♨️മനസ്വിനി ?6️⃣ «??? ? ?????» 2971

“മെൽവിൻ …. നല്ല വെള്ളം ഉണ്ടല്ലോ…. പെട്ടെന്ന് വെള്ളം കയറുവോ മറ്റൊ ചെയ്യുവോ….. റിസ്ക് എടുക്കണോ….”

“സാറ് പേടിക്കണ്ട… ഇന്നലെ ഇതിലും വെള്ളം ഉണ്ടായിരുന്നു… ഇന്നലേം ഇവിടുത്തുകാർ ഇതിൽ കുളിച്ചതാണ്….… ഇത് പുഴയുടെ കൈവഴി ഒന്നും അല്ല… ഇവിടെ അടുത്ത് ഏക്കറ് കണക്കിന് വയൽ ഉണ്ട്… അവിടേക്ക് വെള്ളം കൊണ്ടുപോകാൻ പണ്ടെങ്ങാണ്ട് വെട്ടിയ കൈതോട് ആണ്….”

 

ഞങ്ങള് പുഴയിൽ ഇറങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ മൂന്ന് നാല് പിള്ളേര് കൂടി വന്ന് വെള്ളത്തിലേക്ക് ചാടി…. ഇന്ന് സ്കൂൾ ഇല്ലല്ലോ…

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ചെറിയൊരു ജലദോഷം…. കുറേ നേരം വെള്ളത്തിൽ കിടന്നതിന്റെ ആവണം…

നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിൽ വീട്ടിൽ നിന്നും ഇറങ്ങി… ഓഫീസിൽ ചെന്നു ശനിയാഴ്ചത്തേക്ക് ലീവ് ആപ്ലിക്കേഷൻ ഇട്ടു….

ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്ത് ജോഹാന്റെ അച്ഛൻ വിളിക്കുന്നത്…

 

“ഹലോ.. മെൽവിൻ…. ഞാൻ ജോഹാന്റെ അച്ഛനാണ്….”

“ഹലോ.. ആ.. മനസ്സിലായി… പറയു….”

“ഞാൻ അമ്മയെ വിളിച്ചിരുന്നു… നാളത്തെ കാര്യം പറയാനാ…. ജോഹാന്റെ മാമന് ഇന്ന് രാവിലെ ചെറിയൊരു ആക്സിഡന്റ് പറ്റി….”

“അയ്യോ.. എന്നിട്ട്…”

“അല്ല.. ഒന്നുല്ല…. ഒരു മൈനർ സർജറി വേണം കാലിനു… ഈ ഒരു അവസ്ഥയിൽ നാളത്തെ ചടങ്ങ് ചെറിയൊരു ബുദ്ധിമുട്ടുണ്ട്…. ഞങ്ങൾ എല്ലാവരും ഇപ്പൊ ഹോസ്പിറ്റലിലാണ് ഉള്ളത്… ഞാൻ അമ്മയോട് പറഞ്ഞിട്ടണ്ട്.”

“ഓ.. അത് കുഴപ്പം ഇല്ല… ഇങ്ങനെ ഒരു സാഹചര്യം നമ്മൾ പ്രതീക്ഷിച്ചു വരുന്നതല്ലലോ….”

“അതെ… അത് കൊണ്ട് അങ്ങോട്ടേക്കുള്ള വരവ് അടുത്ത ആഴ്ച ആക്കാം എന്ന് കരുതി….. അതൊന്നു പറയാനാ…”

“അതിനെന്താ… തിരക്ക് പിടിക്കേണ്ട കാര്യം ഇല്ലാലോ…”

“എങ്കിൽ ശെരി….”

‘ഓക്കേ….’

കാൾ കട്ട് ആയി പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മച്ചിയും വിളിച്ചു…..

ഞാൻ ഇട്ട ലീവ് അപ്ലിക്കേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല… ക്ലർകിനോട് പറഞ്ഞു ആ റിക്വസ്റ്റ് ഞാൻ തിരിച്ചെടുത്തു….

30 Comments

  1. ❤❤❤❤

  2. Another beautiful part
    Natural and simple, plane writing.

    നമ്പൂതിരി സർനെ ഒരു കൊതിയനാക്കി അവതരിപ്പിച്ചത് വായിച്ചപ്പോഴാണ് എന്റെ ഒരു തൃശൂർ ബേസ്ഡ് അയ്യർ കോലിഗ് ന്റെ കാര്യം ഓർമ്മ വന്നത്.
    ഇതുപോലെ തന്നെ അവനും പക്കാ കൊതിയാണ്. ഭക്ഷണം അല്ലെ എന്ന് പറഞ്ഞു സമാധാനിക്കാം. എല്ലാം ശുഭമാകും എന്ന് കരുതുന്നു.

    1. Tnku… എന്റെ ഒരു കോലീഗ് ഉണ്ട്… നമ്പൂരി ആണു. ഹോട്ടലിൽ പോയാൽ ബിരിയാണിയോ ഓർഡർ cheyyu

  3. ❤❤❤❤❤

  4. പതിവ് പോലെ കട്ടനും കൂട്ടി ആസ്വദിക്കാൻ സുഖമുള്ള മറ്റൊരു എപ്പിസോഡ്. നീളം കുറവായിരുന്നു.. സ്പീഡ് മുന്നത്തെ എപ്പിസോഡിനേക്കാൾ കുറവും. പേജുകളും സ്പീഡും കൂടിയാലും കുറഞ്ഞാലും എപ്പോഴും ആശാന്റെ എഴുത്തു ശൈലി എല്ലാം മറികടക്കും. ???

    വലിച്ചുനീട്ടാതെ ഒരു ചെറിയ സീനിൽ പ്രണയം വെളിപ്പെടുത്തുന്നതും ആ സന്തോഷം നിമിഷങ്ങൾക്കകം അവസാനിക്കുന്നതും വിവരിച്ച രീതി ??????

    കഴിഞ്ഞ ഭാഗം കുറച്ചു ഫ്ലാറ്റ് ആയിരുന്നു, കൂടുതൽ പേജുകളുണ്ടായിട്ടും പ്രത്യേകിച്ച് വലുതായൊന്നും സംഭവിക്കാതെ പോയി. ഈ ഭാഗം ആ കുറവങ്ങു നികത്തി എന്ന് പറയാം. ഇമോഷണൽ സീനുകളും ഉണ്ണിയപ്പം തിന്നു മത്തായതും പിന്നെ തോട്ടിലെ കുളിയും, അവരുടെ ആദ്യ ബൈക്ക് റൈഡിനിടയിലുള്ള വ്യത്യസ്തമായ ഒരു പ്രണയാഭ്യർത്ഥനയും (മിക്കവാറും അവര് രണ്ടും ഒരുമിച്ചുള്ള അവസാന റൈഡാവും ???) എല്ലാം കൂടെ വെറും 18 പേജിൽ ഒരു പെർഫെക്റ്റ് മിക്സ്..???

    വലിച്ചു നീട്ടാതെ പരത്തി വിവരിച്ചു പറയാതെ പൈങ്കിളിയില്ലാതെ ആശാൻ കെട്ടിപ്പടുത്ത പ്രേമം അതിലേറെ അനായാസം ആശാൻ തന്നെ നായികയുടെ വാപ്പയെ കൂട്ടുപിടിച്ചു പൊളിച്ചു തീയിലിടുന്നത് തന്നെ ഈ കഥയുടെ ഹൈലൈറ്റ് ???

    എന്നാലും അവസാനം വന്നപ്പോ അവരുടെ ഇഷ്ടം തുറന്നു പറയാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.???

    ആദ്യ പ്രണയം പൂവിടുന്നത് തന്നെ ഒരു വലിയ ഭാഗ്യമല്ലെ? എത്രയോ ആളുകൾക്ക് തുറന്നു പറയാൻ പോലും പറ്റാറില്ല. ഇനി ഒരു വിധം പറഞ്ഞു വരുമ്പോഴേക്കും ആ സീറ്റിൽ വേറെ ആരെങ്കിലും കയറിയിരുന്നിട്ടുണ്ടാകും.. അപ്പൊ അത് ജീവിത കാലത്തേക്ക് സ്വന്തമാക്കുന്നവർ അനുഗ്രഹീതരായിരിക്കുമല്ലോ..!! ആ അനുഗ്രഹം യഥാർത്ഥ ജീവിതത്തിൽ എല്ലാവർക്കും കിട്ടില്ലല്ലോ ആശാനേ. അങ്ങനെ കിട്ടിയാൽ പിന്നെ ദൈവങ്ങൾക്കൊക്കെ എന്ത് പ്രസക്തി.. ??? എന്നാലും കഥയിലെ മെൽവിനും പാത്തുവിനും ആ അനുഗ്രഹം കൊടുക്കണോ എന്ന് ആശാൻ തന്നെ തീരുമാനിച്ചാട്ടെ. ???

    അഞ്ചു ഭാഗങ്ങളിലായി കെട്ടിപ്പടുത്ത ഇമോഷനുകളുടെ ഒരു അവസാനം വരുന്നു എന്നൊരു അറിയിപ്പ് കിട്ടിയ പോലെയാണ് ഈ ഭാഗം അവസാനിച്ചപ്പോഴുണ്ടായ ഫീലിംഗ്

    അപ്പൊ ഇനി പത്തിന് കാണാം..???

    ???

    1. കമന്റ് വായിക്കാൻ ഞാൻ ഒരു കട്ടൻ ഇടേണ്ട അവസ്ഥ ആയി.. ?????

      സ്റ്റോറി ബ്രേക്ക് ഇടുന്നത് ഒരു സ്റ്റോറി ലൈനിൽ ഒരു ചേഞ്ച് വരുമ്പോഴാണ്.. അതാ ചില പാർട്ട് നീളം കുറയുന്നത് ചിലത് കൂടുന്നത്….

      രണ്ട് പാർട്ട് കൂടിയേ ഉണ്ടാവുള്ളു…..

      കഥയോടൊപ്പം തന്നെ നീളുന്ന കമന്റ് ഇടുന്ന ചങ്ങായി ????

      1. ☕☕☕

      2. കമന്റ്റ് നീളം കൂടിപ്പോയോ ആശാനേ? ആശാന് വേണ്ടി കമന്റ്റ് നീളം കുറയ്ക്കാനും ഞാൻ റെഡിയാണ് ???

        1. ഇച്ചിരി കൂടി കൂട്ടിക്കോ… ഞാൻ ഒരു ചായ കൂടി കുടിച്ചോളാം

      3. Athya pranayam melvine nakshtam aakukayale enthale ആഗ്രഹിച്ചത് കൈൽ നിന്ന് പോകുമ്പോൾ അതെ അത് ഒരു വേദന yane ippo nayakanum angne alle

        1. Mm???? pavam

  5. എന്ത് ദുഷ്ടനാടോ ഇങ്ങള് ആശാനെ.???
    ഇത്രയും നല്ലൊരു കഥ വേഗം അവസാനിപ്പിക്കുകയാണോ.
    കുറച്ചു കൂടി പാർട്ടുകൾ എഴുതണമെന്ന് ഒരു
    Request ???
    Waiting for next part ❤️❤️

    1. കഥകൾ അല്ലെ അവസാനിക്കുന്നുള്ളു… ജീവിതം ബാക്കി ഇല്ലേ…. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്…

  6. Sai bro… ഇന്ന് കുറച്ചു താമസിച്ചു പോയി വായിക്കാൻ…… എന്തായാലും polichu❤❤❤❤ഇന്ന് full busy ആയിരുന്നു… കുറെ കാലം കൂടി ഇന്ന് ഒന്ന് പുറത്ത് പോയി അത് കൊണ്ട്…. വായിക്കാൻ താമസിച്ചു പോയ്‌…. വായിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു ????? അടുത്ത part ഉടനെ കാണില്ലേ ???

    1. കുട്ടൻസ് കാലു റെഡി ആയില്ലേ… ഓക്കേ അല്ലെ ഇപ്പൊ…

      വേം വരും…

      1. ഞാൻ നടന്നു തുടങ്ങി…. ഇപ്പൊ 1 മാസം ആയി ഇപ്പൊ ഞാൻ ബോംബെ പോകുവാ അവിടെ ജോലി സെരിയായി

        1. അടിപൊളി…. ?

  7. നല്ല രസമുണ്ട് ആശാനേ… Waiting for the next part?

    1. Tnku….വേഗം വരും….

  8. ഫ്ലാഷ് ബാക്ക് കഴിഞ്ഞു അല്ലെ… ഇനി വര്‍ത്തമാനകാലത്ത്

    1. ഇച്ചിരികൂടെ ഉണ്ടാവും….

  9. Sahoooo…….. Really felt those all moments….. Nannaayittnd tto… Pirimurukkam kooodunnu…. Enthayalum kaathirikkinnu adutha bhagathinayi…

    1. Tnku….

      അധികം കാത്തിരിപ്പിക്കത്തില്ല

  10. മോനെ സായി..

    എന്താ രസം വായിക്കാൻ ❤❤❤???

    1. Tnku… അതിഭാവുകത്വം ഇല്ലാതെ എഴുതാൻ ശ്രമിച്ചിട്ടുണ്ട്

  11. വിശ്വനാഥ

    ?????????????????????

Comments are closed.