♨️മനസ്വിനി ?6️⃣ «??? ? ?????» 2971

2019 ആഗസ്റ്റ് 14

ബുധനാഴ്ച.

രാവിലെ അഞ്ചര ആകുമ്പോ വീട്ടിൽ നിന്ന് ഇറങ്ങി… പോകുന്ന വഴി കണ്ണനെയും കൂട്ടി…. ഇന്നലെ രാത്രി മഴ തകർത്തു പെയ്യുകയായിരുന്നു…. ഇപ്പൊ ചെറിയ ചാറ്റൽ മാത്രമേ ഉള്ളു…. മഴ പെയ്തത് കൊണ്ടാണെന്നു തോന്നുന്നു, തണുപ്പ് കുറച്ചു കുറവുണ്ട്….

ടൌൺ കഴിഞ്ഞ് ഞങ്ങൾ തിരുനെല്ലി ലക്ഷ്യമാക്കി നീങ്ങി… മുന്നോട്ട് പോകും തോറും തണുപ്പ് കൂടി കൂടി വന്നു… ഹെൽമെറ്റ് ഇട്ടിട്ടും തണുത്ത കാറ്റ് കൊണ്ട് എന്റെ പല്ലു കൂട്ടി ഇടിക്കാൻ തുടങ്ങി… ഒപ്പം ദേഹം മുഴുവൻ തണുപ്പിന്റെ കുത്തലും….…

കണ്ണൻ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്റെ പുറകിൽ ഇരിപ്പുണ്ട്…. അപ്പോളും അവന്റെ പല്ലു കൂട്ടി ഇടിച്ച ശബ്ദം കേൾക്കാം…

 

“ചേട്ടായി പതുക്കെ പോയ മതിട്ടോ… ചിലപ്പോ മൃഗങ്ങൾ ഉണ്ടാകും… ഭാഗ്യം ഉണ്ടെങ്കിൽ ആനയും…”

“നീ വേഗം പോ എന്ന് പറഞ്ഞാലും പോകാൻ പറ്റാത്ത അവസ്ഥയിലാ ഞാൻ… കയ്യൊക്കെ തണുത്ത് മരവിച്ചിരിക്കുവാ…. ആക്‌സലറേറ്റർ കൊടുക്കാൻ പോലും പറ്റുന്നില്ല….”

“ആ ബെസ്റ്റ്….. ഞാൻ എടുക്കണോ….”

“വേണ്ടടാ… ശീലം ആവട്ടെ….”

“മ്മ്…..”

 

തെറ്റുവഴിയിലെ ഉണ്ണിയപ്പ കടയിൽ നിന്ന് ചൂട് ഉണ്ണിയപ്പത്തിന്റെ കൊതിപ്പിക്കുന്ന മണം വരുന്നുണ്ട്…. തിരുനെല്ലി അമ്പലത്തിൽ പോകുന്നവരും, അല്ലെങ്കിൽ ആ വഴി തോൽപ്പെട്ടി, കുട്ട പോകുന്നവരും ഇവിടെ നിർത്തി ആവോളം ആസ്വദിച്ചു ഉണ്ണിയപ്പം കഴിക്കും… പാർസലും വാങ്ങിച്ചാണ് പലരും മടക്കം…. പിന്നെ ഉളളതു ഞങ്ങളെ പോലെ ഉണ്ണിയപ്പം തിന്നാൻ വേണ്ടി മാത്രം വരുന്ന കുറച്ചു പിരാന്തന്മാരും…..

ചുട്ടെടുത്ത ചൂട് ഉണ്ണിയപ്പം ഈറ്റ കൊണ്ടുള്ള പാത്രത്തിൽ ഇട്ടു തരും… ഒപ്പം ചൂട് കട്ടനും കൂടി ആകുമ്പോ ആഹാ………

 

എത്രയെണ്ണം തിന്നു എന്ന് കണക്കെടുത്തപ്പോൾ കൺഫ്യൂഷൻ ആയി…. ഇടയ്ക്ക് എണ്ണം തെറ്റിയിരുന്നു എന്നത് സത്യമാണ്…..തിരിച്ചു വരുമ്പോൾ കണ്ണനാണ് വണ്ടി എടുത്തത്… ഞാൻ കണ്ണന്റെ തോളിൽ തല വെച്ച് ഇരുന്നു…

 

“ചേട്ടായി ഉറക്കാണോ….”

“ഏയ്യ്… ചുമ്മാ മയക്കം….”

“ഉണ്ണിയപ്പം തിന്നു ഫിറ്റ് ആയോ…….”

“നിനക്കൊക്കെ ഫിറ്റ് ആകാൻ വയസ്സൻ സന്യാസിയും ടീച്ചറും മാഷും ഒക്കെ ഉണ്ട്… എന്നെ പോലത്തെ പാവങ്ങൾക്ക് ഒന്ന് ഫിറ്റ് ആവണേൽ ഇങ്ങനെ എന്തെൻ വേണ്ടെടാ ഉവ്വേ….”

“എന്റമ്മോ… ഉണ്ണിയപ്പത്തിന് ഇത്രേം പെവറോ…. ചേട്ടായി വെറും ഫിറ്റ് അല്ലാലോ.. പൂര ഫിറ്റ് ആണല്ലോ… ഇനി ഞങ്ങളും മാറ്റി പിടിക്കേണ്ടി വരുവോ…”

“പോടാ… പോടാ…..”

“ഹഹഹഹഹഹ……”

???????????????

30 Comments

  1. ❤❤❤❤

  2. Another beautiful part
    Natural and simple, plane writing.

    നമ്പൂതിരി സർനെ ഒരു കൊതിയനാക്കി അവതരിപ്പിച്ചത് വായിച്ചപ്പോഴാണ് എന്റെ ഒരു തൃശൂർ ബേസ്ഡ് അയ്യർ കോലിഗ് ന്റെ കാര്യം ഓർമ്മ വന്നത്.
    ഇതുപോലെ തന്നെ അവനും പക്കാ കൊതിയാണ്. ഭക്ഷണം അല്ലെ എന്ന് പറഞ്ഞു സമാധാനിക്കാം. എല്ലാം ശുഭമാകും എന്ന് കരുതുന്നു.

    1. Tnku… എന്റെ ഒരു കോലീഗ് ഉണ്ട്… നമ്പൂരി ആണു. ഹോട്ടലിൽ പോയാൽ ബിരിയാണിയോ ഓർഡർ cheyyu

  3. ❤❤❤❤❤

  4. പതിവ് പോലെ കട്ടനും കൂട്ടി ആസ്വദിക്കാൻ സുഖമുള്ള മറ്റൊരു എപ്പിസോഡ്. നീളം കുറവായിരുന്നു.. സ്പീഡ് മുന്നത്തെ എപ്പിസോഡിനേക്കാൾ കുറവും. പേജുകളും സ്പീഡും കൂടിയാലും കുറഞ്ഞാലും എപ്പോഴും ആശാന്റെ എഴുത്തു ശൈലി എല്ലാം മറികടക്കും. ???

    വലിച്ചുനീട്ടാതെ ഒരു ചെറിയ സീനിൽ പ്രണയം വെളിപ്പെടുത്തുന്നതും ആ സന്തോഷം നിമിഷങ്ങൾക്കകം അവസാനിക്കുന്നതും വിവരിച്ച രീതി ??????

    കഴിഞ്ഞ ഭാഗം കുറച്ചു ഫ്ലാറ്റ് ആയിരുന്നു, കൂടുതൽ പേജുകളുണ്ടായിട്ടും പ്രത്യേകിച്ച് വലുതായൊന്നും സംഭവിക്കാതെ പോയി. ഈ ഭാഗം ആ കുറവങ്ങു നികത്തി എന്ന് പറയാം. ഇമോഷണൽ സീനുകളും ഉണ്ണിയപ്പം തിന്നു മത്തായതും പിന്നെ തോട്ടിലെ കുളിയും, അവരുടെ ആദ്യ ബൈക്ക് റൈഡിനിടയിലുള്ള വ്യത്യസ്തമായ ഒരു പ്രണയാഭ്യർത്ഥനയും (മിക്കവാറും അവര് രണ്ടും ഒരുമിച്ചുള്ള അവസാന റൈഡാവും ???) എല്ലാം കൂടെ വെറും 18 പേജിൽ ഒരു പെർഫെക്റ്റ് മിക്സ്..???

    വലിച്ചു നീട്ടാതെ പരത്തി വിവരിച്ചു പറയാതെ പൈങ്കിളിയില്ലാതെ ആശാൻ കെട്ടിപ്പടുത്ത പ്രേമം അതിലേറെ അനായാസം ആശാൻ തന്നെ നായികയുടെ വാപ്പയെ കൂട്ടുപിടിച്ചു പൊളിച്ചു തീയിലിടുന്നത് തന്നെ ഈ കഥയുടെ ഹൈലൈറ്റ് ???

    എന്നാലും അവസാനം വന്നപ്പോ അവരുടെ ഇഷ്ടം തുറന്നു പറയാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.???

    ആദ്യ പ്രണയം പൂവിടുന്നത് തന്നെ ഒരു വലിയ ഭാഗ്യമല്ലെ? എത്രയോ ആളുകൾക്ക് തുറന്നു പറയാൻ പോലും പറ്റാറില്ല. ഇനി ഒരു വിധം പറഞ്ഞു വരുമ്പോഴേക്കും ആ സീറ്റിൽ വേറെ ആരെങ്കിലും കയറിയിരുന്നിട്ടുണ്ടാകും.. അപ്പൊ അത് ജീവിത കാലത്തേക്ക് സ്വന്തമാക്കുന്നവർ അനുഗ്രഹീതരായിരിക്കുമല്ലോ..!! ആ അനുഗ്രഹം യഥാർത്ഥ ജീവിതത്തിൽ എല്ലാവർക്കും കിട്ടില്ലല്ലോ ആശാനേ. അങ്ങനെ കിട്ടിയാൽ പിന്നെ ദൈവങ്ങൾക്കൊക്കെ എന്ത് പ്രസക്തി.. ??? എന്നാലും കഥയിലെ മെൽവിനും പാത്തുവിനും ആ അനുഗ്രഹം കൊടുക്കണോ എന്ന് ആശാൻ തന്നെ തീരുമാനിച്ചാട്ടെ. ???

    അഞ്ചു ഭാഗങ്ങളിലായി കെട്ടിപ്പടുത്ത ഇമോഷനുകളുടെ ഒരു അവസാനം വരുന്നു എന്നൊരു അറിയിപ്പ് കിട്ടിയ പോലെയാണ് ഈ ഭാഗം അവസാനിച്ചപ്പോഴുണ്ടായ ഫീലിംഗ്

    അപ്പൊ ഇനി പത്തിന് കാണാം..???

    ???

    1. കമന്റ് വായിക്കാൻ ഞാൻ ഒരു കട്ടൻ ഇടേണ്ട അവസ്ഥ ആയി.. ?????

      സ്റ്റോറി ബ്രേക്ക് ഇടുന്നത് ഒരു സ്റ്റോറി ലൈനിൽ ഒരു ചേഞ്ച് വരുമ്പോഴാണ്.. അതാ ചില പാർട്ട് നീളം കുറയുന്നത് ചിലത് കൂടുന്നത്….

      രണ്ട് പാർട്ട് കൂടിയേ ഉണ്ടാവുള്ളു…..

      കഥയോടൊപ്പം തന്നെ നീളുന്ന കമന്റ് ഇടുന്ന ചങ്ങായി ????

      1. ☕☕☕

      2. കമന്റ്റ് നീളം കൂടിപ്പോയോ ആശാനേ? ആശാന് വേണ്ടി കമന്റ്റ് നീളം കുറയ്ക്കാനും ഞാൻ റെഡിയാണ് ???

        1. ഇച്ചിരി കൂടി കൂട്ടിക്കോ… ഞാൻ ഒരു ചായ കൂടി കുടിച്ചോളാം

      3. Athya pranayam melvine nakshtam aakukayale enthale ആഗ്രഹിച്ചത് കൈൽ നിന്ന് പോകുമ്പോൾ അതെ അത് ഒരു വേദന yane ippo nayakanum angne alle

        1. Mm???? pavam

  5. എന്ത് ദുഷ്ടനാടോ ഇങ്ങള് ആശാനെ.???
    ഇത്രയും നല്ലൊരു കഥ വേഗം അവസാനിപ്പിക്കുകയാണോ.
    കുറച്ചു കൂടി പാർട്ടുകൾ എഴുതണമെന്ന് ഒരു
    Request ???
    Waiting for next part ❤️❤️

    1. കഥകൾ അല്ലെ അവസാനിക്കുന്നുള്ളു… ജീവിതം ബാക്കി ഇല്ലേ…. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്…

  6. Sai bro… ഇന്ന് കുറച്ചു താമസിച്ചു പോയി വായിക്കാൻ…… എന്തായാലും polichu❤❤❤❤ഇന്ന് full busy ആയിരുന്നു… കുറെ കാലം കൂടി ഇന്ന് ഒന്ന് പുറത്ത് പോയി അത് കൊണ്ട്…. വായിക്കാൻ താമസിച്ചു പോയ്‌…. വായിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു ????? അടുത്ത part ഉടനെ കാണില്ലേ ???

    1. കുട്ടൻസ് കാലു റെഡി ആയില്ലേ… ഓക്കേ അല്ലെ ഇപ്പൊ…

      വേം വരും…

      1. ഞാൻ നടന്നു തുടങ്ങി…. ഇപ്പൊ 1 മാസം ആയി ഇപ്പൊ ഞാൻ ബോംബെ പോകുവാ അവിടെ ജോലി സെരിയായി

        1. അടിപൊളി…. ?

  7. നല്ല രസമുണ്ട് ആശാനേ… Waiting for the next part?

    1. Tnku….വേഗം വരും….

  8. ഫ്ലാഷ് ബാക്ക് കഴിഞ്ഞു അല്ലെ… ഇനി വര്‍ത്തമാനകാലത്ത്

    1. ഇച്ചിരികൂടെ ഉണ്ടാവും….

  9. Sahoooo…….. Really felt those all moments….. Nannaayittnd tto… Pirimurukkam kooodunnu…. Enthayalum kaathirikkinnu adutha bhagathinayi…

    1. Tnku….

      അധികം കാത്തിരിപ്പിക്കത്തില്ല

  10. മോനെ സായി..

    എന്താ രസം വായിക്കാൻ ❤❤❤???

    1. Tnku… അതിഭാവുകത്വം ഇല്ലാതെ എഴുതാൻ ശ്രമിച്ചിട്ടുണ്ട്

  11. വിശ്വനാഥ

    ?????????????????????

Comments are closed.