കമന്റ് ഇടാത്തത് വേറൊന്നും കൊണ്ടല്ല., എന്റെ മനസ്സിലുള്ളത് കമന്റായി ഇവിടെ തന്നെ കാണുന്നു. എന്റെ മനസ്സ് വായിച്ചെടുത്ത പോലാ ഓരോരുത്തരും കമന്റ് ഇടണേ ? എന്താ ചെയ്യാ…..??
ഇനിയും wait ചെയ്യാം എത്ര നാൾ വേണോ…..??
WITH LOVE PAILET OFFICER NEDUMAARAN RAJANGAM………. ❤️
Update bro ??
അദ്ദേഹം ഒരു പ്രവാസിയ 14 hrs maximum duty ഉണ്ടാകും അതിന്റെ ഇടയില് bro ഈ story എഴുതുന്ന അപ്പോ അതിന്റേതായ റിസ്ക് brok ഉണ്ടാകും ഞാനും ഒരു pravasiyan
നല്ല ഒരു story bro നിര്ത്തിയിട്ട് പോകരുത് Eee story അത്രമാത്രം നെഞ്ചില് കയറി തിരിച്ചു വരും എന്ന prathikshayode
മറ്റൊരു പ്രവാസി ❤
ബ്രോ യുടെ തിരക്കുകൾ മനസ്സിലാവും, നിങ്ങടെ കംഫർട്ട് നോക്കിയിട്ട് സാവധാനം മതി, എന്നത്തേയും പോലെ മികച്ച ഒര് പാർട്ട് തന്നെ കിട്ടുമെന്നും അറിയാം – കാത്തിരിക്കാൻ തയ്യാറാണ്. Take care mhn ?
Villan DK harshan ഇവെരുടെ ഒക്കെ കഥകൾക് ഒരുപാട് ആരാധകര് ഉണ്ട് പക്ഷെ വയിക്ക് വെച്ച് ഇട്ടു പോവുന്ന അവസ്ഥയാണ് ഇപ്പൊ ഉള്ളത് അല്ലെങ്കിൽ മുടിന്യ waiting കഥയുടെ flow തെന്നെ വായനക്കാർക്ക് നഷ്ടപ്പെട്ടു പോവുന്ന gap
കാത്തിരുന്നു മടുത്തു എന്നൊെക്കെ പറയുന്നവരോട്, ep15 ൽ D K പറഞ്ഞിട്ടുണ്ടായിരുന്നു ജോലിയുടെയോ മറ്റോ ആവശ്യത്തിനായി എങ്ങോ പോകുകയാണ് 3 മാസം കഴിഞ്ഞേ അടുത്ത പാർട്ട് വരൂ എന്ന്.എന്നിട്ടും പുള്ളി 1 – 1.5 മാസത്തിനുള്ളിൽ ep 16 തന്നു. കുറ്റം പറയുന്നവർ ഒന്ന് മനസ്സിലാക്കണം കണ്ട നാട്ടിൽ പോയി പണിയെടുത്ത് കിട്ടുന്ന ഒഴിവിലൊക്കെയാണ് പുള്ളി എഴുതുന്നത്. അത് കൊണ്ട് ഇത്തിരി കാത്തിരിക്കണം.എന്നിട്ടും പറ്റാത്തവരാണേൽ ദേണ്ടേ അങ്ങോട്ട് മാറി ഇരുന്നോ .
പുള്ളി വേറെ സൈറ്റിൽ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ അതിനു time ഉണ്ട് ഇവിടെ മാത്രം ഇല്ല ഇപ്പൊ ഏകദേശം ഇതിൽ ഉള്ള മിക്ക കഥകളുടെയും അവസ്ഥ ഇത് തെന്നെ
Athethu sie
Ath eth site
പുള്ളി ഇപ്പോ അവിടെയും സ്റ്റോപ്പ് ചെയതു
Site yethanu?
ഞാൻ കുറ്റം പറയുകയാണ് എന്നൊന്നും തോന്നരുത്. എല്ലാ എഴുത്തുകാരും കണക്കാ വായനക്കാരുണ്ട് എന്നറിഞ്ഞാൽ പിന്നെ ഭയങ്കര ഡിമാൻഡ് ആണ്. കാത്തിരുന്നു മടുപ്പിക്കും
Sathyamaan…sathyathinta mukham vikrithamaanallo…athaanenn thonnunnu ippozhathe trend…valya oraal thudangi vechu…bakkiyellaavarum follow cheyyunnu…
Nammuda manassinta aavashyamaayipoyille…kaathirikaam… ❤️
Poli part nxt part epozha bro w8ng aanu tto ????❤❤❤?
Nxt part udane tharan 10k vachu thar amennu paranju poya aala 10 k poyitt 1 k polum illa. Ee oru kadhku veandi mathram ivade keriyirgannoru undu. Brooo update soon any positive news. Thirakk ariyanjittala ee noval athramel priyapettathanennirikke mattellam njan manapoorvam marakunnu
ചേട്ടാ കാത്തിരുന്ന് മടുത്തു. അടുത്ത പാർട്ട് എപ്പളാ വരുന്നെന്ന് എങ്കിലും പറയാവോ.
Nice bro nalla kadha njan eppoyum kayari nokkumayirnnu vanno enn ariyan njan ithuvare vayichathil enikk ettavum ishtapetta kadha ithanu❤️
Adutha part enna publish chayyunne oru update thannirunnel valare nannayirnu
ആശാനേ എന്നാണ് ആശാനേ അടുത്ത പാർട്ടു വരാൻ പോകുന്നെ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ.
ഒരു ചെറിയ update എങ്കിലും തരണേയണ്ണാ
അട്ത്ത പാർട്ട് എന്നാ…?? ഉടനേ വരൂന്നാ പറഞ്ഞേ..
Heyy guys
Rand peear nalla frnds aayirikkm..clgilokke orumichaavm poovaa..angne oru mazhakkaalath avan avale peedippikkum..prgnent aavm..nnt avale kettum..aval nalloru nartthaki aavum..adhood koode nrttham upeekshikkum..kallynm kynj oru dhivasam chilanka pidich aval karayunnadh avan kaanum..nnt avale veendum nrtham cheyyaan kond poovum..ingne oru story illee..adhinte name endhaanenn ariyunnavar onn paranj theruo plss….
അവളും ഞാനും തമ്മിൽ By ദത്താത്രേയൻ ?
Thnks broo??
അപ്പുറം എഴുതിയത് എൻങ്കിലും ഇവിടെ പോസ്റ്റ് ചെയ്ത് കൂടെ ഇവിടെ കുറേ പേർ കാത്തിരികുന്നില്ലേ
അപ്പുറം?
എന്റെ പൊന്നോ അത്രേ പറയുന്നുള്ളു ???